Posted By user Posted On

ടിക്കറ്റ് നിരക്കിനെ കുറിച്ച് ടെൻഷൻ വേണ്ട, ഇത് ഓഫറിന്റെ പെരുമഴ; ചുരുങ്ങിയ ചെലവിൽ അമേരിക്ക വരെ പോയാലോ

ദുബൈ: വിമാന ടിക്കറ്റ് നിരക്കിൽ വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ഇത്തിഹാദ് എയർവേയ്സ്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ പേരു മാറ്റം പ്രാബല്യത്തിൽ വന്നതിൻറെ ഭാഗമായാണ് ഓഫർ. ഇതോടെ ചുരുങ്ങിയ ചെലവിൽ അമേരിക്ക വരെ പറക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.60 ദിർഹത്തിന് താഴെയുള്ള വിമാന ടിക്കറ്റുകൾ വരെയാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്. ചരിത്രപരമായ തീരുമാനം എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ഇത്തിഹാദ് എയർവേയ്സ് ഈ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചത്. ഫെബ്രുവരി 9 മുതൽ 14 വരെയാണ് ഓഫർ ലഭിക്കുക. ഫെബ്രുവരി 19 മുതൽ ജൂൺ 15 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഓഫർ ലഭിക്കും. അബുദാബിയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്ക് മാത്രമാണ് പ്രത്യേക ഓഫർ ബാധകമാകുക. ബങ്കോക്കിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇക്കണോമി ക്ലാസിൽ 2,490 ദിർഹത്തിലും ബിസിനസ് ക്ലാസിൽ 7,990 ദിർഹത്തിലും തുടങ്ങുന്ന പ്രത്യേക നിരക്കുകളിൽ ബുക്ക് ചെയ്യാം. ഒസാക്കയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇക്കണോമിയിലും ബിസിനസ്സിലുമായി യഥാക്രമം 4,490 ദിർഹത്തിനും 14,990 ദിർഹത്തിനും ടിക്കറ്റ് ലഭിക്കും. ഇത്തിഹാദ് പുതിയ ലക്ഷ്യസ്ഥാനമായ ബോസ്റ്റണിലേക്ക് മാർച്ച് 31 മുതൽ വിമാന സർവീസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. 3,490 ദിർഹം മുതൽ ആരംഭിക്കുന്ന അതിശയകരമായ ടിക്കറ്റ് നിരക്കിൽ യാത്രക്കാർക്ക് അമേരിക്കൻ നഗരത്തിലേക്ക് പറക്കാം. കോപ്പൻഹേഗൺ, മ്യൂണിക്ക്, ലിസ്ബൺ എന്നീ നഗരങ്ങളിലേക്ക് 2490 ദിർഹത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ റൂട്ടിലേക്കുള്ള ബിസിനസ് ക്ലാസ് യാത്രയ്ക്ക് 11,990 ദിർഹത്തിന് ലഭിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *