Posted By user Posted On

visa fraudവിട്ടുകൊടുക്കില്ല, പോരാടാനുറച്ച് ഷൈനി; വീസ തട്ടിപ്പ് നടത്തി വഞ്ചിച്ചവരെ കണ്ടെത്താൻ മലയാളി വനിത യുഎഇയിൽ

യുഎഇ; വീസ തട്ടിപ്പ് നടത്തി തന്നെ ചതിച്ചവരെ കണ്ടെത്താൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് visa fraud തൃശൂർ ഗുരുവായൂർ സ്വദേശിനി ഷൈനി സുരേഷ്. കാനഡയ്ക്ക് തൊഴിൽ വീസ നൽകാമെന്ന് വാഗ്ദാനം നൽകി ഒന്നര ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനായി യുഎഇയിൽ എത്തിയിരിക്കുകയാണ് ഷൈനി. സന്ദർശന വിസയിലാണ് ഷൈനി യുഎഇയിൽ എത്തിയത്. ബികോം ബിരുദവും എച്ച്ഡിസി സർടിഫിക്കേറ്റും നേടിയിട്ടുള്ള ഷൈനി എട്ട് വർഷത്തോളം കുവൈത്തിലും 3 വർഷത്തോളം ഖത്തറിലും ഷൈനി ജോലി ചെയ്തിട്ടുണ്ട്. തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി ഒരു ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിലാണ് ഫെയ്സ് ബുക്കിൽ കാനഡയില്‍ ജോലി എന്ന പരസ്യം കണ്ട് ചതിയിൽപ്പെടുന്നത്. പരസ്യത്തിൽ കണ്ട വിലാസത്തിൽ ബന്ധപ്പെട്ടപ്പോൾ വളരെ പെട്ടെന്ന് കാനഡയിലേക്കുള്ള തൊഴിൽ വീസ ശരിയാകുമെന്നും ഇതിനായി 7,350 ദിർഹം (ഇന്നത്തെ മൂല്യമനുസരിച്ച് 1,63,000 രൂപ) അടയ്ക്കണമെന്നും ആയിരുന്നു മറുപടി. ദുബായ് ആസ്ഥാനകേന്ദ്രമായി പ്രവർത്തിക്കുന്ന ഏജൻസിയുമായി ഇ–മെയിലിലൂടെയാണ് ഷൈനി ബന്ധപ്പെട്ടത്. പാലക്കാട് സ്വദേശിനി സ്വപ്ന എന്ന പേരിലുള്ള സ്ത്രീയാണ് വീസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞത്. ഇവർ പറഞ്ഞതനുസരിച്ച് പണം നൽകുന്നതിനായി വായ്പയെടുത്തും മറ്റും ഷൈനി 350 ദിർഹം അടച്ചു. ഇതിന്റെ രസീതും മറ്റു രേഖകളും ഇ മെയിലൂടെ ലഭിക്കുകയും ചെയ്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പിന്നിട്ടിട്ടും വീസ സംബന്ധമായി യാതൊരു വിവരവും ലഭിച്ചില്ല. ഇതേ തുടർന്ന് വീണ്ടും ഇ–മെയിൽ അയച്ചപ്പോൾ വീസ നടപടികൾ പൂർത്തിയായി വരുന്നുവെന്ന് മറുപടി ലഭിച്ചു. എന്നാൽ, വർഷം മൂന്ന് പിന്നിട്ടിട്ടും തീരുമാകാത്തതിനെ തുടർന്ന് ഷൈനി വീണ്ടും കുറച്ച് കർക്കശമായി മെയിൽ അയച്ചു. ഇതോടെ മോശം വാക്കുകൾ ഉപയോഗിച്ച് മെയിലയച്ചതിനാൽ താങ്കളുടെ ഫയൽ ക്ലോസ് ചെയ്തു എന്ന മറുപടിയാണ് വന്നത്. ഇതേ തുടർന്ന് ഷൈനി കേരളത്തിലെ യുഎഇ എംബസിയിലും കേരള ഡിജിപി, വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ, പ്രധാനമന്ത്രി, ഗുരുവായൂർ പൊലീസ് എന്നിവർക്ക് പരാതി നൽകി. എന്നാൽ, ആരിൽ നിന്നും മറുപടി ലഭിച്ചില്ല. തങ്ങൾക്ക് മറ്റൊരു രാജ്യത്തെ തട്ടിപ്പുകാരെ കണ്ടെത്താനാകില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്. തുടർന്ന് യാതൊരു വഴിയും ഇല്ലാതായതോടെയാണ് യുഎഇയിലേയ്ക്ക് വിമാനം കയറിയത്. മലയാളികളടക്കമുള്ള ഇന്ത്യക്കാരും പാക്കിസ്ഥാൻ സ്വദേശികളും ഇതേ സംഘത്തിന്റെ തട്ടിപ്പിനിരയാടിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള പോരാട്ടമാണ് താൻ നടത്തുന്നതെന്ന് 50കാരിയായ ഷൈനി പറയുന്നു. ദുബായിലെത്തിയ ശേഷം ഷൈനി തട്ടിപ്പുകാരുടെ ഒാഫിസ് കണ്ടെത്തി നേരിട്ട് ചെന്നപ്പോൾ അവിടെ കന്യാകുമാരി ജില്ലക്കാരനായ ഒരു യുവാവും രണ്ട് സ്ത്രീകളും മാത്രമാണ് ഉണ്ടായിരുന്നത്. തങ്ങള്‍ക്ക് ഇതേക്കുറിച്ച് യാതൊന്നും അറിയില്ലെന്നായിരുന്നു അവരുടെ മറുപടി. തുടർന്ന് ദുബായ് പൊലീസിനടുത്തെത്തി പരാതി നൽകിയപ്പോൾ കോടതിയെ സമീപിക്കാനായിരുന്നു മറുപടി. എന്നാൽ കേസ് നടത്താൻ കൈയിൽ പണമൊന്നുമില്ലാത്തതിനാൽ അതിന് മുതിർന്നില്ല. നിലവിൽ അൽ െഎനിലെ സഹോദരിയുടെ മകളുടെ കൂടെയാണ് ഷൈനി താമസിക്കുന്നത്. 2023 ജനുവരി 12 വരെയാണ് സന്ദർശക വീസയുടെ കാലാവധി. എന്നാൽ, യുഎഇയിൽ നിന്ന് തിരികെ പോകാൻ ഷൈനി ആ​ഗ്രഹിക്കുന്നില്ല. തന്റെ നഷ്ടപ്പെട്ട പണം തിരിച്ച് പിടിച്ച് യുഎഇയിൽ തന്നെ എന്തെങ്കിലും ജോലികണ്ടെത്താനാണ് ഷൈനിയുടെ തീരുമാനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *