Posted By user Posted On

രോഗങ്ങള്‍ വരാൻ ഈ സാധനം മാത്രം മതി; ആരോഗ്യത്തിന് കയ്പ് ആകുന്ന പഞ്ചസാര ഉപയോഗം

മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഏറിയ പങ്കും. മധുരത്തിന്റെ പ്രധാന ഉറവിടമായി കാണുന്നതോ പഞ്ചസാരയുമാണ്. ചായ , കാപ്പി, ജ്യുസുകൾ, ഷേക്ക്, പായസം, മധുരപലഹാരങ്ങൾ തുടങ്ങി പല വഴികളിലൂടെയാണ് പഞ്ചസാരമധുരം ആസ്വദിക്കുന്നത്. എന്നാൽ ഇത്രയേറെ ആസ്വദിച്ചു കഴിക്കുന്ന പഞ്ചസാര ജീവിതത്തിലെ വില്ലനാണെന്ന് അറിയാമോ? പഞ്ചസാരയുടെ അമിതമായ ഉപയോഗം ആരോഗ്യപരമായി പലവിധ ദോഷങ്ങളുണ്ടാക്കും. ശരീരഭാരം വർദ്ധിപ്പിക്കൽ, പ്രമേഹം, പല്ലുകൾ ക്ഷയിക്കുന്നത് തുടങ്ങി പഞ്ചസാരകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്. പാലുൽപ്പന്നങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ ആരോഗ്യകരമായ പല ഭക്ഷ്യ ഉൽപന്നങ്ങളിലും സ്വാഭാവികമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഈ പഞ്ചസാര യഥാർത്ഥത്തിൽ പ്രശ്നക്കാരനല്ല. എന്നാൽ ബേക്കറി പലഹാരങ്ങളിലൂടെ അകത്തെത്തുന്ന പഞ്ചസാര പ്രശ്‌നമാണ് താനും. പഞ്ചസാരയുടെ അമിത ഉപയോഗം ഉണ്ടാക്കുന്ന 5 പ്രശ്നങ്ങൾ നോക്കാം..

ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിന് തടസം നിൽക്കുന്നു
നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ പലവിധത്തിലുള്ള പോഷകങ്ങളും ധാതുലവണങ്ങളും ശരീരത്തിലേക്ക് എത്തുന്നുണ്ട്. ശരീരം അവയെ ആഗിരണം ചെയ്ത് വിഘടിപ്പിച്ച് രക്തത്തിലൂടെ ശരീരത്തിന്റെ വിവിധഭാഗങ്ങളിലെത്തിക്കുന്നു. എന്നാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുമ്പോൾ വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലേക്ക് ലഭിക്കുന്നില്ല. മാത്രമല്ല പഞ്ചസാരയിൽ നിന്നും ശരീരത്തിനാവശ്യമായ ധാതുക്കളോ പോഷകങ്ങളോ ഒന്നും ലഭിക്കുന്നുമില്ല.പഞ്ചസാര യഥാർത്ഥത്തിൽ മറ്റ് ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകത്തെ പോലും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

ശരീരഭാരം വർധിപ്പിക്കും
അമിതമായ പഞ്ചസാര കഴിക്കുന്നതിനുള്ള ഒരു പ്രധാന അപകടസാധ്യത ശരീരഭാരം വർധിക്കുന്നു എന്നതാണ്. പഞ്ചസാര ചേർത്തെത്തുന്ന ഭക്ഷണ സാധനങ്ങളിലും പാനീയങ്ങളിലും ഉയർന്ന കലോറിയാനുള്ളത്. ഇത് ശരീരത്തിന് ദോഷകരമാണ്. പഞ്ചസാര അമിതമായി ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ കൃത്യമായി വ്യായാമം ചെയ്താൽ പോലും അത് ശരീരത്തിൽ പ്രതിഫലിക്കാക്കണമെന്നില്ല. വിശപ്പ് നിയന്ത്രണ വിധേയമാകാതെ ഇരിക്കുന്നതിലും പഞ്ചസാരയ്ക്ക് പങ്കുണ്ടെന്നു ചില പഠനങ്ങൾ വ്യക്തമാക്കുന്നു.

പല്ലിന്റെ ആരോഗ്യ നശിപ്പിക്കുന്നു
പഞ്ചസാരയുടെ ഉപയോഗം പല്ലുകൾ നശിക്കുന്നതിന് കാരണമാകും.പഞ്ചസാര കഴിച്ചതിനുശേഷം, വായിൽ ബാക്ടീരിയകൾ രൂപം കൊള്ളുന്നു. ഈ ബാക്ടീരിയകൾ പല്ലിന്റെ ബലം ക്ഷയിപ്പിക്കുന്നു.പല്ലിനു മുകളിലെ നേർത്ത ആവരണത്തെ ഇല്ലാതാക്കുന്ന ഒരു ആസിഡ് ഉൽപ്പാദിപ്പിക്കാൻ ഈ ബാക്ടീരിയകൾക്ക് കഴിയും. കാലക്രമേണ, പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം പല്ലുകളെ പൂർണമായും നശിപ്പിക്കും. പല്ലുകളിൽ ദ്വാരങ്ങൾ രൂപപ്പെടുന്നത് പഞ്ചസാര അമിതമായി ഉപയോഗിക്കുന്നവരിൽ സ്വാഭാവികമാണ്.

ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു
ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന ഘടകമാണ്. 15 വർഷത്തെ പഠനം സൂചിപ്പിക്കുന്നത് ഭക്ഷണത്തിൽ ധാരാളം പഞ്ചസാര ചേർക്കുന്ന ആളുകൾ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ്.പഞ്ചസാര അടങ്ങിയ പാനീയങ്ങൾ ഉയർന്ന കലോറി ആയതിനാലും വിശപ്പിനെ ബാധിക്കാത്തതിനാലും ഇത് ശരീരത്തിന് ദോഷകരമാണ്. വിശപ്പ് നിയന്ത്രണവിധേയമല്ലാത്തതിനാൽ തന്നെ ഒരുപാട് ഭക്ഷണം കഴിക്കുന്നതും കൊഴുപ്പ് രക്തധമനികളിൽ അടിഞ്ഞു കൂടുന്നതും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *