Posted By user Posted On

പ​റ​ക്കും മ​നു​ഷ്യ​രു​ടെ റേ​സി​ങ് യുഎഇയിൽ ഇ​ന്ന്​ നടക്കും

പ​റ​ക്കും മ​നു​ഷ്യ​രു​ടെ റേ​സി​ങ് ഇന്ന് ദുബായിൽ അരങ്ങേറും. ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലാണ് മത്സരം സംഘടിപ്പിക്കുന്നത്. ദു​ബൈ ഹാ​ർ​ബ​റി​നും സ്​​കൈ​ഡൈ​വി​നും ഇ​ട​യി​ലു​ള്ള സ്ഥ​ല​ത്താ​ണ്​ റേ​സി​ങ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജെ​റ്റ്​ കൊ​ണ്ട്​ നി​ർ​മി​ച്ച സ്യൂ​ട്ട് മാത്രം ​ഉ​പ​യോ​ഗി​ച്ച്, എ​യ​ർ​ക്രാ​ഫ്​​റ്റി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ​ മ​ത്സ​രാ​ർ​ഥി​ക​ൾ വാ​യു​വി​ൽ ഉ​യ​ർ​ന്ന്​ പ​റ​ക്കു​ന്ന​താ​ണ്​ മ​ത്സ​രം. ജെ​റ്റ് സ്യൂ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന ലോ​ക​ത്തെ പ്ര​മു​ഖ ക​മ്പ​നി​യാ​യ ഗ്രാ​വി​റ്റി ഇ​ൻ​ഡ​സ്​​ട്രീ​സു​മാ​യി ചേ​ർ​ന്നാ​ണ്​​ ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ലോ​ക​ത്താ​ദ്യ​മാ​യി ജെ​റ്റ്​​സ്യൂ​ട്ട്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യുഎഇ​യു​ടെ പ​റ​ക്കും മ​നു​ഷ്യ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ഹ​മ്മ​ദ്​ അ​ൽ ശെ​ഹി ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള എ​ട്ടു​ പേ​ർ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കും. ദു​ബൈ ബോ​ട്ട്​ ഷോ​യു​ടെ ഭാ​ഗ​മാ​യാ​ണ്​ മ​ത്സ​രം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FWBz9v31C4z9bNldiroywg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *