Malayali expat death; പാചകത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

Malayali expat death; അജ്മാനിൽ താമസസ്ഥലത്ത് പാചകം ചെയ്യുന്നതിനിടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു. കാസർകോട് ഉദുമ പടിഞ്ഞാർ തച്ചരക്കുന്ന് സ്വദേശി ബഷീർ (50) ആണ് മരിച്ചത്. പരേതനായ അബ്ദുള്ള പള്ളത്തിന്റെയും ദൈനബിയുടെയും മകനാണ്. ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിയായിരുന്നു ബഷീറിന്. പതിവുപോലെ വിതരണത്തിനായി ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ബഷീറിന് സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടമായി. വിവരം അറിഞ്ഞയുടൻ അജ്മാൻ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു .ഖൈറുന്നിസ ഇച്ചിലിങ്കാൽ ആണ് ഭാര്യ. മക്കൾ: ഷാനിഫർ (ദുബായ്), ബുഷ്റ, ബുഷ്താന. മരുമക്കൾ: ഹാരിസ് (ചെറുവത്തൂർ), മുനീർ (കാഞ്ഞങ്ങാട്). പരേതയായ ബീഫാത്തിമ സഹോദരിയാണ്. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത അറിഞ്ഞ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy