Posted By user Posted On

പ്രിസർവ്‍ഡ് ഫൂഡിനൊപ്പം ലൈവ് പൗൾട്രി വിൽപ്പന; യുഎഇയിൽ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി

യുഎഇയിൽ പ്രിസർവ്ഡ് ഫൂഡിനൊപ്പം ലൈവ് പൗൾ്ട്രി വിൽപ്പന നടത്തിയ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടേതാണ് നടപടി. അബുദാബിയിലെ മുസഫയിൽ സ്ഥിതി ചെയ്യുന്ന വൺ പേഴ്‌സൺ കമ്പനി എൽഎൽസി സൂപ്പർമാർക്കറ്റിനുള്ളിലെ സ്റ്റോർറൂമിൽ പ്രിസർവ്‍ഡ് ഫൂഡിനൊപ്പം കോഴിയെ വിൽക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത്തരം പ്രവർത്തനങ്ങൾ ഭക്ഷ്യസുരക്ഷയെയും ഉപഭോക്താക്കളുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഫൂഡ് സേഫ്റ്റി നിയമലംഘനത്തെ തുടർന്ന് സ്ഥാപനത്തിനെതിരെ പിഴയും ചുമത്തി. പിഴകളടച്ച് വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ സ്ഥാപനത്തിന് വീണ്ടും പ്രവർത്തനാനുമതി നൽകുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *