Posted By user Posted On

valet carകാർ പാക്കിം​ഗ് ഇനി എന്തെളുപ്പം; ദുബായ് വിമാനത്താവളത്തിൽ പുതിയ സംവിധാനം അവതരിപ്പിച്ച് അധികൃതർ

ദുബായ്; ദുബായ് വിമാനത്താവളത്തിൽ എത്തുന്നവർക്ക് ഇനി കാർ പാർക്കിം​ഗിനെ കുറിച്ച് ടെൻഷന് വേണ്ട് valet car. വളരെ എളുപ്പത്തിൽ തന്നെ ഇവിട കാർ പാർക്ക് ചെയ്യാം. ഇതിനായി പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് അധികൃതർ. മുമ്പ് കാർ പാർക്കിം​ഗ് ഫീസ് അടക്കാൻ വേണ്ടി കുറച്ചധികം സമയം നഷ്ടമാകുമായിരുന്നു. ഇനി മുതൽ അതിന് വേണ്ടി സമയം പോകില്ല. വിമാനത്താവളത്തിലുടനീളമുള്ള പാർക്കിങ്ങുകൾക്ക് മൊബൈൽ പേയ്മെൻ്റ് ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ് അധിക‍ൃതർ ഇപ്പോൾ. ഇത് വഴി ഇനി പാർക്കിം​ഗ് ഫീസ് വളരെ എളുപ്പത്തിൽ അടയ്ക്കാൻ സാധിക്കും. ഇനി മുതൽ സ്കാൻ പേ & ​ഗോ എന്ന സംവിധാനത്തിലൂടെ വളരെ പെട്ടെന്ന് തന്നെ പേയ്മെൻ്റ് നടത്താമെന്നാണ് ദുബായ് എയർപോർട്ട്സ് ഓപ്പറേറ്റർ അറിയിച്ചത്. കാർ പാർക്ക് ചെയ്യേണ്ട ഉപയോക്താക്കൾ പേയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് എത്താൻ പാർക്കിംഗ് എൻട്രി ടിക്കറ്റിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്യണം. പേയ്മെൻ്റ് പൂർത്തിയാക്കാൻ ഉപയോ​ക്താക്കൾക്ക് വിസ, മാസ്റ്റർകാർഡ് അല്ലെങ്കിൽ ആപ്പിൾ പേ എന്നിങ്ങനെ മൂന്ന് സുരക്ഷിത പേയ്മെൻ്റ് രീതികളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. ഫീസ് അടച്ച ശേഷം ഗേറ്റ് ബാരിയറിൽ നിന്ന് പുറത്തുകടക്കാൻ ഉപയോക്താക്കൾക്ക് 10 മിനിറ്റ് സമയമുണ്ട്. സാധാരണയായി, പേയ്‌മെന്റ് കിയോസ്‌കുകളിൽ ടിക്കറ്റുകൾ സ്‌കാൻ ചെയ്‌താണ് പാർക്കിങ്ങിന് പണം നൽകുന്നത്. ഇപ്പോൾ,Scan, Pay and Go ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്കായി പുതിയ മൊബൈൽ പേയ്‌മെന്റ് ഓപ്ഷൻ ഇപ്പോൾവിമാനത്താവളത്തിലെ എല്ലാ കാർ പാർക്കിം​ഗ് ഏരിയകളിലും ലഭ്യമാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *