Posted By user Posted On

യുഎഇയില്‍ ചരക്ക് കപ്പലില്‍ നിന്ന് പരിക്കേറ്റ 24 കാരനെ എയര്‍ലിഫ്റ്റ് ചെയ്ത് അധികൃതര്‍

യുഎഇയില്‍ ചരക്ക് കപ്പലില്‍ നിന്ന് പരിക്കേറ്റ 24 കാരനെ എയര്‍ലിഫ്റ്റ് ചെയ്ത് അധികൃതര്‍. യുഎഇയുടെ സമുദ്രാതിര്‍ത്തിയിലുള്ള ചരക്ക് കപ്പലില്‍ യാത്ര ചെയ്യുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ഏഷ്യക്കാരനെ നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ ആണ് എയര്‍ലിഫ്റ്റ് ചെയ്തത്. അതോറിറ്റി ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍, കപ്പലിന് സമീപം ഹെലികോപ്റ്റര്‍ കറങ്ങുന്നത് കാണാം. യൂണിഫോം ധരിച്ച ഒരാള്‍ കോപ്റ്ററില്‍ നിന്ന് ഉപകരണങ്ങളുമായി താഴേക്ക് റാപ്പല്‍ ചെയ്ത് സുരക്ഷിതമായി കപ്പലിലേക്ക് ഇറങ്ങി. രക്ഷാപ്രവര്‍ത്തകന്‍ പരിക്കേറ്റയാളെ ഒരു താല്‍ക്കാലിക സ്ട്രെച്ചറില്‍ കിടത്തി പുതപ്പില്‍ പൊതിഞ്ഞ് കോപ്റ്ററിലേക്ക് റാപ്പല്‍ ചെയ്യാന്‍ സഹായിച്ചു. കപ്പലില്‍ ഉള്ളവരും രക്ഷാപ്രവര്‍ത്തകനെ സഹായിക്കാന്‍ ശ്രമിക്കുന്നതും കാണാം. തുടര്‍ന്ന് ഇയാളെ ചികിത്സയ്ക്കായി അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *