Posted By user Posted On

യുഎഇയിൽ പാർക്കുകൾക്കും കളിസ്ഥലങ്ങൾക്കും പുതിയ പ്രവർത്തിസമയം

ദുബായിലെ പാർക്കുകൾക്കും കളിസ്ഥലങ്ങൾക്കും നഗരസഭ പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 11 വരെയാണ് തുറന്ന് പ്രവർത്തിക്കുക. വെള്ളി, ശനി ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും രാവിലെ 8 മുതൽ 12 വരെയുമാണ് പുതുക്കിയ സമയം. ദുബായിലെ എല്ലാവിധ പാർക്കുകൾക്കും കളിസ്ഥലങ്ങൾക്കും നിയമം ബാധകമാണെന്ന് നഗരസഭ വ്യക്തമാക്കി. എല്ലാ മേഖലകളും മികവുറ്റതാക്കി എമിറേറ്റിന്റെ ഖ്യാതി ഉയർത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ കൂടുതൽ പാർക്കുകളും സജ്ജമാക്കുകയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *