ഒറ്റ വിസയിൽ ജിസിസി രാജ്യങ്ങളിലൂടെ യാത്ര; വൺ സ്റ്റോപ്പ് യാത്രാ സംവിധാനത്തിന് അംഗീകാരം
ജിസിസി രാജ്യങ്ങളിലുടനീളം ഒരൊറ്റ വിസയിൽ യാത്ര സാധ്യമാക്കുന്ന ‘വൺ-സ്റ്റോപ്പ്’ യാത്രാ സംവിധാനത്തിന് ഗൾഫ് സഹകരണ കൗൺസിൽ ഔദ്യോഗിക അംഗീകാരം നൽകി. അടുത്ത മാസം യുണൈറ്റഡ് അറബ് എമിറേറ്റ്സും ബഹ്‌റൈനും തമ്മിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷണം വിജയകരമായാൽ മറ്റ് ജിസിസി അംഗരാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.
കുവൈത്തിൽ നടന്ന 42-ാമത് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൻ്റെ അവസരത്തിലായിരുന്നു ഈ വലിയ പ്രഖ്യാപനം. ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി അറിയിച്ചു പ്രകാരം, പുതിയ സംവിധാനത്തിലൂടെ ഗൾഫ് പൗരന്മാർക്ക് ഒരു ചെക്ക് പോയിന്റിൽ മാത്രമേ ഇമിഗ്രേഷൻ, കസ്റ്റംസ്, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കേണ്ടതുള്ളൂ. നിലവിലുള്ളതുപോലെ ഓരോ രാജ്യത്തെയും അതിർത്തി പോയിന്റിൽ വ്യത്യസ്ത പരിശോധനകൾ നടത്തുന്ന രീതി പുതിയ സംവിധാനത്തോടെ ഒഴിവാകും.
ഒരു പ്ലാറ്റ്‌ഫോമിൽ എല്ലാ വിവരങ്ങളും
പദ്ധതിയുടെ ഭാഗമായി രാജ്യങ്ങൾക്കിടയിൽ യാത്രാ ലംഘനങ്ങൾ പിന്തുടരാനും ആവശ്യമായ വിവരങ്ങൾ പങ്കുവെക്കാനും ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം രൂപീകരിക്കും. ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ പൗരന്മാർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഒരൊറ്റ ചെക്ക്‌പോസ്റ്റിൽ പാസ്‌പോർട്ട് പരിശോധനയും സുരക്ഷാ സ്ക്രീനിങും പൂർത്തിയാക്കും.
യാത്ര സമയം കുറച്ച് കൂടുതൽ സൗകര്യത്തോടെ
ഈ സംവിധാനം യാത്ര പരിശോധനകൾക്കായി ചെലവാകുന്ന സമയം ഗണ്യമായി കുറയ്ക്കുകയും ഗൾഫ് മേഖലയിൽ യാത്രാ സൗകര്യങ്ങൾ കൂടുതൽ ലളിതവും വേഗതയോടും കൂടിയതുമാക്കുകയും ചെയ്യും.
ഗൾഫ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയതും ചരിത്രപരവുമായ ഒരു മാറ്റത്തിനാണ് ഈ പദ്ധതി വഴിയൊരുക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം, വസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത രഹസ്യ പോക്കറ്റുകൾ, പരിശോധനയിൽ കൈവശം മയക്കുമരുന്ന്
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള മയക്കുമരുന്ന് കടത്തൽ ശ്രമം എയർ കാർഗോ കസ്റ്റംസ് വകുപ്പ് തകർത്തു. ഖത്തറിലെത്തിയ ഒരു വനിതാ യാത്രക്കാരിയുടെ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് കിലോയിൽ കൂടുതൽ മയക്കുമരുന്നാണ് അധികൃതർ പിടികൂടിയത്. യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഇൻസ്‌പെക്ടർ നടത്തിയ വിശദമായ പരിശോധനയിലാണ് കണ്ടെത്തൽ. വസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത രഹസ്യ പോക്കറ്റുകളിലായിരുന്നു മയക്കുമരുന്ന് മറച്ചു വെച്ചിരുന്നത്.
അധികൃതർ നൽകിയ വിവരങ്ങൾ പ്രകാരം, പിടിച്ചെടുത്തത് ഏകദേശം 2.8 കിലോഗ്രാം ഹാഷിഷും 900 ഗ്രാം മെത്താംഫെറ്റാമൈനുമാണ്. പിടിച്ചെടുത്ത മയക്കുമരുന്നും പ്രതിയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
Comments (0)