Posted By user Posted On

expat relocation servicesയുഎഇയിലെ പ്രമുഖ മലയാളി വ്യവസായി അന്തരിച്ചു

യുഎഇ; യുഎഇയിലെ പ്രമുഖ മലയാളി പ്രവാസി വ്യവസായി അന്തരിച്ചു expat relocation services. റഫാ ഗ്രൂപ്പ് സ്ഥാപകനും സാമൂഹിക പ്രവര്‍ത്തകനുമായ ഷംസുദ്ദീന്‍ പി.എം. ആണ് മരിച്ചത്. 78 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. റഫാ വീഡിയോസിനെ കൂടാതെ പ്രിന്റ് പ്രൊഡക്ഷന്‍ കമ്പനികളായ പ്രിന്റ്വെല്‍, പ്രിന്റ്മാസ്റ്റേഴ്‌സ് എന്നിവയുടെയും സ്ഥാപകനാണ്. 1974-ല്‍ ബര്‍ ദുബായില്‍ ഷംസുദ്ദീന്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലൂടെയാണ് അദ്ദേഹം സംരംഭക രം​ഗത്തെത്തിയത്. പിന്നീടിത് റഫാ വീഡിയോ എന്ന പേരില്‍ മലയാളത്തിലെ ആദ്യത്തെ സിനിമാ കാസറ്റ് കമ്പനിയും ഇദ്ദേഹമാണ് സ്ഥാപിച്ചത്. മലബാര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ നിക്ഷേപകനും ഗ്രൂപ്പിന്റെ അന്താരാഷ്ട്ര വിഭാഗമായ മലബാര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് പി.എല്‍.സി.യുടെ ഡയറക്ടര്‍ ബോര്‍ഡംഗവുമായിരുന്നു. കബറടക്കം ജന്മനാടായ തലശ്ശേരിയിലെ സെയ്ദാര്‍ പള്ളിയില്‍ നടക്കും. ഭാര്യ: പടിക്കല്‍ സൈനബ. മക്കള്‍: ഷബ്നം, സബിത, സായിദ്, സനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *