വാട്‌സ് ആപ്പ് കൊണ്ട് പ്രയോജനങ്ങൾ ധാരാളമാണ്. സന്ദേശങ്ങൾ അയക്കാം ഉയർന്ന റസല്യൂഷനിലുള്ളതടക്കം ചിത്രങ്ങളും വീഡിയോകളും അയക്കാം. പലരും വാട്‌സ് ആപ്പിൽ വിവിധ ഗ്രൂപ്പുകളിലും അംഗങ്ങളായിരിക്കും. അതിൽനിന്നെല്ലാം ധാരാളം ഫയലുകളും ഫോണിലേക്ക് ഡൗൺലോഡ് ആകുന്നുണ്ട്. അതുകൊണ്ടുതന്നെ ഫോണിന്റെ സ്റ്റോറേജ് എപ്പോഴും നിറഞ്ഞിരിക്കും. എന്നാൽ ഇനി മുതൽ ഫോണിൽ സ്‌റ്റോറേജ് ഇല്ലെന്നോർത്തുള്ള ബുദ്ധിമുട്ട് വേണ്ട.
അത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് ഉപയോക്താക്കൾക്ക് റെസല്യൂഷൻ തെരഞ്ഞെടുക്കാൻ അനുവദിക്കുന്ന ‘ഡൗൺലോഡ് ക്വാളിറ്റി’ ഫീച്ചറാണ് അണിയറയിൽ ഒരുങ്ങുന്നത്. ആൻഡ്രോയിഡ് പതിപ്പ് 2.25.18.11 നുളള വാട്‌സ് ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചർ. ഫയലുകൾ വരുന്നതിന് മുൻപ് ഗുണനിലവാരം എച്ച്ഡി അല്ലെങ്കിൽ എസ്ഡി തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഓപ്ഷൻ ഈ അപ്‌ഡേറ്റിലൂടെ ലഭിക്കും.ഈ പുത്തൻ ഫീച്ചർ നിലവിൽ ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. നിങ്ങൾ ബീറ്റാ ടെസ്റ്ററുകളിൽ ചെന്നിട്ടുണ്ടെങ്കിൽ പുതിയ ഫീച്ചർ കണ്ടെത്താൻ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യേണ്ടത്. ആദ്യം വാട്‌സ്ആപ്പ് സെറ്റിംഗ്‌സിലേക്ക് പോകുക. തുടർന്ന് സ്‌റ്റോറേജ് ആൻഡ് ഡാറ്റയിൽ ക്‌ളിക്ക് ചെയ്യുക. അവിടെ മീഡിയ ഓട്ടോ-ഡൗൺലോഡ് ക്വാളിറ്റി എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ കാണാം.അതിൽ നിന്ന് എസ്ഡി അല്ലെങ്കിൽ എച്ച്ഡി നിലവാരത്തിൽ നിന്നും ഏതെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
ഇപ്പോൾ തിരഞ്ഞെടുത്ത ആൻഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കളിൽ ഈ ഫീച്ചർ പരീക്ഷിച്ചുവരികയാണ്. പരീക്ഷണം വിജയമായാൽ എല്ലാ വാട്‌സ് ആപ്പ് ഉപയോക്താക്കൾക്കുമായി ഈ ഫീച്ചർ കമ്പനി അവതരിപ്പിച്ചേക്കും.
ആപ്പിൾ ഐപാഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ഐപാഡ് ഓഎസ്26 പ്രഖ്യാപിച്ചു. ഐപാഡിനെ ഒരു കംപ്യൂട്ടറിന് സമാനമാക്കുന്ന ഒട്ടേറെ ഫീച്ചറുകളാണ് ഈ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫയൽ മാനേജ്‌മെന്റിലും മൾട്ടിടാസ്കിങിലും വലിയ കുതിച്ചുചാട്ടം തന്നെയാണ് ഈ പതിപ്പിൽ ആപ്പിൾ ലക്ഷ്യമിടുന്നത്
പ്രധാന അപ്‌ഡേറ്റുകൾ:
കഴ്സർ (Full Cursor): ഇനി ഐപാഡിൽ കഴ്സർ ഉപയോഗിച്ച് പൂർണ്ണമായ നിയന്ത്രണം സാധ്യമാകും. ടെക്സ്റ്റ് എഡിറ്റിങിനും മറ്റ് സൂക്ഷ്മമായ പ്രവർത്തനങ്ങൾക്കും ഇത് കൂടുതൽ സഹായകമാകും.
വലുപ്പം മാറ്റാവുന്നതും നീക്കാവുന്നതുമായ വിൻഡോകൾ: ഇത് ഐപാഡിനെ ഒരു കംപ്യൂട്ടറിന് സമാനമാക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ്. ആപ്പുകൾക്ക് അവയുടെ വലുപ്പം മാറ്റാനും സ്ക്രീനിൽ എവിടെ വേണമെങ്കിലും വെക്കാനും സാധിക്കും. ഇത് ഒരേ സമയം ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ സൗകര്യം നൽകും.
മെനുബാർ : മാക് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ളതുപോലെ ഒരു മെനുബാർ iPadOS 26-ലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ആപ്പുകളിലെ വിവിധ ഓപ്ഷനുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകും.
ഫോൾഡറുകളുള്ള ഡോക്ക് : ഡോക്കിൽ ഇനി ഫയലുകളും ഫോൾഡറുകളും നേരിട്ട് ചേർക്കാൻ സാധിക്കും. ഇത് ഫയലുകൾ വേഗത്തിൽ കണ്ടെത്താനും കാര്യങ്ങൾ കൂടുതൽ ചിട്ടപ്പെടുത്താനും സഹായിക്കും.
ഫയൽസും ഫോൾഡറുകളും കൂടുതൽ മികച്ചതാകുന്നു:
ഫയൽസ് ആപ് പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തു.മാക്ഓഎസിലെപ്പോലെ ഫോൾഡറുകൾ ഇഷ്ടാനുസൃതമാക്കാൻ സാധിക്കും. ഫോൾഡറുകൾ ഇനി ഡോക്കിൽ നേരിട്ട് പിൻ ചെയ്യാൻ സാധിക്കും. ഇത് ഐപാഡിനെ മാക് പോലെ പ്രവർത്തിപ്പിക്കാനുള്ള ഒരു വലിയ ചുവടുവെപ്പാണ്.
പ്രിവ്യൂ ആപ്പ് ഐപാഡിലേക്കും: പിഡിഎഫ് ഫയലുകൾ എളുപ്പത്തിൽ തുറക്കാനും കാണാനും എഡിറ്റ് ചെയ്യാനും സഹായിക്കും. ഇത് ഐപാഡിന്റെ പ്രഫഷണൽ ഉപയോഗസാധ്യത വർദ്ധിപ്പിക്കുന്നു.
2025-ലെ വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസ് പ്രധാനമായും ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെ വലിയ മാറ്റങ്ങൾക്കും പുതിയ ഡിസൈനുകൾക്കുമാണ് സാക്ഷ്യം വഹിച്ചത്. മുൻവർഷങ്ങളിലെപ്പോലെ Vision Pro പോലുള്ള പുതിയ ഹാർഡ്‌വെയറുകൾക്കോ അല്ലെങ്കിൽ ആപ്പിൾ ഇന്റലിജന്റ്സിനോ അമിത പ്രാധാന്യം നൽകാതെ, നിലവിലുള്ള സോഫ്റ്റ്‌വെയറുകൾക്ക് ഒരു സമഗ്രമായ മാറ്റം നൽകാനാണ് ഇത്തവണ ആപ്പിൾ ശ്രമിച്ചത്.
പുതിയ ഡിസൈൻ : ‘ലിക്വിഡ് ഗ്ലാസ്’
iOS, iPadOS, macOS, watchOS, tvOS എന്നിവയുൾപ്പെടെ Apple-ന്റെ എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കും പുതിയതും കൂടുതൽ സുതാര്യവും തിളക്കമുള്ളതുമായ ‘ലിക്വിഡ് ഗ്ലാസ്’ ഡിസൈൻ ലഭിച്ചു. ഇത് എല്ലാ ഉപകരണങ്ങളിലും ഒരു ഏകീകൃത ദൃശ്യാനുഭവം നൽകുന്നു.
ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പേരുമാറ്റം:
ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പേരുകൾ കൂടുതൽ ഏകീകൃതമാക്കാൻ ആപ്പിൾ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി iOS 19, visionOS 2, watchOS 12 എന്നിവയ്ക്ക് പകരം iOS 26, visionOS 26, watchOS 26 എന്നിങ്ങനെയാക്കി.
ബാങ്കിംഗ് സേവന മേഖലയിൽ പുതുമകൾ അവതരിപ്പിക്കുന്നതിൽ മുൻനിരയിലുള്ള പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡയിൽ നിന്നുള്ള പുതിയ നാല് സേവനങ്ങൾ ശ്രദ്ധ നേടുന്നു.
പ്രവാസി വനിതകൾക്ക്
വിദേശ ഇന്ത്യക്കാരായ വനിതകൾക്കായി എൻആർഇ, എൻആർഒ സേവിംഗ് അക്കൗണ്ടുകളും ബാങ്ക് ഓഫ് ബറോഡ അവതരിപ്പിച്ചിട്ടുണ്ട്. ഓട്ടോ സ്വീപ്പ് സൗകര്യം ലഭ്യമാക്കുന്നതുകൊണ്ട് കൂടുതൽ പലിശ വരുമാനം നേടാൻ ഈ അക്കൗണ്ട് അവസരമൊരുക്കുന്നു. ഇതോടൊപ്പം അക്കൗണ്ട് ഉടമയ്ക്ക് സൗജന്യ വ്യക്തിഗത/വിമാനാപകട ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാകും. ആഭ്യന്തര-രാജ്യാന്തര എയർപോർട്ട് ലോഞ്ച് പ്രവേശനം സാധ്യമാകുന്ന ഡെബിറ്റ് കാർഡും ഇതോടൊപ്പം ലഭ്യമാക്കുന്നുണ്ട്.
മാത്രമല്ല, ഭവന-വാഹന വായ്പകൾക്ക് കുറഞ്ഞ പലിശ നിരക്കും പ്രോസസിംഗ് ചാർജും മാത്രമേ ഈടാക്കൂ എന്ന പ്രത്യേകതയുമുണ്ട്. ഡെബിറ്റ് കാർഡ് പുതുക്കുന്നതിന് വാർഷിക ഫീസ് ഒന്നും ഈടാക്കുകയുമില്ല. ഇതിനെല്ലാം പുറമേ ലോക്കർ സേവനം സൗജന്യമായി ലഭിക്കുകയും ചെയ്യും.
ബിഒബി ലിക്വിഡ് ഫിക്‌സഡ് ഡെപ്പോസിറ്റ് സേവിംഗ്സ് ബാങ്കിന്റെ ലിക്വിഡിറ്റിയും സ്ഥിര നിക്ഷേപങ്ങളുടെ ഉയർന്ന പലിശയും ഉറപ്പുനൽകുന്ന പദ്ധതിയാണ് ലിക്വിഡ് ഫിക്സഡ് ഡെപ്പോസിറ്റുകൾ. നിശ്ചിത കാലയളവുകളിലേക്ക് നിക്ഷേപിക്കുന്ന സ്ഥിര നിക്ഷേപം ഭാഗങ്ങളായി പിൻവലിക്കാനാകുമെന്നതാണ് ബിഒബി ലിക്വിഡ് ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമിന്റെ പ്രത്യേകത. മാത്രമല്ല, ബാക്കി തുകയ്ക്ക് പലിശ തുടർന്നും ലഭിക്കും. 5,000 രൂപ മുതൽ മുകളിലേക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്. ഒന്നു മുതൽ അഞ്ച് വർഷം വരെ കാലാവധിയിലാണ് നിക്ഷേപം സ്വീകരിക്കുന്നത്.
ബാങ്കിംഗ് സേവന മേഖലയിൽ പുതുമകൾ അവതരിപ്പിക്കുന്നതിൽ മുൻനിരയിലുള്ള പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡയിൽ നിന്നുള്ള പുതിയ നാല് സേവനങ്ങൾ ശ്രദ്ധ നേടുന്നു.
സിസ്റ്റമാറ്റിക് ഡെപ്പോസിറ്റ് പ്ലാൻസ് മ്യൂച്വൽഫണ്ടുകളിലെ എസ്‌ഐപികൾ പോലെ എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്ന പദ്ധതിയാണ് റിക്കറിംഗ് ഡെപ്പോസിറ്റുകൾ അഥവാ സിസ്റ്റമാറ്റിക് ഡെപ്പോസിറ്റ് പ്ലാൻസ് (SDPs). ദീർഘകാലത്തേക്ക് ഉയർന്ന പലിശയുടെ നേട്ടം ലഭ്യമാക്കുന്നതിനൊപ്പം നിക്ഷേപത്തിന്റെ 95 ശതമാനം വരെ വായ്പ അല്ലെങ്കിൽ ഓവർഡ്രാഫ്റ്റായെടുക്കാനും സൗകര്യമുണ്ട്.
ബിഒബി ഇ പേ ഏറെ ശ്രദ്ധേയമായ സ്‌കീമാണ് യുപിഐ സേവനമായ ബിഒബി ഇ പേ സംവിധാനം. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് എളുപ്പത്തിൽ പണം അയയ്ക്കാനും സ്വീകരിക്കാനും ഇതിലൂടെ കഴിയുന്നു. യുപിഐ ലൈറ്റ് പതിപ്പു ലഭ്യമാണ്. റീചാർജ് ചെയ്യാനും ബിൽ പേയ്മെന്റ് നടത്താനും ഇതിലൂടെ കഴിയും. റൂപേ ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യാൻ സൗകര്യമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഷോപ്പിംഗിനും ഇന്റർനാഷണൽ മർച്ചന്റ് പേയ്‌മെന്റ് ചെയ്യുന്നതിനും ഈ ആപ്പ് വഴി കഴിയും. ടാപ് ആൻഡ് പേ സൗകര്യവും യുപിഐ മാൻഡേറ്റ് മാനേജ്മെന്റ് സൗകര്യവും ഇതിലുണ്ട്.
നിക്ഷേപം താഴാതെ ഒരു നിശ്ചിത വരുമാനം ലഭിക്കാനുള്ള മാർഗമാണ് ബോണ്ട് നിക്ഷേപങ്ങൾ.ബോണ്ട് ഒരു സ്ഥിര വരുമാന ഉപകരണമാണ്. അടിസ്ഥാനപരമായി ഒരു വായ്പയുടെ സ്വഭാവമാണ് ബോണ്ടുകൾക്കുള്ളത്. നിക്ഷേപകൻ ഒരു വായ്പക്കാരന് (സർക്കാർ അല്ലെങ്കിൽ കോർപ്പറേഷൻ പോലുള്ളവ) ഒരു നിശ്ചിത കാലയളവിലേക്ക് പണം കടം കൊടുക്കുന്നു. അതിനു ശേഷം കാലാവധി പൂർത്തിയാകുമ്പോൾ മുതലും പലിശയും തിരിച്ചു ലഭിക്കുന്ന സംവിധാനമാണ് ബോണ്ടുകളുടേത്. പല തരത്തിലുള്ള ബോണ്ടുകളുണ്ട്. സർക്കാർ ഇറക്കുന്ന ബോണ്ടുകളും കമ്പനികൾ ഇറക്കുന്ന കോർപ്പറേറ്റ് ബോണ്ടുകളും എല്ലാവർക്കും പരിചിതമാണെങ്കിലും, മുനിസിപ്പൽ ബോണ്ട് എന്താണെന്ന് അത്ര അറിവുണ്ടാകില്ല.
മുനിസിപ്പൽ ബോണ്ട്
ദൈനംദിന ബാധ്യതകൾക്ക് ധനസഹായം നൽകുന്നതിനും ഹൈവേകൾ, റോഡുകൾ, സ്കൂളുകൾ തുടങ്ങിയ സാമ്പത്തിക മൂലധന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏജൻസികളും ഇറക്കുന്ന കടപ്പത്രങ്ങളാണ് മുനിസിപ്പൽ ബോണ്ടുകൾ.
രാജ്യത്തെ മുനിസിപ്പൽ ബോണ്ട് വിപണികളുടെ വിശ്വാസ്യതയും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കുന്നതിനായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുനിസിപ്പൽ ബോണ്ടുകൾക്കായി ഒരു പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചു.
ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ ബോണ്ട് സൂചികയായ നിഫ്റ്റി ഇന്ത്യ മുനിസിപ്പൽ ബോണ്ട് സൂചികയുടെ ചരിത്രപരമായ പ്രകടനത്തോടൊപ്പം, ഇഷ്യുകൾ, ക്രെഡിറ്റ് റേറ്റിങുകൾ, ട്രേഡിങ് വോള്യങ്ങൾ, ആദായം, വിലകൾ എന്നിവയുൾപ്പെടെ ഇന്ത്യൻ മുനിസിപ്പൽ ബോണ്ട് വിപണിയെക്കുറിച്ചുള്ള സമഗ്രമായ ഡാറ്റ വാഗ്ദാനം ചെയ്യുന്ന കേന്ദ്രമായി വെബ്‌സൈറ്റ് പ്രവർത്തിക്കും.
ഇന്ത്യയിലെ മുനിസിപ്പൽ ബോണ്ട് വിപണിയിലെ സുതാര്യത, വാങ്ങൽ സൗകര്യം, നിക്ഷേപക അവബോധം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഓഹരികളേക്കാൾ ബോണ്ടുകൾ നല്ലതോ?
ബോണ്ടുകൾ സ്ഥിര വരുമാനം നൽകുന്നവയാണ് .ഓഹരികളെ അപേക്ഷിച്ച് ബോണ്ടുകൾ കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപമാണ്. ക്രെഡിറ്റ് റേറ്റിങ് ഏജൻസികളാണ് ബോണ്ടുകളെ റേറ്റുചെയ്യുന്നത്. അതുകൊണ്ട് ഓഹരികളിൽ നിക്ഷേപിക്കാൻ ഭയമുള്ളവർക്ക് ബോണ്ടുകളിൽ നിക്ഷേപിക്കാം. ബോണ്ടുകൾ, ഓഹരികളെ അപേക്ഷിച്ച് വളരെ കുറച്ച് മാത്രമേ ഉയരുകയും താഴുകയും ചെയ്യുന്നുള്ളൂ.
അതായത് അവയുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾ കുറവായിരിക്കും. പൊതുവെ ബോണ്ടുകൾക്ക് വരുമാന സ്ഥിരത നൽകാൻ കഴിയും. അതുപോലെ ബോണ്ടുകളുടെ പലിശ നിരക്കുകൾ പലപ്പോഴും ബാങ്കുകളിലോ, മണി മാർക്കറ്റ് അക്കൗണ്ടുകളിലോ ഉള്ള സേവിങ്സ് നിരക്കുകളേക്കാൾ കൂടുതലായിരിക്കും. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ബോണ്ടുകൾ വിറ്റാൽ നഷ്ടമുണ്ടാകും.അതുപോലെ ബോണ്ടുകൾക്ക് പൊതുവെ പണപ്പെരുപ്പത്തിന്റെ പ്രശ്നങ്ങളുമുണ്ട്.
പണപ്പെരുപ്പം ലഭിക്കുന്ന പലിശയേക്കാൾ വേഗത്തിൽ കൂടാൻ തുടങ്ങിയാൽ കാലക്രമേണ നിക്ഷേപത്തിന്റെ യഥാർത്ഥ മൂല്യം കുറയും. ബോണ്ട് ഉടമകൾക്ക് ഓഹരി ഉടമകളുടെ പോലെ ലാഭവിഹിതം ലഭിക്കില്ല. അതുപോലെ കമ്പനി തീരുമാനങ്ങളിൽ വോട്ടുചെയ്യാനും കഴിയില്ല.
ഫീച്ചർ ഫോൺ ഉപയോക്താക്കളിലേക്ക് ഡിജിറ്റൽ പേയ്‌മെൻറ് സൗകര്യം എത്തിക്കുന്നതിനായി ഓൺലൈൻ പേയ്‌മെൻറ് ആപ്പായ ഫോൺപേ ഇപ്പോൾ ഒരു വലിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ഗുപ്ഷപ്പിൻറെ യുപിഐ അധിഷ്ഠിത ‘ജിഎസ്പേ’ സാങ്കേതികവിദ്യയുടെ ബൗദ്ധിക സ്വത്തവകാശം (ഐപി) വാങ്ങിയതായി കമ്പനി പ്രഖ്യാപിച്ചു. ഈ കരാറിന് കീഴിൽ ഫോൺപേ ഇന്ത്യയിലെ ഫീച്ചർ ഫോണുകൾക്കായി സ്വന്തം യുപിഐ ആപ്പ് പുറത്തിറക്കും.
സ്മാർട്ട്‌ഫോണുകൾക്ക് പകരം ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന NPCI-യുടെ UPI 123PAY പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ആപ്പ് എന്ന് ഫോൺപേ അറിയിച്ചു. ഈ ആപ്പ് വഴി ഉപയോക്താക്കൾക്ക് പേഴ്‌സൺ-ടു-പേഴ്‌സൺ (P2P) ട്രാൻസ്ഫർ, ഓഫ്‌ലൈൻ ക്യുആർ പേയ്‌മെൻറ്, മൊബൈൽ നമ്പറിൽ നിന്നോ സെൽഫ് ക്യുആറിൽ നിന്നോ പേയ്‌മെൻറ് സ്വീകരിക്കൽ തുടങ്ങിയ അടിസ്ഥാന യുപിഐ സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയും.
ജിഎസ്‌പേ ടെക്‌നോളജി സ്റ്റാക്ക് സ്വന്തമാക്കുന്നതിലും ഇന്ത്യയിലെ വിശാലമായ ഫീച്ചർ ഫോൺ ഉപയോക്തൃ അടിത്തറയിലേക്ക് യുപിഐ പേയ്‌മെൻറുകൾ എത്തിക്കുന്നതിലും ആവേശഭരിതരാണ് എന്ന് ഈ ഏറ്റെടുക്കലിനെക്കുറിച്ച് സംസാരിച്ച ഫോൺപേയുടെ സഹസ്ഥാപകനും സിഇഒയുമായ സമീർ നിഗം പറഞ്ഞു. ഇന്ത്യയിലെ വളർന്നുവരുന്ന ഡിജിറ്റൽ പേയ്‌മെൻറ് വിപണിയിൽ പങ്കാളികളാകാൻ ദശലക്ഷക്കണക്കിന് ഫീച്ചർ ഫോൺ ഉപഭോക്താക്കളെ പ്രാപ്‍തരാക്കാൻ ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം പറഞ്ഞു.
പൂർണ്ണമായ യുപിഐ ഇൻററോപ്പറബിലിറ്റി കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന് ഫോൺപേ പറയുന്നു. അതായത്, രാജ്യത്തെ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കും സ്‍മാർട്ട്‌ഫോൺ ഉപയോക്താക്കളെപ്പോലെ യുപിഐ ഉപയോഗിക്കാം എന്നും രണ്ടും തമ്മിൽ ഒരു വിടവും ഉണ്ടാകരുത് എന്നുമാണ് കമ്പനിയുടെ നയം. ഡിജിറ്റൽ പേയ്‌മെൻറ് സംവിധാനത്തിന് പുറത്തുള്ള രാജ്യത്തെ കോടിക്കണക്കിന് ആളുകളെ ഓൺലൈൻ സാമ്പത്തിക സൗകര്യങ്ങളിലേക്ക് ആകർഷിക്കാൻ പുതിയ നീക്കം സഹായിക്കും.
സിസ്റ്റമാറ്റിക്ക് ഇൻവസ്റ്റ്‌മെന്റ് പ്ലാൻ അഥവാ എസ്‌ഐപി, എന്നത് ഒരു നിക്ഷേപ ശൈലിയാണ്. ഒരു നിശ്ചിത തുക വീതം സമയബന്ധിതമായി നിശ്ചിത ഇടവേളകളിൽ മ്യൂച്വൽ ഫണ്ട് സ്‌കീമിലേക്ക് തുടർച്ചയായി നിക്ഷേപിക്കുന്ന രീതിയാണിത്. ചാഞ്ചാട്ടവും അസ്ഥിരതയും വിപണിയിൽ തലപൊക്കുമ്പോൾ ഏറ്റവും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ദീർഘകാല നിക്ഷേപ തന്ത്രവുമാണിത്. അതുപോലെ വിപണിയിലേക്ക് രംഗപ്രവേശം ചെയ്യാനുള്ള നല്ലനേരത്തിനായി കാത്തിരിക്കുന്നതിലൂടെ സംഭവിക്കാവുന്ന തെറ്റുകൾ ഒഴിവാക്കാനും എസ്ഐപി ശൈലിയിലൂടെ കഴിയുന്നതാണ്. മാത്രവുമല്ല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ ചിട്ടയോടെ എത്തിപ്പിടിക്കാനും എസ്‌ഐപി നിക്ഷേപങ്ങളിലൂടെ സാധിക്കും. ഈയൊരു പശ്ചാത്തലത്തിൽ അഞ്ച് രീതിയിലുള്ള എസ്ഐപി സമീപനങ്ങളെ കുറിച്ച് വിശദമായി നോക്കാം.
റെഗുലർ എസ്ഐപി
ദിവസമോ, ആഴ്ചയോ, മാസമോ പോലെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഇടവേളകളിൽ നിശ്ചിത തുക വീതം നിർദിഷ്ട കാലയളവിൽ മ്യൂച്ചൽ ഫണ്ടുകളിലേക്ക് ആവർത്തിച്ച് നിക്ഷേപിക്കുന്ന രീതിയാണ് റെഗുലർ എസ്ഐപി. കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയർമെന്റ് ജീവിതം പോലെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായാണ് നിക്ഷേപകർ റെഗുലർ എസ്ഐപി പിന്തുടരുന്നത്. തികഞ്ഞ അച്ചടക്കത്തോടെ നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനും ദീർഘമായ കാലയളവിൽ സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനും സഹായകരമായ നിക്ഷേപ ശൈലിയെന്ന നിലയിൽ മിക്ക സാമ്പത്തിക വിദഗ്ധരും ശുപാർശ ചെയ്യുന്ന രീതിയാണ് റെഗുലർ എസ്ഐപി. വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്നുള്ള തിരിച്ചടിയുടെ കാഠിന്യം കുറയ്ക്കുന്നതിനും കോമ്പൗണ്ടിങ്ങന്റെ ഗുണഫലം നേടുന്നതിനും സൗകര്യപ്രദമായും ഫ്ലെക്സിബിളായും നിക്ഷേപിക്കുന്നതിനായും ഒക്കെ റെഗുലർ എസ്ഐപി ശൈലി നിക്ഷേപകരെ സഹായിക്കുന്നു.
പെർപച്വൽ എസ്ഐപി
കൃത്യമായൊരു നിക്ഷേപ കാലയളവ് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ആണ് പെർപച്വൽ എസ്ഐപി. ഒന്നുകിൽ നിക്ഷേപകർ നിർത്താൻ ആവശ്യപ്പെടുന്നത് വരെയോ അല്ലെങ്കിൽ അതുവരെയുള്ള നിക്ഷേപം പിൻവലിക്കുന്നതു വരെയോ എസ്ഐപി തുടരുമെന്നതാണ് ഇതിലെ പ്രത്യേകത. വളരെ ദീർഘമായ കാലയളവിലേക്കുള്ള നിക്ഷേപ ശൈലിയെന്ന നിലയിലാണ് പെർപച്വൽ എസ്ഐപി അനുയോജ്യമാകുക. കൃത്യമായ സമയപരിധില്ലാതെ നേടിയെടുക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങൾക്കും പൊതുവായുള്ള സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനായും ഒക്കെ പെർപച്വൽ എസ്ഐപി നിക്ഷേപകരെ സഹായിക്കുന്നു. എന്നിരുന്നാലും ഇടവേളകളിൽ ഫണ്ടിന്റെ വളർച്ചയും പ്രകടനവും വിലയിരുത്തണം. അതുപോലെ എപ്പോൾ ഈ നിക്ഷേപം അവസാനിപ്പിക്കണം അഥവാ എക്സിറ്റ് സ്ട്രാറ്റജിയിലും കൃത്യമായൊരു ധാരണ ഉണ്ടായിരിക്കണം.
ഫ്ലെക്സിബിൾ എസ്ഐപി
മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഫോർമുലയുടെ അടിസ്ഥാനത്തിൽ വിപണിയിൽ ഉരുത്തിരിയുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി എസ്ഐപി നിക്ഷേപ തുകയിൽ മാറ്റം വരുത്താൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള പദ്ധതിയാണ് ഫ്ലെക്സിബിൾ എസ്ഐപി. അതായത്, വിപണിയിൽ തിരിച്ചടി നേരിടുന്ന ഘട്ടങ്ങളിൽ എസ്ഐപി തുക വർധിപ്പിക്കുന്നതിനും വിപണി ഉയരങ്ങളിലേക്ക് മുന്നേറുന്ന വേളയിൽ എസ്ഐപി തുക താഴ്ത്തുന്നതിനും നിക്ഷേപകർക്ക് കഴിയുന്നു. എന്നിരുന്നാലും വിപണിയിലെ എല്ലാ സാഹചര്യങ്ങളിലും നിക്ഷേപകർ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു മിനിമം തുക, കൃത്യമായ ഇടവേളകളിൽ പതിവായി നിക്ഷേപിച്ചു കൊണ്ടിരിക്കുകയും വേണം.
ട്രിഗർ എസ്ഐപി
പ്രത്യേകമായ വിപണി സാഹചര്യങ്ങളിൽ എസ്ഐപി നിക്ഷേപം നടത്താൻ നിഷ്കർഷിച്ചിട്ടുള്ള ശൈലിയാണ് ട്രിഗർ എസ്ഐപി. ഉദ്ദാഹരണത്തിന്, പ്രധാന ഓഹരി സൂചികയിൽ ഒരു ദിവസം മൂന്ന് ശതമാനത്തിൽ കൂടുതലുള്ള ഇടിവ് നേരിടുന്ന ഓരോ തവണയും ഒരു എസ്ഐപി നിക്ഷേപം നടത്തുന്നതിനായി സജ്ജീകരണം ഏർപ്പെടുത്താൻ നിങ്ങൾക്ക് കഴിയും. ഓഹരി വിപണിയുടെ ട്രെൻഡ് തിരിച്ചറിഞ്ഞ് കൃത്യമായ അവസരം നോക്കി നിക്ഷേപം നടത്താൻ ട്രിഗർ എസ്ഐപിയിലൂടെ സാധിക്കും. എന്നാൽ ഓഹരി വിപണിയെ കുറിച്ചുള്ള ശരിയായ അവഗാഹം ഉള്ളവർക്ക് മാത്രമാണ് ഇത്തരം ശൈലിയിൽ നിന്നും കൂടുതൽ നേട്ടമുണ്ടാക്കാനും കഴിയുകയുള്ളു എന്നതും വിസ്മരിക്കരുത്. നിലവിൽ രാജ്യത്തെ മുൻനിര മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങളായ കൊട്ടക് എഎംസി “സ്മാർട്ട് എസ്ഐപി“ എന്ന പേരിലും നിപ്പോൺ ഇന്ത്യ മ്യൂച്ചൽ ഫണ്ട് “എസ്ഐപി പ്ലസ്“ എന്ന പേരിലും ട്രിഗർ എസ്ഐപി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ടോപ്-അപ്പ് എസ്ഐപി
നിക്ഷേപകന്റെ സാമ്പത്തിക സാഹചര്യം അനുവദിക്കുന്നതിന് അനുസൃതമായി, എസ്ഐപി ഇൻസ്റ്റാൾമെന്റ് അല്ലെങ്കിൽ എസ്ഐപി നിക്ഷേപം നിശ്ചിത തുക വീതമോ നിശ്ചിത ശതമാനക്കണക്കിലോ വർധിപ്പിക്കാൻ സജ്ജീകരണമുള്ള ശൈലിയാണ് ടോപ്-അപ്പ് എസ്ഐപി. സ്റ്റെപ്പ്-അപ്പ് എസ്ഐപി എന്നും വിശേഷിപ്പിക്കാറുണ്ട്. റെഗുലർ എസ്ഐപിയുടെ ഒരു പരിഷ്കരിച്ച പതിപ്പാണിത്. എപ്പോഴൊക്കെയാണോ നിങ്ങളുടെ വരുമാനം ഉയരുന്നത് അല്ലെങ്കിൽ ശമ്പള വർധനയോ ജോലിയിൽ സ്ഥാനക്കയറ്റം ലഭ്യമാകുകയോ ചെയ്യുമ്പോഴൊക്കെ, എസ്ഐപി നിക്ഷേപ തുകയിൽ നിശ്ചിത രീതിയിൽ വർധന നടപ്പാക്കുന്ന രീതിയാണിത്. കാലക്രമേണ വരുമാന വർധന ആർജിക്കുന്നവർക്ക്, പണപ്പെരുപ്പത്തെ മറികടക്കുന്നവിധം സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ടോപ്-അപ്പ് എസ്ഐപി സഹായിക്കുന്നു. ഓരോ വർഷവും എസ്ഐപി തുകയിൽ നിശ്ചിത വർധന നടപ്പാക്കുന്നതിലൂടെ സമ്പാദ്യം മെച്ചപ്പെടുത്താനും കഴിയും.
ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ മുഴുവൻ വിവരങ്ങളും ലഭിക്കാൻ ഇനി നിമിഷങ്ങൾ മാത്രം മതി. ആർടിഒ ഓഫീസിൽ കയറി ഇറങ്ങേണ്ട ആവശ്യമോ അല്ലെങ്കിൽ മേലധികാരികളെയോ ഒന്നും കാണേണ്ട കാര്യമല്ല. എങ്ങനെ എന്നല്ലേ? നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുന്ന ഒരു ആപ്ലിക്കേഷനിലൂടെയാണ് നിമിഷങ്ങൾ കൊണ്ട് യഥാർത്ഥ വാഹന ഉടമയുടെ വിവരങ്ങൾ കണ്ടെത്താൻ കഴിയുന്നത്. ഇന്ത്യയിലുടനീളം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന RTO വാഹനങ്ങളുടെ വിശദാംശങ്ങൾ നൽകുന്ന ആപ്ലിക്കേഷനാണിത് (rto vehicle owner information). ഈ സോഫ്റ്റ്വെയറിൽ പങ്കിടുന്ന വിവരങ്ങൾ ആധികാരികമാണ്. പാർക്കിംഗ്, അപകടം, അല്ലെങ്കിൽ പെട്ടെന്ന് ഒരു ദിവസം വാഹനം മോഷണം പോയാലോ ചെയ്താൽ ആ വാഹന വാഹനത്തിന്റെ പൂർണ്ണമായ RTO വാഹന വിവരങ്ങൾ കണ്ടെത്താൻ വാഹന രജിസ്‌ട്രേഷൻ നമ്പർ മാത്രം മതി. ഉടമസ്ഥാവകാശം, തീർപ്പുകൽപ്പിക്കാത്ത ട്രാഫിക് ഇ ചലാനുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി), ഏത് ടൈപ്പ് വാഹനമാണ്, നിർമ്മാണം, മോഡൽ, ഇൻഷുറൻസ്, ഫിറ്റ്നസ്, മലിനീകരണം, ബ്ലാക്ക് ലിസ്റ്റ് സ്റ്റാറ്റസ്, ഫിനാൻഷ്യർ (ഹൈപ്പോത്തിക്കേഷൻ) വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ ഈ ആപ്പിലൂടെ ആക്സസ് ചെയ്യാൻ കഴിയും.
റോഡപകടങ്ങൾ, അശ്രദ്ധമായ ഡ്രൈവിംഗ് കേസുകൾ, ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുന്നതിന് മുമ്പ്, അല്ലെങ്കിൽ നിയമവശമായ അന്വേഷണ ആവശ്യങ്ങൾക്കും RTO വെഹിക്കിൾ ഇൻഫർമേഷൻ ആപ്പ് വളരെ ഉപയോഗപ്രദമാണ്. വാഹനം/വാഹൻ മാസ്റ്ററുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടപ്പെട്ടാൽ വാഹന വിശദാംശങ്ങളും പ്രധാനമാണ്. നിങ്ങളുടെ വാഹനം മോഷ്ടിക്കപ്പെട്ട് നിങ്ങൾ ക്ലെയിം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ വാഹന വിശദാംശങ്ങളും പ്രധാനമാണ്. നിങ്ങൾക്ക് ആഴശ്യമായ രേഖകൾ ഇല്ലെങ്കിൽ RTO വാഹന ഉടമയുടെ വിവരങ്ങൾ നിർബന്ധമാണ്. വാഹന ഉടമകളെക്കുറിച്ചുള്ള ആപ്പിൽ കാണിച്ചിരിക്കുന്ന എല്ലാ വിശദാംശങ്ങളും പരിവാഹൻ വെബ്‌സൈറ്റിൽ പൊതുവായി ലഭ്യമാണ്. ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള ഒരു ഇടനില പ്ലാറ്റ്‌ഫോമായി മാത്രമാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്.
ആപ്ലിക്കേഷൻ്റെ സവിശേഷതകൾ
ഇൻഷുറൻസും പൊല്യൂഷനും തീരുന്നതിന് മുമ്പേ അലർട്ടുകൾ സെറ്റ് ചെയ്യുക.
ഇന്ത്യയിലുടനീളമുള്ള 400+ നഗരങ്ങളിൽ തത്സമയ ഇന്ധന വില അറിയാം.
പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങൾ കണ്ടെത്തുക.
അടുത്തുള്ള മെക്കാനിക്കുകൾ, ഇന്ധന പമ്പുകൾ, ചാർജിംഗ് സ്റ്റേഷനുകൾ എന്നിവ വേഗം കണ്ടെത്താം.
റീസെയിൽ മൂല്യം പരിശോധിച്ച് നിങ്ങളുടെ വാഹനം വിൽക്കാം.
കാർ സർവീസ്, റിപ്പയർ എന്നിവയിൽ മികച്ച ഡീലുകൾ നേടാം.
നിങ്ങളുടെ അടുത്ത സ്വപ്ന കാർ/ബൈക്ക് വാങ്ങാൻ വാഹന വായ്പ നേടാം.
ഫാസ്ടാഗ് വാങ്ങാം.
നിങ്ങളുടെ വാഹനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റ് മാനേജർ ആക്കാം.
ഇന്നത്തെ ജീവിത രീതികൾ കുട്ടികളുടെ ബുദ്ധിയേയും വളർച്ചയേയും കാര്യമായി ബാധിക്കുന്നുണ്ട്. വിദ്യാഭ്യാസ രീതികളിൽ തന്നെ അത്ഭുതകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ മാതാപിതാക്കളാണ് മുൻകൈ എടുക്കേണ്ടത്. അതിനാൽ അവർക്ക് വേണ്ടി നിക്ഷേപങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്.വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വില വർദ്ധിച്ചു വരുന്ന ഈ കാലത്ത് കുട്ടികൾക്കു വേണ്ടി ഒരു സാമ്പത്തിക സ്രോതസ്സ് ഉണ്ടാവുന്നത് നല്ലതാണ്. മാത്രമല്ല അവരുടെ സമ്പാദ്യ ശീലം വർദ്ധിപ്പിക്കാനും ഇത് ഇടയാക്കും. കുട്ടികൾക്കായി വസ്ത്രങ്ങൾ, മിഠായി, ടോയ്സ് എന്നിവ വാങ്ങിക്കൊടുക്കുന്നതു പോലെ അവരുടെ ഭാവി സുരക്ഷിതമാക്കാൻ നല്ല നിക്ഷേപ പദ്ധതികളിലും അവർക്ക് അക്കൗണ്ട് എടുത്ത് കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അത്തരത്തിൽ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള മികച്ച നിക്ഷേപ പദ്ധതികൾ ഏതെല്ലാമെന്ന് നോക്കാം…
മൈനർ സേവിംഗ്സ് അക്കൗണ്ട്
18 വയസ്സ് പൂർത്തിയാവാത്തവർക്കായി പ്രത്യേകം തയ്യാറാക്കിയ സേവിംഗ്സ് അക്കൗണ്ടാണിത്. സേവിംഗ്സിനെ കുറിച്ച് കുട്ടികൾക്ക് ലളിതമായി മനസിലാക്കാൻ ഇതിലൂടെ സാധിക്കും. എല്ലാ ബാങ്കുകളും ഇത്തരം അക്കൗണ്ടുകൾ നൽകുന്നുണ്ട്. കുട്ടികൾക്ക് വേണ്ടി മാതാപിതാക്കൾക്ക് ഈ അക്കൗണ്ട് തുറക്കാം. മാത്രമല്ല ഉയർന്ന പലിശ നിരക്കും കുറഞ്ഞ മെയിൻ്റനൻസ് ഫീസുമാണ് ഈ നിക്ഷേപത്തിന്റെ ആകർഷകമായ ഘടകം. ഈ നിക്ഷേപങ്ങളിലൂടെ പണം പിൻവലിക്കാൻ പരിധികൾ ഉള്ളതിനാൽ കുട്ടികളുടെ നിക്ഷേപങ്ങൾ കൂടുതൽ സുരക്ഷിതമായി വളരുന്നു.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (SIP) മ്യൂച്ചൽ ഫണ്ടിൽ ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന വരുമാനം ലഭിക്കുന്ന നിക്ഷേപ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (SIP). കുട്ടികൾക്കായി നിക്ഷേപം ആരംഭിക്കുന്നതിനുള്ള മികച്ച മാർഗമാണിത്. എസ്.ഐ.പിയിൽ ഒരു നിശ്ചിത തുക ഇടയ്‌ക്കിടെ നിക്ഷേപിച്ചാൽ അത് വർഷങ്ങൾ കൊണ്ട് വലിയ കോർപ്പസായി മാറും.
ചെറു പ്രായത്തിൽ തന്നെ നിക്ഷേപിച്ചാൽ കൂട്ടു പലിശയും ലഭിക്കും. ചെറിയ നിക്ഷേപങ്ങൾ പോലും കാലക്രമേണ ഗണ്യമായി വളരും. എസ്.ഐ.പിയിലൂടെ ദീർഘകാലത്തേക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം ഉണ്ടാകും.
സുകന്യ സമൃദ്ധി യോജന (SSY)
പെൺകുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്ന ഒരു സർക്കാർ പിന്തുണയുള്ള സമ്പാദ്യ പദ്ധതിയാണിത്. ആകർഷകമായ പലിശ നിരക്കും നികുതി ആനുകൂല്യങ്ങളും ഈ സ്കീമിലൂടെ ലഭിക്കുന്നു. ദീർഘകാല നിക്ഷേപമായതിനാൽ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും വിവാഹാവശ്യങ്ങൾക്കും ഈ സ്കീമിൽ നിക്ഷേപിക്കാം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി രഹിത റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചില സ്കീമുകളിൽ ഒന്നാണിത്. മാത്രമല്ല സർക്കാർ പിന്തുണയുള്ള പദ്ധതിയായതിനാൽ ഇതൊരു സുരക്ഷിത നിക്ഷേപമായിരിക്കും.
ആരോഗ്യ ഇൻഷുറൻസ് കവർ
വിദ്യാഭ്യാസ സുരക്ഷ പോലെ തന്നെ ആരോഗ്യ സുരക്ഷയും പ്രധാനമാണ്. അതിനാൽ ഒരു ആരോഗ്യ ഇൻഷൂറൻസ് എടുക്കുന്നത് എപ്പോഴും നല്ലതാണ്. കുട്ടികളുടെ ആരോഗ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇത്തരം ഇൻഷുറൻസ് പ്ലാനുകൾ വഴി ഗുരുതരമായ രോഗങ്ങളും മറ്റ് മെഡിക്കൽ ആവശ്യങ്ങളും പരിരക്ഷിക്കാൻ കഴിയും.
അജ്ഞാത നമ്പറിൽനിന്ന് ഒരു കോൾ വന്നാൽ ഒട്ടും പേടിക്കേണ്ട, വിളിക്കുന്ന ആ വ്യക്തിയുടെ ചിത്രവും വിവരങ്ങളും കാണാൻ കഴിയും. കൂടാതെ, മൊബൈലിൽ സേവ് ചെയ്തിരിക്കുന്ന എല്ലാ നമ്പറുകളിലും അവരുടെ ഫോട്ടോ സ്വയമേ സേവ് ചെയ്യപ്പെടും. ഇന്ന് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഏതൊരാൾക്കും വളരെ ഉപകാരപ്രദമായ ഈ ആപ്ലിക്കേഷൻ ഏതെന്ന് പരിചയപ്പെടാം. ഫോണിൽ വിളിച്ചയാളെ തിരിച്ചറിയാൻ ഈ ആപ്ലിക്കേഷൻ സഹായിക്കും. ഐഫോൺ സ്റ്റോറിലും ഗൂഗിൾ പേ സ്റ്റോറിലും വളരെ ഉയർന്ന റേറ്റിങ് ഉള്ള ഈ ആപ്ലിക്കേഷൻ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ. അജ്ഞാത ഫോൺ കോളുകൾ പലപ്പോഴും വരാറുണ്ട്. അവരിൽ ചിലർ വഞ്ചിച്ചേക്കാം. ഇത്തരം തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാനുമുള്ള ഒരു ആപ്പ് ആണിത്. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെയുണ്ട്. ഈ ആപ്പ് ആൻഡ്രോയിഡിലും ഐഫോണിലും ഉപയോഗിക്കാം. ആപ്പിന് പ്ലേ സ്റ്റോറിൽ 4.5 റേറ്റിങും മികച്ച റിവ്യൂകളുമുണ്ട്.
പോസ്റ്റ് ഓഫീസ് നിക്ഷേപ – സമ്പാദ്യ പദ്ധതികളെ എന്നും ജനപ്രിയമാക്കുന്നത് ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും മാത്രമല്ല. പല വരുമാനമുള്ള പല വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് അവരുടെ വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് അനായാസം എത്തിപ്പെടാൻ പോസ്റ്റ് ഓഫീസിന്റെ പദ്ധതികൾ സഹായിക്കുന്നു. വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചിരിക്കുന്നവയാണ് പോസ്റ്റ് ഓഫീസിന്റെ ഓരോ പദ്ധതികളും. അത്തരത്തിലൊരു നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം. ഇതൊരു സ്ഥിര നിക്ഷേപ പദ്ധതിയാണ്. 60 മാസംകൊണ്ട് പലിശ ഇനത്തിൽ മാത്രം 2,24,974 രൂപ നേടാൻ ഈ പദ്ധതിയിലൂടെ നിക്ഷേപകർക്ക് സാധിക്കും.
1, 2, 3, 5 (വർഷം) എന്നിങ്ങനെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിലെ നിക്ഷേപ കാലയളവ്. 7.5 ശതമാനം പലിശ നിരക്കാണ് നിലവിൽ പോസ്റ്റ് ഓഫീസ് ഈ പദ്ധതിയിലെ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയാണെങ്കിൽ പരമാവധി നിക്ഷേപ പരിധിയില്ലായെന്നതും ഈ പദ്ധതിയുടെ എടുത്തു പറയേണ്ട സവിശേഷതകളിലൊന്നാണ്. ആദായ നികുതി നിയമത്തിന്റെ സെക്ഷൻ 80 സി അനുസരിച്ച് നികുതി ആനുകൂല്യങ്ങൾക്കും വിധേയമാണിത്. ഒരു വർഷത്തിന് ശേഷം പിഴ അടച്ചുകൊണ്ട് തുക പിൻവലിക്കാനും സാധിക്കും. സർക്കാർ പിന്തുണയുള്ള ഈ സേവിംഗ്സ് ഓപ്ഷൻ നിങ്ങളുടെ നിക്ഷേപത്തിന് സുരക്ഷയും സ്ഥിരമായ വളർച്ചയും ഉറപ്പാക്കുന്നു.
postoffice പോസ്റ്റ് ഓഫീസ് 5 വർഷത്തെ ടൈം ഡെപ്പോസിറ്റ് സ്കീമിൽ 7.5 ശതമാനം വാർഷിക പലിശ നിരക്കിൽ, ത്രൈമാസ കോമ്പൗണ്ടഡ് ചെയ്ത 5,00,000 രൂപ നിക്ഷേപിക്കുന്നത് കാലക്രമേണ ഗണ്യമായ വരുമാനം നേടാൻ സഹായിക്കും. അഞ്ച് വർഷത്തെ കാലാവധി അവസാനിക്കുമ്പോൾ, മൊത്തം മെച്യൂരിറ്റി തുക 7,24,974 രൂപൽ എത്തും, അതായത് നിങ്ങൾക്ക് ആകെ 2,24,974 രൂപ പലിശ ഇനത്തിൽ മാത്രം ലഭിക്കും. കോമ്പൗണ്ടിംഗ് അഥവ കൂട്ടുപലിശയുടെ ആനുകൂല്യമാണ് ഇവിടെ കൂടുതൽ നേട്ടം കൊയ്യാൻ നിക്ഷേപകരെ അനുവദിക്കുന്നത്. കോമ്പൗണ്ട് പലിശയിൽ നിന്ന് പ്രയോജനം നേടുന്നതിനൊപ്പം തങ്ങളുടെ സമ്പാദ്യം വളർത്തുന്നതിനുള്ള സുരക്ഷിതവും വിശ്വസനീയവുമായ മാർഗം തേടുന്ന റിസ്ക് എടുക്കാൻ വിമുഖതയുള്ള നിക്ഷേപകർക്ക് ഇത് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിനെ ഒരു മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.
ഒരു പോസ്റ്റ് ഓഫീസ് 5 വർഷത്തെ ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കുക എന്നത് ഏതൊരു നിയുക്ത പോസ്റ്റ് ഓഫീസിലും ചെയ്യാൻ കഴിയുന്ന ഒരു ലളിതമായ പ്രക്രിയയാണ്. ആരംഭിക്കുന്നതിന്, ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോഗ്രാഫുകൾ, വിലാസ തെളിവ് തുടങ്ങിയ അവശ്യ രേഖകളുമായി നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുക. ഉയർന്ന പരിധിയില്ലാതെ, കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് നിങ്ങൾക്ക് അക്കൗണ്ട് തുറക്കാം. പണമായോ ചെക്ക് വഴിയോ നിക്ഷേപിക്കാം. അക്കൗണ്ട് തുറക്കൽ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾക്കൊപ്പം സമർപ്പിക്കുക. നിക്ഷേപം നടത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ ടൈം ഡെപ്പോസിറ്റിന്റെ എല്ലാ വിശദാംശങ്ങളും അടങ്ങിയ ഒരു പാസ്ബുക്ക് നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് നിലവിൽ ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഉണ്ടെങ്കിൽ ഇന്ത്യ പോസ്റ്റിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയും അക്കൗണ്ട് ഓൺലൈനായി തുറക്കാൻ കഴിയും.
ഇന്നത്തെ കാലത്ത് സ്മാർട്ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം എന്നതിൽ സംശയമില്ല. ലോകമെമ്പാടുമായി ഒരു ബില്യണിലധികം ആളുകളാണ് മെറ്റാ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത്. ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നതിനൊപ്പം രസകരമായ റീൽ വീഡിയോകൾ കാണാനും മണിക്കൂറുകളാണ് പലരും ദിനംപ്രതി ഇൻസ്റ്റഗ്രാമിൽ ചെലവഴിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, നിരവധി ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാം വലിയ അളവിൽ ബാറ്ററി ചാർജ് കുറയ്ക്കുന്നതായി പരാതിപ്പെട്ടിരുന്നു. ഉപയോഗിക്കാത്ത സമയങ്ങളിൽ പോലും ആപ്പിന്റെ ബാറ്ററി ഉപയോഗം കൂടുതലാണെന്നും കണ്ടെത്തിയിരുന്നു.
സംഭവത്തിൽ ഇതുവരെ ഇൻസ്റ്റഗ്രാം ഡെവലപ്പർമാർ പ്രതികരിച്ചിട്ടില്ല. അതേസമയം, ബാറ്ററി ചോർച്ച തടയാൻ ഉപദേശവുമായെത്തിയിരിക്കുകയാണ് ടെക് ഭീമന്മാരായ ഗൂഗിൾ. ഇൻസ്റ്റഗ്രാമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാനാണ് ഗൂഗിളിന്റെ നിർദേശം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇൻസ്റ്റാഗ്രാം ബിൽഡ് 382.0.0.49.84 ഇൻസ്റ്റാൾ ചെയ്യാനും ഗൂഗിൾ ഉപയോക്താക്കളെ ഉപദേശിക്കുന്നുണ്ട്.ആൻഡ്രോയിഡ് ഫോണുകളിൽ ബാറ്ററി ചാർജ് കുറയുന്നത് പരിഹരിക്കുന്നതിനായി ഇൻസ്റ്റഗ്രാം പുതിയ അപ്‌ഡേറ്റ് പുറത്തിറക്കുമെന്ന് ഗൂഗിൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രശ്നം ഏതൊക്കെ ഫോണുകളെയാണ് ബാധിച്ചതെന്നോ, ഏതെല്ലാം ആൻഡ്രോയിഡ് പതിപ്പുകളെ ബാധിച്ചിട്ടുണ്ടെന്നോ ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല.
സാമ്പത്തിക നിക്ഷേപം എന്നാൽ എല്ലാവർക്കും ബാങ്ക് സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റാണ്. 7 ദിവസം മുതൽ 10 വർഷം വരെ കാലായളവിൽ നിക്ഷേപ കാലാവധി, ഉറപ്പായ വരുമാനം, നിക്ഷേപ സുരക്ഷ തുടങ്ങിയവയാണ് ഈ താൽപ്പര്യത്തിന് കാരണം. എന്നാൽ ബാങ്ക് സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്നതിനേക്കാൾ പലിശ നൽകുന്ന മറ്റ് നിക്ഷേപ പദ്ധതികൾ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.ഇന്ത്യാ പോസ്റ്റിൻ്റെ ചെറുകിട സമ്പാദ്യ പദ്ധതികളിലൊന്നായ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകളിലെ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ പലിശ നേടാൻ സാധിക്കും. എങ്ങനെയാണെന്നാണോ, വിശദമായി അറിയാം.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്‌കീമിന് കീഴിൽ ഒരു അക്കൗണ്ട് തുടങ്ങുന്നതിന് ഏറ്റവും കുറഞ്ഞത് 1000 രൂപയുടെ നിക്ഷേപമാണ് ആവശ്യം. പിന്നീട് 100 രൂപയുടെ ഗുണിതത്തിൽ നിക്ഷേപിക്കാം. നിക്ഷേപങ്ങൾക്ക് പരിധിയില്ല എന്നതാണ് മറ്റൊരു ആകർഷണം. ഡെപ്പോസിറ്റ് തീയതി മുതൽ അഞ്ച് വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപം കാലാവധി പൂർത്തിയാകും.
ഹിന്ദു അവിഭക്ത കുടുംബങ്ങൾ, ട്രസ്റ്റുകൾ, പ്രൈവറ്റ്, പബ്ലിക് ലിമിറ്റഡ് കമ്പനികൾ എന്നിവയ്ക്ക് നിക്ഷേപം നടത്താൻ അനുവാദമില്ല. അംഗം ഒരു ഇന്ത്യൻ പൗരനായിരിക്കണം. പ്രവാസി ഇന്ത്യക്കാർക്ക് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്‌കീമിന് കീഴിൽ നിക്ഷേപം നടത്താൻ അനുമതിയില്ല.
ബാങ്ക് എഫ്.ഡിയേക്കാൾ പലിശ നേടാം, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി പലിശ നിരക്ക്
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൻറെ പലിശ നിരക്ക് എല്ലാ ത്രൈമാസത്തിലും കേന്ദ്ര ധനമന്ത്രായലയം വിലയിരുത്തും. ആവശ്യമെങ്കിൽ പലിശ വർധിപ്പിക്കുകയോ അല്ലെങ്കിൽ തൽസ്ഥിതിയിൽ തുടരുകയോ ചെയ്യും. 2024 ജൂലൈ-സെപ്റ്റംബർ പാദത്തിൽ സർക്കാർ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. അതായത് നിലവിൽ 7.7 ശതമാനമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൻറെ പലിശ നിരക്ക്.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് മറ്റൊരു വ്യക്തിക്ക് കൈമാറാൻ കഴിയുമോ?
കഴിയും. താഴെ പറയുന്ന വ്യവസ്ഥകളിൽ ഒരാളിൽ നിന്ന് മറ്റൊരാൾക്ക് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് കൈമാറാൻ കഴിയും.
i) അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാൽ നോമിനി/നിയമപരമായ അവകാശികൾക്ക് കൈമാറാം.
(ii) അക്കൗണ്ട് ഉടമയുടെ മരണത്തിൽ ജോയിൻ്റ് ഹോൾഡർക്ക് കൈമാറാം.
നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതിയിളവിന് അർഹതയുണ്ട്, ഇത് 100 രൂപ മുതൽ പ്രതിവർഷം 1.5 ലക്ഷം രൂപ വരെ കിഴിവ് അനുവദിക്കുന്നു. നിങ്ങളുടെ നികുതി അടയ്‌ക്കേണ്ട വരുമാനത്തിലും സാധ്യതയുള്ള നികുതി ലാഭത്തിലും കുറവു വരുത്തുകയും ചെയ്യുന്നു.
ബാങ്ക് എഫ്.ഡിയേക്കാൾ പലിശ നേടാം, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി കൂടുതൽ പലിശ
രാജ്യത്തെ മുൻനിര ബാങ്കുകൾ അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്കുകൾ എത്രയാണെന്ന് നോക്കാം.
എസ്ബിഐ : അഞ്ച് വർഷത്തെ കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 6.60 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.
എച്ച്‌ഡിഎഫ്‌സി ബാങ്ക് : എച്ച്‌ഡിഎഫ്‌സി ബാങ്ക് അഞ്ച് വർഷത്തെ കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 7% ഉം മുതിർന്ന പൗരന്മാർക്ക് 7.50% ഉം വാഗ്ദാനം ചെയ്യുന്നു.
ഐസിഐസിഐ ബാങ്ക് : അഞ്ച് വർഷത്തെ കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 6.90% ഉം മുതിർന്ന പൗരന്മാർക്ക് 7.40% പലിശയുമാണ് ഐസിഐസിഐ ബാങ്ക് നൽകുന്നത്.
