Posted By user Posted On

osim neck massagerമസാജ് കാര്‍ഡിലെ പരസ്യം കണ്ട് സമീപിച്ചു; യുഎഇയിൽ പ്രവാസി യുവാവിനെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്കെറിഞ്ഞു

ദുബൈ: യുഎഇയില്‍ മസാജ് കാര്‍ഡിലെ പരസ്യം കണ്ട് സമീപിച്ച പ്രവാസിയെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞതായി പരാതി osim neck massager. ദുബായിലാണ് സംഭവം നടന്നത്. അബുദാബിയില്‍ താമസിക്കുന്ന പ്രവാസിയാണ് ആക്രമണത്തിന് ഇരയായത്. കാറിന്റെ വിന്‍ഡോയില്‍ ആരോ കൊണ്ടുവെച്ച കാര്‍ഡില്‍ നിന്നാണ് മസാജ് സെന്ററിലെ നമ്പര്‍ കിട്ടിയതെന്നും ആ നമ്പറിൽ വിളിച്ചപ്പോൾ സ്‍ത്രീയാണ് ഫോൺ എടുത്തത്. തുടര്‍ന്ന് എത്തിച്ചേരേണ്ട ലൊക്കേഷന്‍ അയയ്ക്കുകയും ചെയ്തു. പറഞ്ഞതുപ്രകാരം അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ മൂന്ന് ആഫ്രിക്കന്‍ വനിതകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. ആദ്യം പണം നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് സാധിക്കില്ലെന്ന് പറഞ്ഞതോടെ പ്രവാസിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദിച്ചതെന്നും ഒടുവില്‍ കാര്‍ഡില്‍ പണമൊന്നുമില്ലെന്ന് മനസിലായപ്പോള്‍ ഒന്നാം നിലയില്‍ നിന്ന് സംഘം താഴേക്ക് എറിയുകയായിരുന്നു എന്നും യുവാവ് പറയുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട പ്രവാസി പൊലീസില്‍ പരാതി നല്‍കിയത് പ്രകാരം സ്ഥലത്ത് റെയ്‍ഡ് നടന്നു. അന്നു തന്നെ സംഘത്തിലെ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‍തു. ഒന്നാം നിലയില്‍ നിന്ന് താഴെ വീണതുമൂലം യുവാവിന്റെ ശരീരത്തില്‍ പൊട്ടലുകളും മുറിവുകളുമുണ്ടായിട്ടുണ്ട്.
മസാജ് സെന്ററുകളുടെ പേരിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടികളാണ് ദുബൈ പൊലീസ് സ്വീകരിക്കുന്നത്. അറുപത് ലക്ഷത്തിലധികം കാര്‍ഡുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ഇത്തരം കാര്‍ഡുകളില്‍ നല്കിയിരുന്ന 900ല്‍ അധികം ഫോണ്‍ നമ്പറുകള്‍ വിച്ഛേദിക്കുകയും ചെയ്‍തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *