Posted By user Posted On

ഈ 8 സാധങ്ങൾ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; പണി കിട്ടും

അടുക്കളയിലുള്ള എല്ലാ സാധനങ്ങളും ഫ്രിഡ്ജിലേക്ക് എടുത്തു വയ്ക്കുകയാണ് എല്ലാവരും ചെയ്യുന്നത്. തേങ്ങ മുതൽ രണ്ടാഴ്ച്ച മുൻപുള്ള സാമ്പാർ വരെ അതിനുള്ളിൽ ഉണ്ടാകും. എന്തിനും ഏതിനും ഫ്രിഡ്‌ജ് തുറക്കുകയാണ് ഇപ്പോൾ എല്ലാ വീട്ടിലും ചെയ്യാറുള്ളത്. വേനൽ കാലമായാണ് കൊണ്ട് തണുത്ത വ്വെല്ലാം കുടിക്കാതെ ജീവിക്കുവാൻ കഴിയില്ല എന്ന അവസ്ഥയാണ്. അമ്മമാരുടെ വഴക്കം അനുസരിച്ചു ഭൂരിഭാഗം വസ്തുക്കളും ഫ്രിഡ്ജിലേക്കു കയറ്റി വയ്ക്കും. എന്നാൽ ചിലത് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അവയുടെ ഗുണവും, മണവും നഷ്ടപ്പെടും

എന്തൊക്കെ വയ്ക്കരുത്

സുഗന്ധവ്യഞ്‌ജനങ്ങള്‍

ജീരകം, മല്ലി, മഞ്ഞള്‍, ഗ്രാമ്പൂ, കറുവാപട്ട, ഏലയ്‌ക്ക, ഉലുവ പോലുള്ള സുഗന്ധവ്യഞ്‌ജനങ്ങള്‍ ഒരു കാരണവശാലും ഫ്രിജില്‍ സൂക്ഷിക്കരുതെന്ന്‌ ജൂഹി പറയുന്നു. ഫ്രിജില്‍ ഈര്‍പ്പം ഇവ വലിച്ചെടുക്കുന്നത്‌ സുഗന്ധവ്യഞ്‌ജനങ്ങളുടെ രുചി നഷ്ടമാകാന്‍ ഇടയാക്കും.

ഉണക്ക പഴങ്ങള്‍

ഈന്തപ്പഴം, ഉണക്കമുന്തിരി, അത്തിപ്പഴം, വാള്‍നട്ട്‌, പിസ്‌ത, ബദാം, ഹേസല്‍നട്ട്‌, കശുവണ്ടി പോലുള്ള ഉണക്ക പഴങ്ങള്‍ ഫ്രിജില്‍ വയ്‌ക്കുന്നത്‌ അവയിലെ പ്രകൃതിദത്ത പഞ്ചസാരയെയും രുചിയെയും ബാധിക്കും. ഇവയ്‌ക്കുള്ളില്‍ പൂപ്പല്‍ വളരാനും ഇത്‌ കാരണമാകാം.

നട്‌സും വിത്തുകളും

നട്‌സും വിത്തുകളുമൊക്കെ ഫ്രിജില്‍ വയ്‌ക്കുന്നത്‌ അവയിലെ പ്രകൃതിദത്ത എണ്ണമയത്തിന്‌ മാറ്റം വരുത്താം. ഇത്‌ അവയുടെ കറുമുറ സ്വഭാവത്തിനും രുചിക്കും മാറ്റം വരുത്തും.

ബ്രഡ്‌

ബ്രഡ്‌ ഫ്രിജില്‍ വയിക്കുന്നത്‌ അത്‌ വരണ്ടതാക്കാനും പെട്ടെന്ന്‌ കേടായി പോകാനും ഇടയാക്കും. ഫ്രിജില്‍ വച്ച ബ്രഡ്‌ ചവയ്‌ക്കാന്‍ ബുദ്ധിമുട്ടാകുമെന്നത്‌ ഇതിനോടുള്ള ഇഷ്ടവും കുറയ്‌ക്കാം.

പഴം

പഴം ഫ്രിജില്‍ വയ്‌ക്കുന്നത്‌ അതിന്റെ തൊലി വേഗത്തില്‍ കറുത്ത്‌ പോകാന്‍ കാരണമാകുന്നു. പഴം കട്ടിയാകാനും ഇതിടയാക്കും. നമ്മുടെ പാകത്തിന്‌ പഴുക്കും വരെ പഴം പുറത്ത്‌ വയ്‌ക്കുന്നതാണ്‌ ഉചിതം.

ഇഞ്ചി

ഇഞ്ചിയിലും വേഗം പൂപ്പല്‍ പിടിക്കാന്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കുന്നത്‌ കാരണമാകാം. നല്ല തണുത്തതും വരണ്ടതുമായ പുറത്തെ ഇടങ്ങളില്‍ ഇഞ്ചി വയ്‌ക്കുന്നതാണ്‌ ഉത്തമം.

വെളുത്തുള്ളി

വെളുത്തുള്ളി ഫ്രിജില്‍ വയ്‌ക്കുന്നത്‌ ഇവ കിളിർത്തു വരാൻ ഇടയാക്കാം. ഈര്‍പ്പം മൂലം പൂപ്പല്‍ പിടിക്കാനും സാധ്യതയുണ്ട്‌. നല്ല കാറ്റോട്ടമുള്ള തണുത്തതും വരണ്ടതുമായ ഇടത്ത്‌ വെളുത്തുള്ളി സൂക്ഷിക്കണം.

തേന്‍

ഫ്രിജില്‍ വച്ചാല്‍ തേന്‍ വേഗം കട്ട പിടിച്ച്‌ ഇതിന്റെ സ്വാഭാവിക ഗുണം നഷ്ടമാകും. നന്നായിട്ട്‌ അടച്ച പാത്രത്തില്‍ പുറത്തെ താപനിലയില്‍ വേണം തേന്‍ സൂക്ഷിക്കാന്‍.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *