Posted By user Posted On

bank fraudബാങ്ക് ജീവനക്കാരെന്ന് നടിച്ച് തട്ടിപ്പ്, താമസക്കാരുടെ അക്കൗണ്ടിൽ നിന്ന് കവർന്നത് വൻ തുക; അഞ്ച് പേർ യുഎഇയിൽ അറസ്റ്റിൽ

ബാങ്ക് ജീവനക്കാരെന്ന് നടിച്ച് താമസക്കാരുടെ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് പണം bank fraud കവർന്ന അഞ്ചംഗ സംഘം ഷാർജയിൽ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഈ തട്ടിപ്പുകാർ റാൻഡം കോളുകൾ വിളിക്കുകയും ഇരകളോട് അവരുടെ ബാങ്ക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് പറയുകയും പ്രതികരിക്കുന്നില്ലെങ്കിൽ അവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് പറയുകയുമായിരുന്നെന്ന് ഷാർജ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ഡയറക്ടർ കേണൽ ഒമർ അഹമ്മദ് ബൽസോദ് പറഞ്ഞു. തട്ടിപ്പിനെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ തട്ടിപ്പ് സംഘം ആസ്ഥാനമായി ഉപയോഗിച്ചിരുന്ന അപ്പാർട്ട്മെന്റ് കണ്ടെത്താൻ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് കഴിഞ്ഞു. അന്വേഷണ സംഘം ഈ ഫ്ലാറ്റ് റെയ്ഡ് ചെയ്യുകയും തട്ടിപ്പിന് ഉപയോഗിച്ചതെന്ന് കരുതുന്ന മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, സിം കാർഡുകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു. അതോടൊപ്പം ഇത്തരം തട്ടിപ്പുകൾക്കെതിരെ സിഐഡി ഡയറക്ടർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി, സംശയാസ്പദമായ ഈ കോളുകൾ ഒരിക്കലും സ്വീകരിക്കരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ പ്രത്യേകിച്ച് ഓൺലൈനിലോ ഫോണിലോ ബാങ്ക് വിശദാംശങ്ങളോ വ്യക്തിഗത വിവരങ്ങളോ ആരുമായും പങ്കിടരുതെന്നും തങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ പകരം ബാങ്കിന്റെ അടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *