Posted By user Posted On

യുഎഇയിൽ ഭിക്ഷാടനം നടത്തിയ യുവതിയിൽ നിന്നും മന്ത്രവാദത്തിനുള്ള വസ്തുക്കൾ പിടികൂടി

യുഎഇയിൽ ഭിക്ഷാടനം നടത്തിയതിന് ഒരു ഏഷ്യൻ യുവതിയെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ ഇവരിൽ നിന്നും പോലീസ് മന്ത്രവാദവും ആഭിചാര വസ്തുക്കളും കണ്ടെത്തി. ഈ സാമഗ്രികൾ കൊണ്ടുപോകുന്നത് ‘ആളുകളെ സ്വാധീനിക്കാൻ സഹായിക്കുമെന്ന്’ ഇവർ വിശ്വസിച്ചിരുന്നതായി അധികൃതർ പറഞ്ഞു.
പോലീസിൻ്റെ കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററിൽ എത്തിയ ഒരു താമസക്കാരൻ്റെ സൂചനയെ തുടർന്നാണ് യുവതിയെ പിടികൂടിയത്. വിശുദ്ധ റമദാൻ മാസം ആരംഭിച്ചത് മുതൽ, രാജ്യത്ത് കുറ്റകൃത്യമായി കണക്കാക്കപ്പെടുന്ന ഭിക്ഷാടനത്തെ ചെറുക്കുന്നതിന് അധികൃതർ പട്രോളിംഗ് പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ദുബായിൽ ഭിക്ഷാടനം നടത്തിയതിന് സ്ത്രീ വേഷത്തിലെത്തിയ ഒരാളും അറസ്റ്റിലായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *