Month: May 2024

  • ക്യാൻസർ അടുത്തുപോലും വരില്ല ഇത് ശീലിച്ചാൽ:നിർബന്ധമായുംഅറിഞ്ഞിരിക്കാം

    ക്യാൻസർ അടുത്തുപോലും വരില്ല ഇത് ശീലിച്ചാൽ:നിർബന്ധമായുംഅറിഞ്ഞിരിക്കാം

    ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നതിൻറെ പ്രധാന കാരണം എന്ന് പറയുന്നത് ക്യാൻസറാണ്. പലപ്പോഴും ഇതിനെ തുടക്കത്തിൽ തിരിച്ചറിയാൻ സാധിക്കാത്തതാണ് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നത്. അവഗണിക്കപ്പെടുന്ന ലക്ഷണങ്ങളാണ് പലപ്പോഴും രോഗത്തെ കൂടുതൽ ഗുരുതരമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഇന്ന് ആറിൽ ഒരാൾക്ക് ക്യാൻസർ എന്ന ഗുരുതരാവസ്ഥ ഉണ്ടാകുന്നുണ്ട്. എങ്ങനെ ക്യാൻസറിനെ നമുക്ക് പൂർണമായും ഇല്ലാതാക്കാം എന്നുള്ളതിനും എങ്ങനെ നേരിടാം എന്നുള്ളതിനും ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ ജീവിത ശൈലി തന്നെയാണ്.

    ചില ശീലങ്ങൾ ജീവിതത്തിൽ തുടർന്ന് പോന്നാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. ക്യാൻസർ സാധ്യതയെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ശീലങ്ങൾ സ്ഥിരമാക്കാം എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെയധികം വലുതാണ്. ക്യാൻസറിൻറെ സാധ്യത പോലും നിങ്ങളെ പലപ്പോഴും ബാധിക്കുന്നില്ല. വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവരാണോ നിങ്ങൾ? എന്നാൽ ക്യാൻസർ സാധ്യതയെക്കുറിച്ച്‌ ആലോചിച്ച്‌ ടെൻഷനടിക്കേണ്ട ആവശ്യമില്ല. കാരണം വെയ്റ്റ് ലിഫ്റ്റിംങ് ചെയ്യുന്നത് വഴി നിങ്ങൾക്ക് രണ്ട് തരത്തിലുള്ള ക്യാൻസറിനെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. കുടലിലെ ക്യാൻസറിനേയും കിഡ്നിയിലെ ക്യാൻസറിനേയും. ഇത് രണ്ടും ഇല്ലാതാക്കുന്നതിന് നമുക്ക് വെയ്റ്റ്ലിഫ്റ്റിംങ് ചെയ്യാവുന്നതാണ്.

    ഇത് മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങളും ഇതിൻറെ ഫലമായി നമുക്ക് ഉണ്ടാവുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് കൃത്യമായി നിലനിർത്തുക എന്നത്. പതിവായി വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവരിൽ ഷുഗർ നിലയും നിയന്ത്രിതമായിരിക്കും. ഇഞ്ചിയും വെളുത്തുള്ളിയും ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യം മറക്കേണ്ടതില്ല. ഇത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമ്മളെ സഹായിക്കുന്നുണ്ട്. നമ്മുടെ ഭക്ഷണശീലത്തിൽ സ്ഥിരമായി ഇഞ്ചിയും വെളുത്തുള്ളിയും ഉൾപ്പെടുത്തി നോക്കൂ.

    ഇത് സ്ത്രീകളിലെ സ്തനാർബുദ സാധ്യതയെ വളരെയധികം കുറക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. 67 ശതമാനം വരെയാണ് ക്യാൻസർ സാധ്യതയെ കുറക്കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധികളെ പൊരുതിത്തോൽപ്പിക്കാൻ ഇഞ്ചിയും വെളുത്തുള്ളിയും ശീലമാക്കാവുന്നതാണ്. എന്തൊക്കെ കഴിച്ചാലും പലപ്പോഴും വെള്ളം കുടിക്കുന്ന കാര്യത്തിൽ പലരും അൽപം പുറകിലേക്കായിരിക്കും. ഇതാകട്ടെ പല വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് മികച്ച്‌ നിൽക്കുന്നതാണ് വെള്ളം.

    വെള്ളം കുടിക്കാതിരിക്കുമ്പോൾ രോഗങ്ങളും നിങ്ങളെ തേടിയെത്തുന്നു. ബ്ലാഡർ ക്യാൻസർ ഇത്തരത്തിൽ നിങ്ങളെ ബാധിക്കുന്ന ഒന്നാണ്. ബ്ലാഡർ ക്യാൻസർ സാധ്യതയെ ഇല്ലാതാക്കി ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ ഏറ്റവും മികച്ച്‌ നിൽക്കുന്ന ഓപ്ഷനാണ് ഈ വെള്ളം കുടി. രാത്രിയിൽ തോന്നിയ സമയത്ത് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് പല ഗുരുതര രോഗങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് രാത്രി ഭക്ഷണം കൃത്യസമയത്ത് തന്നെ എന്നും കഴിക്കാൻ ശ്രദ്ധിക്കുക.

    കൃത്യസമയത്തെ ഭക്ഷണശീലം ഉണ്ടെങ്കിൽ ബ്രെസ്റ്റ് ക്യാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നീ സാധ്യതകൾ നിങ്ങളുടെ അടുത്ത് പോലും വരില്ല. ക്യാൻസർ മാത്രമല്ല ഒരു രോഗവും നിങ്ങളെ ബാധിക്കുകയില്ല. അതുകൊണ്ട് ഉറങ്ങാൻ പോവുന്നതിന് ചുരുങ്ങിയത് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ തൂക്കം നിലനിർത്തുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ആരോഗ്യകരമായ തൂക്കം നിലനിർത്തുന്ന കാര്യത്തിൽ എന്നും മുന്നിൽ നിൽക്കുന്ന ഒന്നാണ് ഭക്ഷണശീലം. നമ്മുടെ ഭക്ഷണശീലമാണ് പലപ്പോഴും അമിതവണ്ണത്തിലേക്കും മറ്റും നയിക്കുന്നത്.

    ഇതെല്ലാം തിരിച്ചറിഞ്ഞ് കൃത്യമായി മുന്നോട്ട് പോയാൽ ക്യാൻസർ എന്നല്ല ഒരു രോഗവും നിങ്ങളെ വലക്കില്ല എന്നതാണ് സത്യം. ഇത്തരം അവസ്ഥകളിൽ ആദ്യം നിയന്ത്രിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ജങ്ക്ഫുഡുകളും മറ്റും കഴിക്കുമ്പോൾ അത് നിങ്ങളിൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുകയാണ് എന്നതാണ് സത്യം. അതുകൊണ്ട് നല്ല ആരോഗ്യകരമായ ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കുകയും ആരോഗ്യകരമായ തൂക്കം നിലനിർത്തുകയും വേണം.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/05/30/uaejunepetrolprice/#google_vignette
    https://www.pravasiinfo.com/2024/05/30/dhinrexchangerate/
  • നാവില്‍ കാണുന്ന ഈ മാറ്റം കാന്‍സറിന്റെ ലക്ഷണം; മുന്നറിയിപ്പുമായി അധികൃതർ

    നാവില്‍ കാണുന്ന ഈ മാറ്റം കാന്‍സറിന്റെ ലക്ഷണം; മുന്നറിയിപ്പുമായി അധികൃതർ

    ക്യാന്‍സര്‍ നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗത്തും വരാം. ഒരു അവയവത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അത് എലുപ്പത്തില്‍ പടരുകയും ചെയ്യുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ശരീരത്തില്‍ പല മാറ്റങ്ങളും കാണപ്പെടുന്നു. അത്തരം പ്രാരംഭ ലക്ഷണങ്ങള്‍ മനസ്സിലാക്കുകയും ശരിയായ സമയത്ത് പരിശോധന നടത്തുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ ജീവന്‍ രക്ഷിക്കാനാകും. ശരീരത്തില്‍ ക്യാന്‍സര്‍ വളരുമ്പോള്‍ പല ലക്ഷണങ്ങളും നിങ്ങളുടെ നാവില്‍ പ്രത്യക്ഷപ്പെടുമെന്ന് നിങ്ങള്‍ക്കറിയാമോ? ഈ ലക്ഷണങ്ങള്‍ കൃത്യസമയത്ത് തിരിച്ചറിയുന്നതിലൂടെ, നിങ്ങള്‍ക്ക് ഗുരുതരമായ ക്യാന്‍സറിന്റെ പിടിയില്‍ നിന്ന് രക്ഷനേടാനാകു. ശരീരത്തില്‍ ക്യാന്‍സര്‍ വളരുമ്പോള്‍ നിങ്ങളുടെ നാവില്‍ കാണുന്ന അത്തരം ചില ലക്ഷണങ്ങള്‍ ഇതാ.

    നാവില്‍ വെളുത്ത പാടുകള്‍
    നാവില്‍ വെളുത്ത പാടുകള്‍ കാണുമ്പോഴോ നാവ് പൂര്‍ണ്ണമായും വെളുത്തതായാലോ ക്രീം പോലുള്ള ചിലത് നാക്കില്‍ പറ്റിപ്പിടിച്ചതായി തോന്നുമ്പോഴോ അത് ഒരു മുന്നറിയിപ്പ് ലക്ഷണമായി കണക്കാക്കാം. ഫംഗസ് അണുബാധ മൂലമാകാം നാവില്‍ ഇത്തരം ക്രീം പോലെ വരുന്നത്. എന്നാല്‍ ഇത് കഠിനമാകുമ്പോള്‍, ഇത് ല്യൂക്കോപ്ലാകിയ എന്ന രോഗത്തിലേക്ക് നയിച്ചേക്കാം. ഇത് ക്രമേണ ക്യാന്‍സറായും മാറും. അത്തരമൊരു സാഹചര്യത്തില്‍, നാവില്‍ കാണുന്ന ഇത്തരം വെളുത്ത പാടുകള്‍ ഒരിക്കലും അവഗണിക്കരുത്.

    നാവില്‍ രോമം പോലെയാകല്‍
    നിങ്ങളുടെ നാവില്‍ രോമം പോലെ ചില മുള്ളുകള്‍ വളരാന്‍ തുടങ്ങുന്നുവെങ്കില്‍ അത് അപകടകരമായ സൂചനയാണ്. ഈ രോമങ്ങള്‍ കാഴ്ചയില്‍ വെളുത്തതോ കറുപ്പോ തവിട്ടോ നിറത്തിലാകാം. സാധാരണയായി ഇത് നാവിലെ പ്രോട്ടീന്‍ അസന്തുലിതാവസ്ഥ മൂലമാണ് സംഭവിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ബാക്ടീരിയകള്‍ അതില്‍ കുടുങ്ങിയേക്കാം.

    നാവിന്റെ ചുവപ്പ്
    നിങ്ങളുടെ നാവിന്റെ നിറം പിങ്ക് നിറത്തില്‍ നിന്ന് സ്‌കാര്‍ലറ്റ് നിറമായി മാറുമ്പോള്‍, അത് രോഗങ്ങളുടെ മുന്നറിയിപ്പ് ലക്ഷണം കൂടിയാണ്. ഇത് കാവസാക്കി രോഗത്തിന്റെ ലക്ഷണമായി കണക്കാക്കാം. ഇതുകൂടാതെ, വിറ്റാമിന്‍ 3 യുടെ കുറവുണ്ടെങ്കിലും നാവ് ചുവപ്പായി മാറിയേക്കാം. കുട്ടികളിലെ കവാസാക്കി രോഗത്തിലും നാവിന്റെ നിറം ചുവപ്പായി മാറുന്നു.

    നാവിന്റെ കറുപ്പ്
    ഇത് വളരെ അപൂര്‍വമായേ സംഭവിക്കാറുള്ളൂ. എന്നിരുന്നാലും നാവിന്റെ നിറം കറുത്തു തുടങ്ങിയാല്‍ അല്‍പം ശ്രദ്ധിക്കണം. ആന്റാസിഡ് ഗുളികകള്‍ കഴിച്ചതിന് ശേഷമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ആന്റാസിഡുകളില്‍ അടങ്ങിയിരിക്കുന്ന ബിസ്മത്ത് സംയുക്തം തുപ്പലിനൊപ്പം നാവിന്റെ മുകളിലെ പാളിയില്‍ തങ്ങിനില്‍ക്കുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കാജനകമല്ലെങ്കിലും പ്രമേഹരോഗികള്‍ക്ക് നാവ് കറുക്കുന്ന പ്രശ്നമുണ്ടാകാം. എന്നാല്‍, ആന്റാസിഡ് ഇല്ലാതെ തന്നെ നിങ്ങളുടെ നാവ് കറുത്ത നിറമായിട്ടുണ്ടെങ്കില്‍, ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

    നാവില്‍ ഉണങ്ങാത്ത മുറിവ്
    നാവില്‍ ഒരു മുറിവ് പ്രത്യക്ഷപ്പെടുകയും ദിവസങ്ങളോളം അത് സുഖപ്പെടാതിരിക്കുകയും ചെയ്താല്‍ അല്‍പം ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് ഉണ്ടായാല്‍ മരുന്ന് കഴിച്ചിട്ടും ഭേദമായില്ലെങ്കില്‍ അത് ക്യാന്‍സറിന്റെ ലക്ഷണമാകാം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ഉടനെ ഒരു ഡോക്ടറെ ബന്ധപ്പെടണം.

    നാവില്‍ പൊള്ളല്‍ പോലെ
    നിങ്ങളുടെ നാവില്‍ ഒരു പൊള്ളല്‍ പോലെ അനുഭവപ്പെടുകയും അത് പെട്ടെന്ന് ഭേദമാകാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, അത് ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം. സാധാരണയായി ഇത് അസിഡിറ്റി മൂലമാകാം. പക്ഷേ ചിലപ്പോള്‍ നാഡി സംബന്ധമായ തകരാറുകള്‍ കാരണവും നാവില്‍ കത്തുന്ന സംവേദനം പോലെ തോന്നിയേക്കാം.

    നാവ് പൊട്ടല്‍
    നാവ് പൊട്ടാന്‍ തുടങ്ങിയാല്‍ അത് സോറിയാസിസ് സിന്‍ഡ്രോമിന്റെ ലക്ഷണമാകാം. ഇത് അത്ര പേടിക്കേണ്ട കാര്യമല്ല. എന്നാല്‍ ഇത് ശരിയായി പരിപാലിച്ചില്ലെങ്കില്‍ അത് പല രോഗങ്ങള്‍ക്കും കാരണമാകും. ദോഷകരമായ ബാക്ടീരിയകള്‍ നിങ്ങളുടെ നാക്കിനെ കീഴടക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/05/29/two-malayali-youths-who-went-to-thailand-for-work-from-uae-are-missing/
    https://www.pravasiinfo.com/2024/05/29/a-malayali-woman-lost-a-huge-amount-of-money-in-an-online-fraud-in-the-uae/
  • ഡയറ്റിങ് ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക! ഡയറ്റിങ് കാന്‍സര്‍ വരുത്തും

    ഡയറ്റിങ് ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക! ഡയറ്റിങ് കാന്‍സര്‍ വരുത്തും

    മെലിയാന്‍ വേണ്ടിയാണ് പലരും സ്വന്തം നിലയ്ക്ക് ഭക്ഷണം നിയന്ത്രിയ്ക്കുകയും ചിലപ്പോഴൊക്കെ ഡയറ്റിങിന്റെ പേരും പറഞ്ഞ് പട്ടിണി കിടക്കുകയും ചെയ്യുന്നത്.
    എന്നാല്‍ സൂക്ഷിക്കുക ഡയറ്റിങ് ഹൃദ്രോഗങ്ങള്‍ക്കും പ്രമേഹം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമായേക്കാമെന്നു പഠന റിപ്പോര്‍ട്ട്. കലോറി കുറയ്ക്കുമ്പോള്‍ ശരീരം അമിതമായ അളവില്‍ സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുമെന്നും ഇതു രോഗങ്ങള്‍ക്കു വഴിതെളിക്കുമെന്നുമാണ് കണ്ടെത്തല്‍ ഗവേണഷത്തില്‍ കണ്ടെത്തിയത്.

    കോര്‍ട്ടിസോള്‍ ചിലരില്‍ അമിത വണ്ണത്തിന് ഇടയാക്കുമെന്നും പഠനത്തില്‍ പറയുന്നു. ഭക്ഷണക്രമവും ശരീരത്തില്‍ അതു ചെലുത്തുന്ന പ്രഭാവവും ഇടയ്ക്കിടെ വിലയിരുത്തുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

    രോഗികള്‍ക്ക് ഡയറ്റിങ് നിര്‍ദേശിക്കുന്നതിനു മുന്‍പ് ഡോക്ടര്‍മാര്‍ പുനരാലോചിക്കണമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

    കാലിഫോര്‍ണിയ, മിനസോട്ട സര്‍വകലാശാലകളിലെ ഗവേഷകര്‍ സംയുക്തമായിട്ടാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 121 സത്രീകളെയാണ് പഠനവിധേയരാക്കിയത്. ഡയറ്റിങ് നടത്തുന്നതിനു മുന്‍പും ശേഷവുമുള്ള ഇവരുടെ ഉമിനീര്‍ സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ഡയറ്റിങിനു ശേഷം ഉമിനീരില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിച്ചിരിക്കുന്നതായി തെളിഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/05/27/insects-in-the-cooking-area-cafeterias-in-uae-have-been-closed-by-the-authorities/
    https://www.pravasiinfo.com/2024/05/27/single-use-plastic-bags-to-be-banned-in-uae-from-june-1/
  • ഉറങ്ങാൻ കഴിയുന്നില്ല, ചൊറിച്ചിൽ: വേനൽക്കാലത്ത് ഈ ചർമ്മത്തിന്റെ അവസ്ഥ വഷളാകുന്നത് എങ്ങനെ: വിദഗ്ധരുടെ വിലയിരുത്തൽ

    ഉറങ്ങാൻ കഴിയുന്നില്ല, ചൊറിച്ചിൽ: വേനൽക്കാലത്ത് ഈ ചർമ്മത്തിന്റെ അവസ്ഥ വഷളാകുന്നത് എങ്ങനെ: വിദഗ്ധരുടെ വിലയിരുത്തൽ

    ശരിയായി ഉറങ്ങാൻ കഴിയുന്നില്ല, പൊതുസ്ഥലത്ത് സ്ക്രാച്ചുചെയ്യാനുള്ള ആഗ്രഹം നിരന്തരം അനുഭവപ്പെടുന്നു, നിങ്ങൾക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങളോ ആഭരണങ്ങളോ മേക്കപ്പോ ധരിക്കാൻ കഴിയാത്തത് സങ്കൽപ്പിക്കുക.
    എക്‌സിമ ബാധിച്ച ആളുകൾ ഈ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നു, പ്രത്യേകിച്ച് വേനൽക്കാലം അടുക്കുമ്പോൾ. യുഎഇയിലെ നിരവധി താമസക്കാരെ ബാധിക്കുന്ന ഈ ചർമ്മ അവസ്ഥയെക്കുറിച്ച് ഡോക്ടർമാർ അവബോധം വളർത്തുന്നു.എക്സിമ, അല്ലെങ്കിൽ അറ്റോപിക് ഡെർമറ്റൈറ്റിസ്, ചൂടുള്ള കാലാവസ്ഥയുടെ ആരംഭത്തോടെ കൂടുതൽ വഷളാകും. ചർമ്മം വരണ്ടതും ചുവപ്പ്, ചൊറിച്ചിൽ, ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകുന്ന ഒരു സാധാരണ വിട്ടുമാറാത്ത ചർമ്മ അവസ്ഥയാണിത്.Weqaya UAE (ആരോഗ്യ-സുരക്ഷാ നടപടികൾക്കായുള്ള ഒരു സർക്കാർ പോർട്ടൽ) അനുസരിച്ച്, യുഎഇയിലെ കുറഞ്ഞത് 24 ശതമാനം കൗമാരക്കാരുടെയും 11 ശതമാനം മുതിർന്നവരുടെയും ജീവിതത്തെ എക്സിമ പ്രതികൂലമായി ബാധിക്കുന്നു.
    ഈ ‘ദീർഘകാല, രോഗപ്രതിരോധ-മധ്യസ്ഥ രോഗം’ ഒരു വ്യക്തിയുടെ ജീവിത നിലവാരം, ഉറക്കം, മാനസികാവസ്ഥ, മാനസിക ക്ഷേമം എന്നിവയെ സാരമായി ബാധിക്കും.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

  • വെറും 15 മിനിറ്റ് വിയര്‍ത്താല്‍ ആയുസ്സ് കൂടും; കൂടുതൽ അറിയാം

    വെറും 15 മിനിറ്റ് വിയര്‍ത്താല്‍ ആയുസ്സ് കൂടും; കൂടുതൽ അറിയാം

    വ്യായാമം എന്ന വാക്ക് കേള്‍ക്കുന്നതുതന്നെ ചിലര്‍ക്ക് അസഹ്യതയാണ്, വെറുതെ തിന്നും കുടിച്ചും ഇരിയ്ക്കാതെ എന്തിന് ഓരോ കസര്‍ത്ത് നടത്തി വിയര്‍ക്കണമെന്ന ഭാവമാണ് പലര്‍ക്കും. വെറുതെ എന്തെങ്കിലും കൊറിച്ചുകൊണ്ട് ടിവിയ്ക്ക് മുന്നില്‍ ചാഞ്ഞും ചരിഞ്ഞും ഇരുന്ന് നേരം കൊല്ലുക, ജോലികഴിഞ്ഞുവന്നാല്‍ പലരുടെയും ശീലം ഇതാണ്. എന്നാല്‍ കേട്ടോളൂ, ഇങ്ങനെ മടിയന്മാരായിരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വിലപ്പെട്ട ജീവിതമാണ് നഷ്ടപ്പെടുന്നത്. ഒരുവര്‍ഷമെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ജീവിക്കാന്‍ കഴിഞ്ഞാല്‍ അത്രയുമായില്ലേ. അതിനുപക്ഷേ ആദ്യം ഈ മടി ഒഴിവാക്കണം, ദിവസം പതിനഞ്ച് മിനിറ്റ് വ്യായാമത്തിനായി മാറ്റിവെയ്ക്കണം. ഇങ്ങനെ ചെയ്താല്‍ ആയുസ് 3വര്‍ഷമാണ് കൂട്ടിക്കിട്ടുന്നത്. മരണസാധ്യത 14ശതമാനം കണ്ട് കുറയ്ക്കുകയും ചെയ്യാം.

    15 മിനിറ്റിനൊപ്പം ഒരു പതിനഞ്ചുമിനിറ്റുകൂടി എന്തെങ്കിലും കായികാധ്വാനം ചെയ്താല്‍ മരണ സാധ്യത നാല് ശതമാനംകൂടി കുറയ്ക്കാം. തായ്‌വാനിലെ നാഷണല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നാല് ലക്ഷത്തിലേറെപ്പേരെ നിരീക്ഷിച്ച് കണ്ടെത്തിയതാണിത്. അര്‍ബുദത്തെ പ്രതിരോധിക്കാനും വ്യായാമത്തിനാവുമെന്ന്ഗവേഷണത്തില്‍ കണ്ടെത്തി. ശരീരം അനക്കാതിരിക്കുന്നവര്‍ക്ക് അര്‍ബുദം ബാധിച്ച് മരിക്കാനുള്ള സാധ്യത വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് 11 ശതമാനം കൂടുതലാണ്. 1996-2008 കാലത്താണ് 20 വയസ്സും അതിനുമുകളിലും പ്രായമുള്ള നാല് ലക്ഷം പേരില്‍ എന്‍എച്ച്ആര്‍ഐ പഠനം നടത്തിയത്. അതേസമയം, ദിവസം ആറുമണിക്കൂര്‍ ടിവിയ്ക്കുമുമ്പില്‍ ചടഞ്ഞിരുന്നാല്‍ ആയുര്‍ദൈര്‍ഘ്യം അഞ്ച് വര്‍ഷം കുറയുമെന്ന് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം പറയുന്നു. യുകെ സര്‍ക്കാര്‍ വ്യായാമം സംബന്ധിച്ച് അടുത്തിടെ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദിവസം 15 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/05/24/major-roads-in-the-uae-will-be-partially-closed-on-weekends/
    https://www.pravasiinfo.com/2024/05/24/expatriate-malayali-passed-away-in-uae-burial-will-be-held-in-uae/
  • കോവിഡിനേക്കാള്‍ ശക്തിയുള്ള ‘ഡിസീസ് എക്‌സ്’; മുന്നറിയിപ്പുമായി അധികൃതർ

    കോവിഡിനേക്കാള്‍ ശക്തിയുള്ള ‘ഡിസീസ് എക്‌സ്’; മുന്നറിയിപ്പുമായി അധികൃതർ

    2021 പിറന്നതോടെ കോവിഡ് വൈറസിനെതിരായ വാക്‌സിനുകള്‍ വിതരണത്തിന് തയ്യാറായ ശുഭവാര്‍ത്തകള്‍ ലോകമെങ്ങും പ്രതീക്ഷകള്‍ നിറയ്ക്കുന്നുണ്ട്. പക്ഷേ, ആശ്വസിക്കാനുള്ള സമയം ആയിട്ടില്ലെന്നാണ് ഇപ്പോള്‍ ചില ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കാരണം, കോവിഡ് വൈറസിനേക്കാളൊക്കെ ഭീകരമായ അവസ്ഥയ്ക്ക് ലോകം സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നാണ് അവരുടെ വാദം.

    പുതിയ മഹാമാരി എബോള വൈറസ് കണ്ടെത്തിയ പ്രൊഫസര്‍ ജീന്‍-ജാക്വസ് മുയംബെ താംഫും ആണ് പുതിയൊരു മഹാമാരി ലോകത്തെ പിടിച്ചുകുലുക്കുമെന്ന് അവകാശപ്പെടുന്നത്. ‘ഡിസീസ് എക്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ മാരകമായ വൈറസുകള്‍ മനുഷ്യരാശിയെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

    മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്

    കോവിഡ് 19 പോലെ ഡിസീസ് എക്‌സും മറ്റൊരു പകര്‍ച്ചവ്യാധിക്ക് കാരണമായേക്കാം. ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളില്‍ നിന്ന് പുതിയതും മാരകവുമായ വൈറസുകള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ് ഈ വൈറസ് എന്നും താംഫും മുന്നറിയിപ്പ് നല്‍കുന്നു. കോവിഡിനേക്കാള്‍ വേഗം പടരുന്നതും മഹാദുരന്തത്തിന് വഴിവയ്ക്കുന്നതുമായിരിക്കും ഇതെന്ന് അദ്ദേഹം വിലയിരുത്തുന്നു.

    വന്‍വിപത്തിന് വഴിവയ്ക്കും

    മഞ്ഞപ്പനി, ഇന്‍ഫ്‌ളുവന്‍സ, റാബിസ്, ബ്രൂസെല്ലോസിസ് തുടങ്ങിയ രോഗങ്ങളുടെ ഉദാഹരണങ്ങള്‍ അദ്ദേഹം പങ്കുവച്ചു. ഇവയെല്ലാം എലികളില്‍ നിന്നോ പ്രാണികളില്‍ നിന്നോ മനുഷ്യരിലേക്ക് പടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ ആയവയാണ്. 1976ല്‍ ആണ് പ്രൊഫസര്‍ ജീന്‍-ജാക്വസ് മുയംബെ താംഫും അജ്ഞാതമായ എബോള വൈറസിനെ കണ്ടെത്തിയത്.

    കണ്ടെത്തിയത് ആഫ്രിക്കയില്‍

    ആഫ്രിക്കയിലെ കോംഗോയിലാണ് പുതിയ രോഗം ബാധിച്ചയാളെ കണ്ടെത്തിയത്. രക്തസ്രാവത്തോടു കൂടിയുള്ള പനിയായിരുന്നു രോഗ ലക്ഷണം. എബോള ടെസ്റ്റ് അടക്കം നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. ഇതോടെയാണ് ‘ഡിസീസ് എക്സ്’ ബാധിച്ച ആദ്യ രോഗിയാണ് ഇയാളെന്ന് ഡോക്ടര്‍മാര്‍ സംശയം ഉന്നയിക്കുന്നത്.

    മാരകശേഷിയുള്ള വൈറസ്

    കോവിഡ് വൈറസ് പെട്ടെന്ന് പടരുന്നതാണെങ്കിലും മരണ നിരക്ക് കുറവാണ്. എന്നാല്‍ എബോള വൈറസ് ബാധിച്ചാല്‍ 50-90 ശതമാനം വരെയാണ് മരണം സംഭവിക്കുന്നത്. ഇതിനാലൊക്കെയാണ് ‘ഡിസീസ് എക്‌സ്’ ലോകത്ത് പുതിയൊരു ഭീകരത സൃഷ്ടിക്കുമെന്ന് കരുതുന്നത്. മൃഗങ്ങളില്‍ നിന്നോ പക്ഷികളില്‍ നിന്നോ ആയിരിക്കും ഈ വൈറസ് മനുഷ്യരിലേക്ക് പടരുകയെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/05/22/dh-inr-exchange-rate-91/
  • പ്രമേഹം നിങ്ങളെ അലട്ടുന്നുണ്ടോ? നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

    പ്രമേഹം നിങ്ങളെ അലട്ടുന്നുണ്ടോ? നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

    ലോകത്തേറ്റവും കൂടുതല്‍ പേരെ കീഴടക്കിയിരിക്കുന്ന രോഗമെന്ന ഖ്യാതിയുളള ഒന്നാണിത്.. രക്തത്തിലെ ഗ്ലൂക്കോസ് തോതു കൂടുകയും ശരീരം വേണ്ട വിധത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നതാണ് പ്രമേഹത്തിനു കാരണമാകുന്നത്.അമിതമായ പ്രമേഹം ഹൃദയത്തിന്റെ ആരോഗ്യത്തെ തന്നെ തകരാറിലാക്കി മരണം വരെ ക്ഷണിച്ചു വരുത്താം. പ്രമേഹത്തിന് പല കാരണങ്ങളുമുണ്ട്. പാരമ്പര്യമായി പ്രമേഹമുള്ളവര്‍ക്ക് ഇതു വരാനുള്ള സാധ്യത ഏറെയുമാണ്. ഇതിനു പുറമേ ചില മരുന്നുകള്‍, ഭക്ഷണ രീതി, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങള്‍ തന്നെയാണ്.

    കുട്ടികളില്‍ ചിലരില്‍ ചെറുപ്പത്തില്‍ തന്നെ കണ്ടു വരുന്ന പ്രമേഹമുണ്ട്. ഗര്‍ഭകാലത്തു ഗര്‍ഭിണികളില്‍ കണ്ടു വരുന്ന ജെസ്റ്റേഷണല്‍ ഡയബെറ്റിസുണ്ട്. ഇത്തരം സ്ത്രീകളുടെ കുട്ടികള്‍ ജനിയ്ക്കുമ്പോള്‍ തന്നെ അമിത വണ്ണത്തോടെയാണ് ജനിക്കുക. ഷുഗര്‍ ബേബീസ് എന്നാണ് ഇവരെ പൊതുവേ പറയുക. കുട്ടികളിലും മുതിര്‍ന്നവരിലുമെല്ലാം പ്രമേഹം അമിത വണ്ണത്തിനുള്ള ഒരു കാരണമാണ്.പ്രമേഹം തന്നെ രണ്ടു വിധത്തിലുണ്ട്. സാധാരണ പ്രമേഹം കൂടാതെ പ്രമേഹം കൂടുമ്പോഴുണ്ടാകുന്ന ടൈപ്പ് 2 ഡയബെറ്റിസുമുണ്ട്. അമിതമായ പ്രമേഹമുളളവര്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്പ്പടക്കം പലതും എടുക്കേണ്ടി വരും. പ്രമേഹത്തെ സ്വാഭാവിക ഭക്ഷണ ക്രമം കൊണ്ട് നിയന്ത്രിച്ചു നിർത്താൻ സാധിക്കും.കോവയ്ക്ക പ്രമേഹ നിയന്ത്രണത്തിന് ഉത്തമമായ ഒരു പച്ചക്കറിയാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ്. ഇതിന്റെ പ്രമേഹ നിയന്ത്രണ ഗുണം പഠനത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുമുണ്ട്. മധുരമെങ്കിലും പ്രമേഹ രോഗികള്‍ക്കു കഴിയ്ക്കാവുന്ന മറ്റൊന്നാണ് മധുരക്കിഴങ്ങ്. ഇതിലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് തീരെ കുറവാണ്. ഇതാണ് പ്രമേഹ രോഗത്തിന് പരിഹാരമാകുന്നത്. ഇതിലെ നാരുകളും ഗുണം നല്‍കുന്നു. ഒരുവിധം പഴുത്ത, അതായത് പച്ചപ്പു മാറി എന്നാല്‍ അധികം പഴുക്കാത്ത നേന്ത്രപ്പഴം പ്രമേഹത്തിനുളള പ്രകൃതിദത്ത മരുന്നാണ്.

    ഫൈബര്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുമുണ്ട്. ഇതുപോലെ പച്ച നേന്ത്രക്കായ പ്രമേഹത്തിനുളള നല്ലൊരു മരുന്നാണ്. ഇത് ചുട്ടു കഴിയ്ക്കുന്നതോ തോരന്‍ വച്ചോ കറി വച്ചോ കറിയ്ക്കുന്നതോ നല്ലതാണ്. പ്രമേഹത്തിനു പരീക്ഷിയ്ക്കാവുന്ന മരുന്നാണിത്.കുമ്ബളങ്ങ മറ്റൊരു പ്രമേഹ നിയന്ത്രണ പച്ചക്കറിയാണ്. ഇതിന്റെ നീരു രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതു പ്രമേഹം മാത്രമല്ല, ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഇത് ഉപ്പിച്ചു വേവിച്ചു കഴിയ്ക്കുന്നതും ഉപ്പും മഞ്ഞളും ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നതും കറികളില്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം ഏറെ ഗുണകരമാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/05/22/dh-inr-exchange-rate-91/
  • കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗുണം പലത്: ഇക്കാര്യം അറിയാതെ പോകരുത്

    കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗുണം പലത്: ഇക്കാര്യം അറിയാതെ പോകരുത്

    കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. കറികളിൽ ഉപയോഗിക്കാൻ മാത്രമല്ല, പ്രകൃതിദത്ത രോഗസംഹാരിയായും മുടിയുടെ ആരോഗ്യത്തിനും കറുപ്പ് നിറത്തിനുമെല്ലാം കറിവേപ്പില വളരെ നല്ലതാണ്. ഒരു പിടി കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

    അനീമിയ(രക്തക്കുറവ്)ക്കുള്ള നല്ലൊരു മരുന്നാണ് കറിവേപ്പില. കൂടാതെ ശരീരത്തിന് തണുപ്പ് നൽകുന്നതിനാൽ പൈൽസ് പോലുള്ള അസുഖങ്ങൾക്കും നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ച് പ്രമേഹത്തെ തടയാനും കറിവേപ്പില ഉത്തമമാണ്. അലര്‍ജി സംബന്ധമായ പ്രശ്നങ്ങളകറ്റുന്നതിനും കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. നെഞ്ചെരിച്ചില്‍ അകറ്റാനും കറിവേപ്പില സഹായിക്കുന്

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/05/21/you-can-apply-for-various-job-vacancies-in-the-famous-alshaya-group-in-uae/
  • നിങ്ങള്‍ ഇരുന്ന ഇരുപ്പില്‍ ജോലി ചെയ്യുന്നയാളോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

    നിങ്ങള്‍ ഇരുന്ന ഇരുപ്പില്‍ ജോലി ചെയ്യുന്നയാളോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

    കസേരയില്‍ ഇരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ എല്ലാവര്‍ക്കും മടിയാണ്. ഇതു നിങ്ങളുടെ ആരോഗ്യത്തിനു തന്നെ ദോഷം ചെയ്യുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ അലസത കൊണ്ടുവരാന്‍ കാരണമാക്കുന്നു എന്നറിയുക. നീണ്ട മണിക്കൂര്‍ ഇരുന്ന് ജോലി ചെയ്താല്‍ അത് ഹൃദ്രോഗത്തിന് കാരണമാക്കുകയും നിങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യും. തുടര്‍ച്ചയായി ജോലി ചെയ്യുന്നത് ഒരു പാക്ക് സിഗരറ്റ് വലിക്കുന്നതിനു തുല്യമാണെന്നാണ് പറയുന്നത്. ഒരേ ഇരിപ്പ് നിങ്ങളുടെ മനോനില തന്നെ തെറ്റാന്‍ കാരണമായേക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നീണ്ട മണിക്കൂറുകളോളം ഉള്ള നിങ്ങളുടെ ഇരിപ്പ് കാന്‍സര്‍ രോഗത്തെ വരെ ക്ഷണിച്ചുവരുത്തുകയാണ്. പുതു തലമുറ ഇപ്പോള്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെയാണല്ലോ. ഭക്ഷണം കഴിക്കുന്നതും അതിന്റെ മുന്നില്‍ ഇരുന്നു കൊണ്ടു തന്നെ. കമ്പ്യൂട്ടറിന്റെ മുന്നിലുള്ള ഇരിപ്പും മണിക്കൂറുകള്‍ നീണ്ട പ്രയത്‌നവും നിങ്ങളെ വിഷാദരോഗത്തിലേക്ക് വരെ തള്ളി വിടുന്നു.

    ഓര്‍ക്കുക കൂടുതല്‍ സമയം ഇരിക്കുന്നത് നിങ്ങളുടെ ആരോഗ്യം നശിപ്പിക്കും വ്യായാമം കൊണ്ട് പിന്നീട് പെട്ടെന്ന് നേരെയാക്കാനും ബുദ്ധിമുട്ടാണ്. കൂടുതല്‍ സമയം ഇരിക്കുന്നത് കുറഞ്ഞത് 24 ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മണിക്കൂറുകളോളം ഇരുന്ന് ജോലിചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം..

    കൊളസ്‌ട്രോള്‍ കൂടുന്നു
    തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കൊളസ്‌ട്രോളിന്റെ അളവ് ക്രമാതീതമായി കൂടുന്നു. വേദനയനുഭവപ്പെടുന്ന രീതിയിലുള്ള നിങ്ങളുടെ ഇരിപ്പ് പ്ലാസ്മ ട്രൈഗഌസറൈഡിന്റെ അളവ് കൂട്ടാനും കാരണമാകുന്നു. കൊളസ്‌ട്രോളിന്റെ അളവ് കൂടുകയും ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കുറഞ്ഞു വരികയും ചെയ്യുന്നത് നിങ്ങളെ മരണത്തിലേക്ക് വരെ എത്തിക്കാം.

    പൊണ്ണത്തടി
    ശരീരം ചലിക്കാതെ ജോലി ചെയ്യുമ്പോള്‍ സ്വാഭാവികമായി തടിയും കൂടുന്നു. ജോലിഭാരവും ടെന്‍ഷനും കൂടുമ്പോള്‍ ചിലര്‍ പുകയില ഉത്പന്നങ്ങളില്‍ അഭയം തേടുന്നു.ഇതു നിങ്ങളുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് ഹാനികരമാകുന്നു.

    ഹൃദ്രോഗം
    തുടര്‍ച്ചയായി ഇരുന്നുള്ള ജോലി ഹൃദ്രോഗത്തിനും കാരണമാകുന്നു. പേശികളുടെ കൊഴുപ്പ് കുറയുകയും രക്തയോട്ടം നിലയ്ക്കാന്‍ കാരണമാകുകയും ചെയ്യാം.

    കാന്‍സര്‍ എന്ന വില്ലന്‍
    ശരീരം ഇളകാതെയുള്ള ഇരിപ്പ് കാന്‍സര്‍ എന്ന മാരകരോഗത്തെ പോലും ക്ഷണിച്ചുവരുത്തുന്നു.

    പ്രമേഹരോഗിയാക്കും
    തുടര്‍ച്ചയായ ഇരിപ്പ് ബ്ലഡ് ഷുഗറിന് കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ക്രമാതീതമായി മാറ്റം സംഭവിക്കുകയും ഇത് നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവിനെ ഇല്ലാതാക്കുകയും ചെയ്യും. നിങ്ങളുടെ സംവേദനക്ഷമത കുറയ്ക്കുകയും ചെയ്യുന്നു.

    നടുവേദന
    പൊതുവിലുള്ള ഒരു ആരോഗ്യ പ്രശ്‌നമാണ് നടുവേദന. തുടര്‍ച്ചയായി കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നതു നിങ്ങളുടെ നട്ടെല്ലിനെ ബാധിക്കുന്നു. ഇതു കഠിനമായ നടുവേദന ഉണ്ടാക്കാന്‍ കാരണമാകുന്നു.

    വെരിക്കോസ്
    കാലിലെ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും വെരിക്കോസ് പോലുള്ള രോഗങ്ങള്‍ പിടിപ്പെടുകയും ചെയ്യുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/05/16/mosquito-nuisance-on-the-rise-in-uae-authorities-are-looking-for-a-way-to-eradicate-it/
    https://www.pravasiinfo.com/2024/05/16/expatriate-malayali-passed-away-in-uae-36/
  • പതിവായി മുടി സ്‌ട്രെയിറ്റിങ് ചെയ്യുന്നവരാണോ? വൃക്ക രോഗം അടക്കം ഉണ്ടാകാൻ സാധ്യത: മുന്നറിയിപ്പുമായി ഡോക്ടർമാർ

    പതിവായി മുടി സ്‌ട്രെയിറ്റിങ് ചെയ്യുന്നവരാണോ? വൃക്ക രോഗം അടക്കം ഉണ്ടാകാൻ സാധ്യത: മുന്നറിയിപ്പുമായി ഡോക്ടർമാർ

    പതിവായി മുടി സ്‌ട്രെയ്റ്റനിംഗ് ചെയ്യുന്നത് ഇടയ്‌ക്കിടെ ചർമ്മത്തിലെ പ്രകോപനം പോലുള്ള ചെറിയ പാർശ്വഫലങ്ങൾക്കും വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ പോലുള്ള ഗുരുതരമായ സങ്കീർണതകൾക്കും കാരണമാകുമെന്ന് യുഎഇയിലെ ഡോക്ടർമാർ ഊന്നിപ്പറഞ്ഞു. .കെരാറ്റിൻ ചികിത്സയുമായി ബന്ധപ്പെട്ട അപകടസാധ്യതകളിലേക്ക് ശ്രദ്ധ ആകർഷിച്ച സമീപകാല സംഭവത്തിൽ നിന്നാണ് അവരുടെ ജാഗ്രതാ നിർദ്ദേശം ഉരുത്തിരിഞ്ഞത്, അത്തരം നടപടിക്രമങ്ങൾക്ക് വിധേയമാകുന്നതിന് മുമ്പ് സാധ്യമായ ദോഷകരമായ ഫലങ്ങളെക്കുറിച്ച് ആളുകളെ അറിയിക്കാൻ പ്രേരിപ്പിക്കുന്നു.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/05/13/new-bus-service-announced-in-uae/
    https://www.pravasiinfo.com/2024/05/12/dh-inr-exchange-rate-85/
  • ഈ പഴങ്ങളും ഭക്ഷണ സാധനങ്ങളും കഴിച്ചാൽ പ്രമേഹത്തെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കും, ശീലമാക്കൂ

    ഈ പഴങ്ങളും ഭക്ഷണ സാധനങ്ങളും കഴിച്ചാൽ പ്രമേഹത്തെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കും, ശീലമാക്കൂ

    ഈ പഴങ്ങളും ഭക്ഷണ സാധനങ്ങളും കഴിച്ചാൽ പ്രമേഹത്തെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കും, ശീലമാക്കൂ
    പഴുത്തതോ പച്ചയോ ആയ പഴങ്ങളും ജ്യൂസും മറ്റും കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്.

    ഭക്ഷണത്തിന് മുന്‍പ് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എണ്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കില്‍ പോലും നൂറ്റി നാല്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും കാര്യം ശ്രദ്ധിച്ചാല്‍ നമുക്ക് പ്രമേഹത്തെ അതിന്റേതായ പ്രതിരോധം തീര്‍ത്ത് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഈ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

    ഗോതമ്പ് അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരില്‍ പ്രമേഹത്തിന് ഒരിക്കലും വേരുറപ്പിക്കുന്നതിന് സാധിക്കുകയില്ല. ഇത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ രക്ഷിക്കുന്നതും. ഗോതമ്പിന്‍റെ തവിടടക്കം അടങ്ങിയ ഭക്ഷണമാണ് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത്. എങ്കില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കി പ്രമേഹമെന്ന വില്ലനെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.പഴങ്ങള്‍ കഴിക്കുന്നതും പ്രമേഹത്തിനെ നിലക്ക് നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.പഴുത്തതോ പച്ചയോ ആയ പഴങ്ങളും ജ്യൂസും മറ്റും കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്. ബ്ലൂബെറി, മുന്തിരി എന്നിവയയെല്ലാം സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കുക. പ്രമേഹം അടുത്ത് പോലും വരില്ല. മധുരക്കിഴങ്ങ് കഴിക്കുന്നതും പ്രമേഹത്തെ തുരത്തുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. പലരും മണ്ണിനടിയില്‍ നിന്ന് ലഭിക്കുന്ന കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ പലപ്പോഴും പ്രമേഹം വര്‍ദ്ധിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ ഇത്തരത്തില്‍ ഒരിക്കലും സംഭവിക്കുന്നില്ല.

    മാത്രമല്ല ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും ഇത് നല്‍കുന്നുമുണ്ട്. അതിലുപരി മധുരക്കിഴങ്ങ് വേവിച്ച വെള്ളം കുടിക്കുന്നതും ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഓട്സ് കഴിക്കുന്നതിലൂടെ നിയന്ത്രാണാതീതമായ പ്രമേഹം നമുക്ക് നിയന്ത്രിച്ച്‌ നിര്‍ത്തുന്നതിന് കഴിയുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഓട്സ് ശീലമാക്കാവുന്നതാണ്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

  • പാർശ്വഫലങ്ങൾ;കൊവിഷീൽഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രാസെനേക; ഉത്‌പാദനവും  വിതരണവും  പൂർണമായി  നിർത്തും

    പാർശ്വഫലങ്ങൾ;കൊവിഷീൽഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രാസെനേക; ഉത്‌പാദനവും  വിതരണവും  പൂർണമായി  നിർത്തും

    പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. ‘ടെലഗ്രാഫ്’ പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്. കനത്ത ആശങ്കയാണ് ഇത് ഇന്ത്യയിലും സൃഷ്ടിച്ചത്.

    അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിൻ പിൻവലിക്കുന്നതെന്നും വളരെയധികം വാക്സിനുകള്‍ മാര്‍ക്കറ്റിലുണ്ട്, തങ്ങളുടെ വില്‍പന കുത്തിനെ കുറഞ്ഞുപോയിരിക്കുന്നു- അതിനാലാണ് പിൻവലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. യൂറോപ്പില്‍ വാക്സിൻ പിൻവലിക്കാൻ അനുമതി നല്‍കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. ഇതിന് അനുമതി ലഭിച്ചിരിക്കുകയാണിപ്പോള്‍.

    പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട എന്നാണ് കമ്പനി ആവര്‍ത്തിക്കുന്നത്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നായിരുന്നു കമ്പനി കോടതിയില്‍ അറിയിച്ചിരുന്നത്.

    യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

    https://www.pravasiinfo.com/2024/05/08/expat-boy-died-inside-car/
    https://www.pravasiinfo.com/2024/05/08/wild-cat-captured-in-uae/