Posted By user Posted On

അറിയിപ്പ്: വിദേശത്തേക്ക് ജോലിക്ക് അപേക്ഷിച്ചിട്ടുണ്ടോ? ഈ പദ്ധതിയിൽ അപേക്ഷിച്ചവർ മാർച്ച് 18ന് മുൻപ് കൺഫർമേഷൻ നൽകണം

തിരുവനന്തപുരം ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന ട്രിപ്പിൾ വിൻ പ്രോഗ്രാമിൻറെ അഞ്ചാം എഡിഷനിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കായി കഴിഞ്ഞ ദിവസം ഇൻഫോസെഷൻ നടത്തിയിരുന്നു. ഇതിൽ പങ്കെടുത്തവർക്കും പങ്കെടുക്കാൻ സാധിക്കാത്തവർക്കും ഈ പ്രോഗ്രാമിൽ തുടരുവാൻ താല്പര്യമുണ്ടെങ്കിൽ മാർച്ച് 18- ന് മുൻപ് കൺഫർമേഷൻ നൽകാവുന്നതാണ്. അപേക്ഷ സമർപ്പിക്കുവാൻ ഉപയോഗിച്ച ഇ-മെയിലിലേയ്ക്ക്, ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് എല്ലാവർക്കും സന്ദേശം അയച്ചിട്ടുണ്ട്. സംശയങ്ങൾക്ക് 0471-2770544,2770548 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള പദ്ധതിയാണ് നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ പദ്ധതി. ജനറൽ നഴ്സിംങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് മാത്രം പാസായ ഉദ്യോഗാർത്ഥികൾക്ക് 3 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. എന്നാൽ ബി.എസ്.സി നഴ്സിങ് ,പോസ്റ്റ് ബി എസ് സി നഴ്സിങ് എന്നിവ നേടിയ ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക തൊഴിൽ പരിചയം ആവശ്യമില്ല. ഉയർന്ന പ്രായപരിധി 39 വയസ്സായിരിക്കും. അഞ്ചാം ഘട്ടത്തിലും 300 നഴ്സുമാർക്കാണ് അവസരം.

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമ്മൻ ഭാഷയിൽ എ1, എ2, ബി1 വരെയുളള പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്റർനാഷണൽ റിക്രൂട്ട്മെന്റ് ഏജൻസികൂടിയാണ് സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011).

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *