വിമാനത്താവളത്തില്‍ അപകടം; സര്‍വീസ് റദ്ദാക്കി ഈ എയര്‍ലൈന്‍
റഷ്യന്‍ വിമാനത്താവളത്തിലുണ്ടായ അപകടത്തെത്തുടര്‍ന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ മോസ്‌കോ-ദുബായ് വിമാനം റദ്ദാക്കി. ബോര്‍ഡിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഗ്രൗണ്ട് സര്‍വീസ് വാഹനം വിമാനവുമായി ഇടിച്ചതായി കാരിയര്‍ വക്താവ് വ്യക്തമാക്കി. അതിനാല്‍, എല്ലാ യാത്രക്കാരെയും മറ്റൊരു വിമാനത്തില്‍ റീബുക്ക് ചെയ്തു. ”യാത്രക്കാര്‍ കയറുന്നതിന് മുമ്പ് ഒരു ഗ്രൗണ്ട് സര്‍വീസ് വാഹനം എമിറേറ്റ്‌സ് ഫ്‌ലൈറ്റ് EK134 വിമാനത്തില്‍ ഇടിച്ചതിനാല്‍ സര്‍വീസ് റദ്ദാക്കേണ്ടി വന്നു. പിന്നീട് മറ്റൊരു എമിറേറ്റ്സ് വിമാനത്തില്‍ എല്ലാ യാത്രക്കാരെയും റീബുക്ക് ചെയ്തു,” വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ”ഉണ്ടായ അസൗകര്യത്തില്‍ എമിറേറ്റ്സ് ഖേദം പ്രകടിപ്പിക്കുന്നു, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പരമപ്രധാനമാണ്,” വക്താവ് പറഞ്ഞു. മോസ്‌കോ ഡൊമോഡെഡോവോ എയര്‍പോര്‍ട്ടില്‍ എയര്‍ബസ് എ 380 ന് കേടുപാടുകള്‍ സംഭവിച്ചതിന്റെ ഫോട്ടോകള്‍ ഫ്‌ലൈറ്റ്‌റാഡാര്‍ 24 പങ്കിട്ടിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)