Posted By user Posted On

മഴക്കെടുതി; വിദൂര പഠനം നീട്ടി യുഎഇയിലെ ഈ എമിറേറ്റ്സുകൾ

ഷാർജയിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും ഏപ്രിൽ 22 തിങ്കളാഴ്ട വിദൂര പഠനം തുടരാൻ നിർദ്ദേശം നൽകി ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ്. യുഎഇയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് വിദൂര പഠനം നീട്ടിയത്.വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും സ്കൂളുകളിൽ എത്തിച്ചേരാനുള്ള പ്രയാസം കണക്കിലെടുത്താണ് തീരുമാനം. അതേസമയം ദുബൈയിലെ എല്ലാ സ്വകാര്യ സ്കൂളുകളോടും സർവകലാശാലകളോടും വിദൂര പഠനം തുടരണമെന്ന് നോളഡ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് ഗതാഗത സൗകര്യം പൂർവസ്ഥിതിയിലാകാത്തതിനെ തുടർന്നാണ് ഈ നിർദ്ദേശം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *