ഉപഭോക്താക്കൾക്ക് എമിറേറ്റിലെ ഹോട്ടലുകളുടെയും ഭക്ഷ്യവിതരണ സ്ഥാപനങ്ങളുടെയും നിലവാരം മനസ്സിലാക്കാൻ കഴിയുന്ന റേറ്റിങ് ആപ്പിന് തുടക്കം കുറിച്ചു. ‘സദ്ന’ എന്ന പേരിൽ ആരംഭിച്ച ആപ്പിൽ 9000ത്തോളം ഭക്ഷ്യസ്ഥാപനങ്ങളുടെ വിവരങ്ങൾ ലഭിക്കും.ഭക്ഷണശാലകൾക്ക് മുന്നിൽ പതിച്ചിരിക്കുന്ന ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ സ്ഥാപനത്തിലെ ഭക്ഷണത്തിനും ശുചിത്വത്തിനും ലഭിച്ച റേറ്റിങ് അറിയാം. സ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് റേറ്റിങ് നിശ്ചയിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z