Posted By user Posted On

tobyടോബി പ്രവചിക്കും ലോകം കാത്തിരിക്കുന്ന ആ വിജയിയെ; ആരാകും ആ വിജയ കിരീടത്തിൽ മുത്തമിടുന്നത്?

ദുബായ്; കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകത്തിന്റെ കണ്ണും കാതും ഖത്തറിലേക്കാണ് ശ്രദ്ധിക്കുന്നത് toby. ലോക ഫുട്ബോൾ മാമാങ്കം ഖത്തറിൽ നടന്നു കൊണ്ടിരിക്കുകയാണ്. ലോകം മുഴുവൻ ഒരു പന്തിന് പിറകെയാണിപ്പോൾ. ആരായിരിക്കും നാല് വർഷത്തിനിപ്പുറം ലോകകിരീടത്തിൽ മൂത്തമിടുക എന്നതാണ് ഏവർക്കും അറിയേണ്ടത്. ​ഗ്രൂപ്പ് മത്സരങ്ങൾ നടക്കുമ്പോൾ പോലും വലിയ ആവേശത്തിലാണ് ഓരോ കളിയും ആരാധകർ നോക്കിക്കാണുന്നത്. എല്ലാതവണയും ലോകകപ്പ് സമയത്ത് ചില പ്രവചനക്കാർ എത്താറുണ്ട്. നേരത്തെ എല്ലാവരെയും ഞെട്ടിച്ച് പ്രവചനങ്ങൾ നടത്തിയ പോൾ നീരാളി എല്ലാവരുടെയും ആരാധന പിടിച്ചു പറ്റിയിരുന്നു. ഇക്കുറി ആരാണ് കിരീടം ചൂടുകയെന്ന് പ്രവചിക്കാൻ ദുബായിലൊരാളുണ്ട്. സ്കൈ ദുബായിലെ പതിമ്മൂന്നുകാരനായ ടോബിയെന്ന പെൻഗ്വിൻ. ഇത്തവണ കിറുകൃത്യം പ്രവചനങ്ങളുമായി ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് സ്‌കൈ ദുബായിലെ ടോബി. ലോകകപ്പിലെ ഏറ്റവും വലിയ രണ്ട് അട്ടിമറികളാണ് ടോബി പ്രവചിച്ചത്. മെസ്സിയുടെ അർജന്റീന സൗദിയോട് തോൽക്കുമെന്ന് ടോബി പ്രവചിച്ചപ്പോൾ ആരുമതത്ര കാര്യമാക്കിയിരുന്നില്ല, എന്നാൽ ഫലം വന്നതോടെ ടോബിയുടെ പ്രവചനം സത്യമായി. ജർമനിക്കെതിരേ ജപ്പാനും വിജയിക്കുമെന്നും ടോബി പ്രവചിച്ചിരുന്നു. കോസ്റ്ററിക്കയ്ക്കെതിരായ മത്സരത്തിൽ സ്‌പെയിൻ വിജയിക്കുമെന്നും ടോബി കൃത്യമായി പ്രവചിച്ചിരുന്നു. ഫുട്‌ബോൾ മത്സരങ്ങളുമായി ബന്ധപ്പെട്ട് ടോബി നടത്തിയ അഞ്ചോളം പ്രവചനങ്ങൾ ഇതുവരെ ശരിയായിട്ടുമുണ്ട്. ചില പ്രവചനങ്ങൾ തെറ്റിയുട്ടുമുണ്ട്. ഇൻസ്റ്റഗ്രാമിൽ ടോബിയുടെ പ്രവചന വീഡിയോകൾക്ക് ഒട്ടേറെ കാഴ്ചക്കാരുണ്ടെന്ന് സ്കൈ ദുബായ് അധികൃതർ പറഞ്ഞു. സ്കോട്ട്‌ലാൻഡിൽനിന്ന് 2014 ജനുവരിയിലാണ് സ്കൈ ദുബായ് പെൻഗ്വിൻ കുടുംബത്തിലേക്ക് ടോബി എത്തിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *