യുഎഇ: വന്‍തുകയുമായി കമ്പനി ഉടമ മുങ്ങി, ജീവനക്കാരെയും കാണാനില്ല; ആശങ്കയിലായി നിക്ഷേപകര്‍
ബര്‍ ദുബായിലെ അല്‍ ജവഹര്‍ സെന്ററിലെ ബ്ലൂ ചിപ്പ് ഗ്രൂപ്പിന്റെ മൂന്നാം നിലയിലുള്ള ഓഫീസ് കഴിഞ്ഞ ആഴ്ച വരെ സജീവമായിരുന്നു. സ്യൂട്ടുകള്‍ ധരിച്ച്, ഡസന്‍ കണക്കിന് പ്രതിനിധികള്‍ ഇക്വിറ്റി മാര്‍ക്കറ്റ്, ഗോള്‍ഡ് മൈനിംഗ്, ക്രിപ്റ്റോകറന്‍സി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ വിവിധ മേഖലകളിലെ നിക്ഷേപങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഓഫീസ് ശൂന്യമാണ്. ഉടമയെയും 70-ഓളം ജീവനക്കാരെയും കാണാതായി. കബളിക്കപ്പെട്ടുവെന്ന് മനസിലായതോടെ എന്തു ചെയ്യണമെന്ന് അറിയാതെ നെട്ടോട്ടമോടുകയാണ് നിക്ഷേപകര്‍. 70-മില്യണ്‍ ഡോളര്‍ പോര്‍ട്ട്ഫോളിയോയും 700-ലധികം ക്ലയന്റുകളുമുണ്ടെന്നാണ് ബ്ലൂ ചിപ്പിന്റെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. കുറഞ്ഞത് 10,000 ഡോളര്‍ നിക്ഷേപിച്ചാല്‍ മൂന്ന് ശതമാനം പ്രതിമാസ വരുമാനം, 18 മാസത്തേക്ക് ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാല്‍ പണം ലഭിക്കുന്നത് പെട്ടെന്ന് നില്‍ക്കുകയും നിക്ഷേപകര്‍ക്ക് ബൗണ്‍സ് ചെക്കുകള്‍ ലഭിക്കുകയും ചെയ്തു. വിവരമറിയാനായി ഫോണ്‍ കോള്‍ ചെയ്തവര്‍ക്ക് ഉത്തരം ലഭിച്ചതുമില്ല.
നിക്ഷേപകര്‍ ആശങ്കയില്‍
തന്റെ നഷ്ടത്തെക്കുറിച്ച് വിലപിക്കുന്ന ഒരു ഇന്ത്യന്‍ പ്രവാസിയും അക്കൂട്ടത്തിലുണ്ടായിരുന്നു. വാലന്റീനോ ബ്ലൂ ചിപ്പിന്റെ മുന്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ വഴി കമ്പനിയില്‍ 55,000 ദിര്‍ഹം നിക്ഷേപിച്ചതായി വ്യക്തമാക്കി. ”ഇപ്പോള്‍ പിതാവിന്റെ ശസ്ത്രക്രിയയ്ക്ക് അടിയന്തിരമായി പണം ആവശ്യമാണ്. എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല” വാലന്റീനോ പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള മഹിജ് (70,000 ദിര്‍ഹം), സായിപ്രവ (ദിര്‍ഹം 36,700) എന്നിവരും നിക്ഷേപത്തിനായി പണം നല്‍കുന്നതിനായി തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്ന് വായ്പ എടുത്തവരാണ്. ന്യൂഡല്‍ഹിയില്‍ നിന്നുള്ള എഹ്തിഷാമിനെപ്പോലുള്ള ചിലര്‍ തങ്ങളുടെ സ്വത്തുക്കള്‍ വിറ്റിട്ടാണ് നിക്ഷേപം നടത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)