ആക്‌സിസ് ബാങ്ക് : ആക്‌സിസ് ബാങ്ക് അഞ്ച് വർഷത്തെ കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 7% ഉം മുതിർന്ന പൗരന്മാർക്ക് 7.50% ഉം വാഗ്ദാനം ചെയ്യുന്നു.
എന്നാൽ തുടക്കത്തിൽ പറഞ്ഞത് പോലെ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്ക് 7.7 ശതമാനമാണ്. അതായത് ബാങ്കുകൾ അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് വാഗ്ധാനം ചെയ്യുന്നതിനേക്കാൾ പലിശ.
വാട്സാപ്പ് നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടോ? എങ്കിൽ വാട്സ്ആപ്പിൽ മാത്രമായി ഇൻ്റർനെറ്റ് കണക്ഷൻ ഓഫ് ചെയ്തിടാം. നിങ്ങളുടെ മൊബൈലിൽ മറ്റെല്ലാ ആപ്പുകളും പ്രവർത്തിക്കുമ്പോഴും വാട്സാപ്പ് മാത്രമായി ഓഫ് ചെയ്തിടാം. വാട്സാപ്പ് നോട്ടിഫിക്കേഷൻ ശല്യപ്പെടുത്തുന്നതായി തോന്നുമ്പോഴെല്ലാം നിങ്ങളുടെ വാട്സാപ്പ് ഓഫ് ചെയ്യാൻ സഹായിക്കുന്ന ആപ്പാണ് twilio whatsapp. ഈ ആപ്പ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വൈഫൈ/മൊബൈൽ ഡാറ്റ ഓഫ് ചെയ്യേണ്ടതില്ല. ഈ സമയത്ത് പശ്ചാത്തലത്തിൽ വാട്സാപ്പ് പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുക മാത്രമാണ് വേണ്ടത്. വാട്സാപ്പുമായുള്ള ഇന്റർനെറ്റ് കണക്ഷൻ റദ്ദാക്കപ്പെട്ടതിനാൽ നോട്ടിഫിക്കേഷൻ നിങ്ങളെ അലോസരപ്പെടുത്തുകയില്ല. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച്, വാട്സാപ്പിലേക്ക് ശ്രദ്ധമാറാതെ, പാട്ട് കേൾക്കാനും യൂട്യൂബിൽ വീഡിയോകൾ കാണാനും സോഷ്യൽമീഡിയ ഉപയോഗിക്കാനും സാധിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി, കുടുംബത്തോടൊപ്പമോ അല്ലെങ്കിൽ നിങ്ങൾക്ക് ഇന്റർനെറ്റ് ആവശ്യമുള്ള ഓഫീസ് മീറ്റിംഗിലോ ഒരു ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്.
ആപ്പിന്റെ സവിശേഷതകൾ: നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ഒരാൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയയ്‌ക്കേണ്ട സാഹചര്യമുണ്ടെങ്കിൽ, “സന്ദേശം സേവ് ചെയ്യാത്തത്” എന്ന ഫീച്ചർ നിങ്ങൾക്ക് ഉപയോഗിക്കാം. സേവ് ചെയ്യാത്ത നമ്പറുകളിലേക്കും കോൺടാക്‌റ്റുകളിലേക്കും നിങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കാം. അതിനാൽ നിങ്ങൾ നമ്പർ സേവ് ചെയ്യേണ്ടതില്ല. നമ്പർ ടൈപ്പ് ചെയ്യുക, അതിന് ശേഷം സന്ദേശം അയയ്ക്കാം. ഈ ആപ്പ് ഒരു ഔദ്യോഗിക വാട്സാപ്പ് ആപ്ലിക്കേഷനല്ല, Whatsapp Inc-മായി ബന്ധപ്പെടുത്തിയിട്ടില്ല.
നിക്ഷേപിച്ച പണം വളരാനാണ് എല്ലാവരും മികച്ച നിക്ഷേപങ്ങളെ തേടി പിടിക്കുന്നത്. നിക്ഷേപങ്ങളിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നവരാണെങ്കിൽ കേന്ദ്ര സർക്കാറിന്റെ ഗ്യാരണ്ടിയുള്ള പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികൾ തിരഞ്ഞെടുക്കാം. പബ്ലിക്ക് പ്രൊവിഡന്റ ഫണ്ട്, സുകന്യ സമൃദ്ധി യോജന എന്നീ നിക്ഷേപങ്ങൾ ഉയർന്ന പലിശ നൽകുന്നവയാണ്. ഉയർന്ന പലിശയ്ക്കൊപ്പം ഒറ്റത്തവണ നിക്ഷേപത്തിലൂടെ എളുപ്പത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ സാധിക്കുന്നൊരു നിക്ഷേപമാണ് കിസാൻ വികാസ് പത്ര. ഈ പദ്ധതിയുടെ വിശദാംശങ്ങളാണ് ചുവടെ. കിസാൻ വികാസ് പത്ര പ്രത്യേകതകൾ
കിസാൻ വികാസ് പത്രയിൽ നിക്ഷേപം ആരംഭിക്കാൻ 1,000 രൂപയാണ് ചുരുങ്ങിയത് ആവശ്യം. 100 ന്റെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. പരമാവധി നിക്ഷേപിക്കുന്ന തുകയ്ക്ക് പരിധിയില്ല. ഒറ്റത്തവണ നിക്ഷേപമാണ് കിസാൻ വികാസ് പത്രയിൽ അനുവദിക്കുന്നത്.
കിസാൻ വികാസ് പത്രയ്ക്ക് ഉയർന്ന പലിശ നിരക്ക് ലഭിക്കും. 6.9 ശതമാനമാണ് ജൂലായ്- സെപ്റ്റംബർ പാദത്തിലെ പലിശ നിരക്ക്. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് പുനപരിശോധിക്കും. പലിശ പുതുക്കുമ്പോൾ നിലവിലുള്ള നിക്ഷേപകരെ ബാധിക്കില്ല. പലിശ കുറഞ്ഞാലും ചേരുന്ന സമയത്തെ പലിശ ലഭിക്കും. രാജ്യത്ത് താമസക്കാരായ പൗരന്മാർക്ക് അക്കൗണ്ട് ആരംഭിക്കാം. ജോയിന്റ് അക്കൗണ്ടും കിസാൻ വികാസ് പത്രയിൽ ആരംഭിക്കാം. പ്രായ പൂർത്തിയായ മൂന്ന് പേർക്കാണ് ജോയിന്റ് അക്കൗണ്ടിൽ അംഗമാകാൻ സാധിക്കുക. 10 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കായി രക്ഷിതാക്കൾക്കും അക്കൗണ്ട് ആരംഭിക്കാം. പ്രവാസി ഇന്ത്യക്കാർക്ക് പദ്ധതിയിൽ ചേരാണ സാധിക്കില്ല.
പ്രായപൂർത്തിയായ ഏതൊരാൾക്കും പോസ്റ്റ് ഓഫീസ് വഴി കിസാൻ വികാസ് പത്രയിൽ അക്കൗണ്ട് എടുക്കാം. ദേശസാൽകൃത ബാങ്കുകൾ വഴിയും കിസാൻ വികാസ് പത്രയിൽ ചേരാൻ സാധിക്കും. ഒരാൾക്ക് എത്ര കിസാൻ വികാസ് പത്ര നിക്ഷേപം വേണമെങ്കിലും ആരംഭിക്കാം. കിസാൻ വികാസ് പത്ര ലോണിന് ഈടായി ധനകാര്യ സ്ഥാപനങ്ങൾ സ്വീകരിക്കും.
നിക്ഷേപത്തിന് ആദായ നികുതിയിളവുകളൊന്നും ലഭിക്കില്ല. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും നികുതി ആനുകൂല്യങ്ങളില്ല. പലിശയ്ക്ക് മുകളിൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കില്ല.
സമ്പാദ്യം വളർത്താൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണ് കിസാൻ വികാസ് പത്ര. നിലവിൽ കിസാൻ വികാസ് പത്രയ്ക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.9 ശതമാനമാണ്. ഈ നിരക്കു പ്രകാരം നിക്ഷേപം ആരംഭിച്ച് 10 വർഷം 4 മാസം (124 മാസം) പൂർത്തിയാകുമ്പോൾ തുക ഇരട്ടിക്കും.
1 ലക്ഷം രൂപ കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്നൊരാൾക്ക് 124 മാസത്തിന് ശേഷം 2 ലക്ഷം രൂപ നേടാനാകും. കിസാൻ വികാസ് പത്രയിലെ പലിശ നിരക്ക് നിലവിൽ പൊതുമേഖലാ ബാങ്കുകൾ നൽകുന്നതിനെക്കാൾ ഉയർന്നതാണ്.
അക്കൗണ്ട് ആരംഭിച്ച് 2 വർഷവും 6 മാസവും പൂർത്തിയായാൽ അക്കൗണ്ട് അവസാനിപ്പിക്കാൻ അനുമതിയുണ്ട്. വ്യക്തിഗത അക്കൗണ്ടുകളിൽ അക്കൗണ്ട് ഉടമയുടെ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം. ജോയിന്റ് അക്കൗണ്ടിൽ ഒരാളുടെയോ എല്ലാ അംഗങ്ങളുടെയോ മരണത്തോടെയോ അക്കൗണ്ട് അവസാനിപ്പിക്കാം. കോടതി ഉത്തരവുണ്ടെങ്കിൽ നിക്ഷേപം കാലാവധി എത്തുന്നതിന് മുൻപ് അക്കൗണ്ട് അവസാനിപ്പിക്കാം. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുന്ന സമയത്ത് അക്കൗണ്ട് അവസാനിപ്പിക്കാം.
സിനിമകൾ കാണാൻ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. നാട്ടിൽ ഉള്ളവർക്ക് പുതുതായി ഇറങ്ങുന്ന സിനിമകൾ തിയറ്ററുകളിൽ പോയി കാണാനുള്ള സമയം കിട്ടാറുണ്ട്. എന്നാൽ പ്രവാസികളുടെ കാര്യം അങ്ങനെ അല്ല. ജോലിക്ക് ഒക്കെ തിരികെ റൂമിൽ എത്തി ഭക്ഷണം ഒക്കെ തയ്യാറാക്കി കഴിഞ്ഞ് പിന്നെ പുറത്ത് പോകൽ കുറച്ച് പാടുള്ള കാര്യമാണ്. അപ്പോഴേക്കും പുതുതായി ഇറങ്ങിയ സിനിമയുടെ തിയറ്റർ പ്രസൻസ് കഴിഞ്ഞിട്ടുമുണ്ടാകും. അങ്ങനെയുള്ള അഴസരം കൂടുതൽ ആയത് കൊണ്ട് പ്രവാസികൾക്ക് പുതുപുത്തൻ സിനിമകൾ ഓൺലൈനിലൂടെ കാണാൻ കിടിലൻ അവസരം. റിലീസ് ആകുന്ന സിനിമകൾ ഒടിടിയിൽ വരുന്നുണ്ടെങ്കിലും പലതും പല പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ആകുന്നത്. എല്ലാ പ്ലാറ്റ്ഫോമും സബ്സ്ക്രൈബ് ചെയ്യുന്നത് നടക്കുന്ന കാര്യവുമല്ല. ഇനി എല്ലാ ആപ്ലിക്കേഷൻ്റെ ആവശ്യം വരുന്നില്ല. വെറും ഒരു ആപ്പ് മാത്രം ഡൗൺലോഡ് ചെയ്താൽ മതിയാകും.മ ലയാള സിനിമകൾ ഇനി സൗജന്യമായി കാണാം.ബി4 മൂവീസ് എന്ന ആപ്ലിക്കേഷനിലൂടെയാണ് ഈ സൗകര്യം ഉള്ളത്. മലയാള സിനിമകൾ സ്ട്രീം ചെയ്യുന്ന ജനപ്രീയമായ OTT പ്ലാറ്റ്ഫോം ആയി വളരെ ചുരുങ്ങിയ സമയം കൊണ്ട് മാറുകയും ചെയ്തു. ആരംഭിച്ചിട്ട് 8 മാസം മാത്രമേ ആയിട്ടുള്ളു എങ്കിലും പതിനായിരത്തിൽ അധികം ഡൗൺലോഡ്സാണ് ഈ ആപ്പ് നേടിയിട്ടുള്ളത്. മികച്ച കണ്ടന്റുകൾ നൽകുന്ന ഈ ഒടിടി ആപ്പ് വികസിപ്പിച്ചെടുത്തത് ബി4 എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആപ്പ് ഡെവലപ്‌മെന്റ് ടീമാണ്. എല്ലാവർക്കും സൗജന്യമായൊരു വിനോദ മൂവി പ്ലാറ്റ്‌ഫോം എന്ന ലക്ഷ്യമാണ് ഈ ആപ്പിന് പിന്നിലുള്ളത്. പുതുപുത്തൻ സിനിമകൾ സൗജന്യമായി കാണാൻ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ സ്വർണ വില ക്രമാതീതമായി വർധിച്ച് കൊണ്ടിരിക്കുകയാണ്. 2020 മാർച്ചിനു ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ സ്വർണ്ണ വില ഇരട്ടിയിലധികം വർധിച്ചു. ഭൗതികമായി സ്വർണം വാങ്ങുന്നതിനപ്പുറം സ്വർണ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) ഉൾപ്പെടെയുള്ള സ്വർണവുമായി ബന്ധപ്പെട്ട മറ്റ് നിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ ചായുന്നുണ്ട്.
പല നിക്ഷേപകരും പരമ്പരാഗതമായി സ്വർണം വാങ്ങുന്നതിനുപകരം സ്വർണ ഇടിഎഫുകളിൽ നിക്ഷേപിക്കാൻ ഇഷ്ടപ്പെടുന്നു. സ്വർണ ഇടിഎഫുകളിൽ നിക്ഷേപിക്കുന്നത് ലോഹത്തെ ഭൗതികമായി സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ടോ മോഷണത്തെക്കുറിച്ചുള്ള ആശങ്കയോ മറ്റ് അപകടസാധ്യതകളോ ഉണ്ടാക്കുന്നില്ല എന്നതാണ് ഇതിന് കാരണം. പോർട്ട്ഫോളിയോയിൽ സ്ഥിരത നൽകുന്നതിനും പണപ്പെരുപ്പത്തിൽ നിന്നുള്ള സംരക്ഷണം നൽകുന്നതിനുമുള്ള ഒരു ജനപ്രിയ മാർഗമായി സ്വർണ ഇടിഎഫുകൾ ഇപ്പോൾ മാറിയിരിക്കുന്നത് ഇതുകൊണ്ടാണ്.
ഇടിഎഫുകൾ വാങ്ങുന്നത് കൊണ്ട് അർത്ഥമാക്കുന്നത് നിങ്ങൾ സ്വർണത്തെ ഒരു ഇലക്ട്രോണിക് രൂപത്തിൽ നിങ്ങളുടെ പക്കൽ സൂക്ഷിക്കുന്നു എന്നാണ്. സ്റ്റോക്കുകളിൽ വ്യാപാരം ചെയ്യുന്നതുപോലെ നിങ്ങൾക്ക് സ്വർണ ഇടിഎഫുകൾ വാങ്ങാനും വിൽക്കാനും കഴിയും. ഒരു സ്വർണ ഇടിഎഫ് യൂണിറ്റ് ഒരു ഗ്രാമിന് തുല്യമാണ്. നിക്ഷേപകർ പലപ്പോഴും ഫണ്ടുകളുടെ മുൻകാല വരുമാനം താരതമ്യം ചെയ്താണ് തീരുമാനങ്ങൾ എടുക്കുന്നത്.
എന്നാൽ സ്വർണ ഇടിഎഫുകളുടെ കാര്യത്തിൽ ഇത് അല്പം വ്യത്യസ്തമാണ്. ഈ ഫണ്ടുകൾ സ്വർണ വിലകൾ നേരിട്ട് ട്രാക്ക് ചെയ്യുന്നതിനാൽ, അവയുടെ വരുമാനം ഏതാണ്ട് ഒരുപോലെയാണ്. അത്തരമൊരു സാഹചര്യത്തിൽ, നിക്ഷേപകർക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം ചെലവ് അനുപാതം ആണ്. കുറഞ്ഞ ചെലവ് അനുപാതമുള്ള ഒരു സ്വർണ ഇടിഎഫ് തിരഞ്ഞെടുക്കുന്നത് കുറഞ്ഞ ചെലവും ഉയർന്ന വരുമാനവും വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യൻ വിപണിയിൽ നിരവധി സ്വർണ ഇടിഎഫുകൾ ലഭ്യമാണ്. നിക്ഷേപകർ ബുദ്ധിപൂർവ്വം കുറഞ്ഞ ചെലവുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ അവർക്ക് മികച്ച വരുമാനം നേടാൻ കഴിയും. ചെലവ് അനുപാതം (കുറഞ്ഞത് മുതൽ ഉയർന്നത് വരെ) അടിസ്ഥാനമാക്കി ഇന്ത്യയിൽ ലഭ്യമായ അഞ്ച് വിലകുറഞ്ഞ സ്വർണ ഇടിഎഫുകളെക്കുറിച്ച് അറിയാം. സീറോദ ഗോൾഡ് ഇടിഎഫ് ആണ് ഇതിൽ ഒന്നാമത്. ഇതിന്റെ ചെലവ് അനുപാതം 0.32% മാത്രമാണ്. 2024 ഫെബ്രുവരി 26 നാണ് ഇത് ആരംഭിച്ചത്. മിറേ അസറ്റ് ഗോൾഡ് ഇടിഎഫ് ആണ് രണ്ടാമത്. ചെലവ് അനുപാതം: 0.34%. 2023 ഫെബ്രുവരി 20 നാണ് ഇത് ആരംഭിച്ചത്. മൂന്നാമത്തേത് എൽഐസി എംഎഫ് ഗോൾഡ് ഇടിഎഫ് ആണ്. ചെലവ് അനുപാതം: 0.41%. 2011 നവംബർ ഒമ്പതിനാണ് ഇത് ആരംഭിച്ചത്.
ചെലവ് അനുപാതം 0.42% ഉള്ള ടാറ്റ ഗോൾഡ് ഇടിഎഫ് ആണ് നാലാമത്. 2024 ജനുവരി 12 നാണ് ഇത് ആരംഭിച്ചത്. ബറോഡ ബിഎൻപി പാരിബ ഗോൾഡ് ഇടിഎഫ് അഞ്ചാമതാണ്. 2023 ഡിസംബർ 13 ന് ആരംഭിച്ച ഇതിന്റെ ചെലവ് അനുപാതം: 0.48% ആണ്. ഗോൾഡ് ഇടിഎഫിന്റെ നേട്ടങ്ങൾ ഭൗതിക സ്വർണം സൂക്ഷിക്കുമ്പോൾ മോഷണത്തിനും മായം ചേർക്കലിനും സാധ്യതയുണ്ട്. അതേസമയം ഗോൾഡ് ഇടിഎഫ് ഡീമാറ്റ് രൂപത്തിലാണ്. അത് പൂർണ്ണമായും സുരക്ഷിതമാണ്. കുറഞ്ഞ ചെലവും വാങ്ങലും വിൽപ്പനയും എളുപ്പവുമാണ് എന്നതാണ് മറ്റൊരു നേട്ടം. സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലി നൽകണം. പക്ഷേ ഗോൾഡ് ഇടിഎഫിൽ അത്തരം ചിലവുകളൊന്നുമില്ല. കൂടാതെ, ഇത് എപ്പോൾ വേണമെങ്കിലും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. 99.5% പരിശുദ്ധിയുള്ള സ്വർണത്തിലാണ് നിക്ഷേപം നടത്തുന്നത്. അതിനാൽ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കയില്ല. ഭൗതിക സ്വർണം വാങ്ങാൻ വലിയ തുക ആവശ്യമാണ്. എന്നാൽ ഗോൾഡ് ഇടിഎഫിൽ നിങ്ങൾക്ക് ചെറിയ തുക ഉപയോഗിച്ച് നിക്ഷേപം ആരംഭിക്കാം. അപകടസാധ്യതകൾ സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾ ആണ് പ്രധാന വെല്ലുവിളി. സ്വർണ ഇടിഎഫ് വിലകൾ പൂർണ്ണമായും അന്താരാഷ്ട്ര സ്വർണ വിലകളെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ വിപണി ഇടിഞ്ഞാൽ നഷ്ടങ്ങൾ ഉണ്ടാകാം. സ്റ്റോക്ക് മാർക്കറ്റുമായോ മ്യൂച്വൽ ഫണ്ടുകളുമായോ താരതമ്യപ്പെടുത്തുമ്പോൾ സ്വർണത്തിൽ നിന്നുള്ള വരുമാനം ദീർഘകാലാടിസ്ഥാനത്തിൽ അത്ര ആകർഷകമല്ല. കാരണം വിലയിലെ മാറ്റങ്ങൾക്കൊപ്പം മാത്രമേ അത് വർധിക്കൂ. അതേസമയം ഇക്വിറ്റിയിൽ, കമ്പനികളുടെ വളർച്ചയും ഗുണകരമാണ്. സ്വർണ ഇടിഎഫുകൾക്കും ചില ചാർജുകൾ ഉണ്ട്. ഇതിനെ ‘ചെലവ് അനുപാതം’ എന്ന് വിളിക്കുന്നു. ഇത് മ്യൂച്വൽ ഫണ്ടുകളേക്കാൾ കുറവാണെങ്കിലും സ്വർണ ഇടിഎഫ് തിരഞ്ഞെടുക്കുമ്പോൾ നിക്ഷേപകർ ഇപ്പോഴും അത് പരിഗണിക്കണം. നിങ്ങൾക്ക് സ്വർണത്തിൽ നിക്ഷേപിക്കാൻ താൽപ്പര്യമുണ്ടെങ്കിലും ഭൗതികമായി അത് വാങ്ങുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഗോൾഡ് ഇടിഎഫുകൾ ഒരു മികച്ച ഓപ്ഷനാണ്. എന്നാൽ നിക്ഷേപിക്കുന്നതിന് മുമ്പ്, അതിന്റെ ചെലവുകൾ, സാധ്യതയുള്ള അപകടസാധ്യതകൾ, നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ എന്നിവ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
സ്മാർട്ട് സാങ്കേതികതയുടെ കാലഘട്ടത്തിൽ ജീവിക്കുന്നവരാണ് നമ്മൾ. നമ്മുടെ സ്മാർട്‌ഫോണുകൾ വെറും ആശയവിനിമയ ഉപകരണങ്ങളല്ല. മറിച്ച് നമ്മുടെ വീടുകളിലെ റിമോട്ടുകളായും ആരോഗ്യമോണിറ്ററുകളായും വിനോദ കേന്ദ്രങ്ങളായും മാറിയിരിക്കുകയാണ്. ഈ മാറ്റങ്ങളിൽ ഏറെ ഉപകാരപ്രദമായത് സ്മാർട്‌ഫോണിനെ ടിവി റിമോട്ടായി മാറ്റിയതാണ്. പരമ്പരാഗത റിമോട്ടുകളുടെ ആവശ്യം ഇല്ലാതാക്കിയും, പകരം നമ്മുടെ കയ്യിൽ എപ്പോഴുമുള്ള ഫോണിന്റെ സഹായത്തോടെ ടിവി നിയന്ത്രിക്കാവുന്നതുമാക്കി.
മൊബൈൽ ടിവി റിമോട്ട് ആപ്പ്
ഒരു മൊബൈൽ ടിവി റിമോട്ട് ആപ്പ് സ്മാർട്ട്‌ഫോണിനെ ഒരു യൂണിവേഴ്‌സൽ അല്ലെങ്കിൽ ബ്രാൻഡ്-നിർദ്ദിഷ്ട റിമോട്ട് കൺട്രോളായി പ്രവർത്തിപ്പിക്കും. ഇൻഫ്രാറെഡ് (IR), വൈ-ഫൈ അല്ലെങ്കിൽ ബ്ലൂടൂത്ത് വഴി ഈ ആപ്പുകൾ ഫോണിനെ ടെലിവിഷനുമായി ബന്ധിപ്പിക്കും. ശേഷം ചാനലുകൾ മാറ്റാനും സൗണ്ട് കൂട്ടാനും കുറക്കാനും ഒരു ചാനലിൽ നിന്ന് മറ്റൊരു ചാനലിലേക്ക് നാവിഗേറ്റ് ചെയ്യാനും സഹായിക്കും. കൂടാതെ, വോയ്‌സ് കൺട്രോൾ ഉപയോഗിച്ച് ഒരു സ്റ്റാൻഡേർഡ് റിമോട്ടിന്റെ എല്ലാ പ്രവർത്തനങ്ങളും ചെയ്യാനും സാധിക്കും.
നിങ്ങളുടെ സ്മാർട്‌ഫോണിനെ മൊബൈൽ ടിവി റിമോട്ടായി മാറ്റുന്നത് എങ്ങനെ?
നിങ്ങളുടെ ടിവി ഏത് ടൈപ്പ് ആണെന്ന് കണ്ടെത്തുക സ്മാർട്ട് ടിവി: ബിൽറ്റ്-ഇൻ വൈ-ഫൈയും ആപ്പ് അനുയോജ്യതയും ഉണ്ട് ഐആർ പിന്തുണയുള്ള നോൺ-സ്മാർട്ട് ടിവി: ഐആർ (ഇൻഫ്രാറെഡ്) വഴി നിയന്ത്രിക്കാൻ കഴിയും.
നിങ്ങളുടെ ഫോണിൽ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് പരിശോധിക്കുക IR Blaster: ഇൻഫ്രാറെഡ് വഴി ടിവികൾ നിയന്ത്രിക്കും.
നിങ്ങളുടെ ഫോണിന് അനുയോജ്യമായ ആപ്പ് ഡൗൺലോഡ് ചെയ്യുക ഗൂഗിൾ പ്ലേ സ്റ്റോറിലേക്കോ ആപ്പിൾ ആപ്പ് സ്റ്റോറിലേക്കോ പോയി അനുയോജ്യമായ റിമോട്ട് കൺട്രോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ഗൂഗിൾ ടിവി മി റിമോട്ട് പീൽ സ്മാർട്ട് റിമോട്ട് ആമസോൺ ഫയർ ടിവി റിമോട്ട് റോക്കു ആപ്പ് എനിമോട്ട്
Wi-Fi പിന്തുണ: ഒരു നെറ്റ്‌വർക്കിലൂടെ സ്മാർട്ട് ടിവികളിലേക്കോ ഉപകരണങ്ങളിലേക്കോ കണക്റ്റുചെയ്യും. Bluetooth: ചില ടിവികൾ Bluetooth വഴിയും നിയന്ത്രിക്കാം.
വൈ-ഫൈ അധിഷ്ഠിത റിമോട്ടുകൾക്കായി: നിങ്ങളുടെ ഫോണും ടിവിയും ഒരേ വൈ-ഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
5: നിങ്ങളുടെ ഇഷ്ടാനുസൃതം ഉപയോഗിക്കുക
നിങ്ങളുടെ പ്രിയപ്പെട്ട ചാനലുകൾ, ഇഷ്ടാനുസൃത ബട്ടണുകൾ, ഉപകരണ നാമങ്ങൾ എന്നിവ സജ്ജമാക്കുക. സ്മാർട്ട് ടിവികളിൽ തിരയുമ്പോൾ വേഗത്തിൽ ടൈപ്പുചെയ്യുന്നതിന് വെർച്വൽ കീബോർഡ് ഉപയോഗിക്കുക. നിങ്ങളുടെ ഫോണിൽ വോയ്‌സ് കമാൻഡുകൾ നൽകാൻ പറ്റുമെങ്കിൽ അത് ഉപയോഗിക്കുക.
ഉപരിപഠനം ഉൾപ്പെടെ ഭാവിയിൽ പെൺകുട്ടികളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെൺകുട്ടികളുടെ ക്ഷേമം മുൻനിർത്തി പദ്ധതി ആരംഭിച്ചത്.
പത്തുവയസ് വരെയുള്ള പെൺകുട്ടികളുടെ പേരിൽ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കൾക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വർഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവർഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരിൽ അക്കൗണ്ടിൽ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വർഷമാണ് നിക്ഷേപ കാലാവധി.
നിക്ഷേപിക്കുന്ന മുഴുവൻ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ റിട്ടേൺ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധർ പറയുന്നത്.
ആദ്യത്തെ 15 വർഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വർഷം ആകുമ്പോഴാണ് കാലാവധി പൂർത്തിയാകുന്നത്. എന്നാൽ നിക്ഷേപ കാലാവധിയായ 15 വർഷം കഴിഞ്ഞാലും അക്കൗണ്ടിൽ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടിൽ നിന്ന് 50 ശതമാനം വരെ പണം പിൻവലിക്കാം. പെൺകുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താൽ, അക്കൗണ്ടിൽ നിന്ന് മുഴുവൻ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.
ഉദാഹരണത്തിന്, പ്രതിമാസം 10,000 രൂപ വീതം പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ 15 വർഷം കൊണ്ട് മൊത്തം നിക്ഷേപം 18 ലക്ഷമാകും. 8.20 ശതമാനം പലിശ കൂടി കൂട്ടുമ്പോൾ അക്കൗണ്ടിൽ 37.42 ലക്ഷം രൂപ ഉണ്ടാവും. അക്കൗണ്ട് തുറന്ന് 21 വർഷമാകുമ്പോൾ പലിശസഹിതം ആകെ 55.42 ലക്ഷം രൂപ സമ്പാദിക്കാം.
ഇനി എളുപ്പത്തിൽ നിങ്ങൾക്ക് നിങ്ങളുടെ വോയിസ് കളും വീഡിയോകളും റെക്കോർഡ് ചെയ്യാം. അതിനായി ഒരു കിടിലൻ കോൾ റെക്കോർഡർ വീഡിയോകൾക്കായി വോയിസ് ഓവർ ആപ്പാണ് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ആൻഡ്രോയ്ഡ് ഉപകരണങ്ങളുടെ മിക്ക പതിപ്പുകൾക്കും കോൾ റെക്കോർഡിംഗ് എന്ന അടിസ്ഥാന സൗകര്യമുണ്ട്. നിങ്ങളുടെ കോളുകൾ റെക്കോർഡ് ചെയ്തു വെക്കുന്നതിനായി മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുകൊണ്ട് കോളുകൾ റെക്കോർഡ് ചെയ്യാൻ ശ്രമിക്കുകയും എന്നാൽ അതിൽ നിന്നും നിങ്ങൾക് തൃപ്തികരമായ ഒരു ഫലം ലഭിച്ചില്ലെങ്കിൽ,ഇനിഈ കോൾ റെക്കോർഡർ ഒന്ന് പരീക്ഷിച്ചു നോക്കു. ഇത് മികച്ച രീതിയിൽ ഈ കാര്യങ്ങൾ ചെയ്യുന്നു. നിങ്ങളുടെ ഇൻകമിംഗ്, ഇഗോയിംഗ് ഫോൺ കോളുകളും VoIP സംഭാഷണങ്ങളും എളുപ്പത്തിൽ റെക്കോർഡ് ചെയ്യാൻ കോൾ റെക്കോർഡർ നിങ്ങളെ സഹായിക്കുന്നു. മാത്രമല്ല ഈ ആപ്ലിക്കേഷൻ തികച്ചും സൗജന്യമാണെന്നതാണ് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.
കോൾ റെക്കോർഡർ പിന്തുണയ്ക്കുന്നത്:
ഫോൺ കോളുകൾ സിഗ്നൽ സ്കൈപ്പ് 7, സ്കൈപ്പ് ലൈറ്റ് വൈബർ WhatsApp Hangouts ഫേസ്ബുക്ക് IMO WeChat കാക്കോ ലൈൻ സ്ലാക്ക് ടെലിഗ്രാം 6, പ്ലസ് മെസഞ്ചർ 6 പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അധിക ഫീച്ചറുകളിലേക്ക് മാത്രം പ്രവേശനം നൽകുന്നു. ഇത് നിങ്ങളുടെ കോൾ റെക്കോർഡിംഗ് അനുഭവം മെച്ചപ്പെടുത്തില്ല. സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങുന്നതിന് മുമ്പ് അടിസ്ഥാന പതിപ്പ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പരിശോധിക്കുക. എല്ലാ ഉപകരണങ്ങളും VoIP കോളുകൾ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നില്ല. VoIP കോൾ റെക്കോർഡിംഗ് പിന്തുണയ്ക്കുന്ന പരീക്ഷിച്ച ഉപകരണങ്ങളുടെ ലിസ്റ്റ് നിങ്ങൾക്ക് ചുവടെ കണ്ടെത്താനാകും. എന്നാൽ നിങ്ങളുടെ പക്കലുള്ള കൃത്യമായ ഉപകരണത്തിൽ നിങ്ങളുടെ സ്വന്തം ടെസ്റ്റ് പ്രവർത്തിപ്പിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ക്രിസ്റ്റൽ ക്ലിയർ സൗണ്ട് ക്വാളിറ്റി!
നിങ്ങളുടെ കോളുകളും സംഭാഷണങ്ങളും സാധ്യമായ ഏറ്റവും മികച്ച നിലവാരത്തിൽ റെക്കോർഡ് ചെയ്യുക.
ഓരോ കോളും സ്വയമേവ റെക്കോർഡ് ചെയ്യുക. ഓരോ സംഭാഷണവും അത് ആരംഭിക്കുന്ന നിമിഷം രേഖപ്പെടുത്തുക; തിരഞ്ഞെടുത്ത കോൺടാക്റ്റുകൾ സ്വയമേവ രേഖപ്പെടുത്തുക. നിങ്ങൾ എപ്പോഴും റെക്കോർഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളുടെ ഒരു ലിസ്റ്റ് സൃഷ്ടിക്കുക. ഒഴിവാക്കൽ പട്ടിക. യാന്ത്രികമായി റെക്കോർഡ് ചെയ്യപ്പെടാത്ത കോൺടാക്റ്റുകളുടെ ഒരു ലിസ്റ്റ് സൃഷ്‌ടിക്കുക. മാനുവൽ റെക്കോർഡിംഗ്. തിരഞ്ഞെടുത്ത സംഭാഷണങ്ങളോ അവയുടെ ഭാഗങ്ങളോ മാത്രം റെക്കോർഡ് ചെയ്യാൻ റെക്കോർഡ് ബട്ടൺ മിഡ്-കോൾ ടാപ്പുചെയ്യുക. ഇൻ-ആപ്പ് പ്ലേ ബാക്ക്. ഈ കോൾ റെക്കോർഡറിന് നിങ്ങളുടെ റെക്കോർഡിംഗുകൾ നിയന്ത്രിക്കുന്നതിനും അവ പ്ലേ ചെയ്യുന്നതിനും പറക്കുമ്പോൾ ഇല്ലാതാക്കുന്നതിനും മറ്റ് സേവനങ്ങളിലേക്കോ ഉപകരണങ്ങളിലേക്കോ എക്‌സ്‌പോർട്ടുചെയ്യുന്നതിനോ ഉള്ള ഒരു ബിൽറ്റ്-ഇൻ ഫയൽ എക്സ്പ്ലോറർ ഉണ്ട്; സ്മാർട്ട് സ്പീക്കർ സ്വിച്ചിംഗ്. നിങ്ങളുടെ റെക്കോർഡിംഗുകൾ സ്വകാര്യമായി കേൾക്കാൻ ഉച്ചഭാഷിണിയിൽ നിന്ന് ഇയർസ്പീക്കറിലേക്ക് മാറുന്നതിന് പ്ലേബാക്കിൽ ഫോൺ നിങ്ങളുടെ ചെവിയിലേക്ക് കൊണ്ടുവരിക. ഫിൽട്ടർ റെക്കോർഡിംഗുകൾ. പ്രധാനപ്പെട്ട കോളുകൾ അടയാളപ്പെടുത്തുക, പെട്ടെന്നുള്ള ആക്‌സസിനായി അവ ഫിൽട്ടർ ചെയ്യുക; ആപ്പിൽ നിന്ന് തന്നെ തിരികെ വിളിച്ച് കോൺടാക്റ്റുകൾ തുറക്കുക. പ്രീമിയം സവിശേഷതകൾ:
ക്ലൗഡ് ബാക്കപ്പ്. നിങ്ങളുടെ കോൾ റെക്കോർഡിംഗ് Google ഡ്രൈവിൽ സംരക്ഷിച്ച് എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ അവ പുനഃസ്ഥാപിക്കുക.
പിൻ ലോക്ക്. കണ്ണുകളിൽ നിന്നും ചെവികളിൽ നിന്നും നിങ്ങളുടെ റെക്കോർഡിംഗ് സംരക്ഷിക്കുക.
കൂടുതൽ ഓഡിയോ ഫോർമാറ്റുകൾ. MP4 ഫോർമാറ്റിൽ കോളുകൾ റെക്കോർഡ് ചെയ്ത് അവയുടെ ഗുണനിലവാരം മാറ്റുക.
SD കാർഡിൽ സംരക്ഷിക്കുക. നിങ്ങളുടെ റെക്കോർഡിംഗുകൾ ഒരു SD കാർഡിലേക്ക് നീക്കി ഒരു ഡിഫോൾട്ട് സേവ് ലൊക്കേഷനായി ഉപയോഗിക്കുക.
ഒരു സംഭാഷണത്തിന്റെ പ്രധാന ഭാഗങ്ങൾ അടയാളപ്പെടുത്താൻ നിങ്ങളുടെ കോളുകൾ റെക്കോർഡ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ കുലുക്കുക.
സ്മാർട്ട് സ്റ്റോറേജ് മാനേജ്മെന്റ്. ഓവർടൈം പഴയ അപ്രധാനമായ (നക്ഷത്രമിടാത്ത) കോളുകൾ സ്വയമേവ ഇല്ലാതാക്കുകയും ഹ്രസ്വ കോളുകൾ റെക്കോർഡുചെയ്യുന്നത് അവഗണിക്കുകയും ചെയ്യുക.
കോളിന് ശേഷമുള്ള പ്രവർത്തനങ്ങൾ. നിങ്ങൾ ഒരു സംഭാഷണം നിർത്തിയാൽ ഉടൻ പ്ലേ ചെയ്യുക, പങ്കിടുക അല്ലെങ്കിൽ ഒരു റെക്കോർഡിംഗ് ഇല്ലാതാക്കുക.
ടാബ്ലറ്റുകളിൽ പ്രവർത്തിക്കുന്നു
നിങ്ങളുടെ ഉപകരണം സെല്ലുലാർ കോളുകളെ പിന്തുണയ്‌ക്കുന്നില്ലെങ്കിലും, സ്‌കൈപ്പ്, വൈബർ, വാട്ട്‌സ്ആപ്പ്, മറ്റ് VoIP സംഭാഷണങ്ങൾ എന്നിവ റെക്കോർഡ് ചെയ്യാൻ നിങ്ങൾക്ക് ക്യൂബ് കോൾ റെക്കോർഡർ ഉപയോഗിക്കാം.
ഇത് നിങ്ങളുടെ ഉപകരണത്തിൽ പ്രവർത്തിക്കുന്നില്ലെങ്കിലോ പ്ലേബാക്കിൽ നിങ്ങൾ മാത്രം കേൾക്കുന്നെങ്കിലോ, ക്രമീകരണങ്ങളിലെ റെക്കോർഡിംഗ് ഉറവിടം മാറ്റാൻ ശ്രമിക്കുക, അല്ലെങ്കിൽ സ്വയമേവയുള്ള സ്പീക്കർ മോഡ് ഉപയോഗിക്കുക.
നിയമപരമായ അറിയിപ്പ്
ഫോൺ കോൾ റെക്കോർഡിംഗ് സംബന്ധിച്ച നിയമനിർമ്മാണം വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. നിങ്ങളുടെ അല്ലെങ്കിൽ നിങ്ങളെ വിളിക്കുന്ന/വിളിച്ച രാജ്യത്തിന്റെ നിയമനിർമ്മാണം നിങ്ങൾ ലംഘിക്കുന്നില്ലെന്ന് ദയവായി ഉറപ്പാക്കുക. നിങ്ങളുടെ സംഭാഷണം റെക്കോർഡ് ചെയ്യപ്പെടുമെന്ന് എപ്പോഴും വിളിക്കുന്നയാളെ/കോൾ ചെയ്യുന്നയാളെ അറിയിക്കുകയും അവരുടെ അനുമതി ചോദിക്കുകയും ചെയ്യുക.
ഏറ്റവും പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ത്രെഡ്‌സ് വഴി പങ്കിട്ട ഒരു പോസ്റ്റിൽ ഫോട്ടോ അപ്‌ലോഡുകൾക്കായി ഒരു പുതിയ 3:4 ആസ്പെക്ട് റേഷ്യോ ( 3:4 aspect ratio )വരുന്നതായി ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി പ്രഖ്യാപിച്ചു. വെർട്ടിക്കൽ ആയി ഫോട്ടോ അപ്ലോഡ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. ഇത്രയും കാലമായി ഫോട്ടോ അപ്ലോഡ് ചെയ്യാൻ 1:1 ആസ്പെക്ട് റേഷ്യോയാണ് ഇൻസ്റ്റഗ്രാമിൽ ഉപയോഗിക്കുന്നത്. സ്മാർട്ട്‌ഫോണുകളിൽ എടുത്ത ഫോട്ടോകൾ അതേപടി ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ല എന്ന പരാതിക്കാണ് ഇപ്പോൾ പരിഹാരം കണ്ടിരിക്കുന്നത്. സിംഗിൾ-ഫോട്ടോ പോസ്റ്റുകൾക്കും മൾട്ടി-ഫോട്ടോ പോസ്റ്റുകൾക്കും പുതിയ 3:4 ആസ്പെക്ട് റേഷ്യോ ബാധകമാകും. പ്ലാറ്റ്‌ഫോമിനെ കൂടുതൽ ലംബമായ ഉള്ളടക്ക സൗഹൃദമാക്കാനുള്ള ഇൻസ്റ്റഗ്രാമിന്റെ നീക്കത്തിന്റെ ഭാഗമാണ് പുതിയ സംവിധാനം. ആധുനിക സ്മാർട്ട്‌ഫോൺ സ്‌ക്രീനുകളുടെ അളവുകൾക്ക് അനുയോജ്യമായ രീതിയിൽ ലേഔട്ടുകൾ കൂടുതൽ ലംബമാക്കി സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം. പുതിയ ഓപ്ഷൻ ഡിഫോൾട്ടായി പ്രവർത്തനക്ഷമമാകും.’ഇൻസ്റ്റാഗ്രാം ഇപ്പോൾ 3:4 ആസ്പെക്ട് റേഷ്യോയിലുള്ള ഫോട്ടോകളെ പിന്തുണയ്ക്കുന്നു. മിക്കവാറും എല്ലാ ഫോൺ കാമറകളും ഉപയോഗിക്കുന്ന ഫോർമാറ്റ് ആണിത്. ഇനി മുതൽ, നിങ്ങൾ ഒരു 3:4 ചിത്രം അപ്‌ലോഡ് ചെയ്താൽ, നിങ്ങൾ അത് എടുത്ത അതേ രീതിയിൽ തന്നെ അത് ഇപ്പോൾ ദൃശ്യമാകും,’ മോസേരി പറഞ്ഞു.
ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു സമ്പാദ്യം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പലരും സ്ഥിര നിക്ഷേപങ്ങളിൽ വലിയ തുക നിക്ഷേപിക്കുന്നത്. വലിയ പലിശ നിരക്കും സ്ഥിര നിക്ഷേപങ്ങളുടെ ആകർഷണീയതാണ്. പല മാതാപിതാക്കളും കുട്ടികളുടെ പേരിൽ സ്ഥിര നിക്ഷേപങ്ങൾ നടത്താറുണ്ട്. ഭാവിയിൽ അവരുടെ ജീവിത ആവശ്യങ്ങൾ നിറവേറ്റുന്നതിന് സ്ഥിര നിക്ഷേപങ്ങൾ ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.
നിങ്ങളും ഇത്തരത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ, പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് അതായത് പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ നിക്ഷേപം നടത്തുക. 5 വർഷ കാലാവധിയിലുള്ള പോസ്റ്റ് ഓഫീസ് എഫ്ഡി സ്കീമുകൾ ബാങ്കുകളേക്കാൾ മികച്ച പലിശയാണ് നൽകുന്നത്. ഈ സ്കീമിലൂടെ, നിങ്ങൾക്ക് വേണമെങ്കിൽ നിക്ഷേപ തുക മൂന്നിരട്ടിയിലധികം ഉണ്ടാക്കാം, അതായത് നിങ്ങൾ 5 ലക്ഷം നിക്ഷേപിച്ചാൽ 15 ലക്ഷത്തിൽ കൂടുതൽ സമ്പാദിക്കാം.
5 ലക്ഷം 15 ലക്ഷം ആകുന്നത് എങ്ങനെ?
5 ലക്ഷം 15 ലക്ഷമാക്കാൻ, ആദ്യം നിങ്ങൾ 5 വർഷത്തേക്ക് ഒരു പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ 5 ലക്ഷം നിക്ഷേപിക്കണം. 5 വർഷത്തെ എഫ്ഡിക്ക് പോസ്റ്റ് ഓഫീസ് 7.5 ശതമാനം പലിശ നൽകുന്നു. നിലവിലെ പലിശ നിരക്ക് കണക്കാക്കിയാൽ, 5 വർഷത്തിനു ശേഷമുള്ള മെച്യൂരിറ്റി തുക 7,24,974 രൂപയാകും. ഈ തുക പിൻവലിക്കരുത്, അടുത്ത 5 വർഷത്തേക്ക് അക്കൗണ്ടിൽ ഇടുക. ഈ രീതിയിൽ, 10 വർഷത്തിനുള്ളിൽ 5 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് പലിശയായി 5,51,175 രൂപ നേടം. നിങ്ങളുടെ മൊത്ത തുക 10,51,175 രൂപയായി മാറുകയും ചെയ്യും.അടുത്ത 5 വർഷം കൂടി ഈ തുക അക്കൗണ്ടിൽ നിലനിർത്തുക. അതായത്, മൊത്ത നിക്ഷേപ തുക 15 വർഷത്തേക്ക് നിക്ഷേപിക്കുക. 15-ാം വർഷത്തിൽ, കാലാവധി പൂർത്തിയാകുമ്പോൾ, നിക്ഷേപിച്ച 5 ലക്ഷം രൂപയ്ക്ക് പലിശയിൽ നിന്ന് മാത്രം നിങ്ങൾക്ക് 10,24,149 രൂപ ലഭിക്കും. നിങ്ങൾ നിക്ഷേപിച്ച 5 ലക്ഷവും 10,24,149 രൂപ പലിശയും കൂടി കണക്കാക്കുമ്പോൾ ആകെ 15,24,149 രൂപ ലഭിക്കും.
എഫ്ഡി നീട്ടുന്നതിന് അറിഞ്ഞിരിക്കേണ്ട നിബന്ധനകൾ
മൊത്തം സമ്പാദ്യം 15 ലക്ഷമാക്കി മാറ്റുന്നതിന് നിങ്ങൾ രണ്ട് തവണ പോസ്റ്റ് ഓഫീസ് എഫ്ഡി നീട്ടണം. ഇതിന് ചില നിബന്ധനകളുണ്ട്. പോസ്റ്റ് ഓഫീസ് 1 വർഷത്തെ എഫ്ഡി മെച്യൂരിറ്റി തീയതി മുതൽ 6 മാസത്തിനുള്ളിൽ നീട്ടാം, 2 വർഷത്തെ എഫ്ഡി കാലാവധി പൂർത്തിയാകുമ്പോൾ 12 മാസത്തിനുള്ളിൽ നീട്ടണം. അതേസമയം, 3, 5 വർഷത്തെ എഫ്ഡി നീട്ടുന്നതിന്, മെച്യൂരിറ്റി കാലയളവ് കഴിഞ്ഞ് 18 മാസത്തിനുള്ളിൽ പോസ്റ്റ് ഓഫീസിനെ അറിയിക്കേണ്ടതാണ്. ഇത് കൂടാതെ, അക്കൗണ്ട് തുറക്കുന്ന സമയത്ത് കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് നീട്ടുന്നതിന് ആവശ്യപ്പെടാം. കാലാവധി പൂർത്തിയാകുന്ന ദിവസം ബന്ധപ്പെട്ട ടിഡി അക്കൗണ്ടിന് ബാധകമായ പലിശ നിരക്ക് എഫ്ഡി നീട്ടുന്ന കാലയളവിൽ ബാധകമായിരിക്കും.
റിട്ടയർമെന്റ് ജീവിതം വിശ്രമ ജീവിതമായി കണക്കാക്കുന്നു. എന്നാൽ അതിലുപരി സാമ്പത്തിക സ്വാതന്ത്ര്യത്തോടെ നിങ്ങളുടെ ജീവിതം ആസ്വദിക്കാനുള്ള സമയമായി റിട്ടയർമെന്റിനെ കാണുക. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ മറ്റു ബാധ്യതകളിൽ നിന്നും നിങ്ങൾ വിരമിക്കണം. അതിന് കൃത്യമായി സാമ്പത്തിക പ്ലാനിംഗ് ഉണ്ടായിരിക്കണമെന്ന് അർത്ഥം. റിട്ടയർമെന്റ് ജീവിതം ആസ്വദിച്ച് ജീവിക്കാം ഒപ്പം പ്രതിമാസം സ്ഥിരമായ വരുമാനവും നിങ്ങൾക്ക് നേടാം.
പോസ്റ്റ് ഓഫീസ് സ്കീമുകളാണ് ഇത്തരം ഉറപ്പുള്ള വരുമാനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. സുരക്ഷിതമായ സാമ്പത്തിക നേട്ടവും ഇതിലൂടെ ലഭിക്കുന്നു. റിട്ടയർമെന്റിനു ശേഷം ഉറപ്പുള്ള വരുമാനം നേടുന്ന നിക്ഷേപമാണ് പോസ്റ്റ് ഓഫീസിൻ്റെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ഇത് മുതിർന്ന പൗരൻമാർക്ക് മാത്രമായുള്ള നിക്ഷേപ പദ്ധതിയാണ്. റിട്ടയർമെന്റ് സമയത്ത് നിങ്ങളുടെ പണം സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു ഏറ്റവും ഉചിതമായ സ്കീം ഇതാണ്.
എന്താണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS) ?
മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ള ഒരു നിക്ഷേപ പദ്ധതിയാണിത്. റിട്ടയർമെന്റ് ജീവിതം കൂടുതൽ സാമ്പത്തി സുരക്ഷിതമാവാൻ ഈ സ്കീം സഹായിക്കുന്നു. 5 വർഷത്തേ കാലാവധിയിലേക്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കുന്നത്. ഈ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് വേണമെങ്കിൽ 3 വർഷത്തേക്ക് കൂടി നീട്ടാം. സർക്കാർ നിക്ഷേപ പദ്ധതികളിൽ ഏറ്റവും ജനപ്രിയമായ സ്കീം തന്നെയാണ് SCSS.
60 വയസ്സും അതിൽ കൂടുതലുമുള്ള വ്യക്തികൾക്കാണ് ഇവിടെ നിക്ഷേപിക്കാൻ സാധിക്കുക. 55-60 വയസ്സിനുള്ളിൽ വിരമിച്ചവർക്കും SCSS സ്കീമിൽ നിക്ഷേപിക്കാൻ അർഹതയുണ്ട്. തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിനായി അപേക്ഷിക്കാവുന്നതാണ്. ഈ സ്കീമിന് കീഴിൽ ലഭിക്കുന്ന വരുമാനത്തിന് നികുതി ബാധകമാണ്.
ജോലിയില്ലെങ്കിലും 20,500 രൂപ വരെ പ്രതിമാസം വരുമാനം നേടാം; ആർക്കെല്ലാം അപേക്ഷിക്കാം?
പലിശയും നിക്ഷേപവും
ഈ സ്കീം 8.2 % പലിശ നിരക്കാണ് കണക്കാക്കുന്നത്. അത് ഉയർന്ന നേട്ടം തന്നെയാണ്. മാത്രമല്ല നിങ്ങൾക്ക് ഈ സ്കീമിൽ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം എന്നതും ആകർഷിക്കുന്ന ഘടകമാണ്. നേരത്തെ പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപയായിരുന്നു. ഇതിൽ കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയാണ്.
പ്രതിമാസം 20,500 രൂപ എങ്ങനെ ഉറപ്പാക്കാം?
ഈ സ്കീമിൽ നിങ്ങൾ 30 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിവർഷം ഏകദേശം 2,46,000 രൂപ പലിശ ലഭിക്കും. ഇത് എല്ലാ മാസവും 20,500 രൂപ എന്ന കണക്കിൽ നിങ്ങൾക്ക് നേടാം. ഇതൊരു സ്ഥിര വരുമാനമായി എടുക്കാം. ഈ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തും. അതായത് ജോലിയിൽ നിന്ന് വിരമിച്ചാലും പ്രതിമാസം 20,000 രൂപയിലധികം തുക നിങ്ങൾക്ക് ലഭിക്കുന്നു.
സ്കീമിന്റെ നേട്ടങ്ങൾ
സർക്കാർ ആരംഭിച്ച പദ്ധതിയായതിനാൽ ഇത് പൂർണ്ണമായും സുരക്ഷിതമാണ്. വിരമിച്ച ശേഷം എല്ലാ മാസവും ഒരു സ്ഥിരമായ വരുമാനം നേടാൻ സാധിക്കുന്നു. നിങ്ങളുടെ നിക്ഷേപത്തിന് 8.2% പലിശ നിരക്കിൽ നേട്ടം ഉറപ്പാണ്. അഞ്ച് വർഷത്തെ കാലാവധിക്കു ശേഷവും നിങ്ങൾക്ക് സാമ്പത്തിക നേട്ടം ആവശ്യമെങ്കിൽ നിക്ഷേപ കാലാവധി നീട്ടാം. ഈ നിക്ഷേപത്തിലൂടെ ഉറപ്പുള്ള സാമ്പത്തിക നേട്ടവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാം. 60 വയസ്സിനു ശേഷമുള്ള എല്ലാ തരം ചിലവുകൾക്കും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാം. പ്രതിമാസം 20,000 രൂപയ്ക്ക് മുകളിൽ വരുമാനവും ഉറപ്പാണ്.
ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് Speaker Boost App അത്യാവശ്യമാണ്. വീഡിയോ കാണുമ്പോഴും, പാട്ട് കേൾക്കുമ്പോഴും, അല്ലെങ്കിൽ വീഡിയോ കോളിലൂടെ സംസാരിക്കുമ്പോഴും ശബ്ദം കുറവായി അനുഭവപ്പെട്ടിട്ടുണ്ടോ? ഫോണിന്റെ ഡിഫോൾട്ട് സൗണ്ട് കുറവുള്ളതായി പലരും നേരിടാറുണ്ട്. ഇത് പരിഹരിക്കാൻ സഹായിക്കുന്ന അപ്ലിക്കേഷൻ ആണ് Speaker Boost App. ഇത് ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ സ്പീക്കറിന്റെയും ഹെഡ്ഫോണിന്റെയും ശബ്ദം കൂടുതൽ മികവുറ്റതാക്കാൻ സാധിക്കും.
സവിശേഷതകൾ
ഫോൺ സ്പീക്കറിന്റെയും ഹെഡ്ഫോണിന്റെയും ശബ്ദം കുറവാണെങ്കിൽ, ഈ ആപ് വഴി അത് 200% വരെ ബൂസ്റ്റ് ചെയ്യാം! സിനിമകളും ഗാനങ്ങളും കൂടുതൽ ക്ലിയറായി, മികച്ച ശബ്ദത്തോടെ ആസ്വദിക്കാം. വീഡിയോ കോളുകളിലും ഓൺലൈൻ ക്ലാസ്സുകളിലും ശബ്ദം കുറവെന്ന പ്രശ്നം പരിഹരിക്കാം. പ്ലേ സ്റ്റോർ വഴി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം, ഈ ആപ്പ് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്, കൂടാതെ ഡിവൈസ് സേഫ്റ്റിയും ഉറപ്പാണ്. ഈ ആപ്പ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം
ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുമ്പോൾ ശബ്ദം അതിരുകടക്കരുത്. ഉയർന്ന ശബ്ദം തുടർച്ചയായി കേൾക്കുന്നത് ചെവിയുടെ കേളവി ശേഷിയെ ബാധിക്കും. കൂടാതെ, ഫോണിൻ്റെ ഹാർഡ്‌വെയറിനും ഹാനികരമായേക്കാം. അതുകൊണ്ട് തന്നെ സേഫ് ലെവലിൽ ആപ്പ് ഉപയോഗിക്കുക. DOWNLOADhttps://play.google.com/store/apps/details?id=com.abrar.volumeboost&hl=en_IN
നിക്ഷേപത്തിലേയ്ക്ക് എത്തുമ്പോൾ ഏവരും ആദ്യം നോക്കുന്നത് റിട്ടേൺ തന്നെ. ഇന്ത്യൻ ഓഹരി വിപണികളുടെ റിസ്‌ക് എടുക്കാൻ താൽപ്പര്യമില്ലാത്ത ഏവരും തെരഞ്ഞെടുക്കുന്ന ഓപ്ഷൻ ഫിക്‌സഡ് ഡൊപ്പോസിറ്റുകൾ അഥവാ സ്ഥിര നിക്ഷേപങ്ങളാണ്. കൊവിഡിനു ശേഷം രാജ്യത്തെ നിക്ഷേപ നിരക്കുകൾ മുകളിലാണ്. എന്നാൽ അധികം വൈകാതെ ആർബിഐ നിരക്കു കുറ്‌യ്ക്കൽ ആരംഭിക്കുമെന്ന് ഉറപ്പാണ്. ഇതോടെ സ്ഥിര നിക്ഷേപ പലിശയും ആകർഷകമല്ലാതാകും. പണപ്പെരുപ്പം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നുവെന്ന് മറക്കരുത്.
പണപ്പെരുപ്പം ഒരു വശത്തും, മറുവശത്ത് നിരക്ക് കുറയ്ക്കലും പരിഗണിക്കുമ്പോൾ നിക്ഷേപകർ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്ന് ഉറപ്പാണ്. ഇവിടെയാണ് സർക്കാർ ബോണ്ടുകൾ വ്യത്യസ്തമാകുന്നത്. പലർക്കും സർക്കാർ ബോണ്ടുകളെ പറ്റി വേണ്ടത്ര അറിവില്ലെന്നതാണ് പ്രശ്‌നം. ഇന്ത്യയിലെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ബോണ്ടുകൾ പുറത്തിറക്കുന്നുണ്ട്.
ധനസമ്പാദനം തന്നെയാണ് സർക്കാർ ബോ്ണ്ടുകൾ വഴി ലക്ഷ്യമിടുന്നത്. ഒരു സാമ്പത്തിക പ്രശ്‌നം, അല്ലെങ്കിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പണം ആവശ്യമായി വരുമ്പോൾ സർക്കാരുകൾ ബോണ്ടുകൾ ഇറക്കുന്നു. ഇവ സർക്കാരാണ് ഇറക്കുന്നത്. അതിനാൽ തന്നെ ഉയർന്ന സുരക്ഷ വാഗ്ാദനം ചെയ്യുന്നു. ഇതു ബോണ്ട് പുറത്തിറക്കുന്ന സർക്കാരും നിക്ഷേപകനും തമ്മിലുള്ള ഒരു കരാറാണ്. ഒരു നിശ്ചിത തീയതിയിൽ ബോണ്ടിന്റെ അടിസ്ഥാന തുക തിരികെ നൽകാമെന്നും നിക്ഷേപകരുടെ കൈവശമുള്ള ബോണ്ടിന്റെ മുഖവിലയ്ക്ക് പലിശ നൽകാമെന്നുമുള്ള വാഗ്ദാനം.
ഇന്ത്യയിലെ ഏറ്റവും മികച്ച 10 സർക്കാർ ബോണ്ടുകളാണ് താഴെ പറയുന്നത്.
തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ്
കൂപ്പൺ റേറ്റ്: 9.72% വരുമാനം: 13.50% ക്രെഡിറ്റ് റേറ്റിംഗ്: എ
കർണാടക സ്‌റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ
കൂപ്പൺ റേറ്റ്: 9.24% വരുമാനം: 12.08% ക്രെഡിറ്റ് റേറ്റിംഗ്: എഎ
വെസ്റ്റ് ബംഗാൾ സ്‌റ്റേറ്റ് ഇലക്ട്രിക്‌സിറ്റി ഡിസ്ട്രിബ്യൂഷൺ കമ്പനി
കൂപ്പൺ റേറ്റ്: 9.34% വരുമാനം: 11.95% ക്രെഡിറ്റ് റേറ്റിംഗ്: എ
ഇൻഡെൽ മണി ലിമിറ്റഡ്
കൂപ്പൺ റേറ്റ്: 0% വരുമാനം: 11.88% ക്രെഡിറ്റ് റേറ്റിംഗ്: ബിബിബി
പഞ്ചാബ് ഇൻഫ്രസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് ബോർഡ്
കൂപ്പൺ റേറ്റ്: 0.40% വരുമാനം: 11.70% ക്രെഡിറ്റ് റേറ്റിംഗ്: ബിബിബി
രാജസ്ഥാൻ രാജ്യ വിദ്യുത് പ്രസരൺ നിഗം ലിമിറ്റഡ്
കൂപ്പൺ റേറ്റ്: 0% വരുമാനം: 11% ക്രെഡിറ്റ് റേറ്റിംഗ്: എ
തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ് (ഡിഫറന്റ് ബോണ്ട്)
കൂപ്പൺ റേറ്റ്: 10% വരുമാനം: 10.73% ക്രെഡിറ്റ് റേറ്റിംഗ്: എ
വെസ്റ്റ് ബംഗാൾ സ്‌റ്റേറ്റ് ഇലക്ട്രിക്‌സിറ്റി ഡിസ്ട്രിബ്യൂഷൺ കമ്പനി (ഡിഫറന്റ് ബോണ്ട്)
കൂപ്പൺ റേറ്റ്: 10.85% വരുമാനം: 10.71% ക്രെഡിറ്റ് റേറ്റിംഗ്: എ
ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ
കൂപ്പൺ റേറ്റ്: 9.38% വരുമാനം: 10.55% ക്രെഡിറ്റ് റേറ്റിംഗ്: എഎ
എന്താണ് കൂപ്പൺ റേറ്റ്?
ബോണ്ടിന്റെ മുഖവിലയ്ക്ക് ആനുപാതികമായി ബോണ്ട് ഉടമകൾക്ക് നൽകുന്ന വാർഷിക പലിശ നിരക്കാണ് കൂപ്പൺ നിരക്ക്. ഇത് ബോണ്ടിന്റെ കാലയളവിന് സമാനമായി നിലനിൽക്കുന്ന ഒരു നിശ്ചിത നിരക്കാണ്. പ്രതിവർഷം അടച്ച കൂപ്പണുകളുടെ ആകെ തുകയെ ബോണ്ടിന്റെ മുഖവിലകൊണ്ട് ഹരിച്ചാൽ കൂപ്പൺ റേറ്റ് ലഭിക്കും.
ബോണ്ട് യീൽഡ് എന്നാൽ ഒരു നിക്ഷേപകന് ബോണ്ടിൽ നിന്നു ലഭിക്കുന്ന വരുമാനം ആണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ അത് മൂലധന നിക്ഷേപത്തിന്റെ വരുമാനമാണ്. ബോണ്ടിന്റെ വിലയുമായി താരതമ്യപ്പെടുത്തി ഒരു നിക്ഷേപകന് ലഭിക്കുന്ന പലിശ പേയ്‌മെന്റുകളും, പ്രിൻസിപ്പലും കണക്കാക്കിയാണ് യീൽഡ് കണക്കാക്കുന്നത്. ബോണ്ട് യീൽഡ് ബോണ്ട് വിലയിൽ നിന്ന് വ്യത്യസ്തമാണെന്ന് പ്രത്യേകം ഓർക്കുക. ഇവ രണ്ടും വിപരീത ബന്ധം പുലർത്തുന്നു. അതായത് ബോണ്ടിന്റെ വില കൂടുമ്പോൾ യീൽഡ് കുറയും.
പല ആവശ്യങ്ങൾക്കുമായി നമ്മൾ പാസ്സ്പോർട്ട് സൈസ് ഫോട്ടോകൾ എടുക്കാൻ എത്രയോ സ്റ്റുഡിയോകളെ ആശ്രയിക്കുന്നു. എന്നാൽ കൃത്യവും, ക്ലാരിറ്റി ഉള്ളതുമായ ഫോട്ടോകൾ കിട്ടാൻ നമ്മൾ പലപ്പോഴും ആ ബുദ്ധിമുട്ടുകളെ കണ്ടില്ലെന്നു വയ്ക്കാറുണ്ട്. എന്നാൽ, ഇനി ആ ബുദ്ധിമുട്ടുകളെ വളരെ സുഖമായി അഭിമുഖീകരിക്കാം. അത്രയേറെ സാങ്കേതികമായി നമ്മുടെ സാഹചര്യങ്ങൾ മെച്ചപ്പെട്ടു കഴിഞ്ഞു. ഇനി ആർക്കും സ്വന്തം ഫോണിൽ തന്നെ ഫോട്ടോ എടുക്കാനും അത് പാസ്പോർട്ട് സൈസ് ഫോട്ടോയോ മറ്റോ ആക്കാനും വളരെ ഈസി ആണ്. അതിനുള്ള ഏറ്റവും മികച്ച ആപ്പ് ആണ് പാസ്‌പോർട്ട് ഫോട്ടോ മേക്കർ (ഐഡി ഫോട്ടോ മേക്കർ സ്റ്റുഡിയോ) id passport size photo editor .
സൗജന്യ പാസ്‌പോർട്ട് ഫോട്ടോ മേക്കർ, എഡിറ്റർ, ഫോട്ടോ പ്രിന്റ് ആപ്പുകൾ എന്നിവയിൽ ഏറ്റവും മികച്ച അവതരണം കാഴ്ചവയ്ക്കുന്ന ഒരു ആപ്പാണ് പാസ്‌പോർട്ട് സൈസ് എഡിറ്റർ . സ്റ്റാൻഡേർഡ് പാസ്‌പോർട്ട്, ഐഡി അല്ലെങ്കിൽ വിസ ഫോട്ടോകൾ 3×4, 4×4, 4×6, 5×7 അല്ലെങ്കിൽ A4 പേപ്പറിന്റെ ഒറ്റ ഷീറ്റിലേക്ക് സംയോജിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം. സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുക്കുന്നതിലൂടെ ചിലവാകുന്ന പണം ലാഭിക്കാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും . ഈ ആപ്പിന്റെ സഹായത്തോടെ ഫോട്ടോ തയ്യാറാക്കിയാൽ – നിങ്ങൾക്ക് പ്രിന്റ് ചെയ്യുന്ന സൗകര്യം മാത്രമേ പുറമെ നിന്നും കിട്ടേണ്ടതായിട്ടുള്ളൂ. പ്രിന്റ് ചെയ്യുന്ന സ്ഥലത്തു നിന്നും നിങ്ങൾക്കിതിന്റെ പ്രിന്റുകൾ ഓർഡർ ചെയ്യാം. അല്ലെങ്കിൽ, നിങ്ങളുടെ ഫോൺ അടുത്തുള്ള ഫോട്ടോ പ്രിന്റ് സേവന സൗകര്യമുള്ളിടത്ത് കൊണ്ടുപോയി പ്രിന്റ് ചെയ്യാവുന്നതാണ്. യുഎസ്എ, സ്‌പെയിൻ, ജർമ്മനി, ഫ്രാൻസ്, ഇന്ത്യ, ഇറ്റലി, കൊറിയ, ബ്രസീൽ എന്നിവയുൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ഐഡി, പാസ്‌പോർട്ട്, വിസ, ലൈസൻസ് എന്നിവയ്‌ക്കനുസൃതമായ ഫോട്ടോകൾ തയ്യാറാക്കാൻ ഈ ആപ്പിന് കഴിയും. ഔദ്യോഗിക ഫോട്ടോയുടെ വലുപ്പത്തിലേക്ക് നിങ്ങളുടെ ഫോട്ടോയെ ക്രമീകരിക്കാൻ പാസ്‌പോർട്ട് സൈസ് ഫോട്ടോ മേക്കറിന് കഴിയും. കംപ്ലയിന്റ് പാസ്‌പോർട്ട് ഫോട്ടോ ഉണ്ടാക്കാനുള്ള എല്ലാ അടിസ്ഥാന സവിശേഷതകളും ഇതിൽ സൗജന്യമായി ലഭ്യമാണ്.
സമ്പാദ്യം നേടുന്നതിനുള്ള ഏറ്റവും ജനപ്രിയ മാർഗങ്ങളിലൊന്നാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം. എന്നാൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് മികച്ച നിക്ഷേപ തീരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ സമഗ്രമായ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. എന്താണ് നിക്ഷേപ ലക്ഷ്യം, ഏത് ഫണ്ടിലാണ് നിക്ഷേപിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ ധാരണ ഉണ്ടാകണം. അതുകൊണ്ടു തന്നെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
നിക്ഷേപ ലക്ഷ്യങ്ങൾ
മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് എന്താണ് നിക്ഷേപ ലക്ഷ്യം എന്നതിൽ കൃത്യമായ ധാരണയുണ്ടാകണം. ഹ്രസ്വകാലമോ ഇടത്തരമോ ദീർഘകാലമോ ഏതായാലും നിങ്ങളുടെ നിക്ഷേപ ചക്രവാളവുമായി പൊരുത്തപ്പെടുന്ന ഒരു മ്യൂച്വൽ ഫണ്ട് സ്കീം തിരഞ്ഞെടുക്കുക. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും റിസ്ക് ടോളറൻസും മനസ്സിലാക്കുന്നതിലൂടെ നിക്ഷേപ ലക്ഷ്യത്തിന് അനുയോജ്യമായ ഫണ്ട് കണ്ടെത്താൻ സാധിക്കും.
ഫണ്ടുകളുടെ തരങ്ങളും വിഭാഗങ്ങളും ഇക്വിറ്റി ഫണ്ടുകൾ, ഡെറ്റ് ഫണ്ടുകൾ , ഹൈബ്രിഡ് ഫണ്ടുകൾ, തീമാറ്റിക് ഫണ്ടുകൾ എന്നിവ ഉൾപ്പെടെ വിവിധ തരങ്ങളിലും വിഭാഗങ്ങളിലും മ്യൂച്വൽ ഫണ്ടുകൾ ലഭ്യമാണ് . ഓരോ വിഭാഗവും വ്യത്യസ്‌തമായ ഉദ്ദേശ്യങ്ങൾ നിറവേറ്റുകയും വ്യത്യസ്‌ത അപകട നിലകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ റിസ്ക് ടോളറൻസ്, നിക്ഷേപ ലക്ഷ്യങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഫണ്ട് പ്രകടനം
1 വർഷം, 3 വർഷം അല്ലെങ്കിൽ 5 വർഷം എന്നിങ്ങനെ ഒന്നിലധികം സമയഫ്രെയിമുകളിലുടനീളം മ്യൂച്വൽ ഫണ്ടിൻ്റെ ചരിത്രപരമായ പ്രകടനം അന്വേഷിക്കുക. ഫണ്ടിൻ്റെ പ്രകടനം അതിൻ്റെ ബെഞ്ച്മാർക്ക് ഇൻഡക്സും പിയർ ഗ്രൂപ്പുമായി താരതമ്യം ചെയ്യുക. മുൻകാല പ്രകടനം ഭാവി ഫലങ്ങളെ സൂചിപ്പിക്കുന്നതല്ലെന്ന് ഓർക്കുക.
ചെലവ് അനുപാതം
ഒരു മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും നിക്ഷേപകർ നൽകേണ്ട മൊത്തം ഫീസിനെയാണ് ചെലവ് അനുപാതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണയായി, കുറഞ്ഞ ചെലവ് അനുപാതം നിക്ഷേപകർക്ക് കൂടുതൽ പ്രയോജനകരമാണ്. ഇത് മെച്ചപ്പെട്ട അറ്റ വരുമാനത്തിലേക്ക് നയിക്കുന്നു.
അപകട സാധ്യതകൾ
ഫണ്ടുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ വിലയിരുത്തേണ്ടത് പ്രധാനമാണ്. ഫണ്ടിൻ്റെ വർഗ്ഗീകരണത്തെ ആശ്രയിച്ച്, ക്രെഡിറ്റ് റിസ്ക്, പലിശ നിരക്ക് അപകടസാധ്യത, മാർക്കറ്റ് റിസ്ക് തുടങ്ങിയ അപകടസാധ്യതകൾ കണക്കിലെടുത്ത്, വിവിധ അസറ്റ് ക്ലാസുകൾ, സെക്ടറുകൾ, സെക്യൂരിറ്റികൾ എന്നിവയിലേക്കുള്ള ഫണ്ടിൻ്റെ എക്സ്പോഷർ നിക്ഷേപകർ മനസ്സിലാക്കണം.
നാട്ടിൽ സ്വന്തമായി വീടും സ്ഥലവും വാങ്ങുക എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമായിരിക്കും. എന്നാൽ പലപ്പോളും നാട്ടിൽ ലീവിന് പോകുമ്പോൾ സ്ഥലം തേടി നടക്കാനും വീട് നോക്കി നടക്കാനും സമയം തികഞ്ഞെന്ന് വരില്ല. അതുകൊണ്ട് നാട്ടിലേക്കുള്ള യാത്രക്ക് മുൻപ് എവിടെ സ്ഥലം വാങ്ങണം, വില എത്ര എന്നൊക്കെ തീരുമാനിച്ച് വരികയാണെങ്കിൽ കാര്യങ്ങൾ എളുപ്പമാകും. സാധാരണക്കാർ ഭൂമി വാങ്ങാൻ ഏതെങ്കിലും ബ്രോക്കറെ സമീപിക്കാറുണ്ട്. എന്നാൽ ബ്രോക്കർമാർ വഴി ഭൂമി ഏറ്റെടുക്കാൻ ആലോചിക്കുന്നവർ ഒരു കാര്യം കൂടി അറിഞ്ഞിരിക്കണം. അതായത്, ചിലപ്പോൾ ബ്രോക്കർമാർ ന്യായവിലയ്ക്ക് ഭൂമി നിങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. ഇത്തരം കാര്യങ്ങളിൽ നിങ്ങളെ കൂടുതൽ അവബോധരാക്കാൻ ഈ ആപ്ലിക്കേഷൻ നിങ്ങളെ സഹായിക്കും.
വിലയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഒഴിവാക്കാൻ, വിവിധ വസ്‌തു ഇടപാടുകൾക്കായി നൽകേണ്ട രജിസ്‌ട്രേഷൻ ചാർജുകളും സ്റ്റാമ്പ് ഡ്യൂട്ടിയും അടിസ്ഥാനമാക്കി കേരള സർക്കാർ വിവിധ വിഭാഗത്തിലുള്ള ഭൂമിക്ക് ന്യായവില നിശ്ചയിക്കുന്നു. പ്ലോട്ടിന്റെ ന്യായവില വീടുകളിലും ഫ്‌ളാറ്റുകളിലും ബാധകമാണ്, മൂല്യത്തകർച്ചയ്‌ക്കെതിരെ ക്രമീകരണത്തിന് ശേഷം നിർമ്മാണത്തിന് അധിക ഫീസൊന്നുമില്ല.
ഒരു വസ്തുവിന്റെ ന്യായമായ മാർക്കറ്റ് മൂല്യത്തെ ബാധിക്കുന്ന ഘടകങ്ങൾ: – സ്ഥാനം വസ്തുവിന്റെ സ്ഥാനം അതിന്റെ മൂല്യത്തിനെ നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ്. പ്രോപ്പർട്ടി ഒരു പ്രൈം ഏരിയയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിൽ, അതിന് ആദ്യ എസ്റ്റിമേറ്റ് ലഭിക്കും. മികച്ച ലൊക്കേഷൻ എന്നത് നഗരത്തിന്റെ ഹൃദയഭാഗത്തെയോ വിശാലമായ കെട്ടിടങ്ങളും പാർപ്പിട പ്രദേശങ്ങളുമുള്ള ഒരു പ്രദേശത്തെ സൂചിപ്പിക്കുന്നു, ഉദാഹരണത്തിന്, ബാംഗ്ലൂരിലെ എംജി റോഡും ഡൽഹിയിലെ സിപിയും. നേരെമറിച്ച്, വിദൂര പ്രദേശങ്ങളിലോ പ്രാന്തപ്രദേശങ്ങളിലോ സ്ഥിതി ചെയ്യുന്ന പ്രോപ്പർട്ടികൾ കുറഞ്ഞ മൂല്യത്തിൽ കണക്കാക്കുന്നു.
ഇടം – പ്ലോട്ടോ, ഫ്ലാറ്റോ സ്വതന്ത്ര വില്ലയോ ആകട്ടെ, വസ്തുവിന്റെ അളവുകൾ അതിന്റെ മൂല്യം വിലയിരുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചെറിയ ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു വലിയ ഭൂമി കൂടുതൽ ഗണ്യമായ മൂല്യം നിലനിർത്തും.
ആവശ്യവും വിതരണവും – വസ്തുവിന്റെ ഡിമാൻഡ്- സപ്ലൈ ഡൈനാമിക്സും അതിന്റെ ന്യായമായ മൂല്യത്തെ ബാധിക്കുന്നു. അപര്യാപ്തമായ വിതരണത്താൽ ഉയർന്ന ഡിമാൻഡ് പരിഹരിക്കപ്പെടാത്തത് ന്യായമായ മൂല്യം ഉയർത്താൻ ബാധ്യസ്ഥമാണ്, അതേസമയം അധിക വിതരണം മൂലധന വിലമതിപ്പിനെ തടസ്സപ്പെടുത്തുന്നു. ഭവനവായ്പകളിലേക്കുള്ള എളുപ്പത്തിലുള്ള ആക്‌സസ്, ഡിസ്പോസിബിൾ വരുമാനത്തിലെ വർദ്ധനവ്, ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിൽ നിന്നുള്ള കുടിയേറ്റം എന്നിവ റിയൽ എസ്റ്റേറ്റിന്റെ ആവശ്യകതയെ പ്രേരിപ്പിക്കുന്നു. അതിനാൽ, സാമ്പത്തിക സാഹചര്യങ്ങൾ വസ്തുവിന്റെ ന്യായവിലയിൽ മാറ്റങ്ങൾ വരുത്തുന്നു.
ന്യായവിലയും വിപണി മൂല്യവും തമ്മിലുള്ള വ്യത്യാസം – സംസ്ഥാന സർക്കാർ അധികാരികൾ ഭൂമിയുടെയോ വസ്തുവിന്റെയോ ന്യായവില തീരുമാനിക്കുന്നതിൽ നിന്നും വിപരീതമായി , കേരളത്തിലെ ഭൂമിയുടെ വിപണി മൂല്യം നിർണ്ണയിക്കുന്നത് വിതരണത്തിന്റെയും ആവശ്യത്തിന്റെയും സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ള വിപണിയാണ്. സാധാരണഗതിയിൽ, ഭൂമിയുടെ നിർണ്ണയിച്ച ഇടപാട് മൂല്യം, ഭൂമിയുടെ ന്യായവിലയേക്കാൾ കുറവാണെങ്കിൽ ആധാര രജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിക്കും ഭൂമിയുടെ ന്യായവില പരിഗണിക്കുന്നു. അതിനാൽ, കേരളത്തിലെ രജിസ്ട്രേഷൻ ചാർജുകളും സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകളും കണക്കാക്കാൻ ന്യായവില അല്ലെങ്കിൽ പരിഗണന തുകയാണ് ഉപയോഗിക്കുക . അതിൽ ഏറ്റവും ഉയർന്നത് പരിഗണിക്കപ്പെടുകായും ചെയ്യും.
കേരളത്തിലെ ഭൂമിയുടെ ന്യായവില എങ്ങനെ പരിശോധിക്കാം?
ഭൂമിയുടെ ന്യായവില പരിശോധിക്കുന്നതിന്, ചുവടെ ചർച്ച ചെയ്തതുപോലെ നിങ്ങൾ ഘട്ടം ഘട്ടമായുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്:
ഘട്ടം 1: ആദ്യം, നിങ്ങൾ ചുവടെയുള്ള വെബ്സൈറ്റ് സന്ദർശിക്കുകയും തുടർന്ന് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും പൂരിപ്പിക്കുകയും വേണം.
ഘട്ടം 2: ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ നിന്ന് ജില്ല, താലൂക്ക്, ഗ്രാമം എന്നിവ നിങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. തുടരുന്നതിന് ഈ തിരഞ്ഞെടുപ്പുകൾ നിർബന്ധമാണ്.
ഘട്ടം 3: ദേശം, ബ്ലോക്ക് നമ്പർ, ഭൂമി തരങ്ങൾ, സർവേ നമ്പർ, കൂടാതെ ആവശ്യമായ മറ്റ് വിവരങ്ങളും തിരഞ്ഞെടുക്കണം . എന്നിരുന്നാലും, ഇവ പൂരിപ്പിക്കേണ്ട നിർബന്ധിത ഫീൽഡുകളല്ല.
ഘട്ടം 4: നിങ്ങൾ ‘ന്യായമായ മൂല്യം കാണുക’ (View Fair Value) എന്ന ടാബിൽ ക്ലിക്കുചെയ്യേണ്ടതുണ്ട്, തുടർന്ന് നിങ്ങളുടെ ഉപകരണത്തിന്റെ സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫലങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു പുതിയ പേജിലേക്ക് നിങ്ങളെ റീഡയറക്‌ടുചെയ്യും.
ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും ഫോണില്‍ ലൊക്കേഷന്‍ ഓണാക്കിയിടുന്നവരായിരിക്കും. പല ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും ലൊക്കേഷന്‍ ആക്‌സിസ് ചെയ്യാന്‍ പെര്‍മിഷന്‍ കൊടുക്കാറുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് അത് അത്ര സുരക്ഷിതമല്ല എന്ന് ഓര്‍മ വേണം. ദിവസംതോറും സൈബര്‍ തട്ടിപ്പുകളുടെ എണ്ണം കൂടി വരികയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും. അതിനാല്‍ ഈ സൈബര്‍ അപകട ഭീഷണി എങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം. ഒരു പ്രധാന സുരക്ഷാ ഭീഷണിയാണ് ലൊക്കേഷന്‍ ട്രാക്കിംഗ്. ആരെങ്കിലും നിങ്ങളുടെ ലൊക്കേഷന്‍ രഹസ്യമായി ട്രാക്ക് ചെയ്യുന്നുണ്ടെങ്കില്‍, നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും അപകടത്തിലായേക്കാം. നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നുണ്ടോ എന്ന് വേഗത്തില്‍ പരിശോധിക്കാനും അത് ഒഴിവാക്കാനുമൊരു വഴിയുണ്ട്. ആരാണ് നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതെന്ന് കണ്ടെത്താന്‍ ഫോണിലെ ഒരു ചെറിയ സെറ്റിംഗ്‌സ് നിങ്ങളെ സഹായിക്കും. ഇതിനായി, നിങ്ങള്‍ ആദ്യം സ്മാര്‍ട്ട്‌ഫോണിലെ സെറ്റിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ ഓപ്ഷന്‍ കാണാന്‍ കഴിയും. ഗൂഗിള്‍ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ അക്കൗണ്ടില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് ‘നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് മാനേജ് ചെയ്യുക’ എന്ന ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക. ഗൂഗിള്‍ അക്കൗണ്ടില്‍ ‘പീപ്പിള്‍ ആന്‍ഡ് ഷെയറിംഗ്’ ഓപ്ഷന്‍ കാണാം. ഇവിടെ നിങ്ങള്‍ ലൊക്കേഷന്‍ ഷെയര്‍ ചെയ്യുക എന്ന ഓപ്ഷന്‍ ടാപ്പ് ചെയ്യണം. ലൊക്കേഷന്‍ ഷെയറിംഗില്‍ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങളുടെ ലൊക്കേഷന്‍ പങ്കിടുന്നുണ്ടോ ഇല്ലയോ എന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. കൂടാതെ ഏത് ആപ്പാണ് സ്‌മാര്‍ട്ട്ഫോണില്‍ നിന്ന് നിങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതെന്ന് കണ്ടെത്താനും കഴിയും. ഫോണിന്‍റെ സെറ്റിംഗ്‌സിലേക്ക് പോയി ലൊക്കേഷന്‍ ഓപ്ഷനിലെ ആപ്പ് പെര്‍മിഷനുകളില്‍ ടാപ്പ് ചെയ്യുക. ഏതൊക്കെ ആപ്പുകളാണ് നിങ്ങളുടെ ലൊക്കേഷന്‍ ആക്സസ് ചെയ്യുന്നതെന്ന് ഇവിടെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പ്രത്യേകം ശ്രദ്ധിക്കുക, സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് ലൊക്കേഷനുകള്‍ കൈക്കലാക്കുന്നതും അത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്.
സിസ്റ്റമാറ്റിക്ക് ഇൻവസ്റ്റ്‌മെന്റ് പ്ലാൻ അഥവാ എസ്‌ഐപി, എന്നത് ഒരു നിക്ഷേപ ശൈലിയാണ്. ഒരു നിശ്ചിത തുക വീതം സമയബന്ധിതമായി നിശ്ചിത ഇടവേളകളിൽ മ്യൂച്വൽ ഫണ്ട് സ്‌കീമിലേക്ക് തുടർച്ചയായി നിക്ഷേപിക്കുന്ന രീതിയാണിത്. ചാഞ്ചാട്ടവും അസ്ഥിരതയും വിപണിയിൽ തലപൊക്കുമ്പോൾ ഏറ്റവും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ദീർഘകാല നിക്ഷേപ തന്ത്രവുമാണിത്. അതുപോലെ വിപണിയിലേക്ക് രംഗപ്രവേശം ചെയ്യാനുള്ള നല്ലനേരത്തിനായി കാത്തിരിക്കുന്നതിലൂടെ സംഭവിക്കാവുന്ന തെറ്റുകൾ ഒഴിവാക്കാനും എസ്ഐപി ശൈലിയിലൂടെ കഴിയുന്നതാണ്. മാത്രവുമല്ല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ ചിട്ടയോടെ എത്തിപ്പിടിക്കാനും എസ്‌ഐപി നിക്ഷേപങ്ങളിലൂടെ സാധിക്കും. ഈയൊരു പശ്ചാത്തലത്തിൽ അഞ്ച് രീതിയിലുള്ള എസ്ഐപി സമീപനങ്ങളെ കുറിച്ച് വിശദമായി നോക്കാം. റെഗുലർ എസ്ഐപി
ദിവസമോ, ആഴ്ചയോ, മാസമോ പോലെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഇടവേളകളിൽ നിശ്ചിത തുക വീതം നിർദിഷ്ട കാലയളവിൽ മ്യൂച്ചൽ ഫണ്ടുകളിലേക്ക് ആവർത്തിച്ച് നിക്ഷേപിക്കുന്ന രീതിയാണ് റെഗുലർ എസ്ഐപി. കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയർമെന്റ് ജീവിതം പോലെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായാണ് നിക്ഷേപകർ റെഗുലർ എസ്ഐപി പിന്തുടരുന്നത്. തികഞ്ഞ അച്ചടക്കത്തോടെ നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനും ദീർഘമായ കാലയളവിൽ സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനും സഹായകരമായ നിക്ഷേപ ശൈലിയെന്ന നിലയിൽ മിക്ക സാമ്പത്തിക വിദഗ്ധരും ശുപാർശ ചെയ്യുന്ന രീതിയാണ് റെഗുലർ എസ്ഐപി. വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്നുള്ള തിരിച്ചടിയുടെ കാഠിന്യം കുറയ്ക്കുന്നതിനും കോമ്പൗണ്ടിങ്ങന്റെ ഗുണഫലം നേടുന്നതിനും സൗകര്യപ്രദമായും ഫ്ലെക്സിബിളായും നിക്ഷേപിക്കുന്നതിനായും ഒക്കെ റെഗുലർ എസ്ഐപി ശൈലി നിക്ഷേപകരെ സഹായിക്കുന്നു.
പെർപച്വൽ എസ്ഐപി
കൃത്യമായൊരു നിക്ഷേപ കാലയളവ് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ആണ് പെർപച്വൽ എസ്ഐപി. ഒന്നുകിൽ നിക്ഷേപകർ നിർത്താൻ ആവശ്യപ്പെടുന്നത് വരെയോ അല്ലെങ്കിൽ അതുവരെയുള്ള നിക്ഷേപം പിൻവലിക്കുന്നതു വരെയോ എസ്ഐപി തുടരുമെന്നതാണ് ഇതിലെ പ്രത്യേകത. വളരെ ദീർഘമായ കാലയളവിലേക്കുള്ള നിക്ഷേപ ശൈലിയെന്ന നിലയിലാണ് പെർപച്വൽ എസ്ഐപി അനുയോജ്യമാകുക. കൃത്യമായ സമയപരിധില്ലാതെ നേടിയെടുക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങൾക്കും പൊതുവായുള്ള സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനായും ഒക്കെ പെർപച്വൽ എസ്ഐപി നിക്ഷേപകരെ സഹായിക്കുന്നു. എന്നിരുന്നാലും ഇടവേളകളിൽ ഫണ്ടിന്റെ വളർച്ചയും പ്രകടനവും വിലയിരുത്തണം. അതുപോലെ എപ്പോൾ ഈ നിക്ഷേപം അവസാനിപ്പിക്കണം അഥവാ എക്സിറ്റ് സ്ട്രാറ്റജിയിലും കൃത്യമായൊരു ധാരണ ഉണ്ടായിരിക്കണം.
ഫ്ലെക്സിബിൾ എസ്ഐപി
മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഫോർമുലയുടെ അടിസ്ഥാനത്തിൽ വിപണിയിൽ ഉരുത്തിരിയുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി എസ്ഐപി നിക്ഷേപ തുകയിൽ മാറ്റം വരുത്താൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള പദ്ധതിയാണ് ഫ്ലെക്സിബിൾ എസ്ഐപി. അതായത്, വിപണിയിൽ തിരിച്ചടി നേരിടുന്ന ഘട്ടങ്ങളിൽ എസ്ഐപി തുക വർധിപ്പിക്കുന്നതിനും വിപണി ഉയരങ്ങളിലേക്ക് മുന്നേറുന്ന വേളയിൽ എസ്ഐപി തുക താഴ്ത്തുന്നതിനും നിക്ഷേപകർക്ക് കഴിയുന്നു. എന്നിരുന്നാലും വിപണിയിലെ എല്ലാ സാഹചര്യങ്ങളിലും നിക്ഷേപകർ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു മിനിമം തുക, കൃത്യമായ ഇടവേളകളിൽ പതിവായി നിക്ഷേപിച്ചു കൊണ്ടിരിക്കുകയും വേണം.
ട്രിഗർ എസ്ഐപി
പ്രത്യേകമായ വിപണി സാഹചര്യങ്ങളിൽ എസ്ഐപി നിക്ഷേപം നടത്താൻ നിഷ്കർഷിച്ചിട്ടുള്ള ശൈലിയാണ് ട്രിഗർ എസ്ഐപി. ഉദ്ദാഹരണത്തിന്, പ്രധാന ഓഹരി സൂചികയിൽ ഒരു ദിവസം മൂന്ന് ശതമാനത്തിൽ കൂടുതലുള്ള ഇടിവ് നേരിടുന്ന ഓരോ തവണയും ഒരു എസ്ഐപി നിക്ഷേപം നടത്തുന്നതിനായി സജ്ജീകരണം ഏർപ്പെടുത്താൻ നിങ്ങൾക്ക് കഴിയും. ഓഹരി വിപണിയുടെ ട്രെൻഡ് തിരിച്ചറിഞ്ഞ് കൃത്യമായ അവസരം നോക്കി നിക്ഷേപം നടത്താൻ ട്രിഗർ എസ്ഐപിയിലൂടെ സാധിക്കും. എന്നാൽ ഓഹരി വിപണിയെ കുറിച്ചുള്ള ശരിയായ അവഗാഹം ഉള്ളവർക്ക് മാത്രമാണ് ഇത്തരം ശൈലിയിൽ നിന്നും കൂടുതൽ നേട്ടമുണ്ടാക്കാനും കഴിയുകയുള്ളു എന്നതും വിസ്മരിക്കരുത്. നിലവിൽ രാജ്യത്തെ മുൻനിര മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങളായ കൊട്ടക് എഎംസി “സ്മാർട്ട് എസ്ഐപി“ എന്ന പേരിലും നിപ്പോൺ ഇന്ത്യ മ്യൂച്ചൽ ഫണ്ട് “എസ്ഐപി പ്ലസ്“ എന്ന പേരിലും ട്രിഗർ എസ്ഐപി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ടോപ്-അപ്പ് എസ്ഐപി
നിക്ഷേപകന്റെ സാമ്പത്തിക സാഹചര്യം അനുവദിക്കുന്നതിന് അനുസൃതമായി, എസ്ഐപി ഇൻസ്റ്റാൾമെന്റ് അല്ലെങ്കിൽ എസ്ഐപി നിക്ഷേപം നിശ്ചിത തുക വീതമോ നിശ്ചിത ശതമാനക്കണക്കിലോ വർധിപ്പിക്കാൻ സജ്ജീകരണമുള്ള ശൈലിയാണ് ടോപ്-അപ്പ് എസ്ഐപി. സ്റ്റെപ്പ്-അപ്പ് എസ്ഐപി എന്നും വിശേഷിപ്പിക്കാറുണ്ട്. റെഗുലർ എസ്ഐപിയുടെ ഒരു പരിഷ്കരിച്ച പതിപ്പാണിത്. എപ്പോഴൊക്കെയാണോ നിങ്ങളുടെ വരുമാനം ഉയരുന്നത് അല്ലെങ്കിൽ ശമ്പള വർധനയോ ജോലിയിൽ സ്ഥാനക്കയറ്റം ലഭ്യമാകുകയോ ചെയ്യുമ്പോഴൊക്കെ, എസ്ഐപി നിക്ഷേപ തുകയിൽ നിശ്ചിത രീതിയിൽ വർധന നടപ്പാക്കുന്ന രീതിയാണിത്. കാലക്രമേണ വരുമാന വർധന ആർജിക്കുന്നവർക്ക്, പണപ്പെരുപ്പത്തെ മറികടക്കുന്നവിധം സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ടോപ്-അപ്പ് എസ്ഐപി സഹായിക്കുന്നു. ഓരോ വർഷവും എസ്ഐപി തുകയിൽ നിശ്ചിത വർധന നടപ്പാക്കുന്നതിലൂടെ സമ്പാദ്യം മെച്ചപ്പെടുത്താനും കഴിയും.
ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ചാർജ്ജിങ്ങ് സംബന്ധിച്ച ആശങ്ക. ചാർജ്ജിങ്ങ് സ്റ്റേഷനുകൾ, പേയ്മെന്റ് രീതികൾ, സമയം എന്നിവയെല്ലാം ഇവി യൂസർമാരെ അലട്ടുന്ന കാര്യങ്ങളാണ്. ഇതെല്ലാം മനസ്സിലാക്കി, ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. രാജ്യമെമ്പാടുമുള്ള ഇലക്ട്രിക് വാഹന (ഇ.വി.) ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ ലക്ഷ്യമിട്ട്, ഒരു ഓൾ-ഇൻ-വൺ ‘സൂപ്പർ ആപ്പ്’ വികസിപ്പിക്കാനുള്ള പദ്ധതികൾക്കാണ് കേന്ദ്രം ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. ഈ ഏകീകൃത ഡിജിറ്റൽ സൂപ്പർ ആപ്പ് വികസിപ്പിക്കുന്നതിന്, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിനെ (ബി.എച്ച്.ഇ.എൽ.) നോഡൽ ഏജൻസിയായി പരിഗണിക്കുന്നു എന്നാണ് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. നിർദിഷ്ട ആപ്പ് ഇ.വി. ഉപയോക്താക്കൾക്ക് വിവിധ അവശ്യ സേവനങ്ങൾ നൽകുന്ന ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കും.
സുസ്ഥിര ഗതാഗത സംവിധാനം പ്രാപ്തമാക്കുന്നതിനും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും രാജ്യവ്യാപകമായി ഒരു ഇ.വി. സജ്ജമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്ന പി.എം. ഇ-ഡ്രൈവ് സ്കീമിന് കീഴിലുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. രാജ്യത്തുടനീളം ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങൾ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ബി.എച്ച്.ഇ.എൽ. വിവിധ സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര മന്ത്രാലയങ്ങളുമായും സഹകരിക്കും.
സൂപ്പർ ആപ്പിന്റെ പ്രധാന സവിശേഷതകൾ
ചാർജിങ്ങ് സ്ലോട്ടുകൾ തത്സമയം ബുക്ക് ചെയ്യാനുള്ള സൗകര്യം സംയോജിത ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ചാർജറുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ പി.എം. ഇ-ഡ്രൈവ് സ്കീമിന് കീഴിൽ രാജ്യത്തുടനീളമുള്ള വിന്യാസത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനുള്ള ഡാഷ്ബോർഡുകൾ പി.എം. ഇ-ഡ്രൈവ് സ്കീമിന്റെ സവിശേഷതകൾ
ഈ പദ്ധതിക്ക് ആകെ 2,000 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് വകയിരുത്തിയിട്ടുള്ളത്. രാജ്യവ്യാപകമായി ഏകദേശം 72,000 പൊതു ഇ.വി. ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഇത് പിന്തുണ നൽകും. 50 ദേശീയപാത ഇടനാഴികളിലും മെട്രോ നഗരങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, പെട്രോൾ പമ്പുകൾ, സംസ്ഥാന പാതകൾ, ടോൾ പ്ലാസകൾ എന്നിവയുൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലും ഈ സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
ഗൂഗിൾ പിക്സൽ 9 ന്റെ വില ഗണ്യമായി കുറച്ചു. ഗൂഗിളിന്റെ ഈ ഫ്ലാഗ്ഷിപ്പ് ഫോൺ ലോഞ്ച് വിലയേക്കാൾ ആയിരക്കണക്കിന് രൂപ കുറഞ്ഞ വിലയ്ക്ക് ഇപ്പോൾ വാങ്ങാനാകും. കഴിഞ്ഞ വർഷമാണ് ഗൂഗിൾ ഈ ഫോൺ 79,999 രൂപ പ്രാരംഭ വിലയ്ക്ക് പുറത്തിറക്കിയത്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്കാർട്ടിൽ നടക്കുന്ന നിലവിലെ വിൽപ്പനയിൽ 64,999 രൂപ പ്രാരംഭ വിലയിൽ നിങ്ങൾക്ക് ഈ ഫോൺ വീട്ടിലേക്ക് കൊണ്ടുവരാം.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തിറക്കിയ ഈ ഫോണിന്റെ വില 5000 രൂപ കുറച്ചു. ഇതിനുപുറമെ ഫോൺ വാങ്ങുമ്പോൾ 10,000 രൂപ ബാങ്ക് കിഴിവും ലഭിക്കും. ഈ രീതിയിൽ, ഈ ഫോൺ 64,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകും. നിങ്ങളുടെ കൈവശം പഴയ ഗൂഗിൾ പിക്സൽ 7എ സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ 43,499 രൂപ വരെ വിലയ്ക്ക് അത് വാങ്ങാം. ഫ്ലിപ്പ്കാർട്ട് വിൽപ്പനയിൽ ഫോൺ വാങ്ങുമ്പോൾ 21,500 രൂപ വരെ എക്സ്ചേഞ്ച് ഓഫർ ലഭ്യമാകും. എന്നിരുന്നാലും, എക്സ്ചേഞ്ച് ഓഫറിന്റെ ആനുകൂല്യം ഫോണിന്റെ കണ്ടീഷനും ബ്രാൻഡും അനുസരിച്ചിരിക്കും.
ഗൂഗിൾ പിക്സൽ 9 ന്റെ സവിശേഷതകൾ
ഈ ഗൂഗിൾ ഫോണിൽ 6.3 ഇഞ്ച് അക്കോസ്റ്റ OLED ഡിസ്‌പ്ലേയുണ്ട്. ഈ ഫോണിന്റെ ഡിസ്‌പ്ലേ 120Hz ഉയർന്ന റിഫ്രഷ് റേറ്റ് സവിശേഷതയെ പിന്തുണയ്ക്കുന്നു. ഈ ഫോണിന്റെ ഡിസ്‌പ്ലേയുടെ പീക്ക് ബ്രൈറ്റ്‌നസ് 2,700 നിറ്റ്‌സ് വരെയാണ്. ഈ ഫോണിൽ കമ്പനി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഈ ഫോണിൽ ശക്തമായ ഒരു ടെൻസർ G4 പ്രോസസർ നൽകിയിട്ടുണ്ട്, ഇത് 12 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും പിന്തുണയ്ക്കുന്നു.
പിക്സൽ 9 ന്റെ പിൻഭാഗത്ത് ഇരട്ട ക്യാമറ സജ്ജീകരണം ലഭ്യമാണ്. 50MP പ്രധാന ക്യാമറയാണ് ഇതിനുള്ളത്. ഇതിനുപുറമെ, ഈ ഫോണിൽ 48 എംപി സെക്കൻഡറി ക്യാമറയും ലഭ്യമാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10.5MP ക്യാമറയാണ് ഈ ഫോണിലുള്ളത്. ഈ ഫോണിന് 4,700mAh ബാറ്ററിയാണ് ഉള്ളത്. 35W യുഎസ്ബി ടൈപ്പ് സി ഫാസ്റ്റ് ചാർജിംഗ് സവിശേഷതയാണ് ഇതിലുള്ളത്. ഈ ഫോൺ ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ, ഫോണിൽ ജെമിനി AI-യും നൽകിയിട്ടുണ്ട്.
വരുമാനം കൂടുന്നുണ്ട്. എന്നാൽ സേവിങ്സ് ഒന്നുമില്ല എന്നുള്ള അവസ്ഥ നിങ്ങൾ നേരിടുന്നുണ്ടോ? അനാവശ്യമായ സാമ്പത്തിക ചെലവ് പരമാവധി കുറയ്ക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇത്തരം ചെലവുകള്‍ കണ്ടെത്തി അത് കുറയ്ക്കുന്നതിനുള്ള 7 വഴികള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം
ബജറ്റില്‍ ഉറച്ചുനില്‍ക്കുക
കൃത്യമായി ഒരു പ്രതിമാസ ബജറ്റ് ഉണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തോന്നിയ പോലെ പണം ചെലവാക്കി എകൗണ്ട് കാലിയാകാതിരിക്കാന്‍ ഇത് സഹായിക്കും. ഏതെങ്കിലും ആഘാഷ പരിപാടികള്‍ക്ക് പോയോ, ഓണ്‍ലൈന്‍ ഓഫറുകള്‍ കണ്ട് സാധനങ്ങള്‍ വാങ്ങിയോ പണം ചെലവാകാതിരിക്കാന്‍ ഇത് സഹായിക്കും. എത്ര പ്രലോഭനങ്ങള്‍ ഉണ്ടായാലും ബജറ്റില്‍ ഉറച്ചുനില്‍ക്കണം. സാമ്പത്തിക ഇടപാടുകള്‍ക്ക് ഒരു അടുക്കും ചിട്ടയും ഉണ്ടാകാന്‍ ഇത് സഹായിക്കും
ഷോപ്പിങ് ഫ്രീ ടൈമില്‍ മാത്രം
ജോലി തിരക്കിനിടയിലോ, ഒട്ടും സൗകര്യപ്രദമല്ലാത്തതോ ആയ സമയത്താണോ നിങ്ങള്‍ ഷോപ്പിങിന് പോകുന്നത് എങ്കില്‍ ആ ശീലം മാറ്റാം. ഫ്രീ ടൈമില്‍, മനസ് ശാന്തമായിരിക്കുമ്പോള്‍ മാത്രം ഷോപ്പിങിന് പോവുക. ബുദ്ധി പൂര്‍വം പണം ചിലവഴിക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന് ഒരേ വിഭാഗത്തില്‍ പെട്ട ഒരു ക്വാളിറ്റിയുള്ള രണ്ട് ബ്രാന്‍ഡുകള്‍. ഒന്നിന് വലിയ വിലയും മറ്റൊന്നിന് ന്യായമായ വിലയും. തിരക്കു പിടിച്ച സമയത്താണ് നിങ്ങള്‍ ഷോപ്പിങിന് പോകുന്നതെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ താരതമ്യം ചെയ്ത് വാങ്ങാന്‍ സാധിക്കില്ല
സ്മാര്‍ട് ഷോപ്പിങ്
നിത്യോപയോഗ സാധനങ്ങള്‍ പരമാവധി ഡിസ്കൗണ്ടില്‍ വാങ്ങാന്‍ ശ്രമിക്കുക. കുറഞ്ഞ വിലയ്ക്ക് ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന ഷോപ്പുകള്‍ കണ്ടെത്തുക. ആപ്പുകള്‍ ഉപയോഗിച്ച് വില താരതമ്യം ചെയ്ത് ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. ഓഫറുകള്‍ ഉള്ള ദിവസം കണ്ടെത്തി ആ ദിവസം ഷോപ്പിങ് നടത്താന്‍ ശ്രമിക്കുക
സാമ്പത്തിക നിലയെ കുറിച്ച് ധാരണയുണ്ടാക്കുക
മറ്റുള്ളവരുടെ ജീവിത ശൈലി നമ്മള്‍ അനുകരിക്കണോ? സാമ്പത്തികമായ പ്രയാസമുണ്ടായിട്ടും ലക്ഷ്വറി സ്റ്റൈലില്‍ ജീവിക്കാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. സ്വന്തം വരുമാനം, ചെലവ് എന്നിവയെ കുറിച്ച് കൃത്യമായി മനസ്സിലാക്കുക. പരിമിതികളെ കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുക.
ആവശ്യമില്ലാത്ത ഷോപ്പിങ് ആപ്പുകള്‍ ഒഴിവാക്കുക
പുതിയ വസ്ത്രം വാങ്ങേണ്ട ആവശ്യമില്ലായിരിക്കും. എന്നാലും ഷോപ്പിങ് ആപ്പില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ അത് വാങ്ങാന്‍ തോന്നുന്നുണ്ടോ എങ്കില്‍ ആപ്പ് ഇപ്പോള്‍ തന്നെ ഫോണില്‍ നിന്ന് ഒഴിവാക്കൂ..സാധനം വാങ്ങുന്നത് അത്യാവശ്യമായി വരുമ്പോള്‍ മാത്രം ആപ്പുകള്‍ ഉപയോഗിച്ച് താരതമ്യം ചെയ്ത് അവ വാങ്ങാം..അല്ലാത്തപ്പോള്‍ ആപ്പിന്‍റെ ആവശ്യമേയില്ല
അമിതമായി പണം ചെലവാക്കുന്നത് എന്തുകൊണ്ട്
ചില വ്യക്തികള്‍ക്ക് സ്ട്രെസ് മാറ്റുന്നതിന് ഷോപ്പിങ് സഹായിക്കും, ചിലര്‍ ആങ്സൈറ്റി കുറയ്ക്കുന്നതിന് ഷോപ്പിങ് നടത്താറുണ്ട്.പക്ഷെ ചോര്‍ന്ന് പോകുന്നത് പണമാണ് എന്നുള്ളത് കൊണ്ട് ഈ രണ്ട് പ്രശ്നങ്ങളും കൃത്യമായി കണ്ടെത്തി പരിഹരിക്കുന്നതാകും സാമ്പത്തിക ആരോഗ്യത്തിന് നല്ലത്
സേവിംഗ്സ് ഉറപ്പാക്കുക
ഒരു ബാങ്ക് അകൗണ്ട് തുടങ്ങു, എല്ലാ മാസവും കുറച്ച് പണം ആ അകൗണ്ടിലേക്ക് മാറ്റുക, ഡെബിറ്റ് കാര്‍ഡ്,നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ ഈ അകൗണ്ടിനുണ്ടാകരുത്. ഇത് സ്വീപ്പ് ഇന്‍ അകൗണ്ടായിരിക്കണം. സേവിങ്സ് അകൗണ്ടിന്‍റെ ലിക്വിഡിറ്റിയും ഫിക്സഡ് ഡെപോസിറ്റിന്‍റെ പലിശയും ലഭിക്കുന്നതാണ് സ്വീപ്പ് ഇന്‍ അകൗണ്ടുകള്‍.
സ്മാർട്ട്ഫോൺ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ദൈനംദിന കാര്യങ്ങൾക്ക് നമുക്ക് അതിന്റെ സഹായം തേടേണ്ടിവരുന്നു. നമ്മൾ ഒരു പുതിയ നഗരത്തിലേക്ക് പോകുമ്പോഴോ അല്ലെങ്കിൽ സ്വന്തം നഗരത്തിലെ ഒരു പുതിയ സ്ഥലത്തേക്ക് പോകേണ്ടി വരുമ്പോഴോ നമ്മൾ ഗൂഗിൾ മാപ്പിന്റെ സഹായം തേടാറുണ്ട്. ഇന്നത്തെ കാലത്ത് ഗൂഗിൾ മാപ്പ് ഒരു പ്രധാന നാവിഗേഷൻ മാർഗമായി മാറിയിരിക്കുന്നു. പുതിയ സ്ഥലങ്ങളിലേക്കുള്ള വഴി അറിയുന്നതിനൊപ്പം, ഗതാഗതത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും ഗൂഗിൾ മാപ്പ് ധാരാളം ഉപയോഗിക്കുന്നു.
വാസ്തവത്തിൽ നമ്മൾ ഗൂഗിൾ മാപ്‌സ് ഓൺ ചെയ്യുമ്പോഴെല്ലാം അതിൽ വ്യത്യസ്ത നിറങ്ങളിലുള്ള നിരവധി വരകൾ കാണുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. ഗൂഗിൾ മാപ്പിൽ കാണുന്ന ഈ പച്ച, ചുവപ്പ്, മഞ്ഞ വരകൾ മാപ്പുകൾ നന്നായി കാണിക്കാൻ വേണ്ടി മാത്രമാണെന്ന് കരുതുന്നുവെങ്കിൽ, അങ്ങനെയല്ല. ഗൂഗിൾ മാപ്പിലെ ഓരോ നിറത്തിനും ഒരു അർത്ഥമുണ്ട്. അതിനെക്കുറിച്ച് ഒന്ന് പരിശോധിക്കാം.
പച്ച വരകൾ: ഗൂഗിൾ മാപ്പിൽ കാണുന്ന പച്ച വര ആ റോഡിൽ ഒട്ടും ഗതാഗതമില്ല എന്നാണ് സൂചിപ്പിക്കുന്നത്. യാത്രയിൽ നിങ്ങൾക്ക് ഒരു തടസ്സവും നേരിടേണ്ടിവരില്ല.
മഞ്ഞ/ഓറഞ്ച് ലൈനുകൾ: ഗൂഗിൾ മാപ്പിലെ മഞ്ഞ, ഓറഞ്ച് ലൈനുകൾ സൂചിപ്പിക്കുന്നത് റൂട്ട് അൽപ്പം തിരക്കേറിയതാണെന്നാണ്. ഈ വഴിയിൽ ഗതാഗതം മന്ദഗതിയിലായിരിക്കും, പക്ഷേ എത്തിച്ചേരാൻ അധികം സമയമെടുക്കില്ല.
ചുവന്ന വരകൾ: മാപ്പിലെ ചുവന്ന വരകൾ ആ റൂട്ടിൽ കനത്ത ഗതാഗതമുണ്ടെന്ന് സൂചിപ്പിക്കുന്നു. മുമ്പത്തേക്കാൾ ഇരുട്ടാണെങ്കിൽ, കനത്ത ഗതാഗതക്കുരുക്കിന്റെ സാഹചര്യമുണ്ടെന്ന് മനസ്സിലാക്കുക.
നീല വരകൾ: നിങ്ങൾ ഒരു സ്ഥലം തിരയുമ്പോൾ നീല വരകൾ ദൃശ്യമാകും. ഇത് നിങ്ങൾ പോകുന്ന വഴി കാണിക്കുന്നു.
പർപ്പിൾ വരകൾ: ഗൂഗിൾ മാപ്പിൽ പലപ്പോഴും പർപ്പിൾ നിറത്തിലുള്ള വരകൾ കാണാം. ഈ പാത കൂടുതൽ ദൈർഘ്യമേറിയ ഒരു പാതയെ പ്രതിനിധീകരിക്കുന്നു, കൂടാതെ ഇതിൽ നേരിയ ഗതാഗതക്കുരുക്കും ഉണ്ടാകാം.
തവിട്ട് വരകൾ: ഭൂപടത്തിൽ ഒരു തവിട്ട് വര കണ്ടാൽ, അത് ഒരു കുന്നിൻ പാതയാണെന്ന് മനസ്സിലാക്കുക. അതായത് നിങ്ങൾ സാധാരണ വഴികളേക്കാൾ ഉയർന്ന സ്ഥലത്തുകൂടി കടന്നുപോകുന്നു.
ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിലെ ഒരു ജനപ്രിയ ബ്രാൻഡാണ് ഷവോമി. ഇന്ത്യൻ ആരാധകർക്കായി കമ്പനി നിരവധി പ്രീമിയം സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്നുണ്ട്. നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ പോകുകയാണെങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. ഷവോമി പുതിയൊരു സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ പോകുന്നു. അത് ഷവോമി സിവി 5 പ്രോ ആയിരിക്കും. സെൽഫി പ്രേമികൾക്ക് ഈ സ്മാർട്ട്‌ഫോണിൽ ശക്തമായ 50 മെഗാപിക്സൽ സെൽഫി ക്യാമറ ലഭിക്കും.
ഷവോമി സിവി 5 പ്രോയുടെ സവിശേഷതകൾ
പർപ്പിൾ, പീച്ച്, വെള്ള, കറുപ്പ് എന്നീ നാല് കളർ വേരിയന്റുകളിലാണ് ഷവോമി സിവി 5 പ്രോ പുറത്തിറക്കുന്നത്. മികച്ച പ്രകടനത്തിനായി, ഈ സ്മാർട്ട്‌ഫോണിൽ ക്വാൽകോമിന്റെ പവർപൂൾ സ്‌നാപ്ഡ്രാഗൺ 8s Gen 4 SoC ചിപ്‌സെറ്റ് നൽകാം. ഇതോടൊപ്പം, 6000mAh ന്റെ വലിയ പവർ ബാങ്ക് പോലുള്ള വലിയ ബാറ്ററിയും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ഫാസ്റ്റ് ചാർജിംഗിനായി, ഇത് 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കും.
ഷവോമി സിവി 5 പ്രോയ്ക്ക് മികച്ച ക്യാമറയുണ്ടാകും
ഷവോമി സിവി 5 പ്രോയുടെ ഫോട്ടോഗ്രാഫി ക്യാമറയെക്കുറിച്ച് പറയുകയാണെങ്കിൽ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഡിസൈനോടുകൂടിയ ലെയ്‌ക പ്യുവർ ഒപ്‌റ്റിക്‌സ് സിസ്റ്റം ഇതിലുണ്ടാകും. f/1.63 അപ്പേർച്ചറുള്ള ഒരു പ്രധാന ക്യാമറയാണ് സ്മാർട്ട്‌ഫോണിൽ നൽകിയിരിക്കുന്നത്.
ഇതോടൊപ്പം, 15mm ഫോക്കൽ ലെങ്ത് ഉള്ള ഒരു f/2.2 അൾട്രാ-വൈഡ് ലെൻസും ഇതിൽ നൽകാം. ക്യാമറ സജ്ജീകരണത്തിൽ 50MP ടെലിഫോട്ടോ ലെൻസും കാണാം. പിൻ ക്യാമറയ്‌ക്കൊപ്പം, ഈ സ്മാർട്ട്‌ഫോണിന്റെ മുൻ ക്യാമറയും ശക്തമായിരിക്കും. സെൽഫിക്കായി 50 എംപി ക്യാമറയും ഇതിനുണ്ടാകും.
ഇനിയുള്ള കാലത്ത് സാമൂഹിക സുരക്ഷ ആനുകൂല്യങ്ങളെയും വ്യക്തിഗത സമ്പാദ്യത്തെയും മാത്രം ആശ്രയിച്ച്, ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷമുള്ള ശിഷ്ടകാലം കഴിയാമെന്ന് കരുതുന്നത് അത്ര പ്രായോഗിക സമീപനമായിരിക്കില്ല. ജീവിത ചെലവുകളും ആവശ്യങ്ങളും വർധിക്കുന്നതിനാൽ മികച്ച റിട്ടയർമെന്റ് സമ്പാദ്യം സ്വരുക്കൂട്ടുന്നതിന് മുൻപില്ലാത്ത പ്രാധാന്യവും പ്രസക്തിയും വർധിക്കുകയാണ്. നിക്ഷേപം എത്രയും നേരത്തെ തുടങ്ങിയാൽ വൻ നേട്ടം എങ്ങനെ കരസ്ഥാമാക്കാമെന്ന് നോക്കാം.വർഷങ്ങളോളം കഷ്ടപ്പെട്ടതിന്റെയും അധ്വാനിച്ചതിന്റെയും ഗുണഫലങ്ങൾ ആസ്വദിക്കുവാനും തുടർന്നുള്ള സമയം വിശ്രമത്തിനും ആനന്ദകരമാക്കുവാനും പ്രയോജനപ്പെടുത്താവുന്ന ജീവിതത്തിലെ നിർണായകമായൊരു കാലഘട്ടമാണ് റിട്ടയർമെന്റ് ജീവിതം. സാമ്പത്തിക സാഹചര്യങ്ങൾ അനുദിനം മാറിമറിയുന്ന ഇന്നത്തെ കാലത്ത്, റിട്ടയർമെന്റ് ജീവിതത്തിൽ സ്വസ്ഥമായി കഴിയാനുള്ള സമ്പാദ്യം കരുപ്പിടിപ്പിക്കാൻ യഥാസമയം നിക്ഷേപം നടത്തേണ്ടത് അനിവാര്യമായ സംഗതിയുമാകുന്നു.ഈയൊരു പശ്ചാത്തലത്തിൽ റിട്ടയർമെന്റ് സമ്പാദ്യം സ്വരുക്കൂട്ടുന്നതിലേക്ക് ദീർഘകാല നിക്ഷേപത്തിനുള്ള മാർഗങ്ങളിലൊന്നായി പരിഗണിക്കാവുന്നവയാണ് മ്യൂച്ചൽ ഫണ്ടുകൾ. തികഞ്ഞ അച്ചടക്കവും ശ്രദ്ധയും പുലർത്തിയാൽ വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്നവയാണിത്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി രീതിയിൽ നിക്ഷേപം നടത്തിയാൽ, താരതമ്യേന കുറഞ്ഞ ചെലവിലും ഫ്ലെക്സിബിലിറ്റിയിലും കോമ്പൗണ്ടിങ്ങിന്റെ ആനുകൂല്യവും നേടി നിക്ഷേപം ഗണ്യമായ രീതിയിൽ വളരാനും സഹായിക്കും.
പ്രതിമാസ എസ്ഐപി 500 രൂപ വീതം
ഇപ്പോൾ 25 വയസ്സുള്ള ഒരു വ്യക്തി പ്രതിമാസം 500 രൂപ വീതം എസ്ഐപി രീതിയിൽ ഒരു മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചുവെന്ന് കരുതുക. അടുത്ത 35 വർഷത്തേക്ക് ശരാശരി 15 ശതമാനം വീതം വാർഷിക വളർച്ച കൈവരിക്കാനും കഴിയുന്നുവെന്ന് കരുതുക. നിക്ഷേപം ആരംഭിച്ചതിനു ശേഷം ഓരോ വർഷം പൂർത്തിയാകുമ്പോഴും 10 ശതമാനം വീതം പ്രതിമാസ എസ്ഐപി തുകയിൽ വർധനയും നടപ്പാക്കുക. എങ്കിൽ 60-ാം വയസ്സിൽ അദ്ദേഹം ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്ത് 1.65 കോടി രൂപ സമ്പാദ്യമായി സ്വരൂപിച്ചിട്ടുണ്ടാകും.
പ്രതിമാസ എസ്ഐപി 5,000 രൂപ വീതം
മേൽസൂചിപ്പിച്ചതിനു സമാനമായി 25 വയസ്സുള്ള ഒരു വ്യക്തി മാസംതോറും 5,000 രൂപ വീതം മ്യൂച്ചൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപിക്കാനായി തീരുമാനിച്ചുവെന്ന് കരുതുക. അടുത്ത 35 വർഷക്കാലയളവിൽ 15 ശതമാനം നിരക്കിൽ ശരാശരി വാർഷിക വളർച്ച കൈവരിക്കാനും സാധിച്ചുവെന്ന് കരുതുക. ഇതിന് പുറമെ ഓരോ വർഷം കഴിയുന്തോറും 10 ശതമാനം വീതം എസ്ഐപി തുകയിൽ വർധനയും വരുത്തുത. എങ്കിൽ അദ്ദേഹത്തിന്റെ 60-ാം വയസ്സിൽ 16.50 കോടി രൂപയുടെ റിട്ടയർമെന്റ് സമ്പാദ്യം സ്വന്തമാകും.
പ്രതിമാസ എസ്ഐപി 10,000 രൂപ വീതം
നിലവിൽ 25 വയസ്സുള്ള വ്യക്തി പ്രതിമാസം 10,000 രൂപ വീതം എസ്ഐപി ശൈലിയിൽ ഒരു മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തെരഞ്ഞെടുത്തുവെന്ന് കരുതുക. തുടർന്നുള്ള 35 വർഷത്തേക്ക് ശരാശരി 15 ശതമാനം നിരക്കിൽ വാർഷിക ആദായം നേടാനും കഴിയുന്നുവെന്ന് കരുതുക. കൂടാതെ ഓരോ വർഷം പൂർത്തിയാകുമ്പോഴും എസ്ഐപി തുകയിൽ 10 ശതമാനം വർധനയും നടപ്പാക്കുക. എങ്കിൽ ആ വ്യക്തിയുടെ 60-ാം വയസ്സിൽ 33.10 കോടി രൂപ റിട്ടയർമെന്റ് സമ്പാദ്യമായി കരഗതമാകും.
എങ്ങനെ തെരഞ്ഞെടുക്കണം?
ഇക്വിറ്റി മ്യൂച്ചൽ ഫണ്ട് : ദീർഘകാല നിക്ഷേപകർക്ക് അനുയോജ്യം. ഹൈബ്രിഡ് & ഡെറ്റ് ഫണ്ട് : അധികം റിസ്ക് എടുക്കാൻ ശേഷിയും താത്പര്യവുമില്ലാത്ത നിക്ഷേപകർക്ക്. നികുതി നേട്ടം : ആദായ നികുതി നിയമത്തിന്റെ 80-സി പ്രകാരം നികുതി ഇളവ് നേടേണ്ടവർക്ക് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം (ഇഎൽഎസ്എസ്) ഉപകാരപ്പെടും. അതേസമയം വിപണിയിലേക്ക് പ്രവേശിക്കാനും നിക്ഷേപം ആരംഭിക്കുവാനും നല്ല മുഹൂർത്തം നോക്കിയിരുന്ന് അവസരം പാഴാകാതിരിക്കാൻ എസ്ഐപി ഉപകാരപ്പെടും.
ഇന്ന് പ്രായഭേദമന്യേ സോഷ്യൽമീഡിയ ഉപയോഗിക്കുന്നവരാണ് നമ്മൾ.എന്നാൽ കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗം നിയന്ത്രിക്കേണ്ടത് അവരുടെ മാനസീക,ശാരീരിക ആരോഗ്യത്തിന് അത്യാവശ്യമാണ്.എന്നാൽ മാതാപിതാക്കളുടെ ഇടപെടലുകളെ തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് പല കുട്ടികളും കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളുടെ ഇൻസ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാൻ താഴെ പറയുന്ന ഈ നാല് ടൂളുകൾക്ക് കഴിയും.
ടേക്ക് എ ബ്രേക്ക് ഫീച്ചർ
ഇൻസ്റ്റഗ്രാമിൽ സ്‌ക്രോൾ ചെയ്തിരിക്കുമ്പോൾ സമയം പോകുന്നത് അറിയുകയില്ല. ഇത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ സമയം ചെലവഴിക്കുന്നതിന് ഇടവേളയെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്ന സംവിധാനമാണിത്. നിശ്ചിത സമയപരിധിയിൽ കൂടുതൽ ഇൻസ്റ്റഗ്രാമിൽ സ്‌ക്രോൾ ചെയ്യുമ്പോൾ ഒരു ഇടവേളയെടുക്കണമെന്ന് ഇൻസ്റ്റഗ്രാം തന്നെ നമ്മളെ ഓർമ്മിപ്പിക്കും. ആവശ്യാനുസരണമുള്ള സമയപരിധി ഓപ്ഷൻ നമുക്ക് തെരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത സമയപരിധി കഴിഞ്ഞാൽ സ്‌ക്രീനിൽ ഒരു റിമൈന്റർ മെസേജ് പ്രത്യക്ഷപ്പെടുകയും ഇടവേളയെടുക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യും. ഈ സംവിധാനം ഉപയോഗിച്ച് കൗമാരക്കാരിലെ ഇൻസ്റ്റഗ്രാം സ്‌ക്രോളിംഗിന് നിയന്ത്രണമേർപ്പെടുത്താൻ സാധിക്കും.
ക്വയറ്റ് മോഡ്
സോഷ്യൽ മീഡിയയിൽ നിന്ന് കൗമാരക്കാരെ നിയന്ത്രിക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന മറ്റൊരു സംവിധാനമാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ച ക്വയറ്റ് മോഡ്(Quiet mode). ഇൻസ്റ്റഗ്രാം ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ ബ്ലോക്ക് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണിത്. 12 മണിക്കൂർ വരെ നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്ത് വെയ്ക്കാൻ ഇതിലൂടെ സാധിക്കും. അതിലൂടെ രാത്രി വൈകിയും പഠന സമയത്തും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന കുട്ടികളെ നിയന്ത്രിക്കാൻ സാധിക്കും. ക്വയറ്റ് മോഡ് ഓൺ ആക്കുമ്പോൾ ഇൻബോക്‌സിലൂടെ ആരെങ്കിലും ബന്ധപ്പെടാൻ ശ്രമിച്ചാൽ നിങ്ങൾ ക്വയറ്റ് മോഡിലാണെന്ന് അവർക്ക് ഓട്ടോമാറ്റിക്കായി റിപ്ലെ അയയ്ക്കാനും ഈ ഫീച്ചറിലൂടെ സാധിക്കും. രാത്രി വളരെവൈകി കുട്ടികൾ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് നിയന്ത്രിക്കാനും ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
നൈറ്റ് നഡ്ജ്
രാത്രി വളരെവൈകിയും ഇൻസ്റ്റഗ്രാമിൽ റീലുകളും മറ്റും ആസ്വദിക്കുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചുവരികയാണ്. ഇത്തരക്കാരുടെ ഇൻസ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാനുള്ള ഫീച്ചറാണ് നൈറ്റ് നഡ്ജ്. രാത്രി വൈകി കുട്ടികൾ ഇൻസ്റ്റഗ്രാമിൽ സമയം ചെലവഴിക്കുമ്പോൾ നൈറ്റ് നഡ്ജ് ഫീച്ചർ പ്രവർത്തിക്കും. ശേഷം കൃത്യസമയത്ത് ഉറങ്ങണം എന്ന മുന്നറിയിപ്പ് ഇവർക്ക് നൽകും. ഓരോ പത്ത് മിനിറ്റിനിടയിലും ഈ അറിയിപ്പ് കുട്ടികൾക്ക് ലഭിച്ചുകൊണ്ടിരിക്കും. കൃത്യസമയത്ത് ഉറങ്ങേണ്ടത് അത്യാവശ്യമാണെന്ന സന്ദേശം കുട്ടികളിലെത്തിക്കാനും ഈ ഫീച്ചർ സഹായിക്കും.
പാരന്റൽ സൂപ്പർവിഷൻ
കുട്ടികൾ അയയ്ക്കുന്നതും അവർക്ക് ലഭിക്കുന്നതുമായ സന്ദേശങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് കൃത്യമായ ധാരണ ലഭിക്കാൻ സഹായിക്കുന്ന ഇൻസ്റ്റഗ്രാമിലെ ഒരു ഫീച്ചറാണ് പാരന്റൽ സൂപ്പർവിഷൻ. നിങ്ങളുടെ കുട്ടികൾ എത്രസമയം ഇൻസ്റ്റഗ്രാമിൽ ചിലവഴിക്കുന്നു, ആരോടൊക്കെ ചാറ്റ് ചെയ്യുന്നു തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ അറിയാൻ സാധിക്കും. കുട്ടികൾ ആരോടെല്ലാം ചാറ്റ് ചെയ്യണമെന്ന് ഈ ഫീച്ചർ വഴി നിങ്ങൾക്ക് തീരുമാനിക്കാനും സാധിക്കും. കുട്ടികൾ ഓൺലൈനിൽ വരുമ്പോൾ അതുമായി ബന്ധപ്പെട്ട അറിയിപ്പും ഈ ഫീച്ചറിലൂടെ മാതാപിതാക്കൾക്ക് ലഭിക്കും.
ഐക്യുഒ നിയോ 10 മെയ് 26 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. അതേസമയം ഈ പരമ്പരയിലെ ഏറ്റവും പ്രീമിയം മോഡലായ ഐക്യുഒ നിയോ 10 പ്രോ + നെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 6800mAh ന്റെ വലിയ ബാറ്ററിയോടെയാണ് ഈ iQOO ഫോൺ പുറത്തിറങ്ങുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ കമ്പനി അതിന്റെ പല സവിശേഷതകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഐക്യുഒ നിയോ 10 പ്രോ+ മെയ് 20 ന് ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്യും. ഇതോടൊപ്പം, കമ്പനി ഐക്യുഒ പാഡ് 5 സീരീസ്, ഐക്യുഒ വാച്ച് 5 എന്നിവയും പുറത്തിറക്കും.
റിപ്പോർട്ട് അനുസരിച്ച് ഐക്യുഒ നിയോ 10 പ്രോ+ 120W ഫാസ്റ്റ് ചാർജിംഗ് സവിശേഷതയോടുകൂടിയ 6,800mAh ബാറ്ററിയുമായി വരും. ഈ ചാർജറിന് വെറും 25 മിനിറ്റിനുള്ളിൽ ബാറ്ററിയുടെ 70% ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഗെയിമിംഗിനായി 10 മണിക്കൂറിലധികം ബാറ്ററി ബാക്കപ്പ് ഈ ഫോൺ നൽകും. അതേസമയം, ഈ ഫോണിൽ 18 മണിക്കൂറിലധികം ഹ്രസ്വ വീഡിയോകൾ കാണാൻ കഴിയും. ഈ ഫോണിൽ ബൈപാസ് ചാർജിംഗിനുള്ള പിന്തുണ ഉണ്ടായിരിക്കും, ഇത് ചാർജ് ചെയ്യുമ്പോൾ ഫോൺ ചൂടാകുന്നതിൽ നിന്ന് സംരക്ഷിക്കും.
പ്രധാന സവിശേഷതകൾ
ഐക്യുഒയുടെ ഈ സ്മാർട്ട്‌ഫോണിന് 6.82 ഇഞ്ച് വലിയ സ്‌ക്രീൻ ഉണ്ടായിരിക്കും, ഇത് 2 കെ റെസല്യൂഷനെ പിന്തുണയ്ക്കും. ഈ ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് 144Hz വരെ ഉയർന്ന റിഫ്രഷ് റേറ്റ് സവിശേഷതയെ പിന്തുണയ്ക്കാൻ കഴിയും. കൂടാതെ, ഇതിന്റെ പീക്ക് ബ്രൈറ്റ്‌നസ് 4500 നിറ്റുകൾ വരെയാണ്. ഐക്യുഒയുടെ ഈ ഫോണിന് മുൻനിര ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുമായി വരാൻ കഴിയും. ഇമേജ് പ്രോസസ്സിംഗിനായി ഒരു പ്രത്യേക Q2 ചിപ്പ് നൽകാം.
ഈ ഫോണിന് 16GB വരെ LPDDR5X റാമും 512GB വരെ UFS 4.1 സ്റ്റോറേജും പിന്തുണയ്ക്കാൻ കഴിയും. കൂടാതെ, കമ്പനിക്ക് ഇതിൽ അൾട്രാ-സോണിക് ഫിംഗർപ്രിന്റ് സെൻസർ ഉപയോഗിക്കാം. കറുപ്പ്, വെള്ള, സൂപ്പർ പിക്സൽ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. അടുത്തിടെ ഇത് AnTuTu ബെഞ്ച്മാർക്കിംഗ് സൈറ്റിൽ കണ്ടു, അവിടെ ഇതിന് 33,11,557 സ്കോർ ലഭിച്ചു.
മികച്ച ക്യാമറ ഉറപ്പാക്കുന്നു
ഈ ഐക്യുഒ ഫോണിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം കാണാം. വൈഡ് ആംഗിൾ, അൾട്രാ വൈഡ് ആംഗിൾ, ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന മൂന്ന് 50MP ക്യാമറകൾ ഇതിൽ ഉണ്ടായിരിക്കാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ക്യാമറ ഈ ഫോണിൽ നൽകാം. ഐക്യുഒയുടെ ഈ ഫോൺ വരും മാസങ്ങളിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ കഴിയും.
ഹോണർ ഉടൻ തന്നെ ഇന്ത്യയിൽ നാല് പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഈ സാഹചര്യത്തിൽ ഇതിലെ മുൻനിര മോഡലിന്റെ ലോഞ്ച് തീയതി സ്ഥിരീകരിച്ചു. ഐഫോൺ 16 പോലെ ഡ്യുവൽ വെർട്ടിക്കൽ ക്യാമറ ഡിസൈനോടെയായിരിക്കും ഈ ഫോണും വരുന്നത്. ഹോണറിന്റെ ഈ ഫോൺ ഹോണർ 400 സീരീസിന് കീഴിലായിരിക്കും അവതരിപ്പിക്കുക. കൂടാതെ കമ്പനി അതിന്റെ മാജിക് വി ഫ്ലിപ്പ് 2 ഫോൾഡബിൾ സ്മാർട്ട്‌ഫോണും ഹോണർ മാജിക് വി5 ഉം പുറത്തിറക്കും.
അതേ സമയം കമ്പനിയുടെ പ്രോഡക്റ്റ് മാനേജർ ലീ കുൻ അതിന്റെ ലോഞ്ച് തീയതി വെളിപ്പെടുത്തി. മെയ് 28 ന് ഹോണർ 400 സീരീസ് ലോഞ്ച് ചെയ്യും. കൂടാതെ ഹോണറിന്റെ അടുത്ത ഫോൾഡബിൾ ഫോൺ എപ്പോൾ ലോഞ്ച് ചെയ്യുമെന്ന് പലരും ചോദിക്കുന്നുണ്ടെന്ന് കമ്പനിയുടെ പ്രൊഡക്റ്റ് മാനേജർ തന്റെ വെയ്‌ബോ പോസ്റ്റിൽ പറഞ്ഞു. 2025 ന്റെ ആദ്യ പകുതിയിൽ ഇത് ലോഞ്ച് ചെയ്യുമെന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഹോണർ 400 സീരീസിൽ ഒരു സ്റ്റാൻഡേർഡ് മോഡലും ഒരു പ്രോ മോഡലും ഉണ്ടാകും. ഇതിന്റെ പ്രോ മോഡലിന് 7,200mAh ബാറ്ററി നൽകാം. അതേസമയം അതിന്റെ സ്റ്റാൻഡേർഡ് മോഡലിൽ 5,300mAh ബാറ്ററി നൽകാം. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഹോണർ 300 സീരീസിന്റെ അപ്‌ഗ്രേഡായിരിക്കും ഈ സീരീസ്. എന്നിരുന്നാലും ഈ പരമ്പരയുടെ ആഗോള വേരിയന്റിന് ചൈനീസ് മോഡലിനേക്കാൾ ചെറിയ ബാറ്ററിയായിരിക്കും ഉണ്ടായിരിക്കുക. ഹോണർ 400 പ്രോയുടെ ആഗോള വേരിയന്റിൽ 6,000mAh ബാറ്ററിയും 50W വയർലെസ് ചാർജിംഗും 100W വയർഡും ഉൾപ്പെട്ടേക്കാം.ലൂണാർ ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക്, ടൈഡൽ ബ്ലൂ നിറങ്ങളിൽ പ്രോ മോഡൽ പുറത്തിറക്കും. പ്രോ മോഡലിന്റെ പിൻഭാഗത്ത് ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണം നൽകാം, അതിൽ 200MP പ്രധാന ക്യാമറ ലഭ്യമാകും. ഇതിനുപുറമെ, 50MP ടെലിഫോട്ടോയും 12MP അൾട്രാ വൈഡ് ക്യാമറയും ലഭ്യമാകും. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 50 എംപി ക്യാമറയായിരിക്കും ഇതിലുണ്ടാകുക. ഈ ഫോൺ Qualcomm Snapdragon 8 Gen 3 ചിപ്‌സെറ്റുമായി വരും. ഇതിന് IP68, IP69 റേറ്റിംഗുകൾ ഉണ്ടായിരിക്കും, ഇത് ഫോണിനെ വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷിക്കും.
ഡെസേർട്ട് ഗോൾഡ്, മിഡ്‌നൈറ്റ് ബ്ലാക്ക്, മെറ്റിയോർ സിൽവർ നിറങ്ങളിൽ ഹോണർ 400 പുറത്തിറങ്ങും. ഡ്യുവൽ ക്യാമറ സജ്ജീകരണത്തോടെയായിരിക്കും ഇത് പുറത്തിറങ്ങുക. ഇതിന് 200MP പ്രധാന ക്യാമറ ഉണ്ടായിരിക്കും. ഇതോടൊപ്പം 12MP അൾട്രാ വൈഡും 50MP സെൽഫി ക്യാമറയും നൽകും. ഈ ഫോൺ Qualcomm Snapdragon 7 Gen 3-നൊപ്പം വരും. ഈ പരമ്പരയിലെ രണ്ട് ഫോണുകളും 5000 nits പീക്ക് ബ്രൈറ്റ്‌നസും 120Hz റിഫ്രഷ് റേറ്റും ഉള്ള OLED ഡിസ്‌പ്ലേയോടെയാണ് പുറത്തിറങ്ങുന്നത്.
എല്ലാവരും അവരുടെ സമ്പാദ്യത്തിൽ നിന്ന് എന്തെങ്കിലും ലാഭിക്കുകയും അവർക്ക് ശക്തമായ വരുമാനം ലഭിക്കുകയും ചെയ്യുന്ന ഒരു സ്ഥലത്ത് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ, പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾ വളരെ ജനപ്രിയമാണ്. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം അതായത് പോസ്റ്റ് ഓഫീസ് ആർഡിയും ഇതിൽ ഉൾപ്പെടുന്നു, അതിൽ നിങ്ങൾക്ക് എല്ലാ മാസവും വെറും 5000 രൂപ നിക്ഷേപിച്ച് 8 ലക്ഷം രൂപ സമാഹരിക്കാനാകും. ഈ സ്കീമിലെ നിക്ഷേപത്തിന് വായ്പയും എളുപ്പത്തിൽ ലഭ്യമാകുമെന്നതാണ് പ്രത്യേകത.2023ൽ നിക്ഷേപകർക്കുള്ള ഒരു സമ്മാനമെന്ന നിലയ്ക്ക് കേന്ദ്ര സർക്കാർ പോസ്റ്റ് ഓഫീസ് ആർഡി സ്കീമിന്റെ പലിശ നിരക്ക് വർധിപ്പിച്ചിരുന്നു. 6.7 ശതമാനം പലിശ നിരക്കാണ് നിലവിൽ പ്രതിവർഷം നിക്ഷേപകർക്ക് ലഭിക്കുന്നത്. പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ ഓരോ മൂന്ന് മാസത്തിലും സർക്കാർ പരിഷ്കരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്, ഈ സ്കീമിലെ അവസാന പുനരവലോകനം 2023 സെപ്റ്റംബർ 29 നാണ് നടന്നത്.പോസ്റ്റ് ഓഫീസ് ആർഡിയിലെ നിക്ഷേപവും പലിശയും കണക്കാക്കുന്നത് വളരെ എളുപ്പമാണ്, പ്രതിമാസം 5000 രൂപ ലാഭിച്ച് ഈ സ്കീമിന് കീഴിൽ നിങ്ങൾക്ക് എങ്ങനെ 8 ലക്ഷം രൂപയുടെ ഫണ്ട് സമാഹരിക്കാം എന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കുകയാണെങ്കിൽ, നിങ്ങൾ ഒരു രൂപ നിക്ഷേപിക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങളോട് പറയാം. പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിൽ എല്ലാ മാസവും 5,000 രൂപ, തുടർന്ന് അതിറെ മെച്യൂരിറ്റി കാലയളവിൽ അതായത് അഞ്ച് വർഷത്തിൽ, നിങ്ങൾ മൊത്തം 3 ലക്ഷം രൂപ നിക്ഷേപിക്കും, കൂടാതെ 56,830 രൂപ പലിശയിലേക്ക് കൂട്ടിച്ചേർക്കപ്പെടും. 6.7 ശതമാനം നിരക്കിൽ. അതായത്, അഞ്ച് വർഷത്തിനുള്ളിൽ നിങ്ങളുടെ ഫണ്ട് 3,56,830 രൂപയാകും.
അവിടെ നിർത്തരുത്. നിങ്ങൾക്ക് ഈ ആർഡി അക്കൗണ്ട് അഞ്ച് വർഷത്തേക്ക് കൂടി നീട്ടാം. അതായത്, അടുത്ത അഞ്ച് വർഷത്തേക്ക് നീട്ടുകയാണെങ്കിൽ, 10 വർഷത്തിനുള്ളിൽ നിങ്ങൾ നിക്ഷേപിച്ച തുക 6,00,000 രൂപയാകും. ഇതോടൊപ്പം, ഈ നിക്ഷേപത്തിൻ്റെ പലിശ 6.7 ശതമാനം നിരക്കിൽ 2,54,272 രൂപയായിരിക്കും. ഇത് പ്രകാരം, 10 വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപിച്ച മൊത്തം ഫണ്ട് 8,54,272 രൂപയായിരിക്കും.അടുത്തുള്ള ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ പോയി നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിൽ ഒരു അക്കൗണ്ട് തുറക്കാം. ഇതിൽ 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. പോസ്റ്റ് ഓഫീസ് ആർഡിയുടെ കാലാവധി അഞ്ച് വർഷമാണ്, എന്നാൽ ഈ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ, ഈ സേവിംഗ് സ്കീമിലും ഈ സൗകര്യം ലഭ്യമാണ്. നിക്ഷേപകന് 3 വർഷത്തിന് ശേഷം പ്രീ-മെച്വർ ക്ലോഷർ ലഭിക്കും. ഇതിൽ ലോൺ സൗകര്യവും നൽകിയിട്ടുണ്ട്. അക്കൗണ്ട് ഒരു വർഷത്തേക്ക് സജീവമായ ശേഷം, നിക്ഷേപിച്ച തുകയുടെ 50 ശതമാനം വരെ വായ്പയെടുക്കാം. എന്നിരുന്നാലും, വായ്പയുടെ പലിശ നിരക്ക് സാധാരണ പലിശ നിരക്കിനേക്കാൾ 2 ശതമാനം കൂടുതലാണ്.
ഗുണകരമായ ഫീച്ചറുകൾ എല്ലാം ഉള്ള ഒരു ഫോൺ വാങ്ങാനാണ് കാത്തിരുന്നതെങ്കിൽ ഇനി അത് അവസാനിപ്പിക്കാം, വേഗക്കുറവില്ലാതെ പ്രവർത്തിപ്പിക്കാവുന്ന, ഒപി (OP) എന്ന വിവരണവുമായി എത്തിയിരിക്കുന്ന ഫോൺ പരിചയപ്പെടാം. അവസാനം ഒപ്പോ കെ13 മാർക്കറ്റിലെത്തിയിരിക്കുകയാണ്! ശക്തിയേറിയ പ്രൊസസർ, ഗംഭീര ബാറ്ററി ലൈഫ്, മികച്ച ഡിസ്പ്ലെ, മികവുറ്റ നെറ്റ്വർക്ക് ശേഷി തുടങ്ങിയവയ്ക്ക് പുറമെ വിസി കൂളിങ് സിസ്റ്റവും ഉൾപ്പെടുത്തിയാണ് ഫോൺ എത്തുന്നത്. ഫോണിനെ അടുത്തറിഞ്ഞ പലർക്കും അതിന്റെ 7000 എംഎഎച് കൂറ്റൻ ഗ്രാഫൈറ്റ് ബാറ്ററിയുടെ ശേഷിയിലായിരുന്നു അത്ഭുതം, ബാറ്ററിക്ക് 80W SuperVooC ചാർജിങും ഉണ്ട്. വെറുതെയല്ല കമ്പനി ഈ ഫോണിനെ ഒപി, അല്ലെങ്കിൽ ഓവർപവേഡ്(‘overpowered’) എന്നു വിളിക്കുന്നത്. ഫോൺ കുറച്ചുകൂടെ സൂക്ഷ്മമായി പരിശോധിക്കാം: ഫോണിന്റെ അവിശ്വസനീയമായ ഫീച്ചറുകളിലൂടെ കണ്ണോടിക്കുമ്പോൾ അമ്പരക്കും-വെറും 16,999 രൂപ എന്ന തുടക്ക വിലയ്ക്ക് ഇത്രയധികം ഫീച്ചറുകളോ? ഇത് ഒരു തരം ഒപ്പോ മാജിക് ആണ്. ഞങ്ങൾക്കിപ്പോൾ വ്യക്തമായി പറയാനാകും 20,000 രൂപയിൽ താഴെയുള്ള ഫോണുകൾക്കിടയിൽ ഒരു പുത്തൻ ബെഞ്ച്മാർക്ക് തന്നെ ആയിരിക്കുകയാണ് പ്പോ കെ13 പ്രവർത്തിക്കുന്നത് ക്വാൽകം സ്നാപ്ഡ്രാഗൺ 6 ജെൻ 4 പ്രൊസസർ കേന്ദ്രമായാണ്. എന്നാൽ, പ്രൊസസർ മാത്രമല്ല അതിന്റ കരുത്തിനു പിന്നിൽ. ഒപ്പോ നടത്തിയിരിക്കുന്ന ചില അതിനൂതന ഹാർഡ്വെയർ ഒപ്റ്റിമൈസേഷനും മൂലമാണ് കെ13 ഫോണിന് മിന്നൽ വേഗത ആർജ്ജിക്കാനും, ഗെയിമിങിൽ അധിക മികവ് ലഭിക്കാനും, ഫ്‌ളാഗ്ഷിപ് ഫോണുകൾൾക്കു ചേർന്ന കാര്യക്ഷമത കൊണ്ടുവരാനും സാധിച്ചിരിക്കുന്നത്. ഫോൺ ഈ വിഭാഗത്തിലെ ഫോണുകൾക്കിടയിൽ ഒരു ബെഞ്ച്മാർക്ക് തന്നെ ആയി തീർന്നിരിക്കുകയാണ് ഒപ്പോ കെ13. ഫോണിന്റെ കേന്ദ്രത്തിൽ
സ്നാപ്ഡ്രാഗൺ 6 ജെൻ 4 പ്രൊസസർ തന്നെയാണ്. ബാറ്ററിയുടെ കാര്യത്തിൽ കാര്യക്ഷമത നൽകുന്ന 4എൻഎം പ്രൊസസ് ഉപയോഗിച്ച് നിർമ്മിച്ച ചിപ്പ് ആണിത്. ടിഎഎസ്എംസി(TSMC)യുടെ നൂതന നോഡ് ഉൾക്കൊള്ളിച്ച് പുറത്തിറക്കിയ ആദ്യത്തെ 6-സീരിസ് പ്രൊസസർ.
അടുത്ത തലമുറ സ്മാർട്ട്ഫോണുകളിൽ നിന്നു പ്രതീക്ഷിക്കുന്നതരം പ്രകടനക്കരുത്തും കാര്യക്ഷമതയുമാണ് കെ13 സ്മാർട്ട്‌ഫോണിന്. ഇതിനായി എൽപിഡിഡിആർ4എക്‌സ് റാം(LPDDR4X RAM), യുഎഫ്എസ് 3.1 സംഭരണം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ആപ്പുകൾ വേഗത്തിൽ തന്നെ ആപ്പുകൾ ലോഞ്ച് ചെയ്യാൻ സാധിക്കുന്നു, അനായാസമായി മൾട്ടിടാസ്‌കിങ് നടത്താൻ സാധിക്കുന്നു എന്നതു കൂടാതെ കാര്യക്ഷമതയോടെ ഡേറ്റാ കൈകാര്യംചെയ്യാനും ഫോണിന് സാധിക്കുന്നു.
ഇത്രയധികം കരുത്തുറ്റ ഹാർഡ്‌വെയർ ഉൾക്കൊള്ളിച്ചിരിക്കുന്നതിനാലാണ് ഒപ്പോ കെ13 ഫോണിന് മതിപ്പുളവാക്കുന്ന അൻടുടു(AnTuTu) സ്‌കോർ 790K+ നേടാൻ സാധിച്ചത്. ഈ വിലയക്ക് ഫോൺ വിൽക്കുന്ന തങ്ങളുടെ മിക്ക എതിരാളികൾക്കും സാധിക്കുന്നതിനേക്കാൾ വളരെ ഏറെ മുന്നിലാണ് കെ13. ടിഎൽ സർട്ടിഫിക്കേഷൻ സെന്ററിൽ നിന്ന് ആന്റി-ഏജിങിൽ 5-സ്റ്റാർ റേറ്റിങ് (60 മാസം) സ്വന്തമാക്കിയ ആദ്യ മൊബൈലും ആണ് ഒപ്പോ കെ13. ദീർഘകാലത്തേക്ക് പ്രകടനമികവും, സ്ഥിരതയുള്ളതുമായ പ്രകടനം ഉറപ്പുനൽകുന്നതാണിത്. ഇത്തരത്തിലുള്ള ഹാർഡ്‌വെയർ കരുത്ത് ഫോൺ ഗെയിമിങിന് ഉപയോഗിക്കുന്നവർക്കും, ഹൈ-ഡെഫനിഷൻ കണ്ടെന്റ് വീക്ഷിക്കാൻ ഉപയോഗിക്കുന്നവർക്കും, അല്ലെങ്കിൽ, സോഷ്യൽ, മെസേജിങ് പ്രൊഡക്ടിവിറ്റി ആപ്പുകൾ ഉപയോഗിച്ച് മൾട്ടിടാസ്‌കിങിൽ ഏർപ്പെടുന്നവർക്കുമെല്ലാം പ്രയോജനപ്രദമാണ്.
ഒരു ദിവസം മുഴുവൻ ചാർജ് ഉറപ്പാക്കുന്ന രീതിയിൽ, ഒപ്പോ കെ13 ഫോണിൽ ഒരു കൂറ്റൻ 7000എംഎഎച് ഗ്രാഫൈറ്റ് ബാറ്ററിയാണ് ഉള്ളത്. ഫോണിനെക്കുറിച്ച് ഏറ്റവുമധികം ഉദ്വേഗം വളർത്തിയിരിക്കുന്ന കാര്യങ്ങളിലൊന്ന് ഗ്രാഫൈറ്റ് ബാറ്ററി ടെക്‌നോളജിയാണ്. സാധാരണ സിലിക്കൻ ബാറ്ററികളെ അപേക്ഷിച്ച് പല മടങ്ങ് ലൈഫ്സൈക്കിളും, തുടർച്ചയായി ചാർജും നൽകാൻ ശേഷിയുള്ളതാണിത്. അതിനു പുറമെ 80W SUPERVOOCTM ചാർജിങും ഉണ്ട്. അഞ്ചു മിനിറ്റ് ചാർജ് ചെയ്താൽ 4 മണിക്കൂർ നേരത്തേക്ക് ഗെയിം കണിക്കാം!
ഒപ്പോയുടെ സ്മാർട്ട് ചാർജിങ് എഞ്ചിൻ 5.0 ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ബാറ്ററി ലൈഫ്
1,800 ലൈഫ് സൈക്കിൾ വരെ ദൈർഘിപ്പിക്കും. അതിനാൽ തന്നെ 5 വർഷത്തേക്ക് ബാറ്ററി ഈടുനിൽക്കും. ബാറ്ററിക്ക് കപ്പാസിറ്റമാത്രമല്ല, ദീർഘായുസും ഉണ്ട്. റാപ്പിഡ് ചാർജിങ് മോഡ് ഉപയോഗിച്ചാൽ 5 മിനിറ്റ് ചാർജിങ് വഴി 4 മണിക്കൂർ നേരത്തേക്ക് ഗെയിമിങ് ആസ്വദിക്കാം. കെ13 സ്മാർട്ട്‌ഫോൺ 30 മിനിറ്റ് നേരത്തേക്ക് ചാർജ് ചെയ്താൽ 62 ശതമാനം ബാറ്ററി നിറയ്ക്കാം. വെറും 56 മിനിറ്റ് കുത്തിയിട്ടാൽ ഫുൾചാർജും ചെയ്യാം. എന്നു പറഞ്ഞാൽ, നിങ്ങൾ ഉച്ചഭക്ഷണ ഇടവേള കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ഫോൺ ഫുൾ ചാർജ് ആയിരിക്കും.
മൊബൈൽ ഗെയിമിങിന്റെ കാര്യത്തിൽ പലപ്പോഴും കണക്കിലെടുക്കാത്തതും, എന്നാൽ നിർണ്ണായകവുമായ ഒരു ഘടകമാണ് നെറ്റ്വർക് കണക്ടിവിറ്റി. ഒപ്പോ കെ13ന്റെ കാര്യത്തിൽ ഒപ്പോ ഇക്കാര്യത്തിൽ സൂക്ഷ്മാമായി തന്നെ ശ്രദ്ധിച്ചിട്ടുണ്ട് എന്ന കാര്യം സ്പഷ്ടമാണ്. വളരെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്ന കാര്യങ്ങളിലൊന്ന് ഗെയിമിങിനു മാത്രമായി ഒരു വൈഫൈ ആന്റിന ഉൾപ്പെടുത്തി എന്നതും അതിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കത്തക്ക രീതിയിൽ അത് പിടിപ്പിച്ചിരിക്കുന്നു എന്നതുമാണ്. ഫോൺ തിരശ്ചീനമായി പിടിക്കുമ്പോൾ സിഗ്നൽ കിട്ടുന്നതു കുറയുന്നു എന്ന ഗെയിമങ് ഉത്സാഹികളുടെ പരാതി പരിഹരിച്ചിരിക്കുകയാണ് ഒപ്പോ.
ഒപ്പോ കെ13ൽ, ഫുൾഎച്ഡി പ്ലസ് റെസലൂഷനുള്ള 6.67-ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. നിമഗ്നമായ കാഴ്ചാനുഭവം സമ്മാനിക്കാനായി 120ഹെട്സ് റിഫ്രെഷ് റേറ്റും, 1200നിറ്റ്സ് പീക് ബ്രൈറ്റ്നസും ഉണ്ട്. ഗെയിമിങ് ആണെങ്കിലും കണ്ടെന്റ് സ്ട്രീം ചെയ്ത് കാണുമ്പോഴാണെങ്കിലും, ബ്രൗസിങ് ആണെങ്കിലും മറ്റു ടാസ്‌കുകൾ ആണെങ്കിലും ഹൈ-റിഫ്രെഷ് റേറ്റ് ചടുലതയും ഒഴുക്കുമുളള അനുഭവം പകരും. സൂര്യപ്രകാശം നേരിട്ട് സ്‌ക്രീനിലടിക്കുമ്പോൾ പോലും മികച്ച വ്യക്തത ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ കൂടിയ ബ്രൈറ്റ്‌നസ് സഹായിക്കുന്നു. നിമഗ്നമായ കാഴ്ചാനുഭവം സമ്മാനിക്കാൻ 300% അൾട്രാ വോളിയം മോഡ് നൽകിയിരിക്കുന്നു. നിരന്തരം പ്രിയപ്പെട്ടെ ഗെയിമുകൾ കളിക്കുമ്പോഴും, സിനിമ കാണുമ്പോഴും ഒക്കെ ഇതും ഗുണംചെയ്യും.
20,000 രൂപയിൽ താഴെയുള്ള ഫോണുകൾക്കിടയിൽ ഒപ്പോ കെ13 പുതിയൊരു ബെഞ്ച്മാർക്ക് തന്നെ സൃഷ്ടിച്ചിരിക്കുന്നു. സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്‌സെറ്റിന്റെ പിൻബലം ഉള്ളതിനാൽ ഗംഭീര സ്പീഡ് ലഭിക്കുന്നു എന്ന് ഉറപ്പാക്കാം. ഗെയിമിങിലും, മൾട്ടിടാസ്‌കിങിലും, നിരന്തരം സ്ട്രീം ചെയ്യുകയാണെങ്കിലും ഇത് പ്രകടമായിരിക്കും. ഫോണന്റെ കൂറ്റൻ 7000mAh ബാറ്ററി ദിവസം മുഴുവൻ ചാർജ് ഉറപ്പാക്കുന്നു. കൂടാതെ, 80W SUPERVOOCTM ചാർജിങ് ഉള്ളതിനാൽ ഫോൺ മിനിറ്റുകൾക്കുള്ളിൽ പ്രവർത്തനസജ്ജമാകുന്നു. ഈ സെഗ്മന്റിലുള്ള ആദ്യ വിസി കുളിങ് സിസ്റ്റം ഉള്ളതിനാൽ ഫോൺ തണുപ്പ് നിലനിർത്തുന്നു. അമോലെഡ് ഡിസ്‌പ്ലെ ഷാർപ്പും നിമഗ്നവുമാണ്. ഐപി65 റേറ്റിങ് ഉള്ളതിനാൽ ഫോൺ പല പരിസ്ഥിതികളിൽ ഉപയോഗിക്കാൻ സഹായകമാകുന്നു. കളർഓഎസ് 15ൽ സ്മാർട്ട് എഐ ടൂളുകൾ ധാരാളം ഉള്ളതിനാൽ ഫോൺ ഒഴുക്കോടെയും, അവബോധത്തോടെയും ഉപയോഗിക്കാൻ സാധിക്കുന്നു.
സാമ്പത്തിക സുരക്ഷിതത്വമുളള ജീവിതം ആഗ്രഹിക്കുന്നവരെല്ലാം ഏതെങ്കിലും നിക്ഷേപപദ്ധതികളുടെ ഭാഗമാകാറുണ്ട്. മാസം തോറും ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ഭാഗം നിക്ഷേപിച്ച് ഭാവിയിലേക്കുളള മുതൽക്കൂട്ടാക്കാനാണ് നമ്മൾ ശ്രമിക്കുന്നത്. അത് നേടാനുളള മികച്ച ഒരു വഴിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്‌ഐപി). ഇതൊരു മ്യൂച്വൽ ഫണ്ട് രീതിയും കൂടിയാണ്. എസ്‌ഐപിയിൽ ചേർന്നാൽ നിങ്ങൾക്ക് നിശ്ചിതകാലം കൊണ്ട് ഒരു കോടി രൂപയുടെ സമ്പാദ്യം വരെ നേടിയെടുക്കാവുന്നതാണ്. എങ്ങനെയാണെന്ന് നോക്കാം. മാസം തോറും 1500 രൂപയുടെ നിക്ഷേപം എസ്‌ഐപിയിൽ നടത്തിയാൽ മതി. അതിനായി നിങ്ങൾ ദിവസവും 50 രൂപയെങ്കിലും മാറ്റിവയ്ക്കേണ്ടതുണ്ട്. കൂട്ടുപലിശ രീതിയാണ് ഇതിൽ നോക്കുന്നത്. പ്രതിദിനം നിങ്ങൾ 50 രൂപ മാറ്റിവയ്ക്കുകയാണെങ്കിൽ 30 വർഷം കൊണ്ട് നിങ്ങളുടെ ആകെ നിക്ഷേപം 54 ലക്ഷമാകും. പ്രതിവർഷം ശരാശരി 12 ശതമാനം റിട്ടേൺ കണക്കാക്കുകയാണെങ്കിൽ നിങ്ങളുടെ നിക്ഷേപം 1.05 കോടി രൂപയാകും. എസ്‌ഐപിയിൽ തന്നെയുളള മറ്റൊരു നിക്ഷേപമാണ് സ്റ്റെപ്പ്- സ്റ്റെപ്പ് എസ്ഐപി.ഇതിൽ എല്ലാ വർഷവും നിങ്ങളുടെ നിക്ഷേപതുക നിശ്ചിത നിരക്കിൽ വർദ്ധിപ്പിക്കാനുളള അവസരം നൽകുന്നു. ഉദാഹരണത്തിന് എസ്‌ഐപിയിൽ ചേർന്ന് ആദ്യവർഷം നിങ്ങൾ പ്രതിമാസം 1500 രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെങ്കിൽ അതിൽ പത്ത് ശതമാനം വർദ്ധിച്ച് അടുത്ത വർഷം 1,650 രൂപ നിക്ഷേപിക്കാം. തൊട്ടടുത്ത വർഷം നിക്ഷേപം 1,815 രൂപയാക്കാം. ഇങ്ങനെയാണ് നിങ്ങൾ നിക്ഷേപം തുടരുന്നതെങ്കിൽ 30 വർഷം കൊണ്ട് ഒരു കോടി രൂപയേക്കാൾ മികച്ച സമ്പാദ്യം ഉണ്ടാക്കിയെടുക്കാവുന്നതാണ്.
ഓരോ ദിവസത്തിലെയും വളരെ രസകരമായ നിമിഷങ്ങളെ ഓർത്തു വയ്ക്കാൻ നമ്മളെ സഹായിക്കുന്ന ഒരു ഉപാധിയാണ് സ്മാർട്ട് ഫോണുകൾ. അതിൽ ഉൾക്കൊള്ളുന്ന നിരവധി ഫീച്ചറുകൾ എന്നും പല ആവശ്യങ്ങൾക്കായി നമ്മൾക്കു മുതൽക്കൂട്ടാവുന്നു. കോൺടാക്‌റ്റ്, SMS, ഫോട്ടോ, വീഡിയോ, ഓഡിയോ അല്ലെങ്കിൽ ഡോക്യുമെന്റ് എന്നിങ്ങനെ എപ്പളാ തരത്തിലും പല രൂപത്തിലുമായാണ് അവ എടുത്തു വയ്ക്കുന്നത്. സാങ്കേതികത എത്രയേറെ വളർന്നു എന്നത് നാം പല തരത്തിലും അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ, നമ്മൾ ഫോണിൽ സൂക്ഷിച്ചു വച്ചിരുന്ന പല ഫോട്ടോകളോ, വിഡിയോകളോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ഡോക്യൂമെന്റുകളോ നഷ്ടപ്പെട്ടാലും നമുക്കിനി പേടിക്കേണ്ട സാഹചര്യമില്ല. എന്തെന്നാൽ, ഇപ്പോൾ ഏറ്റവും പുതുതായി അവതരിപ്പിക്കപ്പെട്ട ഈ ആപ്ലിക്കേഷനിൽ അതിനുള്ള ഉത്തരമുണ്ട്. ഒരു സുപ്രഭാതത്തിൽ നമ്മുക് ഏത് ഡാറ്റ നഷ്ടപ്പെട്ടാലും, അതെല്ലാം തിരികെ കിട്ടാൻ ഈ ആപ്ലിക്കേഷൻ സഹായിക്കും.
ഏറ്റവും എളുപ്പമുള്ള Android ഡാറ്റ വീണ്ടെടുക്കൽ. ഫോണിന്റെ ഇന്റേണൽ മെമ്മറിയിൽ നിന്നും എക്‌സ്‌റ്റേണൽ മൈക്രോ എസ്‌ഡി കാർഡിൽ നിന്നും ഇല്ലാതാക്കിയ ഫോട്ടോകൾ, വീഡിയോകൾ, കോൺടാക്റ്റുകൾ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, സംഭാഷണങ്ങൾ എന്നിവ വീണ്ടെടുക്കുന്നതിനുള്ള നിങ്ങളുടെ മികച്ച ഉപാധിയാണ് ഈ ആപ്പ്.നമ്മുടെ ദൈനംദിന ജീവിതത്തിൽ സ്മാർട്ട്‌ഫോണിന് ഒരു പ്രധാന പങ്കാണുള്ളത്. നിരവധി കാര്യങ്ങൾ ചെയ്യുന്നതിനായി നമ്മുടെ സ്മാർട്ട് ഫോണുകൾ നിരന്തരം നമ്മളെ സഹായിച്ചുകൊണ്ടേയിരിക്കുന്നു. ആശയവിനിമയം, ഗെയിമിംഗ്, സോഷ്യൽ നെറ്റ്‌വർക്കിംഗ്, ഫോട്ടോയെടുക്കൽ എന്നിവയ്‌ക്കായി ഞങ്ങൾ ഇത് സാധാരണയായി ഉപയോഗിക്കുന്നു. അതിനാൽ കോൺടാക്റ്റുകൾ, ചിത്രങ്ങൾ, മ്യൂസിക്, നോട്ട് തുടങ്ങി നിരവധി സ്വകാര്യവും വിലപ്പെട്ടതുമായ ഡാറ്റ ഫോണിൽ സംഭരിക്കുന്നു. ചില അവസരങ്ങളിൽ, ഞങ്ങൾ അബദ്ധത്തിൽ ഇനങ്ങൾ ഇല്ലാതാക്കിയേക്കാം. പരിഭ്രാന്തി വേണ്ട! Android Now-നുള്ള ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റ വീണ്ടെടുക്കാൻ കഴിയും .
Android ഉപകരണങ്ങളിൽ നിന്ന് നഷ്‌ടപ്പെട്ട കോൺടാക്‌റ്റ്, SMS, ഫോട്ടോ, വീഡിയോ, ഓഡിയോ അല്ലെങ്കിൽ ഡോക്യുമെന്റ് എന്നിവ വീണ്ടെടുക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള ഉപകരണമാണ് Android-നുള്ള ഈ അപ്ലിക്കേഷൻ.
EaseUS MobiSaver – Recover Vid എന്ന ഈ അപ്ലിക്കേഷൻ മുന്നോട്ടുവയ്ക്കുന്ന ഫീച്ചറുകൾ ഇതെല്ലാമാണ്:
Android-നുള്ള അതിവേഗ ഡാറ്റ വീണ്ടെടുക്കൽ ഇതിലൂടെ സാധ്യമാകുന്നു. പേർസണൽ കംപ്യൂട്ടറുകളിലേക്ക് യിലേക്ക് യാന്ത്രികമായി കണക്റ്റുചെയ്‌ത Android ഉപകരണങ്ങൾ തിരിച്ചറിയാം. അതിലൂടെ നിങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ ഒരു നിമിഷം കൊണ്ട് ഡിവൈസ് സ്കാൻ ചെയ്താൽ മതിയാകും. 100% സുരക്ഷിതവും ക്ലീനുമാണ് ഈ ആപ്ലികേഷൻ. ഇത് വളരെ സുതാര്യവും ഉപയോഗിക്കാൻ എളുപ്പവുമാണ് മൂന്നു എളുപ്പ ഘട്ടങ്ങളിലൂടെ Android-ൽ നിന്ന് നഷ്ടപ്പെട്ട ഡാറ്റ വീണ്ടെടുക്കാൻ അനുയോജ്യമായ UI ഡിസൈൻ സഹായകമാണ്. അപകടരഹിതമായ ആൻഡ്രോയിഡ് ഡാറ്റ വീണ്ടെടുക്കൽ സോഫ്‌റ്റ്‌വെയർ നഷ്ടപ്പെട്ട ഫയലുകൾ കണ്ടെത്തുകയും ഡാറ്റ പുനരാലേഖനം ചെയ്യാതെ നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ആജീവനാന്ത സൗജന്യ അപ്‌ഗ്രേഡ് നയം നിങ്ങൾക്ക് ഏറ്റവും പുതിയ പതിപ്പിന്റെ എല്ലാ അപ്‌ഡേറ്റുകളും സൗജന്യമായി ലഭിക്കുന്നതിന് സഹായിക്കുന്നു.ഈ അപ്ലികേഷനുമായി ബന്ധപ്പെട്ട് വന്ന സമീപകാല അപ്ഡേറ്റുകൾ താഴെ ചേർക്കുന്നു : നഷ്ടപ്പെട്ട ഡാറ്റ റിക്കവർ ചെയ്യുന്നതിനായി ഈ ഉപകരണത്തിന്റെ സ്കാൻ ചെയ്യാനുള്ള കഴിവ് മെച്ചപ്പെടുത്തുക. സന്ദേശങ്ങളും കോൾ ലോഗുകളും ബാക്കപ്പും വീണ്ടെടുക്കലും കൂടുതൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. Android SD കാർഡിലെ ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കുന്നത് കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ, ഫോട്ടോകൾ, വീഡിയോകൾ, കോൺടാക്റ്റുകൾ, വാട്ട്‌സ്ആപ്പ് എന്നിവയിൽ മികച്ച Android അപ്ലിക്കേഷനായി ഈ അപ്ലിക്കേഷൻ റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഏത് സമയത്തും, ആൻഡ്രോയിഡ് ഉപയോക്താക്കൾ സൂചിപ്പിച്ച മെച്ചപ്പെടുത്തലുകൾ ഓര്മപ്പെടുത്താനും തിരുത്തലുകൾക്കായും ഈ സോഫ്റ്റ്‌വെയറിനെ സഹായിക്കാൻ മടിക്കരുത്! അപ്പോൾ തന്നെ ടാപ്പു ചെയ്യുക EaseUS MobiSaver – Recover Vid എന്ന ഈ അപ്ലിക്കേഷൻ പിന്തുണയ്‌ക്കുന്ന ഫോട്ടോ ഫോർമാറ്റുകൾ: JPG/JPEG, PNG, GIF, BMP, TIF/TIFF എന്നിവയും പിന്തുണയ്ക്കുന്ന വീഡിയോ ഫോർമാറ്റുകൾ: MP4, 3GP, AVI, MOV. എന്നിവയുമാണ്. ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് നോക്കാം.. ഫിൽട്ടർ – സ്കാൻ പ്രക്രിയയ്ക്ക് ശേഷം അല്ലെങ്കിൽ ഇടയിൽ പോലും, നിങ്ങൾക്ക് ആവശ്യമുള്ള ഡാറ്റ കൃത്യമായി കണ്ടെത്തുന്നതിന് ഫയലുകൾ നേരായ രീതിയിൽ ഫിൽട്ടർ ചെയ്യാം. സ്കാൻ – നിമിഷ നേരം കൊണ്ട് , ഇല്ലാതാക്കിയ ഫോട്ടോകൾ, വീഡിയോകൾ, കോൺടാക്റ്റുകൾ എന്നിവയ്ക്കായി നിങ്ങളുടെ ഉപകരണം സ്കാൻ ചെയ്യാൻ ഈ ആപ്പ് സഹായിക്കും. ഡിസ്പ്ലേ – കണ്ടെത്തിയ ഫയലുകൾ ലിസ്റ്റുചെയ്യുകയും സ്കാനിംഗ് പ്രക്രിയയിൽ പ്രിവ്യൂ അനുവദിക്കുകയും ചെയ്യും.ഫോട്ടോ, വീഡിയോ, SMS, കോൺടാക്റ്റുകൾ, കോൾ ലോഗുകൾ, WhatsApp, SD കാർഡ് എന്നിവയ്ക്കിടയിൽ ഒരു റിക്കവറി മോഡ് തിരഞ്ഞെടുക്കുക. ഇപ്പോൾ, നമുക്ക് ആരംഭിക്കാവുന്നതാണ്. ചിത്രങ്ങളും ഫോട്ടോകളും ഫയൽ ഫോർമാറ്റും ഫയൽ വലുപ്പവും ലഘുചിത്രങ്ങളിൽ (thumbnails) കാണിച്ചിരിക്കുന്നു. കൃത്യമായ വ്യക്തിയുടെ പേരും ഫോൺ നമ്പറും സഹിതം കോൺടാക്റ്റുകൾ വിശദമായി കാണിക്കുന്നു. ചിത്രങ്ങൾക്കും വീഡിയോകൾക്കും, ക്രമീകരണങ്ങളിൽ 4 ഓപ്ഷനുകൾ ലഭ്യമാണ്: ഇല്ലാതാക്കിയ ഇനങ്ങൾ മാത്രം പ്രദർശിപ്പിക്കുക, വലുപ്പം, ഫയൽ തരങ്ങൾ, തീയതി എന്നിവ പ്രകാരം ഫയലുകൾ ഫിൽട്ടർ ചെയ്യുക. വീണ്ടെടുക്കുക – ഫയലുകൾ തിരഞ്ഞെടുത്ത് വീണ്ടെടുക്കുക എന്നതിൽ ടാപ്പുചെയ്യുക. ഈ ആപ്ലികേഷൻറെ അനിവാര്യത :- നിങ്ങളുടെ ഉപകരണം റൂട്ട് ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് ഈ ആപ്പിന് സ്വയമേവ കണ്ടെത്താനാകും. ഉൽപ്പന്നത്തിൽ റൂട്ട് ചെയ്യണം എന്ന് നിര്ബന്ധമില്ല . എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്നത്ര ചിത്രങ്ങളും വീഡിയോകളും ഇല്ലാതാക്കാൻ ശ്രമിക്കുകയാണെങ്കിൽ, റൂട്ട് ആവശ്യമാണ്. ആൻഡ്രോയിഡ് ഒരു റൂട്ട് അല്ല – കാഷെയും ലഘുചിത്രങ്ങളും തിരഞ്ഞുകൊണ്ട് നിങ്ങളുടെ ഇല്ലാതാക്കിയ ഫയലുകൾക്കായി ആപ്പ് ദ്രുതഗതിയിൽ സ്കാനിങ് നടത്തും. Android റൂട്ട് ചെയ്‌തത് – നഷ്‌ടമായ എല്ലാ ഫോട്ടോകൾക്കും വീഡിയോകൾക്കുമായി അപ്ലിക്കേഷൻ നിങ്ങളുടെ ഉപകരണ മെമ്മറി ആഴത്തിൽ തിരയും. For Android: DOWNLOAD NOW : https://play.google.com/store/apps/details?id=com.easeus.mobisaver For iPhone (Use Laptop/Desktop): https://www.easeus.com/mobile-tool/free-iphone-data-recovery.html
റെസ്യൂം(resume) എല്ലായിപ്പോഴും ആവശ്യമായ ഒന്നാണ്. വിവിധ ജോലികൾക്ക് (JOB ) അപേക്ഷിക്കുന്നതിനായി വ്യത്യസ്ത തരത്തിലുള്ള റെസ്യൂമുകൾ ആവശ്യമായി വരാറുണ്ട്. പക്ഷേ ട്രെൻഡി റെസ്യൂമുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിനാൽ മികച്ചതും ട്രെൻഡിയുമായ റെസ്യൂമുകൾ നിർമ്മിക്കേണ്ടത് എല്ലാവരുടെയും ആവശ്യകതയാണ്. റെസ്യൂം ബിൽഡർ (Resume Builder) ആപ്പിലൂടെ അത് എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കും. പ്ലേ സ്റ്റോറിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച സി.വി (C.V) നിർമ്മാണ ആപ്പ് ആണിത്. ഇതിൽ 75+ൽ അധികം സൗജന്യ തീമുകൾ ഉണ്ട്. നിങ്ങളുടെ ഡാറ്റകൾ ടൈപ് ചെയ്ത് കൊടുത്താൽ മാത്രം മതി. ഉടനെ അടിപൊളി തീമിൽ നിങ്ങളുടെ റെസ്യൂം തയ്യാറായി വരും. റെസ്യൂം ബിൽഡർ ആപ്പ് ഡൗൺലോഡ് ചെയ്യാം
സൗജന്യ റെസ്യൂം ബിൽഡർ ആപ്പിന്റെ സവിശേഷതകൾ 500+ പ്രൊഫഷണൽ ആന്റ് പെർഫെക്റ്റ് റെസ്യൂം ടെംപ്ലേറ്റുകളും ( Professional and Perfect Resume Templates ) 42 റെസ്യൂം ഫോർമാറ്റുകളും (And 42 resume formats). റെസ്യൂമെ ഉദാഹരണങ്ങൾക്കൊപ്പം ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം. കവർ ലെറ്റർ ടെംപ്ലേറ്റുള്ള സൗജന്യ റെസ്യൂം. വിപുലമായ റെസ്യൂം എഡിറ്റർ സ്മാർട്ട് സിവി മാനേജർ കരിക്കുലം വിറ്റ ഫോർമാറ്റിംഗ് ഓപ്ഷനുകൾ ലൈവ് കരിക്കുലം വീറ്റ ഫോർമാറ്റ് പ്രിവ്യൂ റെസ്യൂം പിഡിഎഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യുക റെസ്യൂമെ ബിൽഡർ ആപ്പിൽ നിന്ന് റെസ്യൂമെ പ്രിന്റ് ചെയ്യുക
റെസ്യൂം ബിൽഡർ ആപ്പ് ഡൗൺലോഡ് ചെയ്യാം
റെസ്യൂം ബിൽഡർ (Resume Builder) ആപ്പ് എങ്ങനെ ഉപയോഗിക്കാം? റെസ്യൂമെ പ്രൊഫൈൽ പൂർത്തിയാക്കുക റെസ്യൂമെ സൃഷ്ടിക്കാൻ ആവശ്യമായ എല്ലാ ഫീൽഡുകളും പൂരിപ്പിക്കുക. പൂർണമായ വിവരങ്ങളോടെയും ആകർഷകമായി പ്രൊഫൈൽ പൂരിപ്പിക്കാൻ ശ്രമിക്കുക റെസ്യൂം ടെംപ്ലേറ്റ് തിരഞ്ഞെടുക്കുക ആദ്യം റെസ്യൂം തരം തിരഞ്ഞെടുക്കുക – ഫ്രഷേഴ്സ് അല്ലെങ്കിൽ എക്‌സ്പീരിയൻസ്ഡ് റെസ്യൂം ഫോർമാറ്റ്. തുടർന്ന് ഏതെങ്കിലും റെസ്യൂം ടെംപ്ലേറ്റ് തിരഞ്ഞെടുത്ത് കരിക്കുലം വീറ്റയുടെ (സിവി / റെസ്യൂം) പ്രിവ്യൂ കാണുക റെസ്യൂം പിഡിഎഫ് ഫോർമാറ്റിലോ പ്രിന്റിലോ ഡൗൺലോഡ് ചെയ്യുക
How to use Resume Builder app?
Complete the resume profile Fill in all the fields required to create a resume. Try to fill out the profile attractively with complete information Select the resume template First select the resume type – Freshers or Experienced Resume Format. Then select any resume template and preview Curriculum Vitae (CV / Resume) Download the resume in PDF format or print
കുറച്ച് മിനിറ്റുകൾക്കുള്ളിൽ തൊഴിൽ അപേക്ഷയ്ക്കായി പ്രൊഫഷണൽ റെസ്യൂമും കരിക്കുലം വീറ്റയും (സിവി) സൃഷ്ടിക്കാൻ സൗജന്യ റെസ്യൂം ബിൽഡർ ആപ്പ് നിങ്ങളെ സഹായിക്കും. പുതുമയുള്ളവർക്കും പരിചയസമ്പന്നർക്കും 50-ലധികം റെസ്യൂം ടെംപ്ലേറ്റുകൾ ലഭ്യമാണ്. കൂടാതെ ഓരോ റെസ്യൂം ടെംപ്ലേറ്റും സിവി ടെംപ്ലേറ്റും 15 നിറങ്ങളിൽ ലഭ്യമാണ്. അതിനാൽ നിങ്ങൾക്ക് ഓഫ്ലൈനിൽ / ഓൺലൈനിൽ 500+ റെസ്യൂമെ ഡിസൈനുകൾ ഉണ്ട്.
ഈ സൗജന്യ സിവി മേക്കർ ആപ്പ് ഉപയോഗിച്ച് ഒരു ആധുനികവും പ്രൊഫഷണലുമായ റെസ്യൂമും കവർ ലെറ്ററും സൃഷ്ടിക്കുക. 2021 ട്രെൻഡിനായി എങ്ങനെ മികച്ച റെസ്യൂമെ എഴുതാമെന്ന് ഞങ്ങളുടെ റെസ്യൂമെ വിദഗ്ദ്ധരുടെ നുറുങ്ങുകൾ നിങ്ങളെ സഹായിക്കും. 2021-ൽ കൂടുതൽ ജോലി ഓഫറുകൾ ലഭിക്കുന്നതിന് റെസ്യൂമെ റൈറ്റിംഗ് ടിപ്പുകൾ നിങ്ങളെ സഹായിക്കും. റെസ്യൂം ബിൽഡർ ആപ്പ് ഡൗൺലോഡ് ചെയ്യാംhttps://play.google.com/store/apps/details?id=icv.resume.curriculumvitae
കേൾവിക്കുറവുള്ളവരെ പരിഹാസത്തോടെ കാണുന്നവരാണ് നമ്മുക്കുചുറ്റുമുളളവർ. കൗമാരപ്രായക്കാർക്കിടയിൽ കേൾവിശക്തി കുറയുന്നതായി പല പഠനങ്ങളും പറയുന്നു. കൃത്യമായ ഇടവേളകളിൽ അടുത്തടുത്ത് ഏകദേശം ഒരു മിനിറ്റിൽ താഴെ ചെവിയിൽ അനുഭവപ്പെടുന്ന മൂളൽ ശബ്ദം മിക്കവരും അവഗണിക്കുകയാണ് പതിവ്. എന്നാൽ ഇത്തരം മൂളൽ ശബ്ദം (Tinnitus) വരാനിരിക്കുന്ന ആരോഗ്യപ്രശ്നത്തിന്റെ മുന്നറിയിപ്പ് ആകാമെന്ന് പഠനത്തിൽ പറയുന്നു. ഇത്തരം കേൾവി പ്രശ്നങ്ങൾക്ക് ഇനി ഒരു പരിഹാരമുണ്ട്. കൈയിൽ സ്മാർട്ഫോൺ ഉണ്ടോ? എങ്കിൽ നിങ്ങളുടെ കേൾവിശക്തി അറിയാം.
സ്മാർട് ഫോണിൻറെ അമിത ഉപയോഗം, ഇയർഫോണിൽ ഉറക്കെ പാട്ടുകേൾക്കുന്ന ശീലം ഇതെല്ലാം കേൾവിക്ക് ദോഷം ചെയ്യും. ഇത്തരം ആരോഗ്യ പ്രശ്നങ്ങള് തുടക്കത്തിലേ കണ്ടെത്താനുളള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന. അതുകൊണ്ട് തന്നെയാണ് കേൾവി പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ സ്വന്തമായി മൊബൈൽ ആപ്പ് തന്നെ അവർ പുറത്തിറക്കിയത്. ‘hearWHO’ എന്നാണ് ഡബ്ല്യു എച്ച് ഒ പുറത്തിറക്കിയ ആപ്പിൻറെ പേര്.
ഇതുമാത്രമല്ല, ആപ് സ്റ്റോറുകളിൽ ചെന്നാൽ കേൾവി ശക്തി പരിശോധിക്കുന്ന മിമി ടെസ്റ്റ് , ഹിയറിങ് ചെക്ക്, സൌണ്ട് ചെക്ക് തുടങ്ങി നിരവധി ആപ്പുകൾ കാണാം. എല്ലാ ആപ്പുകളും ഓഡിയോഗ്രാമുകളുടേതുപോലെയുളള പരിശോധനാ രീതികൾ തന്നെയാണ് പിന്തുടരുന്നത്. ആപ്പുകൾ വഴി കേൾവി പരിശോധിക്കണമെങ്കിൽ ഇയർഫോൺ അത്യാവശ്യമാണ്.
നല്ല ഇയർഫോണും നല്ല സ്മാർട്ഫോണുമാണ് ഫലം നൽകുന്നത്. പുറത്തെ ശബ്ദങ്ങളൊന്നും കേൾക്കാത്ത നിശബ്ദമായ ഒരു സ്ഥലം പരിശോധന തുടങ്ങാൻ നിർബന്ധമായും വേണം. hearWHO ആപ്പ് ഉപയോഗിക്കുമ്പോൾ തുടക്കത്തിൽ തന്നെ നോയ്സ് ലെവൽ പരിശോധിച്ച് ഒരു മീറ്ററിൽ രേഖപ്പെടുത്തി കാണിച്ചുതരും. ടെസ്റ്റ് തുടങ്ങുമ്പോൾ സ്ക്രീനിൽ അക്കങ്ങളടങ്ങിയ കീപാഡ് തെളിയും. ഇത്തരത്തിലുളള ആപ്പുകൾ മതി ഇനി നിങ്ങൾക്ക് നിങ്ങളുടെ കേൾവിശക്തി തെളിയിക്കാൻ.
സൈബർ സുരക്ഷ ലക്ഷ്യമാക്കിയുള്ള ‘സഞ്ചാർ സാഥി’ വെബ്‌സൈറ്റിൻറെ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടെങ്കിൽ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും മൊബൈൽ കണക്ഷൻ എടുത്തിട്ടുണ്ടെങ്കിൽ പരാതി രജിസ്റ്റർ ചെയ്യാനും ഇനി സഞ്ചാർ സാഥി ആപ്പ് വഴി സാധിക്കും. പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി ആപ്പിന്റെ IMEI നമ്പർ ഓർത്തു ഇരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്രയും നാളും സഞ്ചാർ സാഥിയുടെ വെബ്‌സൈറ്റ് മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്.
മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടാലോ, ആരെങ്കിലും മോഷ്‌ടിച്ചാലോ ഈ ആപ്പ് വഴി ഹാൻഡ്‌സെറ്റ് ബ്ലോക്ക് ചെയ്യാൻ സാധിക്കും. ഇങ്ങനെ ബ്ലോക്ക് ചെയ്ത ഡിവൈസുകൾ പിന്നീട് അൺബ്ലോക്ക് ചെയ്യാം. മൊബൈൽ സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷൻ വഴി മറ്റാരെങ്കിലും നിങ്ങളുടെ പേരിൽ സിം എടുത്തിട്ടുണ്ടോ എന്ന് അറിയുകയും ഇനി അങ്ങനെ ഉണ്ടെങ്കിൽ ആ നമ്പർ ബ്ലോക്ക് ആക്കുകയും ചെയ്യാം. സ്പാം കോളുകളും മെസേജുകളും റിപ്പോർട്ട് ചെയ്യാനായി ‘ചക്ഷു’ എന്നൊരു ഓപ്ഷൻ സഞ്ചാർ സാഥിയിലുണ്ട്. സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുമ്പോൾ അവ മുമ്പ് ഏതെങ്കിലും സൈബർ ക്രൈമുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാനും , ഇന്ത്യൻ നമ്പറോടെ വരുന്ന അന്താരാഷ്ട്ര കോളുകൾ റിപ്പോർട്ട് ചെയ്യാനുമുള്ള ഓപ്ഷനുകൾ സഞ്ചാർ സാഥി ഉപഭോക്താക്കൾക്ക് നൽകുന്നു. സഞ്ചാർ സാഥി മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം അതിൽ പ്രവേശിച്ച് എസ്എംഎസ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കണം. ആപ്പിൽ നിങ്ങളുടെ പേരും നൽകണം. ശേഷം ആപ്പ് ഉപയോഗിച്ച് തുടങ്ങാം.
ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്പാദ്യ പദ്ധതികളുടെ മുഖമുദ്ര. അതിനപ്പുറത്തേയ്ക്ക് ഇത്തരം പദ്ധതികൾക്ക് കൂടുതൽ ജനപ്രീതി നേടികൊടുക്കുന്നത് മറ്റൊരു കാര്യമാണ്. ഏതൊരാൾക്കും തങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ഉപകാരപ്പെടുത്താവുന്ന നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് വ്യത്യസ്ത വരുമാനമുള്ളവർക്കും വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്നവർക്കും അവർക്ക് അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കാൻ പോസ്റ്റ് ഓഫീസ് അവസരം നൽകുന്നു. അത്തരത്തിലുള്ള ഒരു പോസ്റ്റ് ഓഫീസ് പദ്ധതിയാണ് റെക്കറിംഗ് ഡെപ്പോസിറ്റ് അഥവ ആർഡി.നിശ്ചിത കാലത്തേയ്ക്ക് കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുക അടയ്ക്കുകയും അത് സമ്പാദ്യമായി വളരാൻ അനുവിദിക്കുകയും ചെയ്യുന്ന നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർഡി. സമ്പാദ്യത്തിൽ സ്ഥിരമായ വളർച്ച ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് ആർഡി സുരക്ഷിതവും വിശ്വസനീയവുമായ ഒരു തിരഞ്ഞെടുപ്പായിരിക്കും. പ്രതിവർഷം 6.7 ശതമാനം പലിശി നിരക്കാണ് ആർഡിയിൽ നിക്ഷേപിക്കുന്ന നിക്ഷേപകർക്ക് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ഇത് ത്രൈമാസ കണക്കിൽ നിക്ഷേപ മൂലധനത്തോടൊപ്പം കൂട്ടിച്ചേർക്കപ്പെടുന്നു. അപകട സാധ്യത കുറഞ്ഞ മികച്ച നിക്ഷേപ രീതികൾ തിരയുന്നവർക്കും പോസ്റ്റ് ഓഫീസ് ആർഡി തീർച്ചയായും ഉപകാരപ്പെടും.പോസ്റ്റ് ഓഫീസ് ആഡിയിൽ 200 രൂപ നിക്ഷേപിച്ച് എങ്ങനെ 10 ലക്ഷത്തോളം രൂപയുടെ സമ്പാദ്യം സൃഷ്ടിക്കാമെന്ന് നോക്കാം. പ്രതിദിനം 200 അതായത് ഒരു മാസം 6000 രൂപ നിക്ഷേപിക്കുന്നവർക്ക് മൊത്തം 9,77,350 രൂപയുടെ സമ്പാദ്യമുണ്ടാക്കാം. അഞ്ച് വർഷമാണ് പോസ്റ്റ് ഓഫീസ് ആർഡിയുടെ നിക്ഷേപ കാലയളവ്. ആദ്യത്തെ അഞ്ച് വർഷത്തേയ്ക്ക് പ്രതിമാസം 6000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ ആകെ നിക്ഷേപ മൂലധനം 3,60,000 രൂപയായിരിക്കും. ഇതോടൊപ്പം 6.7 ശതമാനം പലിശ നിരക്കിൽ 56,921 രൂപയും ലഭിക്കുന്നു. ആകെ സമ്പാദ്യം 4,16,921 രൂപയായിരിക്കും.നിങ്ങൾ അതേ നിക്ഷേപം മറ്റൊരു 5 വർഷത്തേക്ക് കൂടി നീട്ടി, 10 വർഷത്തെ നിക്ഷേപമാക്കി മാറ്റുകയാണെങ്കിൽ, നിങ്ങളുടെ വരുമാനം കൂടുതൽ ഉയർന്നതായിരിക്കും. മെച്യൂരിറ്റി തുക ഏകദേശം 9,77,350 രൂപയിൽ എത്തും. ഇത് ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, വീട് വാങ്ങൽ, അല്ലെങ്കിൽ വിരമിക്കൽ സമ്പാദ്യം സുരക്ഷിതമാക്കൽ തുടങ്ങിയ ഭാവി ലക്ഷ്യങ്ങൾക്കായി ആസൂത്രണം ചെയ്യുന്നവർക്ക് ഈ തന്ത്രം ഉപയോഗപ്രദമാണ്. നിക്ഷേപം കൂടുതൽ കാലം, കോമ്പൗണ്ടിംഗിൽ നിന്നുള്ള നേട്ടങ്ങൾ കൂടുതലാണ്.
Public Provident Fund (PPF): ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നു ഭാവിക്കായി വലിയൊരു സമ്പാദ്യം പടുത്തുയർത്തുക എന്നു പറയുന്നത് ഒരു നിസാരകാര്യമല്ല. ഇതിന് മികച്ച നിക്ഷേപ മാർഗം തെരഞ്ഞെടുക്കുന്നതിനൊപ്പം നല്ല ആസൂത്രണവും ആവശ്യമാണ്. ഇത്തരം നിക്ഷേപങ്ങളാകും പലപ്പോഴും റിട്ടയർമെന്റ് കാലത്ത് നിങ്ങൾക്ക് ആശ്വാസമാകുക. നികുതി ഇളവും, മികച്ച വരുമാനവും ആഗ്രഹിക്കുന്ന ഏവർക്കും വിശ്വസിച്ച് ഏറ്റെടുക്കാവുന്ന നിക്ഷേപ പദ്ധതികളിൽ ഒന്നാണ് സർക്കാർ പിന്തുണയുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ (പിപിഎഫ്). ഉതൊരു ദീർഘകാല നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ഒരു സർക്കാർ പദ്ധതിയാണ്. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്ക് നികുതി നൽകേണ്ടെന്നതാണ് ഇവിടത്തെ ഹൈലൈറ്റ്. പിപിഎഫിന്റെ 15 + 5 + 5 നിയമം പാലിക്കുന്നവർക്ക് പ്രതിമാസം 60,000 പലിശ നേടാനും സാധിക്കും. കൂടാടെ നിങ്ങളുടെ അക്കൗണ്ടിൽ 1 കോടി രൂപ സമ്പാദ്യവും ഉറപ്പാക്കാൻ കഴിയും.
കോടീശ്വരനാകാൻ വേണ്ടി പിപിഎഫ് ഒളിച്ചുവച്ചിരിക്കുന്ന ആ രഹസ്യ ഫോർമുലയാണ് നിങ്ങൾ മനസിലാക്കേണ്ടത്. പിപിഎഫിന്റെ നോർമൽ കാലാവധി 15 വർഷമാണ്. എന്നാൽ നിക്ഷേപകർക്ക് ഇതു നീട്ടാൻ കഴിയും. 5 വർഷം വീതം രണ്ടു തവണയാണ് നീട്ടാൻ കഴിയുക. ഇതു നിങ്ങളുടെ നേട്ടം കോമ്പൗണ്ടിംഗ് വഴി പലമടങ്ങ് വർധിപ്പിക്കുമെന്നതാണ് സത്യം.
റിപ്പോർട്ടുകൾ പ്രകാരം പിപിഎഫ് കാലാവധി കഴിഞ്ഞതിന് ശേഷം നീട്ടാൻ കഴിയും. ഇവിടെ ക്ലോസിംഗ് ബാലൻസിന് തുടർന്നും 7.1% വാർഷിക പലിശ ലഭിക്കും. ഇങ്ങനെ 25 വർഷം നിക്ഷേപം തുടരുന്നതു വഴി കാലാവധി പൂർത്തിയാകുമ്പോൾ ഒരു കോടി രൂപ വരെ സ്വരൂപിക്കാൻ കഴിയും. ഇതിനു നിങ്ങൾ ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം വരെ നിക്ഷേപിക്കേണ്ടതുണ്ട്.
ഇനി കുറഞ്ഞ് കണക്കുകൾ നോക്കാം. 7.1% വാർഷിക പലിശ നിരക്കിൽ നിങ്ങളുടെ 15 വർഷത്തെ നിക്ഷേപം 22,50,000 രൂപ അക്കൗണ്ടിൽ സൃഷ്ടിക്കും. പലിശ കൂടി ചേർക്കുമ്പോൾ 15 വർഷത്തിനുശേഷം നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ 40,68,209 രൂപ ഉണ്ടാകും. ഇനി നിങ്ങൾ ഇത് 5+ 5 വർഷത്തേക്ക് നീട്ടണം. അങ്ങനെ 25 കഴിയുമ്പോൾ നിങ്ങളുടെ ആകെ നിക്ഷേപ തുക 37,50,000 രൂപയാകും. പലിശ കൂടി ചേർക്കുമ്പോൾ അക്കൗണ്ട് 1.02 കോടിയിൽ എത്തും.
അതായത് 1 കോടി രൂപയെന്ന ആദ്യ ലക്ഷ്യം നമ്മൾ കൈവരിച്ചു കഴിഞ്ഞു. ഇനി പ്രതിമാസം 60,000 രൂപ കിട്ടുന്നത് എങ്ങനെ എന്നു നോക്കാം. ഇതിന് നിങ്ങൾ നിങ്ങളുടെ അക്കൗണ്ടിലെ ഒരു കോടി രൂപ വീണ്ടും നിക്ഷേപിക്കുക. ഇവിടെ തുടർ നിക്ഷേപങ്ങൾ ആവശ്യമില്ല. അക്കൗണ്ടിലുള്ള ഒരു കോടി തന്നെ ധാരാളം. 7.1% പലിശ കണക്കാക്കുമ്പോൾ വാർഷിക പലിശ വരുമാനം 7,31,300 ആയിരിക്കും. ഇത് 12 മാസങ്ങളായി വിഭജിക്കുമ്പോൾ മാസം 60,000 രൂപ കിട്ടും. ഈ പിൻവലിക്കലുകൾക്ക് പലിശ ഇല്ലെന്നതാണ് ഹൈലൈറ്റ്. മുകളിൽ പറഞ്ഞ കണക്കുകൾ നിലവിലെ പിപിഎഫ് പലിശയായ 7.1% നിരക്കിലുള്ള വിലയിരുത്തലുകളാണ്. ഈ സർക്കാർ പദ്ധതിയുടെ പലിശ ഓരോ 3 മാസത്തിലും പരിഷ്‌കരിക്കപ്പെടുന്നു. അതിനാൽ വരും നാളുകളിൽ ഈ കണക്കുകളിൽ മാറ്റങ്ങൾ വന്നേക്കാം.
മോഷണം തടയാൻ ലക്ഷ്യമിടുന്ന സുപ്രധാന ഫീച്ചർ ആൻഡ്രോയിഡ് 16-ൽ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ. മോഷ്ടിക്കപ്പെട്ട ഫോണുകൾ ഉപയോഗശൂന്യമാക്കുന്നതാണ് പുതിയ ഫീച്ചർ. ഉടമയുടെ അനുമതിയില്ലാതെ റീസെറ്റ് ചെയ്യുന്ന ഉപകരണങ്ങളിലെ എല്ലാ പ്രവർത്തനങ്ങളെയും തടയുന്ന സുരക്ഷാ ടൂൾ ആണിത്.
മൊബൈൽ മോഷണം തടയാനുള്ള ഗൂഗിളിന്റെ വലിയ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ലോകമെമ്പാടും മൊബൈൽ മോഷണം വർധിച്ചുകൊണ്ടിരിക്കുകയാണ്. മോഷ്ടിക്കപ്പെട്ട ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കുന്നതിലൂടെ, മോഷണം നടത്താനുള്ള പ്രലോഭനം കുറയ്ക്കാൻ ലക്ഷ്യമിടുന്നു. ഈ വർഷം അവസാനത്തോടെ ആൻഡ്രോയിഡ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തോടൊപ്പം ഈ ഫീച്ചർ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്തിടെ നടന്ന ‘ദി ആൻഡ്രോയിഡ് ഷോ: ഐ/ഒ എഡിഷൻ’ എന്ന പരിപാടിയിലാണ് പുതിയ ഫീച്ചർ വെളിപ്പെടുത്തിയത്. മോഷ്ടിക്കപ്പെട്ട ഫോണുകൾ ഉപയോഗശൂന്യമാക്കാൻ രൂപകൽപനചെയ്ത സുരക്ഷാ ഫീച്ചറായ ഫാക്ടറി റീസെറ്റ് പ്രൊട്ടക്ഷനെ (FRP) ഇത് അടിസ്ഥാനപരമായി ശക്തിപ്പെടുത്തുന്നു. ആൻഡ്രോയിഡ് 15-ൽ ഗൂഗിൾ FRP-യിൽ നിരവധി മെച്ചപ്പെടുത്തലുകൾ വരുത്തിയിരുന്നു. അടുത്ത ആൻഡ്രോയിഡ് അപ്‌ഡേറ്റ് ഇത് കൂടുതൽ ശക്തിപ്പെടുത്തും.
പുതിയ പ്രവർത്തനത്തെക്കുറിച്ച് ഗൂഗിൾ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, ഗൂഗിളിന്റെ പദ്ധതികളെക്കുറിച്ച് വെളിച്ചം വീശുന്ന ഒരു സ്‌ക്രീൻഷോട്ട് Android Police പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണിന്റെ സ്‌ക്രീനിൽ ഒരു ഫാക്ടറി റീസെറ്റ് മുന്നറിയിപ്പ് മിന്നുന്നത് സ്‌ക്രീൻഷോട്ടിൽ കാണാം- ഇത് സെറ്റപ്പ് വിസാർഡ് ഒഴിവാക്കാൻ ആർക്കെങ്കിലും കഴിഞ്ഞാലും മോഷ്ടിക്കപ്പെട്ട ഉപകരണത്തിൽ ആൻഡ്രോയിഡ് 16 ഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കളെ നിർബന്ധിക്കുന്ന ഒന്നാണ്.
ഉപയോക്താവ് ഉപകരണം റീസെറ്റ് ചെയ്ത് പഴയ സ്‌ക്രീൻ ലോക്കോ ഗൂഗിൾ അക്കൗണ്ട് ക്രെഡൻഷ്യലുകളോ നൽകുന്നത് വരെ ഉപകരണം എല്ലാ പ്രവർത്തനങ്ങളും തടയുമെന്നാണ് ഇതിനർത്ഥം. കോളുകൾ വിളിക്കാനും മറ്റ് ആവശ്യങ്ങൾക്കും നിലവിലെ ഘടനയിൽ മോഷ്ടിക്കപ്പെട്ട ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയുന്നുണ്ട്. അതിനേക്കാൾ കർശനമായ സുരക്ഷാ ഫീച്ചറിന്റെ നടപ്പാക്കലാണിത്.
എന്നിരുന്നാലും, ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ജൂണിൽ പുറത്തിറങ്ങുന്ന ആൻഡ്രോയിഡ് 16-ന്റെ പ്രാരംഭ പതിപ്പിനൊപ്പം FRP മെച്ചപ്പെടുത്തൽ ലഭ്യമായേക്കില്ല എന്നതാണ്. ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
വരുമാനത്തിൽ നിന്നും കുറച്ച് തുക നിക്ഷേപത്തിനായി മാറ്റിവയ്ക്കാൻ സാധിച്ചാൽ ഭാവി ജീവിതത്തിലും സാമ്പത്തിക സുരക്ഷിതത്വം നേടാൻ സാധിക്കും. എന്നാൽ ഏത് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ ആർക്കും കൃത്യമായ ധാരണ ഇല്ല എന്നതാണ് വസ്തുത. ചെറിയ തുക നിക്ഷേപത്തിനായി നീക്കിവയ്ക്കാൻ സാധിക്കുന്നവർക്ക് ചെറുകിട നിക്ഷേപ പദ്ധതികളാണ് നല്ലത്. കാരണം ഈ പദ്ധതികളിലെ ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കും.പബ്ലിക് പ്രൊവിഡൻറ് ഫണ്ട് അഥവാ പിപിഎഫ് ഇത്തരത്തിലുള്ള മികച്ച നിക്ഷേപ പദ്ധതിയാണ്. ഉറപ്പായ വരുമാനം, മികച്ച സുരക്ഷ എന്നിവ പബ്ലിക് പ്രൊവിഡൻറ് ഫണ്ട് വാഗ്ധാനം ചെയ്യുന്നു. എല്ലാ ദിവസവും വെറും 100 രൂപ ലാഭിക്കുന്നതിലൂടെ നിങ്ങൾക്ക് ഈ സർക്കാർ പദ്ധതിയിലൂടെ 10 ലക്ഷം രൂപ സമ്പാദിക്കാൻ കഴിയും. നമുക്ക് കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
പബ്ലിക് പ്രൊവിഡൻറ് ഫണ്ട്
സർക്കാർ ജോലി ഇല്ലെങ്കിലും ആർക്കും പെൻഷൻ നേടാൻ സഹായകരമായ പദ്ധതിയാണ് പബ്ലിക് പ്രൊവിഡൻറ് ഫണ്ട്. 1968-ലെ പബ്ലിക് പ്രൊവിഡൻറ് ഫണ്ട് ആക്ട് അനുസരിച്ചാണ് ഈ ദീർഘകാല നിക്ഷേപ പദ്ധതി പ്രവർത്തിക്കുന്നത്. 500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. ഒരു സാമ്പത്തിക വർഷത്തെ പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്.
പലിശ നിരക്ക്
7.10 ശതമാനം പലിശയാണ് പബ്ലിക് പ്രൊവിഡൻറ് ഫണ്ട് വാഗ്ധാനം ചെയ്യുന്നത്. മൂന്ന് മാസം കൂടുമ്പോഴാണ് പിപിഎഫ് പലിശ നിരക്ക് ക്രമീകരിക്കുന്നത്. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ പല ബാങ്കുകളുടെയും ഫിക്സഡ് ഡിപ്പോസിറ്റിനേക്കാൾ (എഫ്ഡി സ്കീം) കൂടുതൽ പലിശ നിങ്ങൾക്ക് ലഭിക്കും എന്നതാണ് പ്രത്യേകത.
15 വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ള ദീർഘകാല നിക്ഷേപമാണിത്. പിപിഎഫ് അക്കൗണ്ട് നിക്ഷേപ കാലാവധി പൂർത്തിയാക്കിയാൽ, അക്കൗണ്ട് ഉടമയ്ക്ക് രണ്ട് ഓപ്ഷനുകളുണ്ട്: ഒന്നുകിൽ മെച്യൂരിറ്റി തുക പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാം. അല്ലെങ്കിൽ നിക്ഷേപം അഞ്ച് വർഷത്തേക്ക് കൂടെ നീട്ടാം.
100 രൂപയുടെ നിക്ഷേപം, 10 ലക്ഷം സമ്പാദ്യം
എല്ലാ ദിവസവും 100 രൂപ നിക്ഷേപത്തിനായി മാറ്റിവെച്ചാൽ 10 ലക്ഷം രൂപ പിപിഎഫിലൂടെ സമ്പാദിക്കാൻ കളിയും. എങ്ങനെ എന്ന് നോക്കാം.
ദിവസവും 100 രൂപ നിക്ഷേപത്തിനായി മാറ്റിവയ്ക്കുക. അതായത് ഒരു മാസം 3000 രൂപ. ഇത് പ്രകാരം നിങ്ങളുടെ ഒരു വർഷത്തെ സമ്പാദ്യം 36,000 രൂപയാകും. ഇനി നമ്മൾ പിപിഎഫ് കാൽക്കുലേറ്റർ നോക്കിയാൽ, നിങ്ങൾ 15 വർഷം കൊണ്ട് നിക്ഷേപിക്കുന്ന ആകെ തുക 5.40 ലക്ഷം രൂപയായിരിക്കും. എന്നാൽ പലിശ ഇനത്തിൽ 4.36 ലക്ഷം രുപ നേടാം. അതായത് ആകെ 9,76,370 രൂപ ലഭിക്കും.
20 വർഷം കൊണ്ട് 15 ലക്ഷം രൂപ
കാലാവധി പൂർത്തിയാകുന്നതിന് ശേഷവും നിങ്ങൾക്ക് പിപിഎഫ് നിക്ഷേപം നീട്ടാൻ കഴിയുമെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അത്തരമൊരു സാഹചര്യത്തിൽ, ഈ നിക്ഷേപം 5 വർഷത്തേക്ക് തുടർന്നാൽ, ഇരട്ടിയിലധികം വരുമാനം ലഭിക്കും. ഈ 20 വർഷത്തിനുള്ളിൽ നിങ്ങൾ മൊത്തം 7,20,000 രൂപ നിക്ഷേപിക്കും, പലിശയിൽ നിന്ന് മാത്രം നിങ്ങൾക്ക് 8,77,989 രൂപ ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, പ്രതിദിനം 100 രൂപ ലാഭിക്കുന്നതിലൂടെ, 20 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 15,97,989 രൂപയുടെ ഫണ്ട് ലഭിക്കും.
പിപിഎഫ് വഴി വായ്പ
പിപിഎഫ് അക്കൗണ്ട് ഉടമകൾക്കും വായ്പാ സൗകര്യം ലഭിക്കും. പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയെ അടിസ്ഥാനമാക്കിയാണ് വായ്പ ലഭിക്കുന്നത്. പിപിഎഫ് വായ്പയുടെ പലിശ നിരക്ക് പിപിഎഫ് അക്കൗണ്ടിൻ്റെ പലിശ നിരക്കിനേക്കാൾ 1 ശതമാനം കൂടുതലാണ്. അതായത്, നിങ്ങൾ പിപിഎഫ് അക്കൗണ്ടിൽ നിന്നും വായ്പയെടുക്കുകയാണെങ്കിൽ 8.1 ശതമാനം പലിശ നൽകേണ്ടി വരും.
പ്രവാസികൾക്കായി സർക്കാർ തലത്തിൽ തുടങ്ങുന്ന ലോകത്തിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് ലോക കേരളം ഓൺലൈൻ. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് ഒരു ഡിജിറ്റൽ ഓൺലൈൻ പ്ലാറ്റ്ഫോം വേണമെന്ന നിർദേശം മൂന്നാം ലോക കേരള സഭയിലാണ് ഉയർന്നുവന്നത്. ഇതിനെ തുടർന്ന് രൂപപ്പെടുത്തിയതാണ് ലോക കേരളം ഓൺലൈൻ. പ്രവാസികൾക്ക് ആശയ വിനിമയത്തിനും തൊഴിൽ അവസരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറാനും സാംസ്കാരിക വിനിമയം സാധ്യമാക്കുന്നതുമായ വിപുലമായ സംവിധാനമാണ് ലോക കേരളം ഓൺലൈൻ ഒരുക്കുന്നത്.
നാലാം ലോക കേരള സഭയിൽ ലോക കേരളം ഓൺലൈൻറെ ആദ്യ ഘട്ടം അവതരിപ്പിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ പ്രവാസികൾക്ക് മാത്രമായി നിരവധി സേവനങ്ങളാണ് പ്ലാറ്റ്ഫോമിൽ ഉൾപ്പടുത്തുന്നത്. ഓൺലൈൻ മാനസികാരോഗ്യ ചികിത്സാ സംവിധാനം, ഓൺലൈൻ ആയുർവേദ ചികിത്സാ സംവിധാനം, കലാമണ്ഡലത്തിന്റെ ഓൺലൈൻ ഹ്രസ്വകാല കോഴ്‌സുകൾ, സ്‌കിൽ സർട്ടിഫിക്കേഷൻ, സർക്കാർ ഇ – സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സേവനങ്ങൾ ഉൾപ്പെടുത്തുന്നതിന് പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് ലോക കേരളം ഓൺലൈന് രൂപം കൊടുത്തിട്ടുള്ളത്. രജിസ്റ്റർ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങൾ പൂർണമായും സുരക്ഷിതമായ രീതിയിലാണ് പ്ലാറ്റ്ഫോം വികസപ്പിച്ചിട്ടുള്ളത്. ഈ പ്ലാറ്റ്ഫോമിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. മൊബൈൽ ആപ്ലിക്കേഷനും കൂടി വരുന്നതോടെ മലയാളികളായ എല്ലാ പ്രവാസികൾക്കും വളരെ എളുപ്പത്തിൽ ഈയൊരു കൂട്ടായ്മയുടെ ഭാഗമാകാൻ സാധിക്കും.
ആപ്പിളിൻറെ ഐഫോണുകൾ സാധാരണയായി ഉയർന്ന വിലയുള്ള പ്രീമിയം ഉപകരണങ്ങളായാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും ഫ്ലിപ്‍കാർട്ട് ഇപ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഐഫോൺ 15 പ്ലസ് വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം നൽകുന്നു. ബിഗ് ബചത് ഡേയ്‌സ് വിൽപ്പന അവസാനിച്ചെങ്കിലും, സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ഓഫറുകൾ തുടരുന്നു. നിലവിൽ, ഐഫോൺ 15 പ്ലസിന് 79,900 രൂപ വിലയുണ്ട്. എന്നാൽ ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും കാരണം വില വലിയ രീതിയിൽ കുറയാൻ സാധ്യതയുണ്ട്. ഫ്ലിപ്കാർട്ട് വഴി ഐഫോൺ 15 പ്ലസ് വാങ്ങുകയാണെങ്കിൽ, നിലവിൽ 18,750 രൂപയ്ക്ക് ഐഫോൺ 15 പ്ലസ് ലഭിക്കും.
ബാങ്ക്, എക്സ്ചേഞ്ച് ഓഫറുകൾ വഴിയാണ് ഐഫോൺ വില 18,750 രൂപയായി കുറയുന്നത്. ഐഫോൺ 15 പ്ലസിന് ഫ്ലിപ്പ്കാർട്ട് ഫ്ലാറ്റ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, ഒന്നിലധികം ബാങ്ക്, എക്‌സ്‌ചേഞ്ച് ഡീലുകൾ ലഭ്യമാണ്. ഇതാ ഐ ഫോൺ കുറഞ്ഞ വിലയിൽ ലഭിക്കുന്നത് എങ്ങനെയെന്ന് അറിയാം.
1) ഫ്ലിപ്പ്കാർട്ട് വഴി ഐഫോൺ 15 പ്ലസ് വാങ്ങുമ്പോൾ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 3000 രൂപ കിഴിവ് നൽകിയിട്ടുണ്ട്.
2) ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി വാങ്ങിയാൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ഓഫർ വാഗ്ദാനം ചെയ്യുന്നു.
3) നിങ്ങളുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്താൽ, പരമാവധി 61,150 രൂപ ബോണസ് ലഭിക്കും.പരമാവധി എക്സ്ചേഞ്ച് മൂല്യം നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, ഐഫോൺ 15 പ്ലസിന് 18,750 രൂപ മാത്രമേ ചെലവാകൂ. അതേസമയം നിങ്ങളുടെ പഴയ ഫോണിന്റെ അവസ്ഥയെയും ബ്രാൻഡിനെയും ആശ്രയിച്ച് അന്തിമ എക്സ്ചേഞ്ച് തുക വ്യത്യാസപ്പെടാം.
ചുരുക്കിപ്പറഞ്ഞാൽ ബാങ്ക് ഓഫർ വഴിയും പഴയ ഫോൺ എക്സ്ചേഞ്ച് മാക്സിമം ബോണസ് ഓഫർ വഴിയും നിങ്ങൾ ഒരു ഐഫോൺ 15 പ്ലസ് വാങ്ങുകയാണെങ്കിൽ, 79,900 രൂപ വിലയുള്ള സ്മാർട്ട്ഫോൺ 18,750 രൂപയ്ക്ക് ലഭ്യമാകും. നിങ്ങളുടെ പഴയ ഫോണിൽ ലഭിക്കുന്ന ബോണസ് തുക, ഈ വിലയ്ക്ക് ഒരു ഐഫോൺ 15 പ്ലസ് സ്വന്തമാക്കുന്നതിന് വിലമതിക്കും. ഫോൺ ബ്രാൻഡും ഗുണനിലവാരവും അനുസരിച്ചാണ് എക്സ്ചേഞ്ച് ബോണസ് തുക നിശ്ചയിക്കുന്നത്. അതുകൊണ്ട് ചിലർക്ക് കുറഞ്ഞ എക്സ്ചേഞ്ച് ബോണസ് ലഭിച്ചാൽ, ഐഫോൺ 15 പ്ലസിന്റെ വിലയിൽ വ്യത്യാസമുണ്ടാകും.
ഐഫോൺ 15 പ്ലസ് ഫോണിന് 6.7 ഡിസ്‌പ്ലേ, അലുമിനിയം ഫ്രെയിം, ഐപി68 വാട്ടർ റെസിസ്റ്റൻസ്, ആപ്പിൾ എ16 ബയോണിക് ചിപ്പ് പ്രോസസർ, ഐഒഎസ് 17 ഓപ്പറേറ്റിംഗ് സിസ്റ്റം, 48 എംപി + 12 എംപി ക്യാമറ, 12 എംപി ഫ്രണ്ട് ക്യാമറ, 512G ജിബി സ്റ്റോറേജ്, 8 ജിബി റാം ശേഷി എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ ഉണ്ട്.
ടീൻ അക്കൗണ്ട്സ് ഫീച്ചർ ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഓൺലൈനിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. നേരത്തെ ഇൻസ്റ്റഗ്രാമിലും ടീൻ അക്കൗണ്ട്സ് ഫീച്ചർ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ ശക്തമായ സ്വകാര്യതാ നിയന്ത്രണങ്ങളും, പാരന്റൽ കൺട്രോൾ ഫീച്ചറുകളും ഉൾപ്പെടുന്നതാണ് ടീൻ അക്കൗണ്ട് ഫീച്ചർ.ഓൺലൈനിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ‘കിഡ്സ് ഓൺലൈൻ സേഫ്റ്റി ആക്ട്’, ചിൽഡ്രൻ ആൻഡ് ടീൻ ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട് തുടങ്ങിയ നിയമങ്ങൾ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ യുഎസിൽ നടക്കുന്നതിനിടെയാണ് മെറ്റയുടെ ഈ നീക്കം.
13 വയസിന് മുകളിൽ പ്രായമുള്ളവരെ ലോഗിൻ ചെയ്യാൻ അനുവദിക്കുന്ന പ്ലാറ്റ്ഫോമുകളാണ് ഫെയ്സ്ബുക്കും ടിക് ടോക്കും. കുട്ടികളുടെ ഓൺലൈൻ സുരക്ഷയുടെ കാര്യത്തിൽ നിരന്തര വിമർശനങ്ങൾ കേൾക്കുന്നവരാണ് മെറ്റ. മെറ്റയ്ക്കും ടിക്ടോക്കിനും യൂട്യൂബിനുമെതിരെ ഇതിനകം നൂറിലേറെ കേസുകൾ നിലവിലുണ്ട്.
എന്താണ് ടീൻ അക്കൗണ്ട്?
കുട്ടികളുടെ ഓൺലൈൻ ഉപയോഗം സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് മെറ്റ ടീൻ അക്കൗണ്ട് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.16 വയസിന് താഴെ പ്രായമുള്ളവരുടെ അക്കൗണ്ടുകളാണ് ടീൻ അക്കൗണ്ടുകൾ. ഇവ ഡിഫോൾട്ട് ആയി പ്രൈവറ്റ് അക്കൗണ്ടുകളായിരിക്കും. അപരിചിതരായ ആളുകൾ അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നതിനും ഉള്ളടക്കങ്ങൾ കാണുന്നതിനും ഇതുവഴി നിയന്ത്രണം വരും. പുതിയതായി അക്കൗണ്ട് തുടങ്ങുന്ന 16 വയസിന് താഴെയുള്ളവരുടെ ഫേസ്ബുക്ക്, മെസഞ്ചർ അക്കൗണ്ടുകളും നേരത്തെ ഉപയോഗിക്കുന്ന അതേ പ്രായത്തിലുള്ളവരുടെ അക്കൗണ്ടുകളും ടീൻ അക്കൗണ്ടായി മാറും.
പരസ്പരം ഫോളോ ചെയ്യുന്നവരോട് മാത്രമേ ടീൻ അക്കൗണ്ട് ഉടമകൾക്ക് ചാറ്റ് ചെയ്യാനാവൂ. സെൻസിറ്റീവ് കണ്ടന്റ് നിയന്ത്രണം ശക്തമായിരിക്കും. അക്രമം, അശ്ലീലത, സൗന്ദര്യവർധക ചികിത്സകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ഉൾപ്പെടെയുള്ളവ നിയന്ത്രിക്കപ്പെടും. എക്സ്പ്ലോർ, റീൽസ് വിഭാഗങ്ങളിലും ഈ നിയന്ത്രണം കാണാം.
ഒരോ ദിവസവും ഒരു മണിക്കൂർ ഉപയോഗത്തിന് ശേഷം ആപ്പ് ഉപയോഗം നിർത്താനുള്ള നോട്ടിഫിക്കേഷൻ പ്രദർശിപ്പിക്കും. രാത്രി പത്ത് മണിക്കും രാവിലെ ഏഴ് മണിക്കും ഇടയിൽ സ്ലീപ്പ് മോഡ് ആക്ടിവേറ്റാവും. ഇത് രാത്രിയിലെ നോട്ടിഫിക്കേഷനുകളും മെസേജുകളും നിശബ്ദമാക്കും.
ആരുടെയും സഹായമില്ലാതെ വാർദ്ധക്യകാലത്ത് സാമ്പത്തികമായി സ്വതന്ത്രരായി ജീവിക്കാൻ ആളുകളെ സഹായിക്കുന്ന ഒരുപാട് നിക്ഷേപ പദ്ധതികളുണ്ട്. തപാൽ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കി വരുന്ന നിരവധി പദ്ധതികൾ ഇതിന് ഉദാഹരണമാണ്. അത്തരത്തിൽ ഉളള ഒരു പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്‌കീം (എസ് സി എസ് എസ്). മുതിർന്ന പൗരൻമാർക്ക് നിക്ഷേപത്തിലൂടെ മികച്ച വരുമാനം നേടിത്തരാൻ സാധിക്കുന്ന ഒരു പദ്ധതിയാണിത്. പോസ്റ്റോഫീസുകളും ചില ബാങ്കുകളും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. 8.2 ശതമാനമാണ് പലിശനിരക്ക്.പദ്ധതിയുടെ കാലാവധി അഞ്ച് വർഷമാണ്. ഈ കാലയളവിൽ പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. കാലാവധി പൂർത്തിയായതിനുശേഷം മൂന്ന് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കൂടുതൽ നികുതി ആനുകൂല്യങ്ങളും ലഭിക്കും. എന്നാൽ, നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടി വരും. ഈ പദ്ധതിയിൽ അഞ്ച് വർഷത്തേക്ക് അഞ്ച്, പത്ത്, പതിനഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം എത്ര വരുമാനം ലഭിക്കുമെന്ന് നോക്കാം.അഞ്ച് വർഷത്തേക്ക് അഞ്ച് ലക്ഷം രൂപയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ പ്രതിമാസം പലിശയിനത്തിൽ 3,416 രൂപ ലഭിക്കും. മൂന്നു മാസം കൂടുമ്പോൾ ആകെ 10,250 രൂപ കിട്ടും. ഒരു വർഷം കൊണ്ട് പലിശയായി 41,000 രൂപയാണ് ലഭിക്കുക. അഞ്ച് വർഷം കൊണ്ട് പലിശയായി മാത്രം 2,05,000 രൂപ ലഭിക്കും. അഞ്ച് വർഷം കഴിയുമ്പോൾ നിങ്ങൾക്ക് 7,05,000 രൂപ കിട്ടും.അഞ്ച് വർഷത്തേക്ക് പത്ത് ലക്ഷം രൂപയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ പ്രതിമാസം പലിശയിനത്തിൽ 6,833 രൂപ ലഭിക്കും. മൂന്നു മാസം കൂടുമ്പോൾ 20,500 രൂപയും പ്രതിവർഷം 82,000 രൂപയും പലിശയായി കിട്ടും. അഞ്ച് വർഷം കൊണ്ട് പലിശയായി മാത്രം നിങ്ങൾക്ക് കിട്ടുന്നത് 4,10,000 രൂപയാണ്. സ്കീമിന്റെ കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്ന ആകെ തുക 14,10,000 രൂപയാണ്.അഞ്ച് വർഷത്തേക്ക് 15 ലക്ഷം രൂപയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ പ്രതിമാസം പലിശയായി 10,250 രൂപ ലഭിക്കും. മൂന്ന് മാസം കൂടുമ്പോൾ 30,750 രൂപയും പ്രതിവർഷം 1,23,000 രൂപയും ലഭിക്കും. അഞ്ച് വർഷം കൊണ്ട് പലിശയായി മാത്രം നിങ്ങൾക്ക് 6,15,000 രൂപ കിട്ടും. അങ്ങനെ അഞ്ച് വർഷം കൊണ്ട് നിങ്ങൾക്ക് 21,15,000 രൂപ കിട്ടും.
വാട്സാപ്പ് സന്ദേശങ്ങൾക്ക് ഇമോജി റിയാക്ഷനുകൾ നൽകുന്നത് പോലെ ഇനി മുതൽ സ്റ്റിക്കർ റിയാക്ഷനുകളും നൽകാം. ഈ ഫീച്ചർ ഉടൻ തന്നെ ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2024 ൽ ആണ് വാട്സാപ്പ് ഇമോജി റിയാക്ഷനുകൾ അവതരിപ്പിക്കുന്നത്,എന്നാൽ ഉപയോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിലും, രസകരമായും പ്രതികരണങ്ങൾ നടത്താൻ സ്റ്റിക്കറുകൾ സഹായിക്കും എന്നാണ് കമ്പനി പറയുന്നത്. ഇതേ ഫീച്ചർ ഇൻസ്റ്റഗ്രാം മുൻപേ അവതരിപ്പിച്ചിട്ടുണ്ട്, പക്ഷേ iOS-ൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇപ്പോൾ പുറത്തുവരുന്ന വാട്സാപ്പ് ബീറ്റ റിപ്പോർട്ട് അനുസരിച്ച്, ഈ ഫീച്ചർ ആൻഡ്രോയിഡിലും ,iOS-ലും ലഭിക്കും.
വാട്സാപ്പിന്റെ ഒഫീഷ്യൽ സ്റ്റിക്കർ സ്റ്റോറിൽ നിന്നോ , തേഡ് പാർട്ടി ആപ്പുകളിൽ നിന്നോ സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്ത് സന്ദേശങ്ങൾക്ക് റിയാക്ഷനായി അയക്കാം. ഫോണുകളിൽ മുൻപേ ഡൗൺലോഡ് ചെയ്തിട്ടുള്ള സ്റ്റിക്കറുകളും ഉപയോഗിക്കാവുന്നതാണ്. സ്റ്റിക്കർ റിയാക്ഷൻ ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, പുതിയതായി എത്തുന്ന വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റിൽ ഈ ഫീച്ചർ ലഭ്യമാകും.
നോയിഡയിൽ ടോയ്്ലെറ്റ് സീറ്റ് പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. മുഖത്തും, ശരീരത്തും പൊള്ളലേറ്റതായാണ് റിപ്പോർട്ട്. ഗ്രേറ്റർ നോയിഡ സെക്ടർ 36 ലെ ഒരു വീട്ടിലെ വെസ്റ്റേൺ ടോയ്്ലെറ്റാണ് പൊട്ടിത്തെറിച്ചത്. യുവാവ് ഫ്ലഷ് അമർത്തിയതോടെ ടോയ്‌ലറ്റ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും, തീ ആളിപ്പടരുകയുമായിരുന്നു. യുവാവിന് 35 ശതമാനം പൊളളലേറ്റതായാണ് റിപ്പോർട്ടുകൾ.യുവാവ് ആ സമയത്ത് ഫോണോ, മറ്റ് ഇലക്ട്രിക് ഉപകരണങ്ങളോ ഉപയോഗിച്ചിരുന്നില്ല. വീട്ടിലെ എസിയ്ക്കും, മറ്റ് വൈദ്യുതി ഉപകരണങ്ങൾക്കും കേടുപാടുകളും ഉണ്ടായിരുന്നില്ല. മീഥെയ്ൻ വാതകം അടിഞ്ഞുകൂടിയതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് നിഗമനം. ഡ്രെയിനേജ് സംവിധാനം തകരാറിലായാലോ, അടഞ്ഞുപോയാലോ മീഥെയ്ൻ വാതകം അടിഞ്ഞുകൂടാമെന്നും പിന്നീട് അത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നുമാണ് വിദഗ്ധർ പറയുന്നത്. എന്തായാലും അപകടത്തിന് ശേഷം പ്രദേശത്തെ ഡ്രെയിനേജ് സംവിധാനത്തിനെതിരെയും പരാതികൾ ഉയരുന്നുണ്ട്
പ്രാധനമന്ത്രി ആയുഷ്മാൻ ഭാരത് യോജനക്ക് കീഴിൽ 70 വയസിന് മുകളിലുള്ള മുതിർന്ന പൗരൻമാർക്ക് സൗജന്യ ചികിത്സ ലഭിക്കുന്നതിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. നിലവിൽ പദ്ധതിക്ക് കീഴിൽ അംഗമായവർക്ക് ഈ പദ്ധതിയിലെ അംഗത്വം തുടരാം. കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന മൊത്തം ഇൻഷുറൻസ് തുക കൂടാതെ തന്നെ അഞ്ചുലക്ഷം രൂപയുടെ മുഴുവൻ ഇൻഷുറൻസും 70 വയസിന് മുകളിൽ പ്രായമായവർക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്കുള്ള ഇൻഷുറൻസിൻ്റെ അധിക ചെലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടും. പദ്ധതി നടപ്പാക്കുന്നതിന് 70 വയസിന് മുകളിലുള്ള അർഹരായ എല്ലാ മുതിർന്ന പൗരന്മാരും പദ്ധതിക്ക് കീഴിൽ എൻറോൾ ചെയ്യണമെന്ന് കേന്ദ്രം അറിയിച്ചു.എംപാനൽ ചെയ്ത ആശുപത്രികൾ മുഖേനയും ഓൺലൈൻ സംവിധാനം ഉപയോഗിച്ചും മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും ഇനി പദ്ധതിയുടെ വിശദാംശങ്ങൾ ലഭിക്കും. ആവശ്യമെങ്കിൽ ഹെൽത്ത് കെയർ പ്രൊവൈഡർമാരുടെ സഹായവും തേടാം. ഒഡീഷ, ഡൽഹി, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങൾ ഇതുവരെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി – ജൻ ആരോഗ്യ യോജന നടപ്പാക്കിയിട്ടില്ലെങ്കിലും കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ സൗജന്യ ചികിത്സ ലഭ്യമാണ്.
സ്കീമിന് കീഴിൽ മുതിർന്ന പൗരൻമാർക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള ഏക യോഗ്യതാ മാനദണ്ഡം 70 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം എന്നതാണ്. ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും സൗജന്യ ചികിത്സ. എൻറോൾമെൻ്റിന് ആവശ്യമായ ഏക രേഖ ആധാർ ആണ്. അതുകൊണ്ട് തന്നെ ആധാറിലെ ജനനതീയതിൽ പിഴവില്ലെന്ന് ഉറപ്പാക്കാം. ആയുഷ്മാൻ കാർഡുകൾ നൽകുന്നതിന് ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി നിർബന്ധമാക്കും. മറ്റ് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ കൈവശമുള്ളവർക്കും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിൻ്റെ ഗുണഭോക്താക്കും സൗജന്യ ചികിത്സക്ക് അർഹതയുണ്ട്.
രജിസ്ട്രേഷൻ നിർബന്ധം
ആയുഷ്മാൻ ആപ്പിലൂടെയും വെബ് പോർട്ടലിലൂടെയും എളുപ്പത്തിൽ ആയുഷ്മാൻ കാർഡുകൾക്ക് അപേക്ഷ നൽകി കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ ആകും. . നിലവിൽ പദ്ധതിയുടെ ഭാഗമായ കുടുംബങ്ങളിലെ 70 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും പ്രത്യേക ആയുഷ്മാൻ കാർഡ് നൽകും.
പ്രായമായവർക്ക് ലഭിക്കുന്ന സൗജന്യ ചികിത്സ പൂർണമായും രജിസ്ട്രേഷൻ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. എൻറോൾമെൻ്റ് തുടർച്ചയായ നടപടിയായിരിക്കും. വർഷം മുഴുവൻ രജിസ്ട്രേഷൻ ലഭ്യമാണ്. വരുമാന പരിധി ഇല്ലാതെ തന്നെ ഇപ്പോൾ എല്ലാ മുതിർന്ന പൗരന്മാർക്കും അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും എന്നതാണ് പദ്ധതിയുടെ ആകർഷണം.
ബാങ്ക് നിക്ഷേപത്തെ പോലെ തന്നെ സുരക്ഷിതമാണ് പോസ്റ്റ് ഓഫീസിലെ നിക്ഷേപവും. പോസ്റ്റ് ഓഫീസ് ഫിക്‌സ്ഡ് ഡെപ്പോസിറ്റ് സ്‌കീമിന് ആകര്‍ഷമായ പലിശയാണ് ലഭിക്കുന്നത്. 7.5 ശതമാനം പലിശയാണ് നല്‍കുന്നത്. അഞ്ചുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കേണ്ടത്. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും അഞ്ചുവര്‍ഷം വീതം രണ്ടുതവണ കൂടി കാലാവധി നീട്ടാവുന്നതാണ്. അതായത് 15 വര്‍ഷം വരെ നിക്ഷേപിക്കാവുന്നതാണ്. പോസ്റ്റ് ഓഫീസ് ഫിക്‌സ്ഡ് ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിച്ചാല്‍ ആദായനികുതി നിയമത്തിലെ 80സി പ്രകാരമുള്ള നികുതി ആനുകൂല്യവും ലഭിക്കും.
പോസ്റ്റ് ഓഫീസ് എഫ്ഡിയില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, 7.5 ശതമാനം പലിശ കണക്കാക്കിയാല്‍ 5 വര്‍ഷം കഴിയുമ്പോള്‍ പലിശ ഇനത്തില്‍ മാത്രം 4,49,948 രൂപ ലഭിക്കും. ഇങ്ങനെ മൊത്തം 14,49,948 രൂപ വരും. 5 വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ 11,02,349 രൂപ പലിശയായി മാത്രം ലഭിക്കും. 10 വര്‍ഷത്തിന് ശേഷം ആകെ തുക 21,02,349 രൂപയാകും.
ഒരിക്കല്‍ കൂടി നീട്ടുകയാണെങ്കില്‍ 15-ാം വര്‍ഷം, 10 ലക്ഷം രൂപയുടെ നിക്ഷേപത്തിന് പലിശയായി മാത്രം 20,48,297 രൂപ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍, മെച്യൂരിറ്റി തുകയായി 30,48,297 രൂപ ലഭിക്കും. അതായത്, പ്രിന്‍സിപ്പല്‍ തുകയുടെ ഇരട്ടി പലിശ ലഭിക്കും. മൊത്തം തുക മൂന്നിരട്ടിയായി വര്‍ധിക്കുകയും ചെയ്യും.
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം (ആർഡി) സുരക്ഷിതവും ഫലപ്രദവുമായ നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ്. ഒരു പിഗ്ഗി ബാങ്ക് പോലെ പ്രവർത്തിക്കുന്ന ഈ സ്കീം, ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ, നിക്ഷേപകർക്ക് കാലക്രമേണ ഒരു വലിയ തുക സമാഹരിക്കാൻ സഹായിക്കും.
പോസ്റ്റ് ഓഫീസ് ആർഡി സ്കീം എങ്ങനെ പ്രവർത്തിക്കുന്നു. എങ്ങനെ ആർഡി തുടങ്ങാം, എന്തൊക്കെയാണ് ആനുകൂല്യങ്ങൾ? എന്നിവയെല്ലാം വിശദമായി മനസ്സിലാക്കാം.
വെറും 100 രൂപയിൽ ഒരു അക്കൗണ്ട് ആരംഭിക്കാം
പോസ്റ്റ് ഓഫീസ് ആർഡി സ്കീം വ്യക്തികളെ നിശ്ചിത കാലയളവിൽ സ്ഥിരമായി പ്രതിമാസ നിക്ഷേപം നടത്താനും കൂട്ടുപലിശയിലൂടെ സമ്പത്ത് വർധിപ്പിക്കാനും സഹായിക്കും.
നിക്ഷേപകർക്ക് പ്രതിമാസം കുറഞ്ഞത് 100 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുടങ്ങാം. മെച്യൂരിറ്റി കാലയളവ് 5 വർഷമാണ്, 10 വർഷം വരെ നീട്ടാനുള്ള ഓപ്ഷനുമുണ്ട്. പ്രായപൂർത്തിയാകാത്തവരുടെ പേരിലും അക്കൗണ്ടുകൾ തുറക്കാം. ഇത്തരം കേസുകളിൽ, അക്കൗണ്ട് നിയന്ത്രിക്കുന്നത് മാതാപിതാക്കളായിരിക്കും. ചെറിയ തുകകൾ പതിവായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന, ശബള വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് ഈ സ്കീം അനുയോജ്യമായിരിക്കും.
പലിശനിരക്കും ലാഭവും
നിലവിൽ പ്രതിവർഷം 6.7 ശതമാനമാണ് പലിശ നിരക്ക്. പലിശ ത്രൈമാസത്തിൽ കൂട്ടുന്നു.
ഒരു ലക്ഷം രൂപയിൽ അധികം എങ്ങനെ സമ്പാദിക്കാം?
ഈ സ്കീമിൻ്റെ ഏറ്റവും ആകർഷകമായ സവിശേഷതകളിലൊന്ന്, ചെറിയ പ്രതിമാസ നിക്ഷേപത്തിലൂടെ കാലക്രമേണ വലിയ സമ്പാദ്യം സ്വരുക്കൂട്ടാം എന്നതാണ്.
അഞ്ചു വർഷത്തേക്ക് ആണ് നിക്ഷേപമെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ എത്ര പണം ലഭിക്കും?
മാസം നിക്ഷേപിക്കുന്ന തുക
മൊത്തം നിക്ഷേപം
പലിശ
മെച്യൂരിറ്റി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക
Rs 500
Rs 30,000
Rs 5,685
Rs 35,685
Rs 1,000
Rs 60,000
Rs 11,369
Rs 71,369
Rs 2,000
Rs 1,20,000
Rs 22,738
Rs 1,42,738
10 വർഷത്തേക്ക് ആണ് നിക്ഷേപമെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ എത്ര പണം ലഭിക്കും?
മാസം നിക്ഷേപിക്കുന്ന തുക
മൊത്തം നിക്ഷേപം
പലിശ
മെച്യൂരിറ്റി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക
Rs 500
Rs 60,000
Rs 25,428
Rs 85,428
Rs 1,000
Rs 1,20,000
Rs 50,857
Rs 1,70,857
Rs 2,000
Rs 2,40,000
Rs 1,01,714
Rs 3,41,714
പോസ്റ്റ് ഓഫീസ് ആർഡിയുടെ പ്രത്യേകത
സുരക്ഷിത നിക്ഷേപമാണിത്. ഈ പദ്ധതിക്ക് ഇന്ത്യാ ഗവൺമെൻ്റിൻ്റെ പിന്തുണയുണ്ട്, അതിനാൽ തന്നെ ഈ നിക്ഷേപം അപകടരഹിതവും സുരക്ഷിതവുമാണ്.
നിക്ഷേപകർക്ക് പ്രതിമാസം 100 രൂപ മുതൽ ആരംഭിക്കാം. ഒരാളുടെ സാമ്പത്തിക നിലയ്ക്കു അനുസരിച്ച് നിക്ഷേപ തുക കൂട്ടുകയുമാവാം.
മൂന്നു മാസം കൂടുമ്പോൾ പലിശ കൂടും. അതിനാൽ കാലക്രമേണ ഉയർന്ന വരുമാനത്തിലേക്ക് നയിക്കുന്നു.
നിക്ഷേപകർക്ക് ഒന്നിലധികം അക്കൗണ്ടുകൾ തുറക്കാം. കുട്ടികളുടെ പേരിലും അക്കൗണ്ട് തുറക്കാം.
ജോയിൻ്റ് അക്കൗണ്ടുകളിൽ മൂന്നു വ്യക്തികളെ വരെ അനുവദിക്കാനാവും.
ഒരു പോസ്റ്റ് ഓഫീസ് RD അക്കൗണ്ട് എങ്ങനെ ആരംഭിക്കാം?
ഏതൊരു ഇന്ത്യൻ പൗരനും അക്കൗണ്ട് തുറക്കാം. 10 വയസ്സിനു മുകളിലേക്കുള്ള ആർക്കും അക്കൗണ്ട് തുറക്കാം. 10 വയസ്സിനു മുകളിലേക്കുള്ളവർക്ക് അവരുടെ പേരിൽ അക്കൗണ്ട് തുറക്കാം. ചെറിയ കുട്ടികളുടെ പേരിലാണ് അക്കൗണ്ട് എങ്കിൽ മാതാപിതാക്കളുടെ പേരിൽ അക്കൗണ്ട് തുറക്കാം.
തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി), മേൽവിലാസം തെളിയിക്കുന്ന രേഖ (യൂട്ടിലിറ്റി ബിൽ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്), രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, പ്രാരംഭ നിക്ഷേപ തുക എന്നിവയാണ് ഒരു അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ.
അക്കൗണ്ട് തുറക്കാനായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുക. RD അപേക്ഷാ ഫോം പൂരിപ്പിക്കുക. ആദ്യ നിക്ഷേപത്തോടൊപ്പം രേഖകൾ സമർപ്പിക്കുക. സമ്പാദ്യവും പലിശയും ട്രാക്ക് ചെയ്യുന്നതിന് ഒരു പാസ്ബുക്ക് ലഭിക്കും.
നമ്മുടെ അമ്മമാർ പലപ്പോഴും വീട്ടിലുള്ള മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനിടയിൽ സ്വന്തം കാര്യം ചെയ്യാൻ മറന്നുപോകുന്നവരാണ്. കുടുംബത്തിന്റെ സുസ്ഥിരതയ്ക്കും അവരുടെ ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും പതിവായി ആരോഗ്യ പരിശോധനകൾ നടത്തേണ്ടത് ആവശ്യമാണ്. രോഗങ്ങൾ നേരത്തെ കണ്ടെത്താനും രോഗം വരാതെ തടയാനും ഈ പരിശോധനകൾ സഹായിക്കും. അതുകൊണ്ട് തന്നെപ്രായമോ നിലവിലുള്ള ആരോഗ്യ സ്ഥിതിയോ നോക്കാതെ തന്നെ സ്ത്രീകൾ തീർച്ചയായും ചില ആരോഗ്യ പരിശോധനകൾ നടത്തണം. അവ ഏതൊക്ക എന്ന് അറിയാം
പാപ്‌സ്മിയർ, എച്ച് പി വി ടെസ്റ്റ് രോഗ നിർണയം നേരത്തെ ആയാൽ പൂർണമായും തടയാൻ സാധിക്കുന്ന കാൻസറുകളിൽ ഒന്നാണ് സെർവിക്കൽ കാൻസർ. പാപ്സ്മിയർ ടെസ്റ്റ് 21 വയസ്സിൽ ചെയ്തു തുടങ്ങാം. സ്ത്രീകൾ ഓരോ മൂന്നു വർഷം കൂടുമ്പോഴും ഈ ടെസ്റ്റ് ചെയ്യണം. 30 വയസ്സു കഴിഞ്ഞാൽ ഇതോടൊപ്പം എച്ച്പിവി ടെസ്റ്റ് കൂടി ചെയ്യാം. കുട്ടികൾ ഉള്ള അമ്മമാർക്ക് സെർവിക്കൽ കാൻസർ വരാൻ ഉള്ള സാധ്യത കൂടുതലാണ്.
എസ്‌ടിഡി ടെസ്റ്റ് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ (STD) പലപ്പോഴും ലക്ഷണങ്ങൾ ഒന്നും പ്രകടമാക്കില്ല. ഇവ പങ്കാളിയിലേക്കോ ഗർഭിണി ആണെങ്കിൽ പിറക്കാനിരിക്കുന്ന കുഞ്ഞിലേക്കോ പകരാം. സെക്ഷ്വലി ആക്റ്റീവ് ആകുന്ന സമയം മുതൽ ലൈംഗികാരോഗ്യ പരിശോധനകൾ നടത്താം.
സ്തനാർബുദ നിർണയം സ്തനാർബുദം നേരത്തെ കണ്ടെത്താൻ മാമോഗ്രാം പരിശോധന സഹായിക്കും. രോഗ സാധ്യത അനുസരിച്ച് 40 വയസ്സിനും 50 വയസ്സിനും ഇടയിൽ പരിശോധന ആരംഭിക്കാം. ക്ലിനിക്കൽ സ്തന പരിശോധനയും മാസം തോറുമുള്ള സ്വയം പരിശോധനയും പതിവായുള്ള ആരോഗ്യ പരിശോധനയിൽ ഉൾപ്പെടും.
പ്രമേഹ പരിശോധന സ്ത്രീകൾ പ്രമേഹ പരിശോധന 35 വയസ്സിൽ തുടങ്ങണം. പ്രമേഹത്തിന്റെ അപകട സാധ്യതകൾ ഒന്നുമില്ലെങ്കിൽ ഓരോ മൂന്നു വർഷം കൂടുമ്പോഴും പരിശോധന നടത്തണം. പൊണ്ണത്തടി, പ്രമേഹത്തിന്റെ കുടുംബ ചരിത്രം, ഉയർന്ന രക്തസമ്മർദം, കുടുംബത്തിൽ ആർക്കെങ്കിലും ഹൃദ്രോഗം ഇവ ഉണ്ടെങ്കിൽ ഉടനെ അല്ലെങ്കിൽ ഇടയ്ക്കിടെ പ്രമേഹ പരിശോധന നടത്തണം.
ബോൺ ഡെൻസിറ്റി സ്കാൻ സ്ത്രീകൾക്ക് പ്രായമാകുമ്പോൾ പ്രത്യേകിച്ച് ആർത്തവ വിരാമത്തിനു ശേഷം ഓസ്റ്റീയോ പോറോസിസ് വരാൻ സാധ്യത കൂടുതലാണ്. ശരീരഭാരം കുറവാണെങ്കിലോ കുടുംബത്തിൽ ആർക്കെങ്കിലും ഓസ്റ്റീയോ പൊറോസിസ് വന്നിട്ടുണ്ടെങ്കിലോ 50 വയസ്സിൽ കൂടുതൽ ഉള്ള അമ്മമാർ എല്ലുകളുടെ ധാതു സാന്ദ്രത അഥവാ ബോൺ ഡെൻസിറ്റി സ്കാൻ ചെയ്യേണ്ടതാണ്. എല്ലുകളുടെ ആരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കാനും എല്ലുകൾക്ക് പൊട്ടൽ ഉണ്ടാകുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും.
ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ ഉയർന്ന കൊളസ്ട്രോളും രക്തസമ്മർദവും പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാക്കണമെന്നില്ല. പതിവായി പരിശോധനകൾ നടത്തുന്നത് ഹൃദ്രോഗം ഒഴിവാക്കാൻ സഹായിക്കും. സ്ത്രീകളിൽ മരണ നിരക്കിന് പ്രധാന കാരണങ്ങളിൽ ഒന്ന് ഹൃദ്രോഗമാണ്. 35 വയസ്സിൽ കൂടുതലുള്ള അമ്മമാർ, പ്രത്യേകിച്ച് ഹൃദ്രോഗത്തിന്റെ കുടുംബ ചരിത്രം ഉള്ളവർ വർഷം തോറും പ്രമേഹം, കൊളസ്ട്രോൾ പരിശോധനകൾ നടത്തേണ്ടതാണ്. പതിവായ ആരോഗ്യ പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയുന്നത് ഒരു തരത്തിൽ സെൽഫ് ലവ് ആണ്. ഒപ്പം ശാക്തീകരണവും. സ്ത്രീകൾ ഈ ആരോഗ്യ പരിശോധനകൾ നടത്തുന്നത് നേരത്തെ രോഗം കണ്ടെത്താനും മെച്ചപ്പെട്ട ചികിത്സ തേടി രോഗമുക്തി നേടാനും സഹായിക്കും.
ഗൂഗിളിന് പുതിയ ലോഗോ. 10 വര്‍ഷത്തിന് ശേഷമാണ് ഈ മാറ്റം ഉണ്ടാവുക. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്. ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്.
ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്‌സ്ആപ്പ് പതിവായി പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും അവതരിപ്പിക്കുന്നു. ഇപ്പോൾ ഒരു പുതിയ ഫീച്ചർ പുറത്തിറക്കാൻ കമ്പനി ഒരുങ്ങുന്നു. വരാനിരിക്കുന്ന ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ ചാറ്റ് ഇൻബോക്‌സുകളിലും ഗ്രൂപ്പുകളിലും വരുന്ന സന്ദേശങ്ങൾ സംഗ്രഹിക്കാൻ പ്രാപ്‍തമാക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ. വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ വാബീറ്റഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോം നിലവിൽ ഒരു മെസേജ് സമ്മറി ഫീച്ചറിന്‍റെ സവിശേഷതയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായാണ് WAbetainfo റിപ്പോർട്ട് ചെയ്യുന്നത്. ഉപയോക്താക്കൾക്ക് മിസ്‌ഡ് ചാറ്റുകളുടെ സമ്മറി നൽകുന്നതിനുള്ള ഒരു ഫീച്ചർ ആണിതെന്നും പ്ലേ സ്റ്റോറിൽ ലഭ്യമായ ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ ഫോർ ആൻഡ്രോയ്‌ഡ് 2.25.15.12 അപ്‌ഡേറ്റ് വഴി ആൻഡ്രോയ്‌ഡിലെ ബീറ്റ ഉപയോക്താക്കൾക്ക് ഈ പുതിയ ഫീച്ചർ ലഭ്യമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ചാനലുകളിലും ഉള്ള സന്ദേശങ്ങളുടെ സംഗ്രഹങ്ങൾ ഈ ഫീച്ചർ നൽകും.
ഈ പുതിയ ഫീച്ചർ മികച്ച സൗകര്യം വാഗ്ദാനം ചെയ്യുന്നു. പുതിയ ഫീച്ചർ മെറ്റ എഐയിൽ പ്രവർത്തിക്കും. ഈ ഫീച്ചർ ഉപയോക്താക്കൾക്ക് മെസേജുകളുടെ സംക്ഷിപ്‍ത സമ്മറി ലഭ്യമാക്കും. അങ്ങനെ ഒരു മെസേജിന്‍റെ എല്ലാ വിശദാംശങ്ങളും വായിക്കാതെ തന്നെ അവയുടെ സാരാംശം വേഗത്തിൽ മനസിലാക്കാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ സഹായിക്കുന്നു. നിങ്ങൾക്ക് ധാരാളം സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ, മെറ്റാ എഐ പുതിയ സന്ദേശങ്ങളെ ഹ്രസ്വമായ ഹൈലൈറ്റുകളായി മാറ്റും. ഒരു ബട്ടൺ അമർത്തിയാൽ അവ ആക്‌സസ് ചെയ്യാൻ കഴിയും. പ്രൈവറ്റ് ചാറ്റ്, ഗ്രൂപ്പ്, ചാനൽ തുടങ്ങിയവ ഉൾപ്പെടെ വാട്ട്‌സ്ആപ്പിലെ എല്ലാ ചാറ്റ് ഫോമുകളിലും ഈ ഫീച്ചർ ലഭ്യമാകും. ഒന്നിലധികം സജീവ ഗ്രൂപ്പുകളിലും ചാനലുകളിലും ഭാഗമായ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ കൂടുതൽ പ്രയോജനപ്പെടും. കൂടാതെ നടന്നുകൊണ്ടിരിക്കുന്ന സംഭാഷണങ്ങളെക്കുറിച്ച് അപ്‌ഡേറ്റ് ആയി തുടരാൻ അവരെ സഹായിക്കുകയും ചെയ്യും.ചാറ്റ് സ്വകാര്യതയുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ ഒരു പ്രധാന ആശങ്ക വാട്‌സ്ആപ്പ് അടുത്തിടെ പരിഹരിച്ചിരുന്നു. ചാറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതോ എക്സ്പോർട്ട് ചെയ്യുന്നതോ തടയുന്ന ഒരു ഫീച്ചർ പ്ലാറ്റ്‌ഫോം അടുത്തിടെ പുറത്തിറക്കി. സ്വകാര്യ സംഭാഷണങ്ങളുടെ ദുരുപയോഗത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുള്ളവർക്കായാണ് ‘അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി’ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഒരു സന്ദേശം അയയ്ക്കുന്നയാൾക്ക് ഇപ്പോൾ അവരുടെ ചാറ്റുകളുടെ ഡൗൺലോഡും എക്സ്പോർട്ടും അനുവദിക്കണോ നിയന്ത്രിക്കണോ എന്ന് സ്വയം തീരുമാനിക്കാൻ ഈ ഫീച്ചർ സഹായിക്കും.
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി വാഗ്ദാനം ചെയ്യുന്ന ഓപ്ഷനുകളില്‍ ഒന്നാണ് എടിഎം വായ്പ. എന്നാല്‍ പലരും ഇന്നും ഈ സേവനത്തെ പറ്റി മനസിലാക്കിയിട്ടില്ല. അതിനാല്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ കുറച്ച് ആളുകള്‍ മാത്രമാണ് എടിഎം വായ്പ എടുത്തിട്ടുള്ളത്. അതേസമയം നിങ്ങളുടെ അക്കൗണ്ടില്‍ മുന്‍കൂട്ടി അംഗീകാരം ലഭിച്ച ലോണ്‍ ഓഫര്‍ ഉണ്ടെങ്കില്‍ മാത്രമേ എടിഎം വായ്പ കിട്ടൂ.
ഒരു ബാങ്ക് നിങ്ങള്‍ക്ക് മുന്‍കൂട്ടി വായ്പ ഓഫര്‍ നല്‍കണമെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയും, സിബില്‍ സ്‌കോറും മികച്ചതായിരിക്കണം. വ്യക്തിഗത വായ്പകള്‍ക്ക് സിബില്‍ സ്‌കോര്‍ നിര്‍ബന്ധമാണെന്നു നിങ്ങളോട് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? നിങ്ങള്‍ക്ക് അത്തരം ഒരു പ്രീ അപ്രൂവ്ഡ് ഓഫര്‍ ഉണ്ടെങ്കില്‍, പിന്നെ ചെയ്യേണ്ടത് നേരെ എടിഎണമ്മിലേയ്ക്ക് പോകുക എന്നതാണ്. ഇവിടെ മെഷീനിലെ ലോണ്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ ലോണ്‍ ഘട്ടം ആരംഭിക്കാം.
നിങ്ങളുടെ മുന്നില്‍ വരുന്ന പുതിയ ജാലകത്തില്‍ നിന്ന് ലോണ്‍ തുക, പലിശ നിരക്ക്, ഇഎംഐ (തുല്യമായ പ്രതിമാസ ഇന്‍സ്റ്റാള്‍മെന്റ്), ലോണ്‍ കാലയളവ്, എല്ലാം മനസിലാക്കാന്‍ സാധിക്കും. എല്ലാം നിങ്ങള്‍ക്ക് സ്വീകാര്യമണെങ്കില്‍ തുടരാം. ലോണ്‍ നിബന്ധനകളോട് നിങ്ങള്‍ പൂര്‍ണ്ണമായും യോജിക്കേണ്ടതുണ്ട്. തുടര്‍ന്ന് നിങ്ങളുടെ ചില വ്യക്തിഗത വിവരങ്ങള്‍ എടിഎമ്മില്‍ തെളിയും. പേര്, ഇമെയില്‍ ഐഡി, വിലാസം, അക്കൗണ്ട് നമ്പര്‍ എന്നിവ ഉറപ്പാക്കുക.
തുടര്‍ന്ന് എടിഎം പിന്‍ നല്‍കി അവസാന ഘട്ടത്തിലേയ്ക്ക് കടക്കാം. ഇതോടെ ലോണ്‍ തുക നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിലോ, കറന്റ് അക്കൗണ്ടിലോ ക്രെഡിറ്റ് ചെയ്യപ്പെടും. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎം ലോണ്‍ നിങ്ങളെ എളുപ്പത്തില്‍ വായ്പകളിലേയ്ക്ക് ആക്‌സസ് നല്‍കും. ബാങ്കുകളിലും, ഓണ്‍ലൈനുകളിലും മണിക്കൂറുകള്‍ വേണ്ടി വരുന്ന വായ്പ നടപടികള്‍ ഒരു ഞൊടിയിടയില്‍ പൂര്‍ത്തിയാക്കാന്‍ ഇതു സഹായിക്കും.
ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ്. മെറ്റ AI നല്‍കുന്ന ഫീച്ചര്‍ സ്വകാര്യ സംഭാഷണങ്ങള്‍, ഗ്രൂപ്പുകള്‍, ചാനലുകള്‍ എന്നിവയിലെ ചാറ്റുകള്‍ എന്നിവ സംഗ്രഹിക്കും. ദൈര്‍ഘ്യമേറിയ സന്ദേശത്തിന്റെ ഉള്ളടക്കം വളരെവേഗം മനസിലാക്കാന്‍ സഹായിക്കുകയും വിലപ്പെട്ട സമയം ലാഭിക്കുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചറെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. വായിക്കാത്ത സന്ദേശങ്ങള്‍ അനവധി ഉണ്ടെങ്കില്‍ സംഗ്രഹം തയ്യാറാക്കാനുള്ള ബട്ടണ്‍ വാട്‌സാപ്പില്‍ ദൃശ്യമാകും.
മെറ്റയുടെ പ്രൈവറ്റ് പ്രോസസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംഗ്രഹം തയ്യാറാക്കുന്നത്. വാട്ട്‌സ്ആപ്പിനോ മെറ്റയ്ക്കോ മറ്റാര്‍ക്കെങ്കിലുമോ നിങ്ങളുടെ സന്ദേശങ്ങള്‍ ലഭ്യമാകില്ലെന്ന് ഉറപ്പാക്കും എന്നാണ് മെറ്റ അവകാശപ്പെടുന്നത്. മുഴുവന്‍ പ്രക്രിയയും സുരക്ഷിതമായാണ് നടത്തുന്നത്. സന്ദേശത്തിന്റെ ഉള്ളടക്കം സൂക്ഷിക്കുകയോ നിലനിര്‍ത്തുകയോ ചെയ്യാതെ സംഗ്രഹം നേരിട്ട് മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയിലേക്ക് തിരികെ ലഭ്യമാക്കും. അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണാക്കിയിട്ടുള്ള ചാറ്റുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകില്ല എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇത് സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ കൊണ്ടല്ല, മറിച്ച് ചില സംഭാഷണങ്ങളില്‍ AI-ടൂളുകള്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലാത്ത ഉപയോക്താക്കളെ മുന്നില്‍ക്കണ്ടാണ്.
സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള ഓപ്ഷന്‍ ചാറ്റുകളിലും ഗ്രൂപ്പുകളിലും ചാനലുകളിലും ദൃശ്യമാകും, ഇത് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ എല്ലാ സന്ദേശങ്ങളിലൂടെയും കടന്നുപോകാതെ കാര്യം വളരെ വേഗത്തില്‍ മനസിലാക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കും. ഭാവിയിലെ ഒരു അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചാറ്റുകളുടെ പശ്ചാത്തലത്തില്‍ എ.ഐ വാള്‍പേപ്പറുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സംവിധാനവും വാട്‌സാപ്പ് ഉടന്‍ അവതരിപ്പിക്കുമെന്നാണ് വിവരം. എ.ഐ വാള്‍പേപ്പര്‍ ജനറേറ്റുചെയ്യാനും അത് ചാറ്റുകളുടെ പശ്ചാത്തലത്തില്‍ ഉപയോഗിക്കാനും ടെക്സ്റ്റ് പ്രോംപ്റ്റ് ഉപയോഗിച്ച് സാധിക്കും. ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്തും സൃഷ്ടിക്കാന്‍ കഴിയും എന്നതാണ് സവിശേഷത. പശ്ചാത്തലത്തില്‍ പുതിയ നിറങ്ങള്‍, വസ്തുക്കള്‍ അല്ലെങ്കില്‍ മൃഗങ്ങളുടെ ചിത്രങ്ങള്‍ എന്നിവയെല്ലാം ഉപയോഗിച്ച് പിന്നീട് അവ പരിഷ്‌ക്കരിക്കാനും സാധിക്കും.
അങ്ങനെ സ്കൈപ്പ് കോളുകള്‍ക്ക് അവസാനമാകുന്നു. മെയ് അഞ്ചുമുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് സ്‌കൈപ്പ്. വീഡിയോ കോളിങ്ങിനായി ഇനി മറ്റു പ്ലാറ്റ്‌ഫോമുകളെ ഇനി നാം ആശ്രയിക്കേണ്ടി വരും. വര്‍ഷങ്ങളായി ഉപയോഗിച്ചുപോരുന്ന ഒന്നാണ് സ്‌കൈപ്പ്. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അനുഭവം ആദ്യം നല്‍കിയ ആപ്പുകളില്‍ ഒന്നാണ് ഇത്.നിലവില്‍ ഉപയോക്താക്കള്‍ക്കിടയില്‍ സ്‌കൈപ്പിന് വലിയ പ്രചാരമില്ല. തന്നെയുമല്ല ആദ്യകാലങ്ങളില്‍ സ്‌കൈപ്പ് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ നിലവില്‍ നിരവധി മറ്റു ആപ്പുകളുടെ സേവനം ലഭ്യവുമാണ്.
വാട്‌സ്ആപ്പ്
മെസേജ് അയയ്ക്കാന്‍ മാത്രമല്ല, വോയ്‌സ് കോളുകള്‍ക്കും വീഡിയോകോളുകള്‍ക്കും ആശ്രയിക്കാവുന്ന എല്ലാവര്‍ക്കും പരിചിതമായ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. സ്‌കൈപ്പിനെ പോലെ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ട ആവശ്യമില്ല. മൊബൈല്‍ നമ്പര്‍ വച്ച് ലോഗിന്‍ ചെയ്യുകയും സ്വകാര്യതയ്ക്കായി വ്യത്യസ്ത യൂസര്‍ നെയിം ഉപയോഗിക്കുകയും ചെയ്യാം. വാട്‌സാപ്പ് കോളുകള്‍ക്ക് ഡെസ്‌ക്ടോപ്പ് ആവശ്യമില്ല. മൊബൈല്‍ ഫോണ്‍ തന്നെ ധാരാളം. തന്നെയുമല്ല എന്‍ഡ് ടു എന്‍ഡ് എന്‍സ്‌ക്രിപ്ഷന്‍ നല്‍കുകയും വേണം.
ഗൂഗിള്‍ മീറ്റ്
നിലവില്‍ മിക്ക ഗൂഗിള്‍ ഉപയോക്താക്കളും ആശ്രയിക്കുന്നത് ഗൂഗിള്‍ മീറ്റിനെയാണ്. ഗൂഗിള്‍ മീറ്റ് സൗജന്യമായി ഉപയോഗിക്കാവുന്ന ഒന്നാണ്. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുകയാണെങ്കില്‍ മീറ്റിങ്ങുകള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ റെക്കോഡ് ചെയ്യാനും. ഒറ്റ കോളില്‍ 100 പേര്‍ക്ക് വരെ പങ്കെടുക്കാനാവും. എന്നാല്‍ ഫ്രീ പ്ലാനില്‍ മൂന്നുപേര്‍ക്ക് 60 മിനിറ്റ് വരെയായിരിക്കും സമയം നല്‍കുക. ഗൂഗിളിന്റെ ജെമിനി അസിസ്റ്റന്റിന്റെ സേവനവും നിലവില്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.
സ്ലാക്ക്
സ്‌കൈപ്പിന് പകരമായി നമുക്ക് സ്ലാക്കിനെ ഉപയോഗിക്കാനാവില്ല. എങ്കിലും സ്ലാക്കിനെ അധികം വൈകാതെ ആളുകള്‍ സ്വീകരിച്ചുതുടങ്ങുമെന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സൂം
കോവിഡ് മഹാമാരിയുടെ കാലത്ത് ഭൂരിഭാഗം ഓഫിസ് മീറ്റിങ്ങുകളും നടന്നത് സൂമിലായിരുന്നു. തന്നെയുമല്ല അടുത്തിടെ നിരവധി ഫീച്ചേഴ്‌സുകളും ഓഫര്‍ ചെയ്തിട്ടുണ്ട്. ഗൂഗിള്‍ മീറ്റിലേതുപോലെ ഒരുസമയം നൂറുപേര്‍ക്ക് സൂം കോളില്‍ പങ്കെടുക്കാന്‍ സാധിക്കും. സ്‌ക്രീന്‍ ഷെയര്‍ ചെയ്യാം, ഭാവി ഉപയോഗത്തിനായി അത് റെക്കോഡ് ചെയ്യാനും സാധിക്കും. ഫ്രീവേര്‍ഷന്‍ 40 മിനിറ്റ് ആണ് അനുവദിക്കുന്നത്. പ്രീമിയം സൂം ഒപ്ഷനില്‍ എഐ ഫീച്ചര്‍ ലഭ്യമായിരിക്കും.
സിഗ്നല്‍
സ്‌കൈപ്പിന് പകരം എന്ന നിലയില്‍ ഉപയോഗിക്കാനാവുന്ന ഒന്നാണ് സിഗ്നല്‍. വീഡിയോ, വോയ്‌സ് കോളുകള്‍ നടത്താനാകും. ഒരു സമയം അമ്പത് പേര്‍ക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ് വീഡിയോ കോളുകള്‍ നടത്താനാകും. സൗജന്യമായി ഉപയോഗിക്കാവുന്ന ആപ്പാണ് ഇത്. അതിനാല്‍ എല്ലാ ഫീച്ചേഴ്‌സും ലഭ്യവുമായിരിക്കും.
നമ്മുടെ ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ നീക്കം ചെയ്യുന്നത് ഉൾപ്പെടെ 500ഓളം ജോലികൾ ചെയ്യുന്ന ഒരു അത്ഭുത അവയവമാണ് നമ്മുടെയെല്ലാം കരൾ. അതിനാൽ തന്നെ കരളിനെ കണ്ണിന്റെ കൃഷ്ണമണി പോലെ കാക്കേണ്ടതുണ്ട്. കരളിന്റെ ശരിയായ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന ഒരു പ്രധാന വിഷവസ്തുവാണ് മദ്യമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ കരൾരോഗത്തിന് എപ്പോഴും കാരണം മദ്യപാനം മാത്രമായിക്കൊള്ളണമെന്നില്ല. കരളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റ് ചില ഘടകങ്ങൾ അറിയാം.
ചില പോഷകങ്ങളുടെ അപര്യാപ്തത
ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളായ കോളിൻ, ഒമേഗ ത്രി ഫാറ്റി ആസിഡ്, ചില ആന്റിഓക്‌സിഡന്റ്‌സ് മുതലായവരുടെ അപര്യാപ്തത കരളിന് കൂടുതലായി ഓക്‌സിഡേറ്റീവ് ഡാമേജ് വരാൻ കാരണമാകുന്നു.
ഉറക്കമില്ലായ്മ
ആവശ്യത്തിന് ഉറക്കമില്ലാത്തതും സിർകാഡിയൻ റിഥം തടസപ്പെടുന്നതും ശരീരത്തിന്റെ മെറ്റബോളിസവും വിഷപദാർഥങ്ങൾ നീക്കം ചെയ്യാനുള്ള കഴിവും തകരാറിലാക്കുന്നു. ഇത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
മധുരത്തിന്റെ അമിതമായ ഉപയോഗം
മധുരം പ്രത്യേകിച്ച് പ്രൊസസ്ഡ് ഫുഡിലും പഞ്ചസാരയടങ്ങിയ ബിവറേജസിലുമുള്ള ഫ്രക്ടോസ് അമിതമായി ഉള്ളിൽ ചെല്ലുന്നത് കരളിനെ ദോഷകരമായി ബാധിക്കും. ഇത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിന്റെ പ്രധാന കാരണമാണ്.
വ്യായാമം ഇല്ലായ്മ
വ്യായാമക്കുറവും അടിവയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വ്യായാമം ഇല്ലാതെ വരുമ്പോൾ കൊഴുപ്പ് ഉപയോഗിക്കാനോ വിഘടിക്കാനോ സാധിക്കാതെ ശരീരത്തിൽ അടിഞ്ഞുകൂടുകയും ഇത് ഫാറ്റി ലിവറിന് കാരണമാകുകയും ചെയ്യുന്നു.
ചില മരുന്നുകളുടെ ഉപയോഗം
ചില ആന്റിബയോട്ടിക്കുകൾ, പാരസെറ്റാമോൾ ഉൾപ്പെടെയുള്ള ചില മരുന്നുകൾ അമിതമായി ഉപയോഗിക്കുന്നത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
നിർജലീകരണം
ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷപദാർത്ഥങ്ങൾ പുറന്തള്ളുന്നതിന് അത്യാവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ശരീരത്തിലെ വിഷപദാർത്ഥങ്ങൾ കെട്ടിക്കിടക്കാൻ കാരണമാകുകയും ഇത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
ഇന്റർനെറ്റിലെ വീഡിയോ കോളിംഗിലെ ഏറ്റവും വലിയ പേരായിരുന്ന സ്കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കൊപ്പമുള്ള വർഷങ്ങളുടെ വിശ്വസ്ത സേവനത്തിന് ശേഷമാണ് മൈക്രോസോഫ്റ്റ് സ്കൈപ്പ് അടച്ചുപൂട്ടുന്നത്. ഒരുകാലത്ത് ഇന്റർനെറ്റിലെ വീഡിയോ കോളിംഗിലെ ഏറ്റവും വലിയ പേരായിരുന്ന സ്കൈപ്പ് നിലവിൽ കാലഹരണപ്പെട്ട അവസ്ഥയിലാണ് ഉള്ളത്. 2025 മെയ് 5 ന് ഔദ്യോഗികമായി സ്‍കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കും. ഈ സാഹചര്യത്തിൽ, മൈക്രോസോഫ്റ്റ് സ്കൈപ്പ് അടച്ചുപൂട്ടാൻ തീരുമാനിച്ചതിന്റെ കാരണവും അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നതെന്തെന്നും അറിയാം.
സ്കൈപ്പ് അടച്ചുപൂട്ടാനുള്ള ഏറ്റവും വലിയ കാരണം മൈക്രോസോഫ്റ്റിന്റെ പൂർണ്ണ ശ്രദ്ധ മറ്റൊരു വീഡിയോ കോളിംഗ് ആപ്പായ ടീംസിൽ കേന്ദ്രീകരിച്ചതാണ് എന്നാണ് റിപ്പോർട്ടുകൾ. ഓഫീസ്, വ്യക്തിഗത സംഭാഷണങ്ങൾക്കുള്ള ഒരു വേദിയായാണ് മൈക്രോസോഫ്റ്റ് ടീംസിനെ വിഭാവനം ചെയ്തിട്ടുള്ളത്. സ്കൈപ്പ് ഇപ്പോൾ ഈ മത്സരത്തിൽ പിന്നിലാണ്. എല്ലാവരും അവരുടെ ആശയവിനിമയവും ജോലിയും ഒരിടത്ത് തന്നെ ചെയ്യണമെന്ന് മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ടീംസിന് മുൻഗണന നൽകുന്നത്. അതിനാൽ, സ്കൈപ്പ് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
സ്കൈപ്പ് ഷട്ട്ഡൗൺ ചെയ്യുന്നതിന് മുമ്പ് ടീംസിലേക്ക് മാറാൻ ഉപയോക്താക്കൾക്ക് മതിയായ സമയം മൈക്രോസോഫ്റ്റ് നൽകിയിട്ടുണ്ട്. അതായത്, 2025 മെയ് 5 വരെ നിങ്ങൾക്ക് സ്കൈപ്പ് ഉപയോഗിക്കാം. എന്നാൽ അതിനുശേഷം അത് നിർത്തലാക്കും. ഈ മാറ്റത്തിൽ ഉപയോക്താക്കൾക്ക് പൂർണ്ണ പിന്തുണ ലഭിക്കുമെന്നും അതുവഴി അവർക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ടീംസിലേക്ക് മാറാൻ കഴിയുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. സ്കൈപ്പിന്റെ പണമടച്ചുള്ള സേവനങ്ങൾക്കും ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. പുതിയ പെയ്ഡ് ഉപയോക്താക്കൾക്കായി സ്കൈപ്പ് ക്രെഡിറ്റ്, കോളിംഗ് പ്ലാനുകൾ വിൽക്കുന്നത് മൈക്രോസോഫ്റ്റ് നിർത്തി. എന്നാൽ നിങ്ങൾ ഇതിനകം തന്നെ പണമടച്ചുള്ള സ്കൈപ്പ് ഉപയോക്താവാണെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റും സബ്സ്ക്രിപ്ഷനും അടുത്ത പുതുക്കൽ തീയതി വരെ സാധുവായി നിലനിർത്താം. എങ്കിലും, നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ അവസാനിച്ചുകഴിഞ്ഞാൽ സ്കൈപ്പും അവസാനിക്കും.
സ്കൈപ്പിൽ നിന്ന് ടീംസിലേക്കുള്ള മാറ്റം മൈക്രോസോഫ്റ്റ് എളുപ്പമാക്കിയിട്ടുണ്ട്. നിങ്ങൾ ഒരു സ്കൈപ്പ് ഉപയോക്താവാണെങ്കിൽ, നിങ്ങളുടെ സ്കൈപ്പ് അക്കൗണ്ട് ഉപയോഗിച്ച് ടീംസിൽ ലോഗിൻ ചെയ്താൽ മതി. ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങളുടെ എല്ലാ കോൺടാക്റ്റുകളും ചാറ്റുകളും കോളുകളും ടീമുകളിലേക്ക് എളുപ്പത്തിൽ കൈമാറാൻ കഴിയും. വൺ-ഓൺ-വൺ കോളുകൾ, ഗ്രൂപ്പ് ചാറ്റുകൾ, ഫയൽ പങ്കിടൽ തുടങ്ങിയ ഫീച്ചറുകൾ കലണ്ടർ, മറ്റ് ഉപകരണങ്ങൾ എന്നിവയ്‌ക്കൊപ്പം ടീംസിൽ ഇതിനകം ലഭ്യമാണ്. 2003ലാണ് സ്കൈപ്പ് ആദ്യമായി ലോഞ്ച് ചെയ്തത്. 2011ലാണ് സ്കൈപ്പ് കമ്മ്യൂണിക്കേഷനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നത്
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ മൊബൈൽ ഫോണുകൾ അത്യാവശ്യമാണ്. ജോലി മുതൽ വിനോദം വരെ എല്ലാം സ്മാർട്ട്‌ഫോണുകളിലൂടെയാണ് സംഭവിക്കുന്നത്. എന്നാൽ സ്പാം കോളുകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു ദൈനംദിന തലവേദനയാണ്. ലോണുകൾ, ഇൻഷുറൻസ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്ന സ്പാം കോളുകൾ തുടങ്ങിയവ വലിയ ശല്യമായിരിക്കും പലർക്കും. ഈ കോളുകൾ പലപ്പോഴും നിങ്ങൾക്ക് തിരക്കുള്ള സമയങ്ങളിൽ വരികയും നിങ്ങളുടെ മാനസികാവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല സ്വകാര്യതയ്ക്കും ഡാറ്റ മോഷണത്തിനും പോലും സാധ്യതയുണ്ടാക്കുന്നു. ഇപ്പോഴിതാ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങള്‍ ജിയോ, എയര്‍ടെല്‍, വി അല്ലെങ്കില്‍ ബിഎസ്എന്‍എല്‍ എന്നിങ്ങനെ ഏത് നെറ്റ്‍വര്‍ക്ക് ഉപയോഗിച്ചാലും എല്ലാ പ്രമോഷണല്‍, സ്പാം കോളുകളും ഒരു തടസവുമില്ലാതെ ബ്ലോക്ക് ചെയ്യാന്‍ കഴിയും. ഇതിനായി ഡിഎന്‍ഡി (ഡു നോട്ട് ഡിസ്റ്റര്‍ബ്) സേവനം ഉപയോഗിക്കണം എന്നുമാത്രം.
അനാവശ്യ ആശയവിനിമയങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)ആരംഭിച്ച സർക്കാർ പിന്തുണയുള്ള സൗജന്യ സേവനമാണിത്. ഏത് നെറ്റ്‌വർക്കിലും ഡിഎൻഡി സജീവമാക്കാൻ, നിങ്ങളുടെ ഫോണിൽ നിന്ന് “START 0” എന്ന ടെക്സ്റ്റ് 1909 ലേക്ക് അയയ്ക്കുക. തുടർന്ന് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള സ്ഥിരീകരണ ഘട്ടങ്ങൾ നിങ്ങൾക്ക് ലഭിക്കും
എയർടെൽ ഉപയോക്താക്കൾ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
എയർടെൽ താങ്ക്സ് ആപ്പ് തുറക്കുക ‘കൂടുതൽ’ അല്ലെങ്കിൽ ‘സേവനങ്ങൾ’ എന്നതിൽ ടാപ്പ് ചെയ്യുക. താഴേക്ക് സ്ക്രോൾ ചെയ്ത് ഡിഎൻഡി ഓപ്ഷൻ കണ്ടെത്തുക. നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കോളുകളുടെ വിഭാഗങ്ങൾ തിരഞ്ഞെടുക്കുക.
ജിയോ ഉപയോക്താക്കൾ
മൈജിയോ ആപ്പ് തുറക്കുക മെനുവിലേക്ക് പോകുക സെറ്റിംഗ്‍സ്> സർവ്വീസ് സെറ്റിംഗ്‍സ് എന്നതിൽ ടാപ്പ് ചെയ്യുക ‘ഡു നോട്ട് ഡിസ്റ്റർബ്’ തിരഞ്ഞെടുത്ത് അത് ഓണാക്കുക
വിഐ (വോഡഫോൺ-ഐഡിയ) ഉപയോക്താക്കൾ
Vi ആപ്പ് ലോഞ്ച് ചെയ്യുക മെനുവിലേക്ക് പോകുക ഡിഎൻഡി ഓപ്ഷൻ തുറക്കുക പ്രമോഷണൽ സന്ദേശങ്ങളും കോളുകളും തടയുക
ബിഎസ്‌എൻഎൽ ഉപയോക്താക്കൾ
ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്ക് 1909 എസ്‌എംഎസ് രീതി ഉപയോഗിച്ചോ അല്ലെങ്കിൽ ബിഎസ്‌എൻഎൽ ഡിഎൻഡി രജിസ്ട്രേഷൻ പേജ് ഓൺലൈനായി സന്ദർശിച്ചോ സ്പാം കോളുകൾ തടയാനും കഴിയും.
സ്പാം കോളുകൾ എന്നെന്നേക്കുമായി ഒഴിവാക്കാം
ഈ ലളിതമായ സെറ്റിംഗ്‌സ് മാറ്റത്തിലൂടെ, നിങ്ങൾക്ക് ദിവസേനയുള്ള സ്‍പാം കോൾ അസ്വസ്ഥതകളിൽ നിന്ന് സ്വയം സംരക്ഷിക്കാനും നിങ്ങളുടെ സ്വകാര്യതയും മനസ്സമാധാനവും സംരക്ഷിക്കാനും കഴിയും.
അറിയാത്ത ഭാഷയിലുള്ള മെസ്സേജുകൾ പലർക്കും ആശയവിനിമയത്തിന് തടസ്സം സൃഷ്ടിക്കാറുണ്ട് . എന്നാൽ ഇതിനൊരു പരിഹാരത്തിനൊരുങ്ങുകയാണ് വാട്സാപ്പ് . മനസിലാകാത്ത ഭാഷയിൽ വരുന്ന മെസ്സേജുകൾ ഇനി വാട്സാപ്പ് തന്നെ ട്രാൻസലേറ്റ് ചെയ്യും. നമുക്കിഷ്ടപ്പെട്ട ഭാഷയിലേക്ക് മെസ്സേജുകൾ ട്രാൻസലേറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്സാപ്പ്. ഒരു സ്മാർട്ട്‌ഫോണിൽ ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ഭാഷാ പായ്ക്കുകൾ തെരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യാൻ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെടും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
ജനപ്രിയ എഐ അധിഷ്ഠിത ചാറ്റ് ടൂളായ പെർപ്ലെക്സിറ്റി എഐ ഇനി വാട‌്‌സ്ആപ്പ് വഴി നേരിട്ട് ഉപയോഗിക്കാം. പെർപ്ലെക്സിറ്റി എഐ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസ് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. ടെലിഗ്രാമിൽ “askplexbot” എന്ന പേരിൽ ആക്‌സസ് ചെയ്യാവുന്ന ഈ എഐ അസിസ്റ്റന്‍റ് ഇനിമുതൽ ഇന്ത്യയിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട‌്‌സ്ആപ്പിലും ലഭ്യമാകും. ഉപയോ.ക്താക്കള്‍ സൈന്‍ അപ്പ് ചെയ്യുകയോ ലോഗിന്‍ ചെയ്യുകയോ ചെയ്യേണ്ടിവരുന്ന വെബ്, മൊബൈല്‍ ആപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് പെര്‍പ്ലെക്സിറ്റിയുടെ വാട‌്‌സ്ആപ്പ് പതിപ്പ്. ഒരു അക്കൗണ്ടിന്‍റെ ആവശ്യമില്ലാതെ തന്നെ നിങ്ങള്‍ക്ക് “askplexbot” വഴി ചോദ്യങ്ങള്‍ ചോദിക്കാനും ഗവേഷണം നടത്താനും ഉള്ളടക്കം സംഗ്രഹിക്കാനും ഇഷ്‍ടാനുസൃത ഇമേജുകള്‍ സൃഷ്ടിക്കാനും കഴിയും. പെർപ്ലെക്സിറ്റി എഐ ഉപയോഗിക്കുന്നതിന് നിങ്ങളുടെ മൊബൈൽ കോൺടാക്റ്റുകളിൽ +1 (833) 436-3285 എന്ന നമ്പർ സേവ് ചെയ്യുക. ഇതിനുശേഷം നിങ്ങളുടെ ചോദ്യങ്ങൾ നേരിട്ട് വാട‌്‌സ്ആപ്പ് ചാറ്റിൽ ചോദിക്കാം. സ്മാർട്ട്‌ഫോണുകൾ, ഡെസ്‍ക്‌ടോപ്പ് പിസികൾ, മാക്കുകൾ, വാട‌്‌സ്ആപ്പ് വെബ് എന്നിവയിലും ഈ സേവനം പ്രവർത്തിക്കുന്നു. പെർപ്ലെക്സിറ്റി എഐക്ക് മുമ്പ്, ചാറ്റ്‍ജിപിടി, മെറ്റ എഐ എന്നിവ വാട‌്‌സ്ആപ്പില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതായത് ഇപ്പോൾ ഉപയോക്താക്കൾക്ക് വാട‌്‌സ്ആപ്പില്‍ നിരവധി എഐ ടൂളുകളുടെ ഓപ്ഷൻ ഉണ്ട് എന്ന് ചുരുക്കം
വാട‌്‌സ്ആപ്പില്‍ ചാറ്റ്‍ജിപിടി അല്ലെങ്കിൽ മെറ്റ എഐ എന്നിവയുമായി ഉപയോക്താക്കൾ എങ്ങനെ ഇടപഴകുന്നു എന്നതിന് സമാനമാണ് പെർപ്ലെക്സിറ്റിയും. സൈൻ-അപ്പുകളോ ലോഗിൻ ചെയ്യലോ ഇല്ലാതെ തന്നെ അവരുടെ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന പെർപ്ലെക്സിറ്റിയുടെ ഈ നീക്കം ഇന്ത്യ പോലുള്ള പ്രദേശങ്ങളിലെ ഉപയോക്താക്കളിലേക്ക് എഐ ടൂളുകൾ കൂടുതൽ എത്തിച്ചേരുന്നതിന് സഹായിക്കും. വാട‌്‌സ്ആപ്പ് ഭൂരിഭാഗം ഇന്ത്യൻ ജനതയുടെയും ദൈനംദിന ആശയവിനിമയത്തിൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നതിനാൽ വിപുലമായ എഐ ഉപകരണങ്ങൾ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാകും.
നിരന്തര ആശയ വിനിമയത്തിനായി വാട്സാപ്പിനെ ആശ്രയിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. വാട്സാപ്പ് പണി മുടക്കിയാല്‍ പിന്നെ പറയാനുമില്ല. ചില ഐ ഫോണ്‍ മോഡലുകളില്‍ മേയ് അഞ്ചു മുതല്‍ വാട്സാപ്പ് സേവനങ്ങള്‍ ലഭ്യമാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഐഒഎസ് 15.1 ന് ശേഷമുള്ള അപ്ഡേറ്റ് ഉപയോഗിക്കുന്നവര്‍ക്ക് വാട്സാപ്പ് സേവനം തടസപ്പെടില്ല. ഫോണില്‍ തുടര്‍ന്നും വാട്സാപ്പ് സപ്പോര്‍ട്ട് ചെയ്യും.
എന്നാല്‍ ഐഒഎസ് 15.1 ഓ അതിന് മുന്‍പുള്ള പതിപ്പുകളോ ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കണം. മേയ് അഞ്ചുമുതല്‍ വാട്സാപ്പ് കിട്ടില്ല. ഐ ഫോണ്‍ 5 എസ്, ഐ ഫോണ്‍ 6, ഐ ഫോണ്‍ 6 പ്ലസ് എന്നീ മോഡലുകളിലാണ് വരുന്ന തിങ്കളാഴ്ച മുതല്‍ വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്നത്. ഈ ഫോണുകള്‍ ഐഒഎസ് 14 വെര്‍ഷനാണുള്ളത്. ഇത് ഐഒഎസ് 15ലേക്ക് അപ്‍ഡേറ്റ് ചെയ്യാന്‍ കഴിയാത്തതാണ് പ്രശ്നം. മോഡലുകള്‍ കാലഹരണപ്പെട്ടതായി ആപ്പിള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇവയ്ക്ക് സോഫ്റ്റ്വെയര് അപ്ഡേറ്റുകളോ, റിപ്പയറുകളോ ലഭ്യമല്ല. അതുകൊണ്ടുതന്നെ ഇവ തുടര്‍ന്നും ഉപയോഗിക്കുന്നത് സുരക്ഷിതമാവില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. പഴയ ഐ ഫോണില്‍ വാട്സാപ്പ് ബിസിനസ് ഉപയോഗിക്കുന്നവര്‍ മോഡല്‍ അപ്ഗ്രേഡ് ചെയ്യണമെന്ന് ആപ്പിള്‍ വ്യക്തമാക്കുന്നു.
വാട്സാപ്പ് റിയാക്ഷനില്‍ ഇനി സ്റ്റിക്കറുകളും അയക്കാം. 2024 ലാണ് വാട്‌സാപ്പ് ഇമോജി റിയാക്ഷനുകള്‍ അവതരിപ്പിച്ചത്. ടെക്സ്റ്റ് സന്ദേശങ്ങള്‍ക്ക് ഇമോജികള്‍ ഉപയോഗിച്ച് മറുപടി നല്‍കാന്‍ ഇതുവഴി സാധിക്കും. ഇപ്പോള്‍ ഇമോജി റിയാക്ഷനുകളെ പോലെ സ്റ്റിക്കറുകളും റിയാക്ഷനുകളായി അയക്കാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ തന്നെ ഈ സൗകര്യം ലഭ്യമാണ്. എന്നാല്‍ അത് ഐഒഎസില്‍ മാത്രമേയുള്ളൂ. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റ ഇന്‍ഫോ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഈ ഇമോജി റിയാക്ഷന്‍ സൗകര്യം ആന്‍ഡ്രോയിഡിലും ഐഒഎസിലും എത്തും.
ഇമോജികളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വ്യക്തിപരമായ രീതിയില്‍ സന്ദേശങ്ങളോട് പ്രതികരിക്കാന്‍ സ്റ്റിക്കറുകള്‍ സഹായിക്കും. ടെക്‌സ്റ്റ് സന്ദേശങ്ങള്‍ക്കും മീഡിയക്കും സ്റ്റിക്കര്‍ ഉപയോഗിച്ച് റിയാക്ഷന്‍ അയക്കാം.
വാട്‌സാപ്പിന്റെ ഒഫിഷ്യല്‍ സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത സ്റ്റിക്കറുകളും തേഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്ന് ഇമ്പോര്‍ട്ട് ചെയ്ത സ്റ്റിക്കറുകളും റിയാക്ഷനുകളായി അയക്കാനാവും.
നിലവില്‍ സ്റ്റിക്കര്‍ റിയാക്ഷന്‍ ഫീച്ചര്‍ നിര്‍മാണ ഘട്ടത്തിലാണ് വാട്‌സാപ്പിന്റെ ഭാവി അപ്‌ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചറും വരുമെന്ന് പ്രതീക്ഷിക്കാം.
ഇൻസ്റ്റഗ്രാമിൽ റീലുകൾ ഉണ്ടാക്കിയ വിപ്ലവം ചെറുതൊന്നുമല്ല. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു റീലുകൾ. നിരവധി കണ്ടെന്റ് ക്രിയേറ്റർമാർ തങ്ങളുടെ ഉപജീവനമാർഗമായി തന്നെ റീലുകളെ കണ്ടുതുടങ്ങിയിട്ടുണ്ട്.
പലപ്പോഴും റീലുകൾ നിർമിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന് ഈ വീഡിയോ എങ്ങനെ എഡിറ്റ് ചെയ്യുമെന്നതാണ്. എഫ്‌സിപി, കാപ് കട്ട്, വിഡ്‌മേറ്റ് തുടങ്ങി നിരവധി അപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും ഉണ്ടെങ്കിലും പലപ്പോഴും ഇതിൽ പല ആപ്പുകളും പണമടച്ച് ഉപയോഗിക്കേണ്ട പ്രീമിയം ഫീച്ചറുകളാണ് പ്രൊവൈഡ് ചെയ്യുന്നത്. എന്നാൽ ഇപ്പോഴിതാ ഇൻസ്റ്റഗ്രാം റീലുകൾ എഡിറ്റ് ചെയ്യുന്നതിനായി പുതിയ ആപ് തന്നെ നിർമിച്ചിരിക്കുകയാണ് മെറ്റ. നിലവിൽ റീലുകൾക്കായി ഇൻസ്റ്റാഗ്രാം ബിൽറ്റ്-ഇൻ എഡിറ്റിംഗ് സവിശേഷതകൾ ഫീച്ചറുകൾ ഉണ്ടെങ്കിലും ഇതിൽ അധികം ഓപ്ഷനുകൾ ഉണ്ടാവാറില്ല.
ഇപ്പോഴിതാ ഈ പോരായ്മ നികത്താനായിട്ടാണ് എഡിറ്റ്‌സ് എന്ന പേരിൽ പുതിയ ആപ്പ് തന്നെ ഇൻസ്റ്റഗ്രാം ആരംഭിച്ചിരിക്കുന്നത്. ക്ലിപ്പ്-ലെവൽ എഡിറ്റിംഗ് ഉൾപ്പെടെയുള്ള പ്രോ-ഗ്രേഡ് സവിശേഷതകൾ ആപ്പിന്റെ പ്രത്യേകതയാണ്. ഗ്രീൻ സ്‌ക്രീൻ, ട്രാൻസിഷനുകൾ എന്നിവയും ഈ ആപ്പിലുണ്ട്. എഡിറ്റ്‌സ് ആപ്പിൽ നിന്ന് നേരിട്ട് ഇൻസ്റ്റാഗ്രാമിലേക്കും ഫേസ്ബുക്കിലേക്കും വീഡിയോ പങ്കിടാനും സാധിക്കും. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചാണ് എഡിറ്റ്‌സ് ആപ്പും തുറക്കേണ്ടത്. എഡിറ്റ്‌സ് ആപ്പ് തുറക്കുമ്പോൾ, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാൻ അപ്പ് നിർദ്ദേശിക്കും. ഇൻസ്റ്റഗ്രാം ആപ്പും എഡിറ്റ്‌സ് ആപ്പും ഒരേ ഫോണിൽ ഉണ്ടെങ്കിൽ ഇൻസ്റ്റഗ്രാമിൽ തുടരുക എന്ന ഓപ്ഷൻ ക്ലിക് ചെയ്താൽ മതി.
ക്ലിപ്പുകൾ ട്രിം ചെയ്യുന്നതിനും, വോളിയം ക്രമീകരിക്കുന്നതിനും, വീഡിയോയുടെ വേഗത മാറ്റുന്നതിനുമുള്ള ഓപ്ഷനുകൾ പുതിയ ആപ്പിൽ ലഭ്യമാണ്. വീഡിയോകളുടെ കളർ ഗ്രേഡിങും ഇൻസ്റ്റാഗ്രാമിന്റെ സ്വന്തം പ്രീസെറ്റുകൾ ഉൾപ്പെടെയുള്ള ബിൽറ്റ്-ഇൻ ഫിൽട്ടറുകളും ആപ്പിൽ ഉണ്ട്. വീഡിയോയിൽ നിന്ന് ഓഡിയോ ക്ലിപ്പുകൾ എക്സ്ട്രാക്റ്റുചെയ്യാനും ആവശ്യാനുസരണം അവ എഡിറ്റുചെയ്യാനോ ഒഴിവാക്കാനോ സാധിക്കും. ഇതിന് പുറമെ മെറ്റ എഐ നൽകുന്ന കട്ടൗട്ട് എന്ന സവിശേഷതയും എഡിറ്റ്‌സ് ആപ്പിൽ ഉണ്ട്. ഇതിലൂടെ മാസ്‌കിങ് അടക്കമുള്ള എഡിറ്റിങ് സങ്കീർണതകളെ കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റാൻ സാധിക്കും.
വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവര്‍ തമ്മിലും ഇനി വാട്‌സ്ആപ്പ് ചാറ്റ് എളുപ്പമാകും. ആശയവിനിമയം സുഗമമാക്കുന്നതിന് മെസേജ് ട്രാന്‍സലേറ്റിങ് ഫീച്ചര്‍ കൊണ്ടുവരികയാണ് വാട്‌സ്ആപ്പ് എന്ന് റിപ്പോര്‍ട്ട്. നമ്മുടെ ഭാഷയില്‍ ടൈപ്പ് ചെയ്യുന്ന മെസേജ്, സ്വീകര്‍ത്താവിന്‍റെ ഭാഷയിലേക്ക് സ്വയം വിവര്‍ത്തനം ചെയ്‌ത് തരുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
നിലവിൽ, ഇത്തരം മെസേജുകള്‍ അയക്കാന്‍ മറ്റൊരു വിവര്‍ത്തന ആപ്പിലേക്ക് പോയി വിവര്‍ത്തനം ചെയ്‌ത ശേഷം വാട്‌സ്ആപ്പില്‍ വന്ന് പേസ്‌റ്റ് ചെയ്യുകയാണ് ഏക മാര്‍ഗം. എന്നാല്‍ ഉപയോക്താക്കൾക്ക് ഉടൻ തന്നെ പുതിയ ഓട്ടോമാറ്റിക് ഓൺ-ഡിവൈസ് വിവർത്തന സന്ദേശ ഫീച്ചര്‍ ലഭിക്കും. ഇത് എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും (E2EE) ഉറപ്പാക്കും.
ട്രാന്‍ലേറ്റിങ് ഫീച്ചര്‍ കുറച്ചുകാലമായി വാട്‌സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മെറ്റാ ഉടമസ്ഥതയിലുള്ള WABetaInfo എന്ന ആപ്ലിക്കേഷന്‍ ആൻഡ്രോയിഡ് 2.25.12.25-നുള്ള വാട്‌സ്ആപ്പ് ബീറ്റയിൽ പുതിയ സവിശേഷത പരീക്ഷിക്കാൻ തുടങ്ങിയതായി പറയുന്നു.
പുതിയ സവിശേഷത പ്രവർത്തനക്ഷമമായി കാണിക്കുന്ന സ്‌ക്രീൻഷോട്ടുകൾ WABetaInfo പങ്കുവച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച്, ഭാഷാ പായ്ക്കുകൾ ഡൗൺലോഡ് ചെയ്യാനും സന്ദേശങ്ങൾ നേരിട്ട് ആപ്പിനുള്ളിൽ വിവർത്തനം ചെയ്യാനുമുള്ള സംവിധാനമാണ് വാട്‌സ്ആപ്പ് നല്‍കുന്നത്. നിലവിൽ, സ്‌പാനിഷ്, അറബിക്, പോർച്ചുഗീസ് (ബ്രസീൽ), റഷ്യൻ ഭാഷകളാണ് വാട്‌സ്ആപ്പ് വിവർത്തനം ചെയ്‌ത് പരീക്ഷിക്കുന്നത്.ഭാഷാ പായ്ക്ക് ഡൗൺലോഡ് ചെയ്ത ശേഷം ഉപയോക്താക്കൾ ചാറ്റ് ഇൻഫോ സ്‌ക്രീനിലേക്ക് പോയി സന്ദേശങ്ങൾ ഏത് ഭാഷയിലേക്ക് സ്വയമേവ വിവർത്തനം ചെയ്യണമെന്ന് വ്യക്തമാക്കാം. ഓരോ ചാറ്റിനും വ്യത്യസ്‌ത വിവർത്തന ക്രമീകരണങ്ങൾ ഏര്‍പ്പെടുത്താനാകും. അതായത് ഉപയോക്താക്കൾക്ക് ഓരോ കോൺടാക്റ്റിനും വ്യത്യസ്‌ത വിവർത്തന ഭാഷ സെറ്റ് ചെയ്യാന്‍ കഴിയും.
ഇങ്ങോട്ട് വരുന്ന സന്ദേശങ്ങളുടെ ഭാഷ സ്വയമേവ കണ്ടെത്താന്‍ ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ഭാഷാ പായ്ക്ക് ഇൻസ്റ്റാൾ ചെയ്യാനും കഴിയുമെന്ന് റിപ്പോർട്ടുണ്ട്. ഈ ഫീച്ചര്‍ വരുന്നതോടെ വ്യത്യസ്‌ത ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പ് ചാറ്റ് അടക്കം സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവർത്തന ഫീച്ചര്‍ വാട്‌സ്ആപ്പ് ചാനലുകൾക്കും ലഭ്യമാണ്.
അതേസമയം വിവർത്തനത്തിന്‍റെ കൃത്യതയെപ്പറ്റിയുള്ള ആശങ്കയും ഉയരുന്നുണ്ട്. പരീക്ഷണ ഘട്ടം അവസാനിച്ചു കഴിഞ്ഞാൽ ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് വാട്‌സ്ആപ്പ് തുടർച്ചയായി പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് പതിവാണ്. ഇപ്പോഴിതാ വ്യക്തികൾക്കും ഗ്രൂപ്പ് ചാറ്റുകൾക്കുമായി സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്‌സ്ആപ്പ് ഒരു പുതിയ ഫീച്ചർ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. ‘അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി’ എന്ന് വിളിക്കപ്പെടുന്ന ഫീച്ചർ ആണ് അവതരിപ്പിച്ചത്. ഈ ഫീച്ചർ ഉപയോക്താക്കൾ ചാറ്റുകൾ എക്‌സ്‌പോർട്ട് ചെയ്യുന്നതിൽ നിന്നും അവരുടെ ഫോണുകളിൽ മീഡിയ സ്വയമേവ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്നും തടയുന്നു. ഈ സവിശേഷത ഓണായിരിക്കുമ്പോൾ ഒരു ചാറ്റുകളും എക്സ്പോർട്ട് ചെയ്യാൻ കഴിയില്ല. ചാറ്റിൽ അയച്ച മീഡിയ ഫയലുകൾ സ്വയമേവ ഡൗൺലോഡ് ചെയ്യപ്പെടില്ല. ഇതിലൂടെ ചാറ്റുകൾക്ക് ഒരു അധിക സ്വകാര്യത നൽകുന്നു. മെറ്റാ എഐ പോലുള്ള എഐ സവിശേഷതകളിൽ ചാറ്റ് സന്ദേശങ്ങൾ ഉപയോഗിക്കാനും കഴിയില്ല
സംഭാഷണത്തിന്‍റെ സ്വകാര്യത ഉറപ്പാക്കുകയും ചാറ്റിന്‍റെ ഉള്ളടക്കം ചാറ്റിന് പുറത്ത് പങ്കിടാൻ കഴിയില്ലെന്നും ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ന് വാട്‌സ്ആപ്പ് പറയുന്നു. എല്ലാ അംഗങ്ങളും പരസ്‍പരം നന്നായി അറിയാത്തതും എന്നാൽ സംഭാഷണം സെൻസിറ്റീവ് ആയിരിക്കാവുന്നതുമായ ഗ്രൂപ്പുകളിൽ ഈ ഫീച്ചർ പ്രത്യേകിച്ചും ഉപയോഗപ്രദമാണെന്ന് വാട്‌സ്ആപ്പ് പറയുന്നു. ചാറ്റ് വിവരങ്ങൾ പുറത്തുപോകുന്നില്ലെന്ന് ഈ സവിശേഷത ഉറപ്പാക്കുന്നു.
ഈ പുതിയ ഫീച്ചർ ഓണാക്കാൻ വാട്‌സ്ആപ്പിലെ ചാറ്റ് അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റിലേക്ക് പോകുക. ചാറ്റ് നെയിമിൽ ടാപ്പ് ചെയ്യുക. അവിടെ നിങ്ങൾക്ക് ‘അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി’ എന്ന ഓപ്ഷൻ കാണാൻ കഴിയും. അതിൽ ടാപ്പ് ചെയ്‌ത് നിങ്ങൾക്ക് ഫീച്ചർ ഓണാക്കാൻ സാധിക്കും. ഇത് ഈ ഫീച്ചറിന്‍റെ ആദ്യ പതിപ്പാണെന്നും ഭാവിയിൽ ഇതിൽ കൂടുതൽ സുരക്ഷാ സവിശേഷതകൾ ചേർക്കുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു
നിലവിൽ വാട്‌സ്ആപ്പിന്‍റെ സ്വകാര്യതയുടെ അടിസ്ഥാനം ഇപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണെന്നും ഇത് അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രമേ സന്ദേശങ്ങളും കോളുകളും കാണാനോ കേൾക്കാനോ കഴിയൂ എന്ന് ഉറപ്പാക്കുന്നുവെന്നും വാട്‌സ്ആപ്പ് അവകാശപ്പെടുന്നു. എന്നാൽ ഇപ്പോൾ അതിൽ കൂടുതൽ സുരക്ഷ വാട്‌സ്ആപ്പിലേക്ക് ചേര്‍ക്കുന്നു എന്നാണ് വാട്‌സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റയുടെ വാദം.
ലോകമാകമാനം ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് വാട്‌സാപ്പ്. സന്ദേശങ്ങള്‍ പെട്ടെന്ന് കൈമാറാനായി ഉപയോഗിക്കുന്ന വാട്ട്‌സാപ്പില്‍ ഇന്ന് ഒരുപാട് പുതിയ ഫീച്ചറുകള്‍ നിലവിലുണ്ട്. ഇപ്പോഴിതാ ഇന്‍കമിങ്ങ് ചാറ്റുകള്‍ ആപ്പിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന പുതിയ ട്രാന്‍സ്ലേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വാട്‌സാപ്പ്.
ഡൗണ്‍ലോഡ് ചെയ്യാനാവുന്ന ഭാഷാപാക്കുകള്‍ ഉപയോഗിച്ചാണ് ഈ ടൂള്‍ പ്രവര്‍ത്തിക്കുക. സംഭാഷണങ്ങള്‍ പൂര്‍ണമായും എന്‍ ക്രിപ്റ്റ് ചെയ്യപ്പെടുമെന്നതിനാല്‍ സ്വകാര്യതയെ പറ്റിയുള്ള ആശങ്കകളും വേണ്ട. ചാറ്റ് സെറ്റിങ്ങ്‌സ് സെക്ഷനില്‍ ഇതിനായി ട്രാന്‍സ്ലേറ്റ് മെസേജസ് എന്ന ടോഗിള്‍ ഓരോ ചാറ്റ് അടിസ്ഥാനത്തിലും കാണാന്‍ കഴിയുന്ന വിധമാകും സംവിധാനം. ഈ ഫീച്ചര്‍ ആക്ടീവ് ആക്കിയാല്‍ നിലവില്‍ സ്പാനിഷ്, അറബിക്, ഹിന്ദി,റഷ്യന്‍,പോര്‍ച്ചുഗീസ് തുടങ്ങിയ ഭാഷകള്‍ ട്രാന്‍സ്ലേറ്റ് ചെയ്യാനാകും.
ഒരു ഭാഷ തിരെഞ്ഞെടുത്താല്‍ ആ ഭാഷാപായ്ക്കും ഫോണില്‍ ഡൗണ്‍ലോഡ് ആകും. ഉപഭോക്താക്കള്‍ക്ക് ചാറ്റിലെ ത്രി-ഡോട്ട് മെനുവില്‍ പോയി വ്യൂ ട്രാന്‍സ്ലേഷന്‍ ഓപ്ഷന്‍ എടുക്കാന്‍ സാധിക്കും.നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെറിയ വിഭാഗം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് സേവനം ലഭ്യമായിട്ടുള്ളത്.
മുംബൈ: ലോകം അഞ്ചാംതലമുറ ടെലികോം സാങ്കേതികവിദ്യയെ (5ജി)ക്കുറിച്ച് ചർച്ചചെയ്യുമ്പോൾ 10ജി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ചൈന. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോർട്ട്. ഒരു സിനിമ പൂർണമായി സെക്കൻഡുകൾകൊണ്ട് ഡൗൺലോഡ് ചെയ്യാനാകും.
ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും 5ജി വ്യാപകമായി വരുന്നതേയുള്ളൂ. ഇതിനിടെയാണ് ചൈനയിലെ ഷിയോങ് ജില്ലയിൽ ചൈന 10ജി ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് പരീക്ഷിക്കാൻ തുടങ്ങിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേർന്ന് 50 ജി-പിഒഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കൻഡിൽ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബർ ഒപ്ടിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കൽ നെറ്റ്‌വർക്ക് അഥവാ 50 ജി-പിഒഎൻ. സെക്കൻഡിൽ 50 ജിഗാബൈറ്റ് വരെ വേഗം ആർജിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്.
സിനിമ ഡൗൺലോഡിങ്ങിനെക്കാൾ െവർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്, സ്മാർട്ട് സിറ്റികൾ, ഡ്രൈവറില്ലാ കാറുകൾ എന്നിങ്ങനെ ഭാവിയെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങൾക്കായാണ് പുതിയ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്.
ന്യൂഡൽഹി: 2,000 രൂപക്ക് മുകളിലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഇടപാടുകൾക്ക് ചരക്ക് സേവന നികുതി (ജി.എസ്.ടി) ചുമത്താൻ പദ്ധതിയിടുന്നെന്ന വാദം തള്ളി കേന്ദ്ര സർക്കാർ. നിലവിൽ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ വാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അത്തരമൊരു നിർദ്ദേശം പരിഗണനയിലില്ലെന്നും ധനമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 18 ശതമാനം ജി.എസ്.ടി ചുമത്താൻ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന നിരവധി റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. ഇത്തരം പോസ്റ്റുകൾക്ക് വിശദീകരണം ആയിട്ടാണ് ധനമന്ത്രാലയത്തിന്റെ ഈ ഉത്തരവ്. നിലവിൽ ജി.എസ്.ടി ചുമത്താനുള്ള നിർദേശം സർക്കാരിന്റെ മുന്നിലില്ല. ചില ഡിജിറ്റൽ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട് മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എം.ഡി.ആർ) പോലുള്ള ചാർജുകൾക്ക് ജി.എസ്.ടി ചുമത്തുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്കുള്ള (പി.2.എം) യു.പി.ഐ ഇടപാടുകൾക്കുള്ള എം.ഡി.ആർ നീക്കം ചെയ്തതിനാൽ നിലവിൽ യു.പി.ഐ ഇടപാടുകൾക്ക് ജി.എസ്.ടി ബാധകമല്ലെന്നും യു.പി.ഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രാലയം അറിയിച്ചു.
സ്വകാര്യത ഉറപ്പാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. സെൻസിറ്റീവായ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യുന്നത് തടയാനുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വാട്ട്‌സാപ്പ് ഐഒഎസ് ബീറ്റ v25.10.10.70 അപ്‌ഡേറ്റിൽ, കമ്പനി ഒരു അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഫീച്ചർ അവതരിപ്പിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഫീച്ചർ ഓണാക്കിക്കഴിഞ്ഞാൽ, രണ്ട് വ്യക്തികൾ പരസ്പരം അയയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സ്വീകർത്താവിന്റെ ഗാലറിയിലേക്ക് ഡൗൺലോഡ് ആവില്ല. ചാറ്റ് ഹിസ്റ്ററി മറ്റൊരു ഡിവൈസിലേക്ക് എക്‌സ്‌പോർട്ട് ചെയ്യാനും കഴിയില്ല. ഇത്തരത്തിൽ വ്യക്തികൾക്കിടയിലുള്ള പ്രൈവറ്റ് ചാറ്റുകൾ സംരക്ഷിക്കപ്പെടും. മീഡിയ ഫയൽ ഗാലറിയിലേക്ക് സേവ് ചെയ്യാൻ ശ്രമിച്ചാൽ ‘അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഓൺ ആണ്, ഇത് മീഡിയ ഓട്ടോ-സേവ് ആകുന്നത് തടയുന്നു’ എന്ന സന്ദേശം പോപ്പ്-അപ്പായി ദൃശ്യമാകും.
കുറച്ച് മാസങ്ങൾക്കുള്ളിൽ ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് വിവരം. ആൻഡ്രോയ്ഡ് പതിപ്പിലേക്കും ഈ ഫീച്ചർ ലഭ്യമാകുമെന്ന് വിവരമുണ്ട്.
കാലിഫോര്‍ണിയ: വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോളുകള്‍ ഏറെ ഇഷ്ടമാണെങ്കിലും അതിലൊരു റിസ്‌ക് ഉണ്ട്. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നോ, താത്പര്യമില്ലാത്തവരോ വീഡിയോ കോള്‍ വിളിച്ചാല്‍ ക്യാമറ ഓഫാക്കി അറ്റന്‍ഡ് ചെയ്യാന്‍ നിലവില്‍ വാട്‌സ്ആപ്പില്‍ മാര്‍ഗമില്ല. പകരം വീഡിയോ കോള്‍ എടുക്കാതിരിക്കുകയോ കട്ട് ചെയ്യുകയോ മാത്രമാണ് പോംവഴി. ഇനി ഈ സങ്കീര്‍ണതകളെല്ലാം ഒഴിവാക്കാന്‍ വഴിയൊരുങ്ങുകയാണ്. വാട്സ്ആപ്പില്‍ വരുന്ന വീഡിയോ കോളുകള്‍ ക്യാമറ ഓഫാക്കിയ ശേഷം അറ്റന്‍ഡ് ചെയ്യാനാവുന്ന ഫീച്ചര്‍ മെറ്റ തയ്യാറാക്കുകയാണ്. വാട്സ്ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് ആന്‍ഡ്രോയ്ഡ് അതോറിറ്റി പറയുന്നു. ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പുത്തന്‍ ഫീച്ചര്‍ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടും. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വീഡിയോ കോള്‍ വന്നാല്‍ ക്യാമറ ഓഫാക്കി കോള്‍ അറ്റന്‍റ് ചെയ്യാം, വിളിക്കുന്ന ആളെ വ്യക്തമായ ശേഷം മാത്രം ക്യാമറ ഓപ്പണാക്കിയാല്‍ മതിയാകും. ഈ ഫീച്ചര്‍ ഏറെ സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ഉപകരിക്കും. വാട്സ്ആപ്പില്‍ വീഡിയോ കോള്‍ ഫീഡ് ഓഫാക്കാനുള്ള ഫീച്ചര്‍ നിലവില്‍ ലഭ്യമാണെങ്കിലും കോള്‍ അറ്റന്‍റ് ചെയ്തുകഴിഞ്ഞ ശേഷമേ ഇത് സാധ്യമായിരുന്നുള്ളൂ. അതായത് മറുവശത്ത് ആരാണ് എന്ന് വ്യക്തമായ ശേഷം മാത്രമേ വീഡിയോ കോളിലെ ക്യാമറ ഓഫാക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നത്. ഈ ന്യൂനതയാണ് വരാനിരിക്കുന്ന ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റില്‍ വാട്സ്ആപ്പ് പരിഹരിക്കാനൊരുങ്ങുന്നത്.
അതേസമയം എക്‌സിലെ (പഴയ ട്വിറ്റര്‍) പോലെ ‘ത്രഡഡ് മെസേജ് റിപ്ലൈകള്‍’ (Threaded Message Replies) ചെയ്യാനുള്ള ഫീച്ചറും വാട്സ്ആപ്പില്‍ മെറ്റ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ്. ഈ ഫീച്ചര്‍ വരുന്നതോടെ ക്വാട്ട് ചെയ്താല്‍ ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തെയോ ചര്‍ച്ചയേയോ കുറിച്ചുള്ള മെസേജുകള്‍ നിങ്ങള്‍ക്ക് ലിസ്റ്റ് ചെയ്ത് കാണാന്‍ കഴിയും.
ജനപ്രിയമായ മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ചാറ്റിംഗ്, വോയ്‌സ് കോളുകൾ, വീഡിയോ കോളുകൾ തുടങ്ങിയവയ്ക്കായി ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി വാട്‌സ്ആപ്പ് മാറിയിരിക്കുന്നു. ഏകദേശം 3.5 ബില്യൺ ഉപയോക്താക്കൾ പ്രതിദിനം വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അതുകൊണ്ടുതന്നെ ഉപയോക്തൃ അനുഭവം സമ്പന്നമാക്കുന്നതിനായി കമ്പനി നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ വാട്‌സ്ആപ്പ് വോയിസ് കോളിംഗ്, വീഡിയോ കോളിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ അപ്‍ഡേറ്റുകൾ അവതരിപ്പിക്കാൻ പോകുന്നു.
വരാനിരിക്കുന്ന ഈ സവിശേഷതകളെക്കുറിച്ച് വാട്സ്ആപ്പ് അപ്‌ഡേറ്റ്സ് ട്രാക്കറായ WABetainfo ആണ് വിവരങ്ങൾ പങ്കുവെച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആൻഡ്രോയ്‌ഡിനുള്ള ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ പതിപ്പിലാണ് ഈ അപ്‍ഡേറ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വോയിസ്, വീഡിയോ കോളുകൾക്കായി വാട്‌സ്ആപ്പ് മൂന്ന് പുതിയ ഫീച്ചറുകൾ ചേർക്കുന്നുണ്ടെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഈ സവിശേഷതകൾ ആന്‍ഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യം.
ഇൻകമിംഗ് വോയ്‌സ് കോൾ അറിയിപ്പുകൾ നിശബ്‍ദമാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മ്യൂട്ട് ബട്ടൺ ഒരു പുതിയ കൂട്ടിച്ചേർക്കൽ ആയിരിക്കും. അതായത് ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ മൈക്രോഫോൺ നിശബ്‍ദമാക്കിവച്ചുകൊണ്ട് കോളുകൾക്ക് മറുപടി നൽകാൻ കഴിയും.
വീഡിയോ കോളിംഗ് ലക്ഷ്യമിട്ടുള്ള മറ്റൊരു പുതിയ അപ്‌ഡേറ്റിൽ വീഡിയോ കോളിന് മറുപടി നൽകുന്നതിനുമുമ്പ് ഉപയോക്താക്കൾക്ക് അവരുടെ വീഡിയോ ഓഫ് ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും. മുമ്പ്, കോൾ എടുത്ത ശേഷം ഉപയോക്താക്കൾക്ക് ക്യാമറ ഓഫാക്കേണ്ടി വന്നിരുന്നു. ഈ ബുദ്ധിമുട്ട് പുതിയ ഫീച്ചർ ഇല്ലാതാക്കും.
കൂടാതെ, വീഡിയോ കോളുകൾക്കിടയിൽ ഇമോജി പ്രതികരണങ്ങൾ നൽകാനും വാട്‌സ്ആപ്പ് പദ്ധതിയിടുന്നു. ചാറ്റ് ചെയ്യുമ്പോൾ തത്സമയം വികാരങ്ങൾ പ്രകടിപ്പിക്കാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ അനുവദിക്കുന്നു.
പ്ലാറ്റ്ഫോമിൻറെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ച 97 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ 2025 ഫെബ്രുവരി മാസം ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതായി മെറ്റയുടെ അറിയിപ്പ്. രാജ്യത്ത് സൈബർ തട്ടിപ്പുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗവും വർധിച്ചുവരുന്ന സാഹചര്യത്തിന് തടയിടാൻ ലക്ഷ്യമിട്ടാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‍സ്ആപ്പ് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചത്. പ്ലാറ്റ്‌ഫോമിൻറെ ദുരുപയോഗം ആപ്പ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മിക്ക വാട്സ്ആപ്പ് അക്കൗണ്ടുകളും പൂട്ടിച്ചത്.
റിപ്പോർട്ട് ചെയ്താൽ നടപടി
ഇന്ത്യയിൽ വാട്സ്ആപ്പിന് 50 കോടിയിലധികം ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ. എന്നാൽ ഇവയത്രയും നിയമവിധേയമായി പ്രവർത്തിക്കുന്നവയല്ല. വാട്സ്ആപ്പിനെ സൈബർ തട്ടിപ്പ് സംഘങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. പ്ലാറ്റ്ഫോമിൻറെ ദുരുപയോഗവും ചട്ടലംഘനവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 2025 ഫെബ്രുവരിയിൽ മാത്രം 97 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഇന്ത്യയിൽ മെറ്റ ബ്ലോക്ക് ചെയ്തു. 2021-ലെ ഐടി നിയമങ്ങൾ അനുസരിച്ച് ഉപയോക്താക്കൾ തന്നെ റിപ്പോർട്ട് ചെയ്ത അക്കൗണ്ടുകൾക്കെതിരെയാണ് കൂടുതലും നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഒരു ഉപയോക്താവും പരാതി പോലും നൽകാതെതന്നെ 1.4 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ കമ്പനി പൂട്ടിക്കുകയും ചെയ്തു.
വർഷങ്ങളായി വാട്സ്ആപ്പ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ വലിയ നിക്ഷേപം നടത്തിവരികയാണ്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് മെറ്റയുടെ എഐ പദ്ധതികൾ. സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തുന്ന ഒരു ഓട്ടോമേറ്റഡ് ഡിറ്റക്ഷൻ സിസ്റ്റം വാട്സ്ആപ്പിനുണ്ടെന്ന് കമ്പനി അറിയിച്ചു. സൈബർ കുറ്റവാളികൾ ആപ്പ് ദുരുപയോഗം ചെയ്യുന്നതായി എഐ ടൂളുകൾ വഴി വാട്സ്ആപ്പിൻറെ ഡാറ്റ സയൻറിസ്റ്റുകൾ തിരിച്ചറിയുന്ന അക്കൗണ്ടുകൾ മെറ്റ ഓരോ മാസവും ബ്ലോക്ക് ചെയ്തുവരികയാണ്.
വാട്സ്ആപ്പിന് പരാതിപ്രളയം
വാട്സ്ആപ്പിന് ലഭിക്കുന്ന പരാതികളിൽ ഭൂരിഭാഗവും സ്പാമിംഗുമായും തേർഡ് പാർട്ടി ആപ്പുകളുമായും മറ്റും ബന്ധപ്പെട്ടതാണ്. ഇതിന് പുറമെ, തങ്ങളുടെ അനുവാദമില്ലാതെ വിവിധ ഗ്രൂപ്പുകളിൽ ചേർത്ത ചില കേസുകളെക്കുറിച്ചും ആളുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പരാതികളെല്ലാം വാട്സ്ആപ്പ് അന്വേഷിക്കുകയും അത്തരം തെറ്റായ കാര്യങ്ങൾ ചെയ്യുന്ന അക്കൗണ്ടുകൾ നിരോധിക്കുകയും ചെയ്യുന്നു.
ന്യൂയോര്‍ക്ക്: ദശലക്ഷക്കണക്കിന് പേർ ഉപയോഗിക്കുന്ന ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോമാണ് യൂട്യൂബ്. എന്നാൽ യൂട്യൂബ് വീഡിയോകൾ കാണുമ്പോൾ ഇടയിൽ വരുന്ന പരസ്യങ്ങൾ പല ഉപയോക്താക്കളെയും വളരെയധികം ശല്യപ്പെടുത്തുന്നു. എന്നാൽ പ്രീമിയം ഉപയോക്താക്കൾക്ക് പരസ്യരഹിത വീഡിയോകൾ കാണാനുള്ള സൗകര്യം ലഭിക്കും. ഇപ്പോഴിതാ തിരഞ്ഞെടുത്ത ചില പ്രീമിയം ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കളുമായി പരസ്യരഹിത വീഡിയോകൾ പങ്കിടാൻ കഴിയുന്ന ഒരു പുതിയ ഫീച്ചർ യൂട്യൂബ് നൽകുന്നു. നിലവിൽ ഇത് ഒരു പരീക്ഷണ അടിസ്ഥാനത്തിലാണ് ഉപയോക്താക്കൾക്ക് നൽകുന്നതെന്ന് ആൻഡ്രോയ‌്ഡ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നു. ഈ പുതിയ പദ്ധതി വഴി പ്രീമിയം ഉപയോക്താക്കൾ അല്ലാത്തവരുമായി പരസ്യങ്ങളില്ലാതെ പ്രതിമാസം 10 വീഡിയോകൾ പങ്കിടാൻ പ്രീമിയം ഉപഭോക്താക്കൾക്ക് കഴിയും.
ആഡ്-ഫ്രീ ഷെയറിംഗ് ബട്ടണിൽ ക്ലിക്ക് ചെയ്തുകൊണ്ട് യൂട്യൂബ് പ്രീമിയം ഉപയോക്താക്കൾക്ക് വീഡിയോ ലിങ്ക് എളുപ്പത്തിൽ പങ്കിടാൻ കഴിയും എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും മ്യൂസിക് വീഡിയോകൾ, യൂട്യൂബ് ഒറിജിനലുകൾ, ഷോർട്ട്സ്, ലൈവ് സ്ട്രീമുകൾ, സിനിമകളും ഷോകളും പോലുള്ള ചില ഉള്ളടക്കങ്ങൾ പരസ്യങ്ങളില്ലാതെ പങ്കിടാൻ കഴിയില്ല. ഈ സവിശേഷത പ്രയോജനപ്പെടുത്തുന്നതിന്, വീഡിയോ സ്വീകരിക്കുന്ന ഉപയോക്താവ് യൂട്യൂബ് പ്രീമിയം സേവനം ലഭ്യമായ ഒരു രാജ്യത്തെ താമസക്കാരൻ ആയിരിക്കണം എന്നും റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ ഈ ഫീച്ചർ തിരഞ്ഞെടുത്ത യൂട്യൂബ് പ്രീമിയം അംഗങ്ങൾക്ക് മാത്രമേ ലഭ്യമാകൂ. അർജന്‍റീന, ബ്രസീൽ, കാനഡ, മെക്സിക്കോ, തുർക്കി, യുകെ എന്നിവിടങ്ങളിലെ പ്രീമിയം വരിക്കാർക്ക് ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. മുകളിൽ സൂചിപ്പിച്ച രാജ്യങ്ങളിലൊന്നിലാണ് നിങ്ങളെങ്കിൽ, വീഡിയോയുടെ വ്യൂ പേജിലേക്ക് പോയി പരസ്യരഹിതമായി പങ്കിടാനുള്ള ഓപ്ഷൻ ലഭ്യമാണോ എന്ന് കാണാൻ ഷെയറിംഗ് ബട്ടൺ അമർത്തുക. അവിടെ നിന്ന് നിങ്ങൾക്ക് ലിങ്ക് കോപ്പി ചെയ്യുകയോ അല്ലെങ്കിൽ ഒരു ആപ്പ് വഴി അയയ്ക്കുകയോ ചെയ്യാം. നിങ്ങൾക്ക് എത്ര ആഡ് ഫ്രീ ഷെയറുകൾ നിങ്ങൾക്ക് ബാക്കിയുണ്ടെന്നും നിങ്ങൾക്ക് കാണാൻ സാധിക്കും. ആഡ് ഫ്രീ ഷെയറിംഗ് ഓപ്ഷൻ ഗ്രേ ഔട്ട് ചെയ്‌തിട്ടുണ്ടെങ്കിൽ, അതിനർത്ഥം നിങ്ങൾ പ്രതിമാസ പരിധിയായ 10 വീഡിയോകൾ കവിഞ്ഞു എന്നോ ഈ വീഡിയോ ഷെയറിംഗ് ഫീച്ചറിന് നിങ്ങൾ യോഗ്യമല്ല എന്നാണ്.
റഷ്യയില്‍ അജ്ഞാത വൈറസ് പടരുന്നതായി റിപ്പോര്‍ട്ടുകള്‍. കൊവിഡിന് സമാനമായ ലക്ഷണങ്ങളോട് കൂടിയ വൈറസാണ് പടരുന്നത്. പേശികളുടെ ബലക്ഷയം, ചുമയ്ക്കുമ്പോള്‍ രക്തം, കടുത്തതും നീണ്ടുനില്‍ക്കുന്നതുമായ പനി തുടങ്ങി കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് രോഗബാധിതര്‍ക്കുള്ളത്. രോഗികളില്‍ കൊവിഡ്19, ഇന്‍ഫ്ലുവന്‍സ എന്നീ വൈറസുകള്‍ പ്രവേശിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഇതോടെ റഷ്യയില്‍ അജ്ഞാതോഗം പകരുന്നെന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍, രാജ്യത്തെ പൊതുജനാരോഗ്യ നിരീക്ഷണ ഏജൻസിയായ റോസ്‌പോട്രെബ്നാഡ്‌സർ ഇത് നിഷേധിച്ചു. അജ്ഞാത വൈറസ് റഷ്യയില്‍ പടരുന്നെന്നതിന് ഒരു തെളിവുമില്ലെന്നാണ് ഏജന്‍സി പറയുന്നു. ഇൻഫ്ലുവൻസ ലക്ഷണങ്ങള്‍ക്ക് സമാനമായ ബാക്ടീരിയ അണുബാധയാകാമെന്നും മൈകോപ്ലാസ്മ ന്യുമോണിയ മൂലമാകാം രോഗവ്യാപനമെന്നും അധികൃതർ വ്യക്തമാക്കി. ചില രോഗികള്‍ക്ക് ആഴ്ചകളോളം നീണ്ട പനി അനുഭവപ്പെടുന്നുണ്ടെന്നും ആന്‍റിബോഡി ചികിത്സയ്ക്ക് ശേഷം ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതുമായും ആളുകള്‍ പറഞ്ഞു. എന്നാല്‍, നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് റഷ്യൻ ഉദ്യോഗസ്ഥർ പറയുന്നത്.
മൊബൈൽ ഉപയോക്താക്കൾക്ക് ഉടൻ തന്നെ സ്പാം കോളുകളിൽ നിന്ന് ആശ്വാസം ലഭിക്കും. ട്രൂകോളർ പോലുള്ള ഒരു മൂന്നാം കക്ഷി ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ നിങ്ങളുടെ ഫോണിൽ വരുന്ന ഏതൊരു കോളറുടെയും പേര് പ്രദർശിപ്പിക്കാനും അജ്ഞാത കോളുകളോട് വിട പറയാനും കഴിയും. അതായത് വിളിക്കുന്നയാളുടെ പേരറിയാൻ ഇനി ട്രൂകോളർ പോലുള്ള മൂന്നാം കക്ഷി ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല. കാരണം ടെലികോം കമ്പനികൾ തന്നെ വിളിക്കുന്നയാളുടെ പേര് മൊബൈൽ സ്‌ക്രീനിൽ കാണിക്കും. ഇതിനായി ജിയോ, എയർടെൽ, വോഡഫോൺ, ഐഡിയ എന്നീ ടെലിക്കോം കമ്പനികൾ എച്ച്പി, ഡെൽ, എറിക്സൺ, നോക്കിയ എന്നിവയുമായി കൈകോർത്തു. വിളിക്കുന്നയാളുടെ പേര് മൊബൈൽ സ്ക്രീനിൽ കാണിക്കുന്ന സെർവറുകളും സോഫ്റ്റ്‌വെയറുകളും ഈ കമ്പനികൾ ഒരുമിച്ച് വികസിപ്പിക്കും. കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) എന്ന പുതിയ സംവിധാനം നടപ്പിലാക്കാൻ ആവശ്യമായ ഉപകരണങ്ങൾ ടെലികോം കമ്പനികൾ ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പല സ്ഥലങ്ങളിലും ഇതിനുള്ള പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, സാങ്കേതികവിദ്യ സ്ഥിരത കൈവരിക്കുന്നതോടെ രാജ്യമെമ്പാടും ഇത് വ്യാപിപ്പിക്കും.
2024 ഫെബ്രുവരിയിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ സ്‍മാർട്ട്‌ഫോണുകളിലും സിഎൻഎപി നടപ്പിലാക്കാൻ ശുപാർശ ചെയ്തിരുന്നു. ഇതിനുപുറമെ, എല്ലാ ടെലികോം കമ്പനികളും ഇത് നിർബന്ധമായും നടപ്പിലാക്കണമെന്ന് ട്രായ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സിഎൻഎപി നടപ്പിലാക്കുന്നതോടെ, സ്‍പാം കോളുകളുടെ ബുദ്ധിമുട്ടിൽ നിന്ന് ഉപഭോക്താക്കൾക്ക് മുക്തി നേടാൻ കഴിയും. ഇത് പ്രധാനപ്പെട്ട കോളുകൾ തിരിച്ചറിയുന്നത് ഉപഭോക്താക്കൾക്ക് എളുപ്പമാക്കും.
സിഎൻഎപി എങ്ങനെ പ്രവർത്തിക്കും?
ലളിതമായി പറഞ്ഞാൽ, മൊബൈൽ സ്ക്രീനിൽ വിളിക്കുന്നയാളുടെ പേര് കാണിക്കുന്ന ട്രൂകോളർ പോലെയാണ് ഈ സേവനം പ്രവർത്തിക്കുക. മൊബൈൽ ഫോണിൽ സിഎൻഎപി നടപ്പിലാക്കുമ്പോൾ, ടെലികോം കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപയോക്താവിന്റെ പേര് മൊബൈൽ സ്ക്രീനിൽ ദൃശ്യമാകും. എങ്കിലും, തുടക്കത്തിൽ ഒരേ കമ്പനിയിലുള്ള ഉപയോക്താക്കളുടെ പേരുകൾ മാത്രമേ സ്ക്രീനിൽ ദൃശ്യമാകൂ. ഉദാഹരണത്തിന്, ഒരു ജിയോ ഉപയോക്താവിന് മറ്റൊരു ജിയോ ഉപയോക്താവിൽ നിന്ന് കോൾ ലഭിക്കുകയാണെങ്കിൽ, അയാളുടെ പേര് ദൃശ്യമാകും. ഏതെങ്കിലും എയർടെൽ ഉപയോക്താവ് അദ്ദേഹത്തെ വിളിച്ചാൽ, അയാളുടെ പേര് സ്‌ക്രീനിൽ ദൃശ്യമാകില്ല. ടെലികോം കമ്പനികൾക്കിടയിൽ ഉപഭോക്തൃ ഡാറ്റ പങ്കിടാൻ സർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണം.
ഇനി സ്റ്റാറ്റസിന്റെ കൂടെ മ്യൂസിക്കും ഇടാന്‍ സാധിക്കുന്ന രീതിയിലുള്ള അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്. സ്പോട്ടിഫൈയില്‍ നിന്നുള്ള ഒരു ഇന്റഗ്രേഷന്‍ വഴി സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ മ്യൂസിക് ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഈ അപ്‌ഡേഷന്‍ ഡെവലപ്പ് ചെയ്യുന്നത്. ഫീച്ചര്‍ ട്രാക്കര്‍ WABetaInfo അനുസരിച്ച്, വാട്‌സ് ആപ്പ് ഈ ടൂള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ഉപയോക്താക്കള്‍ക്ക് സ്പോട്ടിഫൈയില്‍ നിന്ന് വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളിലേക്ക് അവരുടെ പ്രിയപ്പെട്ട ട്രാക്കുകള്‍ നേരിട്ട് പങ്കിടാന്‍ അനുവദിക്കുന്നു.
നിലവില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ മ്യൂസിക് ഇടുന്നത് മറ്റേതെങ്കിലും ആപ്പുകളില്‍ നിന്നും എഡിറ്റ് ചെയ്തിട്ടാണ് എന്നാല്‍ ഈ ഫീച്ചര്‍ പ്രാവര്‍ത്തികമാക്കി കഴിഞ്ഞാല്‍ അതിന്റെ ആവശ്യമില്ല. iOS ആപ്പിനായുള്ള ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് 25.8.10.72-ല്‍ കാണുന്നത് പോലെ, ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിലേക്ക് സ്പോട്ടിഫൈ നേരിട്ട് കണക്ട് ചെയ്യാന്‍ സാധിക്കും.
ആദ്യമായി വിമാനയാത്ര നടത്തുന്ന ഭൂരിഭാഗം പേരെയും ഞെട്ടിച്ചിട്ടുണ്ട് വിമാനത്താവളങ്ങളിലെ ഉയര്‍ന്ന നിരക്കുകള്‍. ഇന്ത്യയിലെ ആഭ്യന്തര വിമാനത്താവളങ്ങളില്‍ 150 രൂപയുടെ ചായയും 200 രൂപയുടെ കാപ്പിയും സമൂസയുമൊക്കെ സാധാരണ ഞെട്ടലുകളാണ്. സാധാരണക്കാരെ വിമാനയാത്രയിലേക്ക് ആകര്‍ഷിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായുള്ള ഉഡാന്‍ യാത്രി കഫേ ഞെട്ടിക്കുന്നത് കുറഞ്ഞ വിലയുടെ പേരിലാണ്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ആദ്യമായി ആരംഭിച്ച ഉഡാന്‍ യാത്രി കഫേ സൂപ്പര്‍ ഹിറ്റായതോടെ ചെന്നൈയിലും അഹമ്മദാബാദിലുമെല്ലാം എത്തിയിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹി അടക്കമുള്ള വിമാനത്താവളങ്ങളില്‍ ഉഡാന്‍ യാത്രി കഫേക്കായുള്ള ആവശ്യം ഉയര്‍ന്നിട്ടുമുണ്ട്. വിമാന ടിക്കറ്റ് പോലും സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിലയിലേക്കെത്തിയിട്ടും വിമാനത്താവളങ്ങളിലെ ചായക്കും കാപ്പിക്കുമെല്ലാം താങ്ങാനാവാത്ത വിലയാണെന്നത് യാത്രികരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചിരുന്നത്. ഏറ്റവും ഒടുവിലെ ഉഡാന്‍ യാത്രി കഫേ സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഉദ്ഘാടനം ചെയ്തത്. ചായക്ക് 10 രൂപയും സമൂസക്കും കാപ്പിക്കും 20 രൂപയും അടക്കം എല്ലാ വിഭവങ്ങള്‍ക്കും താങ്ങാനാവുന്ന വിലയാണെന്നതാണ് സവിശേഷത.
ഇന്നും ഇന്ത്യയിലെ ഭൂരിഭാഗം ആഭ്യന്തര വിമാനത്താവളങ്ങളിലും ഉയര്‍ന്ന നിരക്കാണ് ഭക്ഷണ പാനീയങ്ങള്‍ക്കായി നല്‍കേണ്ടി വരുന്നത്. ഒരു കുപ്പി വെള്ളത്തിന് 100 രൂപ ഈടാക്കുന്നത് വിമാനത്താവളങ്ങളില്‍ സാധാരണയാണ്. ചായക്ക് 150 രൂപ മുതല്‍ 350 രൂപ വരെയും രണ്ടു സമൂസക്ക് 250 രൂപയുമൊക്കെയാണ് വിമാനത്താവളങ്ങളിലെ ഭക്ഷണ നിരക്കുകള്‍. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ഉയര്‍ന്ന നിരക്കുകള്‍ ഒരു വിഭാഗം വിമാന യാത്രികരെ വിമാനത്താവളങ്ങളിലെ ഭക്ഷണശാലകളില്‍ നിന്നും അകറ്റിയിരുന്നു. ഉഡാന്‍ യാത്രി കഫേയുടെ വരവ് ഈ അവസ്ഥക്കാണ് മാറ്റമുണ്ടാക്കിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ഉഡാന്‍ യാത്രി കഫേ അവതരിപ്പിച്ച അഹമ്മദാബാദ് വിമാനത്തില്‍ പ്രതിദിനം 30,000ത്തിലേറെ യാത്രികരാണ് വന്നു പോവുന്നത്. 200ലേറെ വിമാനങ്ങളും അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പ്രതിദിനം സര്‍വീസ് നടത്തുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളുടേതിനു സമാനമായ വിലയില്‍ വിമാനത്താവളങ്ങളിലും ഭക്ഷണം ലഭിക്കുന്നതു കൂടുതല്‍ പേരെ ഉഡാന്‍ യാത്രി കഫേയിലേക്ക് ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രാദേശിക വിമാനത്താവളങ്ങളേയും ഹെലിപാഡുകളേയും ബന്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ സാധാരണക്കാരെ ആകാശയാത്രക്കു പ്രേരിപ്പിക്കുന്ന പദ്ധതിയാണ് ഉഡാന്‍(ഉഡേ ദേശ് കാ ആം നാഗരിക്). ഈ പദ്ധതിയുടെ ലക്ഷ്യത്തിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഉഡാന്‍ യാത്രി കഫേകളുടെ വരവും. കഴിഞ്ഞ ഡിസംബറില്‍ കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് ആദ്യ ഉഡാന്‍ യാത്രി കഫേ ആരംഭിച്ചത്. ഇത് വന്‍ വിജയമായതിനു പിന്നാലെ ചെന്നൈയില്‍ ടി1 ഡൊമെസ്റ്റ്ക് ടെര്‍മിനലിനു സമീപം ഉഡാന്‍ യാത്രി കഫേ ആരംഭിച്ചു. വെള്ളവും ചായയും 10 രൂപക്കും കാപ്പിയും സമൂസയും മധുരപലഹാരവും 20 രൂപക്കും ലഭിക്കുന്ന ചെന്നൈയിലെ ഉഡാന്‍ യാത്രി കഫേയും സൂപ്പര്‍ ഹിറ്റാണ്.
ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര യാത്രാരേഖയാണ് പാസ്പോർട്ട്. വിദേശ യാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടു പോയാൽ എന്തുചെയ്യും? പരിഭ്രാന്തരാകാതെ, ശാന്തത പാലിച്ചുകൊണ്ട് ഉടനടി നടപടിയെടുക്കുകയാണ് വേണ്ടത്. ആദ്യം തന്നെ, നിങ്ങളുടെ എല്ലാ വസ്തുവകകളും ബാഗുകളും പോക്കറ്റുകളും അടുത്തിടെ നിങ്ങൾ സന്ദർശിച്ച സ്ഥലങ്ങളും പരിശോധിക്കുക. പാസ്പോർട്ട് ശരിക്കും നഷ്ടമായതു തന്നെയാണ് എന്ന് ഉറപ്പുവരുത്തുക.ശേഷം, അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി, പാസ്പോർട്ട് നഷ്ടപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്യുക. പൊലീസിൽ പരാതി നൽകുമ്പോൾ, നിങ്ങളുടെ യാത്രയെക്കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും പ്രസക്തമായ തിരിച്ചറിയൽ രേഖകൾ നൽകുകയും വേണം. പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴും യാത്രാ ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോഴുമെല്ലാം ഈ ഔദ്യോഗിക റിപ്പോർട്ട് വളരെ സഹായകരമാകുമെന്നതിനാൽ പരാതി റിപ്പോർട്ട് നിങ്ങളുടെ കൈവശം സൂക്ഷിക്കുക. മാത്രമല്ല, നഷ്ടപ്പെട്ട പാസ്‌പോർട്ടുകളുടെ ദുരുപയോഗത്തിൽ നിന്നും ഇത് നിങ്ങളെ രക്ഷിക്കും.പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ അടുത്തതായി ചെയ്യേണ്ടത് നിങ്ങൾ യാത്ര ചെയ്യുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയെയോ കോൺസുലേറ്റിനെയോ ബന്ധപ്പെടുക എന്നതാണ്. പൊലീസ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അവർക്കു നൽകുക, അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക.പാസ്‌പോർട്ട് നഷ്ടപ്പെട്ടതുപോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാരെ സഹായിക്കാൻ എംബസികളും കോൺസുലേറ്റുകളും സജ്ജമാണ്. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച്, പൗരത്വം സ്ഥിരീകരിച്ചതിനു ശേഷം, പകരം താൽക്കാലിക യാത്രാ രേഖകൾ എംബസി നൽകും. ഇന്ത്യൻ എംബസിയിൽ പോകുമ്പോൾ, നഷ്ടപ്പെട്ട പാസ്‌പോർട്ടിന് പകരം പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കാം. അതിനായി, പൂരിപ്പിച്ച EAP-2 ഫോം അപേക്ഷ, നഷ്ടപ്പെട്ട പാസ്‌പോർട്ടിൻറെ മുൻ, പിൻ പേജുകളുടെ പകർപ്പ്, നഷ്ടപ്പെട്ട പാസ്‌പോർട്ടിൻറെ പൊലീസ് റിപ്പോർട്ടിൻറെ പകർപ്പ്, ഫോട്ടോകൾ എന്നിവ ഉൾപ്പെടെ നിരവധി രേഖകൾ എംബസി ആവശ്യപ്പെടും. ഈ നടപടിക്രമം ഒരു ആഴ്ച വരെ എടുത്തേക്കാം.രേഖകൾ സമർപ്പിച്ചുകഴിഞ്ഞാൽ, പുതിയ പാസ്‌പോർട്ട് പ്രിൻറ് ചെയ്യുന്നതിനായി എംബസി നിങ്ങളുടെ അപേക്ഷ ഇന്ത്യയിലേക്ക് അയയ്ക്കും. തുടർന്ന് ഈ പാസ്‌പോർട്ട് നിങ്ങൾ അപേക്ഷിച്ച എംബസിയിലേക്ക് അയയ്ക്കും. എന്നാൽ, ഈ സമയത്ത്, പാസ്പോർട്ട് എത്തുന്നതുവരെ നിങ്ങൾ ആ രാജ്യത്ത് തന്നെ താമസിക്കേണ്ടി വരും. വിദേശത്ത് ഒരു ആഴ്ച കാത്തിരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനു പകരം എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചാൽ മതി. സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനോ, കൂടുതൽ ദൂരം സഞ്ചരിക്കാനോ ഇത് ഉപയോഗിക്കാം.നാട്ടിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ട കാര്യം, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുക എന്നതാണ്.
രാജ്യത്തെ യുപിഐ ഉപയോക്താക്കൾക്ക് 2025 ഏപ്രിൽ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള പേയ്‌മെന്‍റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട അപ്‌ഡേറ്റാണിത്. യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുകൾ ഒരു നിശ്ചിത കാലയളവില്‍ സജീവമല്ലെങ്കിൽ ആ നമ്പര്‍ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യുമെന്നും, യുപിഐ ഇടപാടുകള്‍ സാധ്യമാകില്ലെന്നുമാണ് നാഷണല്‍ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) അറിയിപ്പ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു
കുറച്ചു കാലമായി രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്താണ് എൻപിസിഐ പുതിയ നിയമം നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇന്‍ആക്റ്റീവായ മൊബൈല്‍ നമ്പറുകൾ യുപിഐയിലും ബാങ്കിംഗ് സംവിധാനങ്ങളിലും പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് എൻപിസിഐ പറയുന്നു. ആളുകള്‍ ഉപയോഗിക്കാത്ത ഇന്‍ആക്റ്റീവ് നമ്പറുകൾ ടെലികോം ഓപ്പറേറ്റര്‍മാര്‍ പിന്നീട് മറ്റ് ഉപയോക്താക്കള്‍ക്ക് അനുവദിക്കുന്ന പതിവുണ്ട്. ഇത് തട്ടിപ്പിനുള്ള സാധ്യത വർധിപ്പിക്കുന്ന കാരണമായി കണക്കാക്കപ്പെടുന്നു.
ഈ ഉപയോക്താക്കളെയായിരിക്കും കൂടുതൽ ബാധിക്കുക
പുതിയ മൊബൈൽ നമ്പർ എടുത്തിട്ടുള്ളവരും, എന്നാൽ ബാങ്ക് അക്കൗണ്ട് ഇപ്പോഴും ഉപയോഗിക്കാത്ത പഴയ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപയോക്താക്കളെയായിരിക്കും ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. ഇതിന് പുറമെ, ഇന്‍ആക്റ്റീവായ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് UPI സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കും ഈ തീരുമാനം തിരിച്ചടിയാവും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പഴയ നമ്പറുമായോ ഇപ്പോൾ സജീവമല്ലാത്ത ഒരു നമ്പറുമായോ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, എത്രയും പെട്ടെന്ന് നിങ്ങളുടെ നമ്പർ അക്കൗണ്ടുമായി അപ്ഡേറ്റ് ചെയ്യണം. കൂടാതെ, നിങ്ങളുടെ ടെലികോം സേവന ദാതാവിനെ ബന്ധപ്പെട്ട് ഇന്‍ആക്റ്റീവായ നമ്പർ സജീവമാക്കാവുന്നതാണ്. നിങ്ങളുടെ നമ്പർ ആക്റ്റീവാക്കിക്കഴിഞ്ഞാല്‍ ഏപ്രിൽ 1-ന് ശേഷം നിങ്ങൾക്ക് യുപിഐ സേവനങ്ങൾ തടസമില്ലാതെ ഉപയോഗിക്കാൻ കഴിയും
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇനി കൂടുതല്‍ തുക നല്‍കേണ്ടി വരും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിന് ഈടാക്കുന്ന എടിഎം ഇന്റര്‍ചെയ്ഞ്ച് ഫീസ് കൂട്ടുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. സാമ്പത്തിക ഇടപാടുകള്‍ക്ക് 2 രൂപയുടെയും സാമ്പത്തികേതര ഇടപാടുകള്‍ക്ക് ഒരു രൂപയുടെയും വര്‍ധനവാണ് ഉണ്ടാകുക. മെയ് ഒന്നുമുതലാണ് ഫീസ് വര്‍ധന നടപ്പാക്കുക. നിലവില്‍ എടിഎം വഴിയുള്ള പണമിടപാടുകള്‍ക്ക് 17 രൂപയാണ് ഇന്റര്‍ചെയ്ഞ്ച് ഫീസ് ഇത് 19 രൂപയായി വര്‍ധിക്കും. സാമ്പത്തികേതര ഇടപാടുകള്‍ക്കുള്ള ഫീസ് 6 ല്‍ നിന്ന് ഏഴുരൂപയായി ഉയരും. നിലവില്‍ മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎം അഞ്ചുതവണയും മറ്റ് സ്ഥലങ്ങളില്‍ മൂന്ന് തവണയുമാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുക. ഇതിനുശേഷമുള്ള ഉപയോഗങ്ങള്‍ക്കാണ് ഫീസ് ഈടാക്കിയിരുന്നത്.
വര്‍ധന വരുത്താന്‍ നാഷ്‌നല്‍ പേമെന്റ് കോര്‍പറേഷന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും നടപ്പാക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ തീരുമാനമെടുത്തിട്ടില്ല. പുതിയ വര്‍ധന നടപ്പാക്കുന്നതിന് മുന്‍പായി ബാങ്കുകള്‍ ആര്‍ബിഐയുടെ അനുമതി വാങ്ങണമെന്ന് നിര്‍ദേശമുണ്ട്. എടിഎം സേവനം കുറവുള്ള ചെറുകിട ബാങ്കുകളെ പുതിയ നീക്കം സമ്മര്‍ദത്തിലാക്കിയേക്കും. ഫീസ് വര്‍ധന ഒഴിവാക്കുന്നതിനായി ഉപഭോക്താക്കള്‍ സ്വന്തം ബാങ്കുകളുടെ എടിഎം മാത്രം ഉപയോഗിക്കാന്‍ ഇതോടെ നിര്‍ബന്ധിതരാകുന്നതാണ് കാരണം.
സഹപ്രവർത്തകരുമൊത്ത് അല്ലെങ്കിൽ കൂട്ടുകാരുമെത്ത് ഭക്ഷണം കഴിച്ചാൽ ആരെങ്കിലും ഒരാൾ പണം കൊടുക്കുകയും, പിന്നീട് ബില്ലുകൾ വിഭജിക്കുകയും ചെയ്യാറുണ്ട്. കൃത്യതയുള്ളവരാണെങ്കില്‍ ചിലപ്പോൾ ആപ് പോലും ഉപയോഗിച്ച് കണക്ക് കൂട്ടിയെന്നും വരാം. എന്നാലിതാ പേമെന്റ് ആപ്പുകൾ തന്നെ ഇപ്പോൾ ഒരു ബിൽറ്റ്-ഇൻ ബിൽ-സ്പ്ലിറ്റിങ് സംവിധാനം വാഗ്ദാനം ചെയ്യുന്നു. ആപ്പിനുള്ളിൽ അഭ്യർഥിക്കുകയും സ്വീകരിക്കുകയും അല്ലെങ്കിൽ പണമടയ്ക്കാനുമൊക്കെ കഴിയും.ഗൂഗിൾ പേ( Google Pay) ഉപയോഗിച്ച് ബിൽ വിഭജിക്കുന്നതെങ്ങനെ:∙ഫോണിൽ ഗൂഗിൾ പേ ആപ് തുറക്കുക.∙ബിൽ അടയ്ക്കാൻ സ്കാനർ ഓപ്ഷനിലോ പുതിയ പേമെന്റ് ഓപ്ഷനിലോ ടാപ് ചെയ്യുക.∙താഴെ ഇടത് കോണിലുള്ള സ്പ്ലിറ്റ് ദ് ബിൽ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.∙ബിൽ വിഭജിക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ തിരഞ്ഞെടുത്ത് അതിന് ഒരു പേര് നൽകി ഒരു ഗ്രൂപ്പ് സൃഷ്ടിക്കുക.∙ഗ്രൂപ്പ് സൃഷ്ടിച്ചുകഴിഞ്ഞാൽ, ചെലവ് വിഭജിക്കുക ബട്ടണിൽ ടാപ്പ് ചെയ്യുക.∙അടയ്ക്കേണ്ട തുക നൽകുക, ബില്ലിനായി പണം നൽകുന്ന ഗ്രൂപ്പിൽ നിന്ന് കസ്റ്റം കോൺടാക്റ്റുകളെ തിരഞ്ഞെടുക്കുക.∙തിരഞ്ഞെടുത്ത കോൺടാക്റ്റുകളിലേക്ക് പേമെന്റ് അഭ്യർത്ഥന അയയ്ക്കാൻ അഭ്യർത്ഥന അയയ്ക്കുക ബട്ടണിൽ ടാപ്പ് ചെയ്യുക.ഫോൺപേ(PhonePe) ഉപയോഗിച്ച് ബിൽ എങ്ങനെ വിഭജിക്കാം:∙നിങ്ങളുടെ ഫോണിൽ PhonePe ആപ്പ് തുറക്കുക.∙പ്രധാന സ്ക്രീനിൽ നിന്ന്, സ്പ്ലിറ്റ് ബിൽ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.∙അടയ്ക്കേണ്ട ആകെ തുക നൽകുക. ∙ബിൽ വിഭജിക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ തിരഞ്ഞെടുക്കുക. ∙പേമെന്റ് അഭ്യർത്ഥന അയയ്ക്കാൻ അഭ്യർത്ഥന അയയ്ക്കുക ബട്ടണിൽ ടാപ്പ് ചെയ്യുക.പേടിഎം ഉപയോഗിച്ച് ബിൽ വിഭജിക്കുന്നതെങ്ങനെ:∙ഫോണിൽ പേടിഎം ആപ്പ് തുറക്കുക.∙സംഭാഷണ പേജിലേക്ക് പോകാൻ മുകളിൽ വലതുവശത്തുള്ള സന്ദേശ ബോക്സ് ഐക്കണിൽ ടാപ്പ്ചെയ്യുക.∙താഴെയുള്ള സ്പ്ലിറ്റ് ബിൽ ഓപ്ഷൻ തിരഞ്ഞെടുക്കുക.∙അടയ്ക്കേണ്ട തുക നൽകുക.∙ബിൽ പങ്കിടാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ തിരഞ്ഞെടുക്കുക.∙വലതുവശത്തുള്ള തുടരുക, ബട്ടണിൽ ടാപ്പ് ചെയ്യുക.∙’ഓട്ടോ-സ്പ്ലിറ്റ് ഈക്വൽ’ ബോക്സിൽ ചെക്ക് മാർക്കിടാം ∙ഓരോ വ്യക്തിയുടെയും വിഹിതം സ്വമേധയാ ക്രമീകരിക്കാം
ഇത്തവണ ഒരു നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒട്ടും മടിക്കേണ്ട, മികച്ച പദ്ധതിയാണ് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്. 2025 മാർച്ച് 31-ന് അവസാനിക്കുന്ന പദ്ധതിയിൽ ഇപ്പോൾ നിക്ഷേപിച്ചാൽ മികച്ച നേട്ടം ലഭിക്കും. സ്ത്രീകളുടെ സമ്പാദ്യശീലം വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പദ്ധതിയാണിത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും നിക്ഷേപം നടത്താം.നിക്ഷേപം 1000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപം രണ്ട് ലക്ഷം രൂപ. 2 വർഷമാണ് നിക്ഷേപ കാലയളവ്. പലിശ
7.5 ശതമാനമാണ് പലിശ.ഏറ്റവും കൂടുതൽ പലിശ നൽകുന്ന ഒരു നിക്ഷേപ പദ്ധതി കൂടിയാണ് മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്. അതായത്, രണ്ട് ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരാൾക്ക് രണ്ട് വർഷം കഴിയുമ്പോൾ പലിശയടക്കം 2,32,044 രൂപ തിരിച്ചു ലഭിക്കും. ഒരു ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന തുക 1,16,022 രൂപ
പിൻവലിക്കൽ
രണ്ട് വർഷമാണ് കാലയളവെങ്കിലും അത്യാവശ്യമെങ്കിൽ ഒരു വർഷത്തിനു ശേഷം പിൻവലിക്കാൻ അനുവദിക്കുന്നുണ്ട്. അതായത്, നിക്ഷേപത്തിന്റെ 40 ശതമാനം വരെ പിഴയൊന്നും കൂടാതെ പിൻവലിക്കാം.
പുരുഷന്മാർക്ക് അക്കൗണ്ട് തുറക്കാമോ?
സ്ത്രീകൾക്കായുള്ള പദ്ധതിയാണിത്. അതിനാൽ പുരഷന്മാർക്ക് അവരുടെ ഭാര്യമാരുടെ പേരിൽ അക്കൗണ്ട് തുറക്കാം. അതായത്, വിവാഹിതൻ ആണെങ്കിൽ ഭാര്യ, മകൾ, അമ്മ, സഹോദരിമാർ എന്നിവരുടെ പേരിൽ പദ്ധതി ആരംഭിക്കാം. വിവാഹിതനല്ലെങ്കിൽ അമ്മയുടെയോ, സഹോദരിമാരുടെയോ പേരിൽ നിക്ഷേപം നടത്താം.
അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ
മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് അക്കൗണ്ട് തുറക്കാൻ ഈ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്:
1 അപേക്ഷാ ഫോം
2 പെർമനന്റ് അക്കൗണ്ട് നമ്പർ ( പാൻ ) കാർഡ്, ഡ്രൈവിങ് ലൈസൻസ് , വോട്ടേഴ്‌സ് ഐഡി , ആധാർ കാർഡ് തുടങ്ങിയയവിൽ ഏതെങ്കിലും
3 പുതിയ അക്കൗണ്ട് ഉടമകൾക്കുള്ള KYC ഫോം
4 പേ സ്ലിപ്പ്
പോസ്റ്റ് ഓഫീസ് വഴിയും പൊതുമേഖലാ ബാങ്ക് വഴിയും പദ്ധതിയിൽ ചേരാം.
ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയം ഈ മാസം ജൂലൈയാണ്. പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാനാണ് നിങ്ങൾ തീരുമാനിക്കുന്ന വ്യക്തിക്ക് ആദായനികുതി കിഴിവ് ക്ലെയിം ചെയ്യാൻ അർഹതയുണ്ട്. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവ് ക്ലെയിം ചെയ്യാൻ സാധിക്കുന്ന ഓപ്‌ഷനുകൾ ഉണ്ട്.
നികുതി ഇളവുകൾ വാഗ്ദാനം ചെയ്യുന്ന 6 പോസ്റ്റ് ഓഫീസ് പദ്ധതികൾ:
I. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം:
സുരക്ഷിതവരുമാനം ലഭ്യമാക്കുന്ന മുതിർന്ന പൗരൻമാർക്കായുള്ള ജനപ്രിയ സ്‌കീം ആണിത്. നിലവിൽ 8.2 ശതമാനമാണ് പലിശ. 1000 രൂപ മുതൽ 30 ലക്ഷം രൂപ വരെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാം. 60 വയ്സ്സ് കഴിഞ്ഞ ഒരു മുതിർന്ന പൗരന് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം.
II. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്:
പൂർണമായും നികുതി ഇളവുള്ള നിക്ഷേപമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് അഥവാ പി പി എഫ്.. സാമ്പത്തിക വർഷം 500 രൂപ നിക്ഷേപിച്ചുകൊണ്ട് പി പി എഫ് പദ്ധതിയിൽ അംഗമാകാം. പരമാവധി പരിധി 1.5 ലക്ഷം രൂപയാണ് അടക്കേണ്ടത്. പി പിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. 15 വർഷമാണ് ഒരു പി പി എഫ് അക്കൗണ്ടിന്റെ മെച്യുരിറ്റി കാലാവധി.
III. സുകന്യ സമൃദ്ധി അക്കൗണ്ട്:
പത്ത് വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമായുള്ള സ്കീം ആണിത്. സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് 8 ശതമാനമാണ് പലിശ നിരക്ക്.
IV. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്:
അഞ്ച് വർഷത്തെ ലോക്ഇൻ പിരീഡുള്ള സ്ഥിരനിക്ഷേപപദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. കുറഞ്ഞത് 1,000 രൂപ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കണം. 7.7 ശതമാനമാണ് നിലവിലെ പലിശ.
v. കിസാൻ വികാസ് പത്ര (കെവിപി) :
കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ഒരു ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണിത്. ആകർഷകമായ പലിശ നിരക്കുകൾ. 1000 രൂപ മുതൽ നിക്ഷേപിക്കാം. കൂടാതെ 2.5 വർഷത്തെ ലോക്ക്-ഇൻ കാലയളവും നൽകുന്നു. നിക്ഷേപത്തിന് പരിധിയില്ല. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും. 7.5 ശതമാനമാന് പലിശ.
VI. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്:
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിങ്ങനെ വ്യത്യസ്ത കാലാവധികളുള്ളവയാണ്. ഇതിൽ 5 വർഷത്തെ ഡെപ്പോസിറ്റ് അക്കൗണ്ടിന് സെക്ഷൻ 80C യുടെ നികുതി ഇളവ് ലഭിക്കും. 7.5 ശതമാനമാണ് പലിശ
പത്തു ദിവസത്തേക്ക് അനങ്ങാതെ കിടക്കണം പ്രതിഫലം ഏകദേശം 4.73 ലക്ഷം രൂപ (5000 യൂറോ). ബഹിരാകാശ പര്യവേക്ഷണ സ്ഥാപനമായ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയാണ് ബഹിരാകാശയാത്രികരുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്താനുള്ള പഠനങ്ങളില്‍ പങ്കെടുക്കുന്നവർക്ക് ഇത്രയും പ്രതിഫലം നൽകുന്നത്.
ഫ്രാന്‍സിലെ ടൂലൂസിലുള്ള മീഡ്‌സ് സ്‌പേസ് ക്ലിനിക്കിലാണ് (Medes Space Clinic) പഠനം നടക്കുന്നത്. കേൾക്കുമ്പോൾ വെറുതെ കിടന്നാൽ മാത്രം മതി എന്ന ധാരണ പാടില്ല. കട്ടിൽ ബാത്ടബ് പോലെ സജ്ജമാക്കിയ ശേഷം അതിൽ വെള്ളം നിറക്കും. അതിനുമുകളിൽ നനവ് പിടിക്കാത്ത തരത്തിലുള്ള തുണി വിരിക്കും അതിനു മുകളിലാണ് കിടക്കേണ്ടത്. ഇത്തരത്തിൽ കിടക്ക സജ്ജീകരിക്കുന്നത് ശരീരത്തിന് അനുഭവപ്പെടുന്ന ഭാരമില്ലായ്മ മുതലായ കാര്യങ്ങളെ പറ്റി പഠനം നടത്തുന്നതിനായാണ്.
വിവാള്‍ഡി (Vivaldi) എന്നാണ് ഈ ഗവേഷണത്തിന് പേര് നൽകിയിരിക്കുന്നത്. ഗവേഷണത്തിന്റെ അവാസനഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്നതിന് സമാനമായ അവസ്ഥയാണ് ഇവിടെ പഠനത്തിനായി പുനഃസൃഷ്ടിച്ചിരിക്കുന്നത്. പത്ത് വോളണ്ടിയര്‍മാരാണ് പഠനത്തിന്റെ ഭാഗമായിരിക്കുന്നത്.
വെള്ളത്തില്‍ പൊങ്ങികിടക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതിന് ഒരു ബോര്‍ഡും തലയുയര്‍ത്തിവെക്കാന്‍ നെക്ക് പില്ലോയും ലഭിക്കും. കൂടാതെ മൊബൈല്‍ ഫോണ്‍ കയ്യില്‍ സൂക്ഷിക്കാനുള്ള അനുമതിയും ഉണ്ട്.
ബഹിരാകാശയാത്രികരുടെ ആരോഗ്യത്തെ പറ്റിയും അവർക്ക് ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തെ പറ്റിയും എടുക്കേണ്ട മുൻകരുതലുകളെ പറ്റിയും ധരണ സൃഷ്ടിക്കാൻ പഠനത്തിലൂടെ സാധിക്കും. 20നും 40നും ഇടയില്‍ പ്രായമുള്ള പഠനത്തിന് അനുയോജ്യരായ വോളണ്ടിയര്‍മാരെ കഴിഞ്ഞ കൊല്ലമാണ് തെറരഞ്ഞെടുക്കാൻ ആരംഭിച്ചത്. 1.65 മീറ്ററിനും 1.80 ഇടയില്‍ ഉയരമുള്ളവരേയും അലർജിയോ മറ്റ് അസുഖങ്ങളോ ഇല്ലാത്തവരേയുമാണ് പഠനത്തിനായി പരിഗണിച്ചത്
നിങ്ങൾ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണെങ്കിൽ ശ്രദ്ധിക്കുക. ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് ഇന്ത്യൻ സർക്കാർ ഉയർന്ന അപകടസാധ്യതയുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ക്രോമിലെ നിങ്ങളുടെ ഡാറ്റ അപകടത്തിലാക്കാൻ സാധ്യതയുള്ള സുരക്ഷാ പിഴവുകളെക്കുറിച്ച് സർക്കാർ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. സാധ്യതയുള്ള സൈബർ ഭീഷണികളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ ഉപയോക്താക്കൾ ഉടൻ തന്നെ അവരുടെ ക്രോം ബ്രൗസറുകൾ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു. എന്താണ് പ്രശ്‍നമെന്നും സുരക്ഷിതരായിരിക്കാൻ നിങ്ങൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും വിശദമായി അറിയാം. ഗൂഗിൾ ക്രോമിലെ നിരവധി സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഇന്ത്യാ ഗവൺമെന്‍റിന്‍റെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആണ് മുന്നറിയിപ്പ് നൽകിയത്. ക്രോമിലെ ചില ന്യൂനതകൾ കമ്പ്യൂട്ടറുകളെ വിദൂരമായി നിയന്ത്രിക്കാനും, അവയിലെ സെൻസിറ്റീവ് ഡാറ്റ ആക്‌സസ് ചെയ്യാനും, വിവരങ്ങൾ മമാറ്റാനും, ബ്രൗസർ ക്രാഷ് ചെയ്യാനും, അത് ഉപയോഗശൂന്യമാക്കാനും ഹാക്കർമാരെ അനുവദിക്കും
സിസ്റ്റത്തിൽ അപകടകരമായ ട്രാഫിക് നിറയുന്ന DoS അറ്റാക്കിനുള്ള സാധ്യതയാണ് ക്രോം യൂസര്‍മാര്‍ക്കുള്ള ഒരു വെല്ലുവിളി. ഇത് സിസ്റ്റം മന്ദഗതിയിലാക്കുകയോ സിസ്റ്റം പ്രവർത്തിക്കുന്നത് നിർത്തുകയോ ചെയ്യുന്നു. പാച്ച് ചെയ്തില്ലെങ്കിൽ, ഈ കേടുപാടുകൾ ഡാറ്റാ ലംഘനങ്ങൾ, സ്വകാര്യതാ അപകടസാധ്യതകൾ, സിസ്റ്റം തടസങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. ഡെസ്‌ക്‌ടോപ്പിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തിഗത ഉപയോക്താക്കളും സ്ഥാപനങ്ങളും ഒരുപോലെ അപകടത്തിലാണെന്ന് മുന്നറിയിപ്പ് പറയുന്നു.
ഏതൊക്കെ ഉപകരണങ്ങളാണ് അപകടത്തിലായിരിക്കുന്നത്?
ബാധിക്കപ്പെട്ട പതിപ്പുകളിൽ വിൻഡോസ്, മാക് എന്നിവയ്‌ക്കുള്ള 134.0.6998.88/.89 ന് മുമ്പുള്ള ക്രോം പതിപ്പുകളും ലിനക്സിന് 134.0.6998.88 ന് മുമ്പുള്ള പതിപ്പുകളും ഉൾപ്പെടുന്നു. സുരക്ഷിതരായിരിക്കാൻ ഉപയോക്താക്കൾ അവരുടെ ബ്രൗസറുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു.
ഗൂഗിൾ ക്രോമിന്റെ പതിപ്പ് എങ്ങനെ പരിശോധിക്കാം? നിങ്ങളുടെ ഗൂഗിൾ ക്രോം പതിപ്പ് പരിശോധിക്കാൻ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:
– ക്രോം തുറന്ന് മുകളിൽ വലത് കോണിൽ ദൃശ്യമാകുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്യുക.
– ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് “ഹെൽപ്പ്” തിരഞ്ഞെടുക്കുക.
– ഉപ മെനുവിലെ “എബൗട്ട് ഗൂഗിൾ ക്രോം” ക്ലിക്ക് ചെയ്യുക.
– നിങ്ങളുടെ നിലവിലെ ക്രോം പതിപ്പ് കാണിക്കുന്ന ഒരു പുതിയ ടാബ് തുറക്കും.
ഗൂഗിൾ ക്രോമിൽ അപ്‌ഡേറ്റുകൾക്കായി എങ്ങനെ പരിശോധിക്കാം?
നിങ്ങളുടെ ഗൂഗിൾ ക്രോം ബ്രൗസറിൽ ഇൻസ്റ്റാൾ ചെയ്യാൻ തയ്യാറായ അപ്‌ഡേറ്റുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ, മുകളിൽ സൂചിപ്പിച്ചതുപോലെ തന്നെ ‘എബൗട്ട് ഗൂഗിൾ ക്രോം’ ടാബിൽ എത്തുക. നിങ്ങൾ പുതിയ ടാബിൽ എത്തിക്കഴിഞ്ഞാൽ, ഡൗൺലോഡ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ തയ്യാറായ എല്ലാ അപ്‌ഡേറ്റുകളും ബ്രൗസർ ഓട്ടോമാറ്റിക്കലി പ്രദർശിപ്പിക്കും. ഒരു അപ്ഡേറ്റ് ലഭ്യമാണെങ്കിൽ, അത് ഡൗൺലോഡ് ചെയ്യാൻ തുടങ്ങും. ചില സാഹചര്യങ്ങളിൽ, അപ്‌ഡേറ്റ് ലഭിക്കാൻ നിങ്ങൾക്ക് ക്രോം റീ സ്റ്റാർട്ട് ചെയ്യേണ്ടി വന്നേക്കാം
വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോളുകള്‍ ഏറെ ഇഷ്ടമാണെങ്കിലും അതിലൊരു റിസ്‌ക് ഉണ്ട്. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നോ, താത്പര്യമില്ലാത്തവരോ വീഡിയോ കോള്‍ വിളിച്ചാല്‍ ക്യാമറ ഓഫാക്കി അറ്റന്‍ഡ് ചെയ്യാന്‍ നിലവില്‍ വാട്‌സ്ആപ്പില്‍ മാര്‍ഗമില്ല. പകരം വീഡിയോ കോള്‍ എടുക്കാതിരിക്കുകയോ കട്ട് ചെയ്യുകയോ മാത്രമാണ് പോംവഴി. ഇനി ഈ സങ്കീര്‍ണതകളെല്ലാം ഒഴിവാക്കാന്‍ വഴിയൊരുങ്ങുകയാണ്. വാട്സ്ആപ്പില്‍ വരുന്ന വീഡിയോ കോളുകള്‍ ക്യാമറ ഓഫാക്കിയ ശേഷം അറ്റന്‍ഡ് ചെയ്യാനാവുന്ന ഫീച്ചര്‍ മെറ്റ തയ്യാറാക്കുകയാണ്. വാട്സ്ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് ആന്‍ഡ്രോയ്ഡ് അതോറിറ്റി പറയുന്നു. ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പുത്തന്‍ ഫീച്ചര്‍ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടും. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വീഡിയോ കോള്‍ വന്നാല്‍ ക്യാമറ ഓഫാക്കി കോള്‍ അറ്റന്‍റ് ചെയ്യാം, വിളിക്കുന്ന ആളെ വ്യക്തമായ ശേഷം മാത്രം ക്യാമറ ഓപ്പണാക്കിയാല്‍ മതിയാകും. ഈ ഫീച്ചര്‍ ഏറെ സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ഉപകരിക്കും
വാട്സ്ആപ്പിൽ മുൻപ് വന്ന മെസേജുകള്‍ തപ്പി സമയം പോകാറുണ്ടോ? എങ്കിൽ അതിനിതാ പരിഹാരം. എക്‌സിലെ (പഴയ ട്വിറ്റര്‍) പോലെ ‘ത്രഡഡ് മെസേജ് റിപ്ലൈകള്‍’ (Threaded Message Replies) ചെയ്യാനുള്ള സൗകര്യമാണ് വാട്സ്ആപ്പില്‍ മെറ്റ കൊണ്ടുവരാനൊരുങ്ങുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള മെസേജുകള്‍ നിങ്ങള്‍ക്ക് ലിസ്റ്റ് ചെയ്ത് കാണാന്‍ കഴിയും. വാട്സ്ആപ്പ് അപ്‌ഡേറ്റുകള്‍ അറിയിക്കുന്ന വാബീറ്റ ഇന്‍ഫോയാണ് പുത്തന്‍ ഫീച്ചറിനെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
വാട്സ്ആപ്പിലെ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും കമ്മ്യൂണിറ്റികളിലും ചാനലുകളിലും ഭാവിയില്‍ ‘ത്രഡഡ് മെസേജ് റിപ്ലൈ’ ഫീച്ചര്‍ കാണാം. ഒരു ക്വാട്ടഡ് മെസേജിനുള്ള എല്ലാ റിപ്ലൈകളും ഒറിജിനല്‍ മെസേജുമായി കണക്റ്റ് ചെയ്ത് കാണാന്‍ ഇതുവഴിയാകും. ഒരുപാട് ചാറ്റുകള്‍ സ്‌ക്രോള്‍ ചെയ്ത് സമയം പാഴാക്കുന്നത് ഇതോടെ ഒഴിവാകും. എങ്ങനെയാണ് ഈ ഫീച്ചര്‍ വാട്സ്ആപ്പില്‍ പ്രവര്‍ത്തിക്കുക എന്നതിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം. എന്നാല്‍ ത്രഡഡ് മെസേജ് റിപ്ലൈ ഫീച്ചര്‍ എത്രത്തോളം വിജയമാകുമെന്ന് കാത്തിരുന്ന് തന്നെ അറിയണം. ഏറെ ചര്‍ച്ചകള്‍ നടക്കുന്ന ഗ്രൂപ്പ് ചാറ്റുകളില്‍ ഒരുപക്ഷേ ഈ ഫീച്ചര്‍ വിജയമായേക്കും. വാട്സ്ആപ്പിന്‍റെ പുത്തന്‍ ഫീച്ചര്‍ പണിപ്പുരയിലാണ്. വാട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് 2.25.7.7 ബീറ്റ അപ്‌ഡേറ്റിലാണ് ത്രഡഡ് മെസേജ് റിപ്ലൈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. എന്നാല്‍ സാധാരണ യൂസര്‍മാരുടെ ഉപയോഗത്തിനായി മെറ്റ എപ്പോഴാണ് ഈ ഫീച്ചര്‍ പുറത്തിറക്കുക എന്ന് വ്യക്തമല്ല. പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചര്‍ ആദ്യ ഉപയോക്താക്കളുടെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും ആഗോളതലത്തില്‍ അവതരിപ്പിക്കുക. ഇത് കൂടാതെ മറ്റ് പല പുത്തന്‍ ഫീച്ചറുകളുടെ പണിപ്പുരയിലുമാണ് വാട്സ്ആപ്പ്.
സൈബർ തട്ടിപ്പുകൾ ദിനംപ്രതി വർധിക്കുന്ന ഈ കാലത്ത്, വീഡിയോ കോളിൽ ക്യാമറ ഓട്ടോമാറ്റികായി ഓണാകുന്നത് ആശങ്ക ശ്രഷ്ടിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ അതിനു പരിഹാരം കാണുകയാണ് വാട്സ്ആപ്പ്. വീഡിയോ കോൾ എടുക്കുന്നതിനു മുമ്പായി ക്യാമറ ഒഫുചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് കമ്പനി പരീക്ഷിക്കുന്നത്. ഇതിനായി പ്രത്യേക ബട്ടൺ ലഭ്യമാകുമെന്ന് ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് ചെയ്തു. വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഫീച്ചർ ലഭ്യമാണ്. ഫീച്ചർ എല്ലാ ഉപയോക്താക്കളിലേക്കും എപ്പോൾ എത്തുമെന്നത് വ്യക്തമല്ല. അതേസമയം, വാട്സ്ആപ്പിലെ വീഡിയോ കോൾ തട്ടിപ്പുകൾ രാജ്യത്ത് വർധിച്ചുവരികയാണ്. കോടക്കണക്കിന് രൂപയാണ് ഓരോ വർഷവും തട്ടിപ്പു സംഘങ്ങൾ കൈക്കലാക്കുന്നത്.
ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളായ സെമാറ്റോയ്ക്കും, സ്വിഗിക്കും എതിരാളിയാകാനൊരുങ്ങി റാപ്പിഡോ. ഭക്ഷ്യ വിതരണ മേഖലയിലേക്കുള്ള റാപ്പിഡോയുടെ കടന്നുവരവിനെ തന്ത്രപരമായ നീക്കമായാണ് കാണേണ്ടത്. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടനുസരിച്ച് മുൻനിര ഭക്ഷ്യ വിതരണ ഭീമന്മാർ ഈടാക്കുന്ന കമീഷൻ ഘടനകളെ തകർക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഭക്ഷ്യ വിതരണം ചേർക്കുന്നതിനായുള്ള ചർച്ചകൾ റാപ്പിഡോ നടത്തി വരുകയാണ്. സൊമാറ്റോ, സ്വിഗ്ഗി എന്നിവയുമായി മത്സരിക്കാൻ കഴിയുന്ന ഒരു ബിസിനസ് മോഡൽ വികസിപ്പിക്കുന്നതിനായി മുതിർന്ന റാപ്പിഡോ എക്സിക്യൂട്ടീവുകൾ റസ്റ്റോറന്റ് ഉടമകളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അവ പ്രാരംഭഘട്ടത്തിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ റാപ്പിഡോ ഇതിനകം തന്നെ വ്യക്തിഗത റസ്റ്റോറന്റുകൾക്ക് ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
നിങ്ങളുടെ സ്മാർട്ഫോൺ ചൂടാകുന്നത് പോലെ തോന്നാറുണ്ടോ? എങ്കിൽ ഈ വേനൽക്കാലത്ത് നിങ്ങളുടെ ഫോൺ സുരക്ഷിതവും തണുപ്പുള്ളതുമായി നിലനിർത്താൻ ചില നുറുങ്ങുകൾ ഇതാ.
നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക നിങ്ങളുടെ ഫോൺ നേരിട്ട് സൂര്യപ്രകാശത്തിൽ നിന്ന് അകറ്റി നിർത്തുക. സൂര്യപ്രകാശത്തിൽ ഇരുന്നാലോ ചൂടായ സ്ഥലങ്ങളിൽ കൊണ്ടുപോയാലോ, ഫോണിന്റെ താപനില വർധിക്കുകയും പ്രവർത്തനക്ഷമത കുറയുകയും ചെയ്യും.
പിൻ കവർ നീക്കം ചെയ്യുക ഫോണിന്റെ പിന്നിൽ കവർ ഉണ്ടെങ്കിൽ, അത് ഫോണിനുള്ളിൽ ചൂട് പിടിക്കാനും താപനില ഉയരാനും കാരണമാകും. ഫോൺ അമിതമായി ചൂടാകുന്നുവെന്നു തോന്നിയാൽ, പിൻ കവർ നീക്കം ചെയ്യുക. വേനൽക്കാലത്ത്, കവർ ഇല്ലാതെ ഫോണിന്റെ വായുസഞ്ചാരത്തിന് നിർബന്ധിതമാക്കുക.
തെളിച്ചം (Brightness) കുറക്കുക തെളിച്ചം കൂടുതലായാൽ ഫോൺ കൂടുതൽ ചൂടാകുന്നതിന് കാരണമാകും. ബാറ്ററി ഉപഭോഗവും കുറയ്ക്കുന്നതിനായി, സ്ക്രീൻ തെളിച്ചം കുറക്കുക.
ഡാറ്റ, ലൊക്കേഷൻ ഫോണിലെ ഡാറ്റ, ലൊക്കേഷൻ, വൈഫൈ ഹോട്സ്പോട്ട്, ജിപിഎസ് എന്നിവ അധികം ഉപയോഗിച്ചാൽ, ബാറ്ററി ഉപഭോഗം കൂടുകയും, ഫോണിന്റെ താപനില ഉയരുകയും ചെയ്യും. ഡാറ്റ ഒപ്പം, ബാറ്ററി ചൂടാകുന്നതും ശ്രദ്ധിക്കുമ്പോൾ, അവയെല്ലാം തിരികെ സ്വിച്ച് ഓഫ് ചെയ്യുക.
ഉപഭോഗം പരിമിതപ്പെടുത്തുക ചൂടുള്ള കാലാവസ്ഥയിൽ, ഗെയിമുകൾ, വീഡിയോകൾ, അല്ലെങ്കിൽ കൂടുതൽ ബാറ്ററി ഉപഭോഗം ആവശ്യമുള്ള മറ്റ് കാര്യങ്ങൾ കുറഞ്ഞ സമയത്തേക്ക് പരിമിതപ്പെടുത്തുക. ഫോണിന്റെ ആന്റിനായ ബ്ലൂടൂത്ത്, മൊബൈൽ ഹോട്ട്സ്പോട്ട് പോലുള്ള ഫീച്ചറുകൾ ഫോണിന്റെ താപനില വർധിപ്പിക്കുന്നത് തടയാം.
പവർ സേവിംഗ് മോഡ് സജീവമാക്കുക ഫോണിന്റെ പവർ സേവിംഗ് മോഡ് പ്രവർത്തനക്ഷമമാക്കുക. ഇത് ബാറ്ററി ഉപഭോഗം കുറയ്ക്കും, ഫോണിന്റെ താപനിലക്കുറച്ചും നന്നായി പ്രവർത്തിക്കും.
ഗുണനിലവാരമുള്ള ചാർജർ ഉപയോഗിക്കുക നിങ്ങളുടെ ഫോണിനൊപ്പം വന്ന അതേ ചാർജറോ അല്ലെങ്കിൽ അതിനു അനുയോജ്യമായ ഗുണനിലവാരമുള്ള ചാർജറോ ഉപയോഗിക്കുക. ദുർഗുണമുള്ള ചാർജറുകൾ ഉപയോഗിച്ചാൽ, ബാറ്ററി, ഫോൺ, ബാറ്ററി അമിതമായി ചൂടാകുന്നത് പോലുള്ള കാര്യങ്ങൾ ഉണ്ടായേക്കാം.
സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം എല്ലായ്‌പ്പോഴും ഏറ്റവും പുതിയ അപ്‌ഡേറ്റ് ഉപയോഗിക്കുക. ഫോണിൽ ചില ബഗുകൾ ഫോൺ ചൂടാകുന്നതിന് കാരണമാകാം, അതിനാൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിന് മുൻഗണന നൽകുക.
നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ബാറ്ററി ആയുസ്സ് വർദ്ധിപ്പിക്കാനും ചാർജറിനായി നിരന്തരം എത്താതെ തന്നെ നിങ്ങളുടെ ഉപകരണം പരമാവധി പ്രയോജനപ്പെടുത്താനും നിങ്ങൾക്ക് ഉപയോഗിക്കാവുന്ന നിരവധി നുറുങ്ങുകളും തന്ത്രങ്ങളും ഉണ്ട്.
ഡിസ്പ്ലേ ക്രമീകരണങ്ങൾ ക്രമീകരിക്കുക ബ്രൈറ്റ്നസ് ലെവൽ കുറയ്ക്കുക നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ ഡിസ്‌പ്ലേയുടെ തെളിച്ചം കുറയ്ക്കുക എന്നതാണ് ബാറ്ററി ലൈഫ് മെച്ചപ്പെടുത്താനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം. ബ്രൈറ്റ് സ്ക്രീനുകൾ ഗണ്യമായ അളവിൽ വൈദ്യുതി ഉപയോഗിക്കുന്നു, അതിനാൽ തെളിച്ചം കുറയ്ക്കുന്നത് ഊർജ്ജം സംരക്ഷിക്കാൻ സഹായിക്കും. അനാവശ്യ ബാറ്ററി പവർ കളയാതെ ഇപ്പോഴും ദൃശ്യമാകുന്ന സുഖപ്രദമായ തലത്തിലേക്ക് തെളിച്ചം ക്രമീകരിക്കുക.
അഡാപ്റ്റീവ് ബ്രൈറ്റ്നസ് പ്രവർത്തനക്ഷമമാക്കുക ആംബിയന്റ് ലൈറ്റ് അവസ്ഥയെ അടിസ്ഥാനമാക്കി സ്‌ക്രീൻ തെളിച്ചം സ്വയമേവ ക്രമീകരിക്കുന്ന ഒരു അഡാപ്റ്റീവ് ബ്രൈറ്റ്‌നെസ് സവിശേഷതയാണ് പല സ്‌മാർട്ട്‌ഫോണുകളിലും സജ്ജീകരിച്ചിരിക്കുന്നത്. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്നത്, ചുറ്റുപാടുകൾക്കനുസരിച്ച് ഡിസ്പ്ലേ തെളിച്ചം ക്രമീകരിച്ചുകൊണ്ട് വൈദ്യുതി ഉപഭോഗം ഒപ്റ്റിമൈസ് ചെയ്യാൻ നിങ്ങളുടെ ഉപകരണത്തെ അനുവദിക്കുന്നു. ഇതുവഴി, തെളിച്ചം നിരന്തരം സ്വമേധയാ ക്രമീകരിക്കാതെ നിങ്ങൾക്ക് ബാറ്ററി ലൈഫ് ലാഭിക്കാൻ കഴിയും.
സ്‌ക്രീൻ സമയപരിധി കുറയ്ക്കുക സ്‌ക്രീൻ ടൈംഔട്ട് ദൈർഘ്യം കുറയ്ക്കുക എന്നതാണ് ബാറ്ററി ലാഭിക്കാനുള്ള മറ്റൊരു ഫലപ്രദമായ മാർഗം. സ്‌ക്രീൻ ടൈംഔട്ട് നിഷ്‌ക്രിയത്വത്തിന് ശേഷവും നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ഡിസ്‌പ്ലേ എത്ര സമയം സജീവമായി തുടരുമെന്ന് നിർണ്ണയിക്കുന്നു. ഒരു ചെറിയ സ്‌ക്രീൻ ടൈംഔട്ട് സജ്ജീകരിക്കുന്നതിലൂടെ, ബാറ്ററി പവർ സംരക്ഷിച്ചുകൊണ്ട്, ഉപയോഗത്തിലില്ലാത്തപ്പോൾ ഡിസ്‌പ്ലേ പെട്ടെന്ന് ഓഫാക്കുന്നുവെന്ന് ഉറപ്പാക്കാം.
ആപ്പ് ഉപയോഗം നിയന്ത്രിക്കുക ഉപയോഗിക്കാത്ത ആപ്പുകൾ അടയ്‌ക്കുക ഒന്നിലധികം ആപ്പുകൾ ഒരേസമയം പ്രവർത്തിപ്പിക്കുന്നത് നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ബാറ്ററി വേഗത്തിലാക്കും. സിസ്റ്റം ഉറവിടങ്ങൾ ഉപയോഗിക്കുകയും ബാറ്ററി ലൈഫ് കളയുകയും ചെയ്യുന്നതിനാൽ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന ഉപയോഗിക്കാത്ത ആപ്പുകൾ ക്ലോസ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ബാറ്ററി പെർഫോമൻസ് ഒപ്റ്റിമൈസ് ചെയ്യാൻ ഉപയോഗിക്കാത്ത ആപ്പുകൾ പതിവായി അടയ്ക്കുന്നത് ശീലമാക്കുക.
ബാക്ക്ഗ്രൗണ്ട് ആപ്പ് റിഫ്രഷ് പ്രവർത്തനരഹിതമാക്കുക ചില ആപ്പുകൾക്ക് ബാക്ക്ഗ്രൗണ്ട് ആപ്പ് റിഫ്രഷ് ഫീച്ചർ ഉണ്ട്. അത് നിങ്ങൾ സജീവമായി ഉപയോഗിക്കാത്തപ്പോൾ പോലും ഉള്ളടക്കം അപ്ഡേറ്റ് ചെയ്യാൻ അവരെ അനുവദിക്കുന്നു. ഇത് സൗകര്യപ്രദമാണെങ്കിലും, ബാറ്ററി ലൈഫിനെ ഇത് സാരമായി ബാധിക്കും. നിങ്ങളുടെ ബാറ്ററിയുടെ ദീർഘായുസ്സ് വർദ്ധിപ്പിക്കുന്നതിന് നിരന്തരമായ അപ്‌ഡേറ്റുകൾ ആവശ്യമില്ലാത്ത ആപ്പുകൾക്കായി ഈ ഫീച്ചർ പ്രവർത്തനരഹിതമാക്കുന്നത് പരിഗണിക്കുക.
നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുക വിവിധ ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ ബാറ്ററി ചോർച്ചയ്ക്ക് കാരണമാകും. പ്രത്യേകിച്ചും ദിവസം മുഴുവൻ നിങ്ങൾക്ക് ഉയർന്ന അളവിലുള്ള നോട്ടിഫിക്കേഷനുകൾ ലഭിക്കുകയാണെങ്കിൽ. നിങ്ങൾക്ക് നോട്ടിഫിക്കേഷനുകൾ അയയ്‌ക്കാൻ കഴിയുന്ന ആപ്പുകൾ ഇഷ്‌ടാനുസൃതമാക്കി നിങ്ങളുടെ നോട്ടിഫിക്കേഷനുകളുടെ നിയന്ത്രണം ഏറ്റെടുക്കുക. അനാവശ്യ അറിയിപ്പുകൾ പരിമിതപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ ഉപകരണം ഉണരുന്ന ആവൃത്തി കുറയ്ക്കുകയും ആത്യന്തികമായി ബാറ്ററി പവർ ലാഭിക്കുകയും ചെയ്യാം.
കണക്റ്റിവിറ്റി ഒപ്റ്റിമൈസ് ചെയ്യുക ഉപയോഗത്തിലില്ലാത്തപ്പോൾ വൈഫൈയും ബ്ലൂടൂത്തും ഓഫാക്കുക വൈ-ഫൈയും ബ്ലൂടൂത്തും ഗണ്യമായ അളവിൽ ബാറ്ററി പവർ ഉപയോഗിക്കുന്നതിൽ കുപ്രസിദ്ധമാണ്. നിങ്ങൾ ഈ കണക്റ്റിവിറ്റി ഫീച്ചറുകൾ സജീവമായി ഉപയോഗിക്കുന്നില്ലെങ്കിൽ, അവ ഓഫാക്കുന്നത് ഉറപ്പാക്കുക. അവ അനാവശ്യമായി ഓൺ ചെയ്യുന്നത് നെറ്റ്‌വർക്കുകൾക്കോ ഉപകരണങ്ങൾക്കോ വേണ്ടി നിരന്തരം സ്‌കാൻ ചെയ്യുന്നതിനും നിങ്ങളുടെ ബാറ്ററിയെ ബുദ്ധിമുട്ടിലാക്കുന്നതിനും ഇടയാക്കും. നിങ്ങൾ അറിയപ്പെടുന്ന നെറ്റ്‌വർക്കുകളിൽ നിന്ന് അകലെയായിരിക്കുമ്പോഴോ വയർലെസ് ആക്‌സസറികൾ ഉപയോഗിക്കാതിരിക്കുമ്പോഴോ വൈഫൈയും ബ്ലൂടൂത്തും പ്രവർത്തനരഹിതമാക്കാൻ ഓർക്കുക.
താഴ്ന്ന സിഗ്നൽ ഏരിയകളിൽ എയർപ്ലെയിൻ മോഡ് ഉപയോഗിക്കുക നിങ്ങൾ ദുർബലമായതോ നെറ്റ്‌വർക്ക് സിഗ്നൽ ഇല്ലാത്തതോ ആയ ഒരു പ്രദേശത്തായിരിക്കുമ്പോൾ, ഒരു കണക്ഷൻ സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ അധിക ഊർജ്ജം ചെലവഴിക്കുന്നു. അനാവശ്യമായ ബാറ്ററി ചോർച്ച തടയാൻ അത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ ഉപകരണം എയർപ്ലെയിൻ മോഡിലേക്ക് മാറ്റുന്നത് പരിഗണിക്കുക. എയർപ്ലെയിൻ മോഡ് എല്ലാ വയർലെസ് ഫംഗ്‌ഷനുകളും പ്രവർത്തനരഹിതമാക്കുന്നു. ശക്തമായ സിഗ്നലുള്ള ഒരു പ്രദേശത്ത് നിങ്ങൾ തിരികെ എത്തുന്നതുവരെ ബാറ്ററി പവർ സംരക്ഷിക്കാൻ നിങ്ങളെ അനുവദിക്കുന്നു.
ബാക്ക്ഗ്രൗണ്ട് ഡാറ്റ ഉപയോഗം പരിമിതപ്പെടുത്തുക നിങ്ങൾ സജീവമായി ഉപയോഗിക്കാത്തപ്പോൾ പോലും ചില ആപ്പുകൾ ബാക്ക്ഗ്രൗണ്ട്ൽ ഡാറ്റ ഉപയോഗിക്കുന്നു. ഈ തുടർച്ചയായ ഡാറ്റ ഉപയോഗം നിങ്ങളുടെ ബാറ്ററി ലൈഫിനെ ബാധിക്കും. ഇത് ലഘൂകരിക്കാൻ, നിങ്ങളുടെ ആപ്പുകളുടെ ക്രമീകരണം അവലോകനം ചെയ്യുകയും അത്യാവശ്യമല്ലാത്തവയുടെ ബാക്ക്ഗ്രൗണ്ട് ഡാറ്റ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുക. ഈ ആപ്പുകൾ ഉപയോഗിക്കുന്ന ഡാറ്റയുടെ അളവ് പരിമിതപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ ബാറ്ററിയുടെ ആയുസ്സ് ഫലപ്രദമായി വർദ്ധിപ്പിക്കാനാകും.
ബാറ്ററിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ക്രമീകരിക്കുക ബാറ്ററി സേവർ മോഡ് സജീവമാക്കുക മിക്ക സ്മാർട്ട്ഫോണുകളും ബാറ്ററി സേവർ അല്ലെങ്കിൽ പവർ സേവിംഗ് മോഡ് വാഗ്ദാനം ചെയ്യുന്നു, അത് പ്രവർത്തനക്ഷമമാക്കുമ്പോൾ ബാറ്ററി ലൈഫ് ഗണ്യമായി വർദ്ധിപ്പിക്കും. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് ബാറ്ററി സേവർ മോഡ് നിങ്ങളുടെ ഉപകരണത്തിലെ വിവിധ ക്രമീകരണങ്ങൾ ക്രമീകരിക്കുന്നു. പശ്ചാത്തല പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുന്നതും സ്‌ക്രീൻ തെളിച്ചം കുറയ്ക്കുന്നതും ചില സവിശേഷതകൾ പ്രവർത്തനരഹിതമാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ ബാറ്ററി കുറവായിരിക്കുമ്പോഴോ ദീർഘനാളത്തേക്ക് നിങ്ങൾ ചാർജറിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയുമ്പോഴോ ഈ മോഡ് സജീവമാക്കുക.
ലൊക്കേഷൻ സേവനങ്ങൾ പ്രവർത്തനരഹിതമാക്കുക ലൊക്കേഷൻ സേവനങ്ങൾ, നാവിഗേഷനും ലൊക്കേഷൻ അധിഷ്‌ഠിത ആപ്പുകൾക്കും ഉപയോഗപ്രദമാണെങ്കിലും, നിങ്ങളുടെ ബാറ്ററി വേഗത്തിൽ കളയാൻ കഴിയും. നിങ്ങളുടെ ഉപകരണത്തിന്റെ GPS നിരന്തരം ആക്‌സസ് ചെയ്യുന്ന ആപ്പുകൾ ഗണ്യമായ പവർ ഉപയോഗിക്കുന്നു. ആവശ്യമില്ലാത്ത ആപ്പുകൾക്കായി ലൊക്കേഷൻ സേവനങ്ങൾ പ്രവർത്തനരഹിതമാക്കുന്നത് പരിഗണിക്കുക, അല്ലെങ്കിൽ ഓരോ കേസിന്റെ അടിസ്ഥാനത്തിൽ ആപ്പുകൾക്ക് നേരിട്ട് അനുമതി നൽകുക. ലൊക്കേഷൻ സേവനങ്ങൾ നിയന്ത്രിക്കുന്നതിലൂടെ, പ്രവർത്തനക്ഷമത നഷ്ടപ്പെടുത്താതെ നിങ്ങൾക്ക് ബാറ്ററി ഉപയോഗം ഒപ്റ്റിമൈസ് ചെയ്യാം.
വൈബ്രേഷനും ഹാപ്റ്റിക് ഫീഡ്‌ബാക്കും കുറയ്ക്കുക നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലെ വൈബ്രേഷൻ മോട്ടോറിന് പ്രവർത്തിക്കാൻ ഊർജ്ജം ആവശ്യമാണ്, ഇത് ബാറ്ററി ചോർച്ചയ്ക്ക് കാരണമാകുന്നു. വൈബ്രേഷനുകളും ഹാപ്‌റ്റിക് ഫീഡ്‌ബാക്കും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താൻ കഴിയുമെങ്കിലും, അവ ബാറ്ററി ശക്തിയും ഉപയോഗിക്കുന്നു. ബാറ്ററി ലൈഫ് ലാഭിക്കുന്നതിന് അറിയിപ്പുകൾ, കോളുകൾ, കീബോർഡ് ഫീഡ്‌ബാക്ക് എന്നിവയുടെ തീവ്രത കുറയ്ക്കുന്നതോ വൈബ്രേഷനുകൾ പ്രവർത്തനരഹിതമാക്കുന്നതോ പരിഗണിക്കുക.
റിസോഴ്സ്-ഇന്റൻസീവ് ഫീച്ചറുകൾ കുറയ്ക്കുക ലൈവ് വാൾപേപ്പറുകളും ഡൈനാമിക് വിജറ്റുകളും പരിമിതപ്പെടുത്തുക ലൈവ് വാൾപേപ്പറുകളും ഡൈനാമിക് വിജറ്റുകളും കാഴ്ചയിൽ ആകർഷകമായി തോന്നിയേക്കാം, എന്നാൽ അവ കാര്യമായ സിസ്റ്റം ഉറവിടങ്ങൾ ഉപയോഗിക്കുകയും ബാറ്ററി ലൈഫിനെ ബാധിക്കുകയും ചെയ്യും. പകരം സ്റ്റാറ്റിക് വാൾപേപ്പറുകളും നോൺ-ഡൈനാമിക് വിജറ്റുകളും തിരഞ്ഞെടുക്കുക. റിസോഴ്‌സ്-ഇന്റൻസീവ് വിഷ്വൽ ഘടകങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ, നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ബാറ്ററി പ്രകടനം ഒപ്റ്റിമൈസ് ചെയ്യാം.
ഓട്ടോ-സിങ്ക് ഫോർ അക്കൗണ്ട്സ് പ്രവർത്തനരഹിതമാക്കുക ഇമെയിൽ, സോഷ്യൽ മീഡിയ, ക്ലൗഡ് സ്റ്റോറേജ് എന്നിങ്ങനെ വിവിധ അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ സ്വയമേവ അപ്‌ഡേറ്റ് ചെയ്യാൻ നിങ്ങളുടെ സ്മാർട്ട്‌ഫോണിനെ സ്വയമേവ സമന്വയിപ്പിക്കൽ അനുവദിക്കുന്നു. സൗകര്യപ്രദമായിരിക്കുമ്പോൾ, സ്വയമേവ സമന്വയിപ്പിക്കുന്നതിന് നിങ്ങളുടെ ബാറ്ററി കളയാൻ കഴിയും, പ്രത്യേകിച്ചും നിങ്ങൾക്ക് ഒന്നിലധികം അക്കൗണ്ടുകൾ കോൺഫിഗർ ചെയ്‌തിട്ടുണ്ടെങ്കിൽ. ബാറ്ററി പവർ ലാഭിക്കുന്നതിന് ഓട്ടോ-സിങ്ക് പ്രവർത്തനരഹിതമാക്കുന്നതും നിങ്ങളുടെ അക്കൗണ്ടുകൾ പ്രത്യേക ഇടവേളകളിൽ സ്വമേധയാ മാന്വൽ ആയി സിങ്ക് ചെയ്യുന്നത് പരിഗണിക്കുക.
ചലനങ്ങളും ആനിമേഷനുകളും കുറയ്ക്കുക ഫാൻസി ആനിമേഷനുകളും സംക്രമണങ്ങളും നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ദൃശ്യാനുഭവം മെച്ചപ്പെടുത്തിയേക്കാം, എന്നാൽ അവയ്‌ക്ക് പ്രോസസ്സിംഗ് പവറും ബാറ്ററി ഉറവിടങ്ങളും ആവശ്യമാണ്. ബാറ്ററി ലൈഫ് മെച്ചപ്പെടുത്താൻ നിങ്ങളുടെ ഉപകരണത്തിലെ ചലനത്തിന്റെയും ആനിമേഷനുകളുടെയും അളവ് കുറയ്ക്കുക. നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ആശ്രയിച്ച് ഡെവലപ്പർ ഓപ്‌ഷനുകളിലോ പ്രവേശനക്ഷമത ക്രമീകരണങ്ങൾ വഴിയോ ക്രമീകരണങ്ങൾ ക്രമീകരിച്ചുകൊണ്ട് ഇത് ചെയ്യാൻ കഴിയും.
ആപ്പുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും അപ്ഡേറ്റ് ചെയ്യുക ആപ്പുകളും ഒഎസും അപ് ടു ഡേറ്റ് ആയി സൂക്ഷിക്കുക ബഗ് പരിഹരിക്കലുകൾ, പ്രകടന മെച്ചപ്പെടുത്തലുകൾ, ബാറ്ററി ഒപ്റ്റിമൈസേഷൻ എന്നിവ ഉൾപ്പെടുന്ന അപ്ഡേറ്റുകൾ ആപ്പ് ഡെവലപ്പർമാരും സ്മാർട്ട്ഫോൺ നിർമ്മാതാക്കളും പതിവായി പുറത്തിറക്കുന്നു. ഏറ്റവും പുതിയ മെച്ചപ്പെടുത്തലുകളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ ആപ്പുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും കാലികമായി നിലനിർത്തുന്നത് നിർണായകമാണ്. ഒപ്റ്റിമൽ ബാറ്ററി പെർഫോമൻസ് നിലനിർത്താൻ നിങ്ങളുടെ ആപ്പ് സ്റ്റോറിലും സിസ്റ്റം ക്രമീകരണത്തിലും പതിവായി അപ്ഡേറ്റുകൾ പരിശോധിക്കുക.
പതിവ് അപ്ഡേറ്റുകളുടെ പ്രയോജനങ്ങൾ നിങ്ങളുടെ ആപ്പുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും അപ്‌ഡേറ്റ് ചെയ്യുന്നത് സുരക്ഷയും പ്രവർത്തനവും മെച്ചപ്പെടുത്താൻ മാത്രമല്ല, ബാറ്ററി ഉപയോഗം ഒപ്റ്റിമൈസ് ചെയ്യാനും സഹായിക്കുന്നു. ഡെവലപ്പർമാർ പലപ്പോഴും അവരുടെ ആപ്പുകളുടെ പുതിയ പതിപ്പുകളിൽ ബാറ്ററി ലാഭിക്കൽ ടെക്നിക്കുകളും അൽഗോരിതങ്ങളും നടപ്പിലാക്കുന്നു, ഇത് മെച്ചപ്പെട്ട പവർ കാര്യക്ഷമതയ്ക്ക് കാരണമാകുന്നു. കാലികമായി തുടരുന്നതിലൂടെ, നിങ്ങൾക്ക് ഈ ഒപ്റ്റിമൈസേഷനുകൾ പ്രയോജനപ്പെടുത്താനും നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ബാറ്ററി ആയുസ്സ് വർദ്ധിപ്പിക്കാനും കഴിയും.
ഓട്ടോമാറ്റിക് ആപ്പ് അപ്‌ഡേറ്റുകൾ പ്രവർത്തനക്ഷമമാക്കുക നിങ്ങൾക്ക് ഒരിക്കലും ഒരു ആപ്പ് അപ്‌ഡേറ്റ് നഷ്‌ടമാകില്ലെന്ന് ഉറപ്പാക്കാൻ, നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ സ്വയമേവയുള്ള അപ്‌ഡേറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നത് പരിഗണിക്കുക. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയാൽ, ആപ്പ് അപ്‌ഡേറ്റുകൾ ലഭ്യമാകുമ്പോൾ നിങ്ങളുടെ ഉപകരണം സ്വയമേവ ഡൗൺലോഡ് ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യും. ഇത് സ്വമേധയാലുള്ള അപ്‌ഡേറ്റുകളുടെ ആവശ്യകത ഇല്ലാതാക്കുകയും നിങ്ങളുടെ ആപ്പുകൾ എപ്പോഴും ഏറ്റവും പുതിയതും ഏറ്റവും ബാറ്ററി-കാര്യക്ഷമവുമായ പതിപ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ബാറ്ററി ചാർജ് ചെയ്യുന്ന മികച്ച രീതികൾ തീവ്രമായ താപനില ഒഴിവാക്കുക കടുത്ത ചൂടും തണുപ്പും നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ബാറ്ററി ലൈഫിനെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. നേരിട്ടുള്ള സൂര്യപ്രകാശം, കടുത്ത ചൂട്, അല്ലെങ്കിൽ മരവിപ്പിക്കുന്ന താപനില എന്നിവയിൽ നിങ്ങളുടെ ഉപകരണം തുറന്നുകാട്ടുന്നത് ഒഴിവാക്കുക. ഉയർന്ന ഊഷ്മാവ് ബാറ്ററി വേഗത്തിലാക്കാൻ ഇടയാക്കും, അതേസമയം തണുത്ത താപനില ബാറ്ററി ശേഷി താൽക്കാലികമായി കുറയ്ക്കും. ഒപ്റ്റിമൽ ബാറ്ററി പ്രകടനം നിലനിർത്താൻ നിങ്ങളുടെ ഉപകരണം മിതമായ താപനിലയിൽ സൂക്ഷിക്കുക.
ഒറിജിനൽ ചാർജറുകളും കേബിളുകളും ഉപയോഗിക്കുക നിങ്ങളുടെ സ്മാർട്ട്‌ഫോൺ മോഡലിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന യഥാർത്ഥ ചാർജറുകളും കേബിളുകളും ഉപയോഗിക്കുന്നത് ബാറ്ററിയുടെ ആയുസ്സ് സംരക്ഷിക്കുന്നതിന് നിർണായകമാണ്. ജനറിക് അല്ലെങ്കിൽ കുറഞ്ഞ നിലവാരമുള്ള ചാർജറുകൾ ആവശ്യമായ പവർ ഔട്ട്പുട്ടോ വോൾട്ടേജ് സ്ഥിരതയോ നൽകില്ല. ഇത് കാര്യക്ഷമമല്ലാത്ത ചാർജിംഗിലേക്കും ബാറ്ററിക്ക് കേടുപാടുകൾ വരുത്താനും ഇടയാക്കും. സുരക്ഷിതവും കാര്യക്ഷമവുമായ ചാർജിംഗ് ഉറപ്പാക്കാൻ യഥാർത്ഥ ചാർജറുകളും കേബിളുകളും ഒട്ടിപ്പിടിക്കുക.
പതിവ് പൂർണ്ണ ഡിസ്ചാർജുകൾ ഒഴിവാക്കുക ജനപ്രിയ വിശ്വാസത്തിന് വിരുദ്ധമായി, സ്‌മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററികൾക്ക് അടിക്കടിയുള്ള ഫുൾ ഡിസ്‌ചാർജുകൾ (ബാറ്ററി 0% വരെ കളയുന്നത്) ഗുണം ചെയ്യില്ല. ആധുനിക ബാറ്ററികൾ 20% മുതൽ 80% വരെ ചാർജ് ലെവലുകൾക്കിടയിൽ സൂക്ഷിക്കുമ്പോൾ, ഇടയ്ക്കിടെ ചാർജ് ചെയ്യാനും മികച്ച രീതിയിൽ പ്രവർത്തിക്കാനുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിങ്ങളുടെ ബാറ്ററി പൂർണ്ണമായി ഡിസ്ചാർജ് ചെയ്യുന്നത് ഒഴിവാക്കുക, ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിന് ഭാഗിക ചാർജുകൾ ലക്ഷ്യം വയ്ക്കുക.
ചുരുക്കത്തിൽ തടസ്സമില്ലാത്ത ഉപയോഗത്തിനും സൗകര്യത്തിനും സ്‌മാർട്ട്‌ഫോൺ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഡിസ്പ്ലേ ക്രമീകരണങ്ങൾ ക്രമീകരിക്കുക, ആപ്പ് ഉപയോഗം നിയന്ത്രിക്കുക, കണക്റ്റിവിറ്റി ഒപ്റ്റിമൈസ് ചെയ്യുക, ബാറ്ററിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ക്രമീകരിക്കുക, റിസോഴ്സ്-ഇന്റൻസീവ് ഫീച്ചറുകൾ കുറയ്ക്കുക, ആപ്പുകളും ഓപ്പറേറ്റിംഗ് സിസ്റ്റവും അപ്ഡേറ്റ് ചെയ്യുക, ബാറ്ററി ചാർജിംഗ് മികച്ച രീതികൾ പിന്തുടരുക തുടങ്ങിയ മുകളിൽ സൂചിപ്പിച്ച നുറുങ്ങുകൾ നടപ്പിലാക്കുന്നതിലൂടെ, നിങ്ങൾക്ക് ഗണ്യമായി നീട്ടാൻ കഴിയും. നിങ്ങളുടെ ഉപകരണത്തിന്റെ ബാറ്ററി ലൈഫ്. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പ്രവർത്തനക്ഷമത നിലനിർത്തിക്കൊണ്ട് വൈദ്യുതി കാര്യക്ഷമതയ്‌ക്ക് മുൻഗണന നൽകാൻ ഓർക്കുക.