യുഎഇയിലെ ഈ റോഡിൽ ഗതാഗത നിയന്ത്രണം
യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായദ് റോഡിൽ ഗതാഗതം വഴി തിരിച്ചുവിടുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ അൽ റഫ ഏരിയയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് മസ്ജിദ് പദ്ധതിയുടെ എൻട്രിയിലും എക്സിറ്റിലും ഗതാഗതം വഴിതിരിച്ചുവിട്ടതായി റാസൽഖൈമ പോലീസ് അറിയിച്ചു. E311-ലെ വഴിതിരിച്ചുവിടൽ സെപ്റ്റംബർ വരെ പ്രാബല്യത്തിലുണ്ടാകുമെന്ന് എക്സിൽ പോസ്റ്റ് ചെയ്തു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)