ഉപരിതലത്തിലും ഉയർന്ന അന്തരീക്ഷത്തിലുമുള്ള ന്യൂനമർദ്ദങ്ങളുടെ സ്വാധീനത്തെ തുടർന്ന് ഇന്ന് (13) മുതൽ 19 വരെ യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില കുറയുകയും, മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ദ്വീപുകൾ, തീരദേശ മേഖലകൾ, വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും, നാളെ (14) മഴയുടെ ശക്തി കൂടുതലാകാൻ സാധ്യതയുണ്ടെന്നും പ്രവചനത്തിൽ പറയുന്നു. ഇടിമിന്നലും ചില പ്രദേശങ്ങളിൽ അനുഭവപ്പെടാം. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് രാജ്യത്താകെ തണുപ്പ് കൂടുമെന്നാണ് വിലയിരുത്തൽ. കുറഞ്ഞ താപനില 12 മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുള്ളപ്പോൾ, അബുദാബിയിൽ താപനില 20 ഡിഗ്രി സെൽഷ്യസിനടുത്തേക്ക് ഇടിയാം. ദുബായിലും അബുദാബിയിലും ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.
കാറ്റിന്റെ ദിശ തെക്കുകിഴക്കിൽ നിന്ന് വടക്കുപടിഞ്ഞാറേക്ക് മാറാൻ സാധ്യതയുണ്ടെന്നും, ചില സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാമെന്നും NCM അറിയിച്ചു. കാറ്റ് ശക്തമാകുമ്പോൾ പൊടിക്കാറ്റ് ഉയർന്ന് കാഴ്ചാപരിധി കുറയാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം. അറബിക്കടലിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടൽ യാത്രക്കാരും പ്രത്യേകം സൂക്ഷിക്കണമെന്നും, ഒമാൻ കടലിൽ പൊതുവെ സാധാരണ നില തുടരാനിടയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വാഹനമോടിക്കുന്നവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
കുട്ടികളെ തൊട്ടാൽ പണികിട്ടും; കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം; നടപടി കടുപ്പിച്ചു യുഎഇ
പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും അവരുമായി നടത്തുന്ന ഏതുതരം ലൈംഗിക ബന്ധങ്ങളും ഗുരുതര ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന തരത്തിൽ യുഎഇ നിയമം ശക്തമാക്കി. പുതിയ വ്യവസ്ഥകൾ പ്രകാരം, ഇത്തരം കേസുകളിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും പരമാവധി പത്ത് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. കുട്ടിയുടെ സമ്മതം ഉണ്ടായിരുന്നാലും ഇത്തരം ബന്ധങ്ങൾ നിയമപരമായി അംഗീകരിക്കപ്പെടില്ലെന്നും, പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് നിയമഭേദഗതിയെന്നും ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇ തീരത്ത് വലയില്‍ കുടുങ്ങിയത് ‘കൂറ്റന്‍’ ട്യൂണ മത്സ്യം; പിടികൂടിയത് അതിസാഹസികമായി
137 കിലോഗ്രാം ഭാരമുള്ള ഭീമൻ ട്യൂണ മത്സ്യം പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വ്യാപക ശ്രദ്ധ നേടിയത്. ‘ഫുജൈറ ടുഡേ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന വീഡിയോയിൽ, നാല് മത്സ്യത്തൊഴിലാളികൾ ചേർന്ന് വലിയ പരിശ്രമത്തിലൂടെയാണ് കൂറ്റൻ മത്സ്യത്തെ വള്ളത്തിലേക്ക് കയറ്റുന്നതായി കാണുന്നത്. ഈ അപൂർവ നേട്ടം എമിറേറ്റിനും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിനും അഭിമാനമായി മാറി. ഫുജൈറയുടെ സമൃദ്ധമായ സമുദ്ര സമ്പത്തും ജൈവവൈവിധ്യവും വ്യക്തമാക്കുന്നതാണ് ഈ വേട്ട. നിലവിലെ മത്സ്യബന്ധന സീസണിൽ കടൽജീവികളുടെ സാന്നിധ്യം കൂടുതലാണെന്നും, ഇതോടെ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആവേശം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. യുഎഇയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നെന്ന നിലയിൽ ഫുജൈറയുടെ സ്ഥാനത്തെ ഈ സംഭവം കൂടുതൽ ശക്തിപ്പെടുത്തുന്നു. അതേസമയം, സമുദ്ര പരിസ്ഥിതി സംരക്ഷണത്തിൽ കർശന നിലപാടാണ് അധികൃതർ തുടരുന്നതെന്നും ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റി അറിയിച്ചു. നവംബർ 15ന് നടത്തിയ പ്രത്യേക പരിശോധനാ കാമ്പെയിനിനിടെ, സംരക്ഷിത ബേർഡ് ഐലൻഡ് റിസർവിനുള്ളിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ആറു ബോട്ടുകൾ പിടിച്ചെടുത്തു. ദിനംപ്രതി നടത്തുന്ന നിരീക്ഷണങ്ങളും നിശ്ചിത ഫീൽഡ് സന്ദർശനങ്ങളും നൂതന നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്ന് FEA ഡയറക്ടർ അസീല അൽ മുള്ള വ്യക്തമാക്കി. മറൈൻ റിസർവുകളിലെ നിയമലംഘനങ്ങൾ ഗുരുതരമായ പരിസ്ഥിതി നാശത്തിന് ഇടയാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply