Posted By user Posted On

പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുടെ യു.​എ.​ഇ സ​ന്ദ​ർ​ശ​നം നാളെ ആരംഭിക്കും

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ദ്വി​ദി​ന യു.​എ.​ഇ സ​ന്ദ​ർ​ശ​നം ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ന്നി​വ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ നടത്തും. ചൊ​വ്വാ​ഴ്ച​യാ​ണ് മോ​ദി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​കു​മെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.ചൊ​വ്വാ​ഴ്ച​ത​ന്നെ അ​ബൂ​ദ​ബി​യി​ൽ ഒ​രു​ക്കു​ന്ന ‘അ​ഹ്​​ല​ൻ മോ​ദി’ പ​രി​പാ​ടി​യി​ലും പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം 60,000 ക​ട​ന്നി​ട്ടു​ണ്ട്. പ്ര​വാ​സി സ​മൂ​ഹ​വു​മാ​യി ന​രേ​ന്ദ്ര മോ​ദി സം​വ​ദി​ക്കു​ന്ന ച​ട​ങ്ങ് സാ​യി​ദ് സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന ‘വേ​ൾ​ഡ് ഗ​വ​ൺ​മെ​ന്റ് ഉ​ച്ച​കോ​ടി’​യെ അ​ദ്ദേ​ഹം അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *