Posted By user Posted On

വിദേശ പഠനവും ജോലിയും എളുപ്പമാണോ? കുടിയേറ്റ നടപടികളെ കുറിച്ച് അറിയാം, പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാമുമായി നോർക്ക

നോർക്ക പ്രീ-ഡിപ്പാർചർ ഓറിയൻറേഷൻ പ്രോഗ്രാം ഫെബ്രുവരി 15ന് എറണാകുളത്ത്. ഇപ്പോൾ രജിസ്റ്റർ ചെയ്യാം. വിദേശ രാജ്യങ്ങളിലേയ്ക്ക് പഠനത്തിനോ, ഉദ്യാഗത്തിനോ പോകുന്ന നഴ്സിങ് പ്രൊഫഷണലുകൾക്കായുളള നോർക്ക റൂട്ട്സിന്റെ പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം 2024 ഫെബ്രുവരി 15ന് (കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ടൗൺ ഹാൾ) എറണാകുളത്ത് നടക്കും.പങ്കെടുക്കാൻ താൽപര്യമുളളവർ നോർക്ക റൂട്ട്സ് വെബ്ബ്സൈറ്റു വഴി (www.norkaroots.org) രജിസ്റ്റർ ചെയ്യാവുന്നതാണ്. വിദേശ രാജ്യങ്ങളിലേക്കുളള കുടിയേറ്റ നടപടികളെപറ്റി വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളേയും ബോധവൽരിക്കുന്ന രീതിയിലാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിയമപരവും സുരക്ഷിതമായ വിദേശതൊഴിൽ കുടിയേറ്റ മാർഗ്ഗനിർദ്ദേശങ്ങളും, തൊഴിൽ തട്ടിപ്പുകളെക്കുറിച്ചുളള അവബോധം, പൊതു നിയമവ്യവസ്ഥകൾ, വിവിധ വിദേശരാജ്യങ്ങളിലെ സംസ്കാരം, ജീവിതരീതികൾ, തൊഴിൽ നിയമങ്ങൾ, വിസ സ്റ്റാമ്പിങ്, തൊഴിൽ കുടിയേറ്റ നടപടികൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഏകദിന പരിശീലന പരിപാടി. കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷന്റെ ഭാഗമായ റീച്ച് ഫിനിഷിംഗ് സ്‌കൂളിന്റെ പിന്തുണയോടെയാണ് പരിശീലനം സംഘടിപ്പിച്ചു വരുന്നത്.കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. വിദേശരാജ്യങ്ങളിലേയ്ക്കുളള തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ [email protected], [email protected] എന്നീ ഇ-മെയിലുകൾ വഴിയും, 0471-2721547 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലും അറിയിക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *