Posted By user Posted On

വ്യാജൻമാ‍ർ​ക്ക് പിടിവീഴും: യുഎഇ വിമാനത്താവളത്തിൽ അ​ത്യാ​ധു​നി​ക സം​വി​ധാ​നം

വ്യാ​ജ യാ​ത്ര രേ​ഖ​ക​ളു​മാ​യി ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​രെ പിടിക്കാൻ അ​ത്യാ​ധു​നി​ക സം​വി​ധാ​നം സജ്ജം.ഏ​ത് രാ​ജ്യ​ത്തി​ന്റെ പേ​രി​ലു​ള്ള വ്യാ​ജ പാ​സ്പോ​ർട്ടും മ​റ്റു യാ​ത്ര വ്യാ​ജ​രേ​ഖ​ക​ളും പി​ടി​ക്ക​പ്പെ​ടു​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽകി. പാ​സ്പോ​ർ‍ട്ട് മാ​ത്ര​മ​ല്ല വ്യാ​ജ റെ​സി​ഡ​ൻ​സി രേ​ഖ​ക​ളും വ്യാ​ജ ലൈ​സ​ൻ​സു​ക​ളും ഇ​വി​ടെ തി​രി​ച്ച​റി​യാ​നു​ള്ള സം​വി​ധാ​ന​മു​ണ്ട്. പാ​സ്പോ​ർട്ടി​ൽ ഏ​ത് ത​രം കൃ​ത്രി​മം കാ​ണി​ച്ച് ദു​ബൈ​യി​ൽ എ​ത്തി​യാ​ലും അ​വ​ർ പി​ടി​യി​ലാ​കും. ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം യാ​ത്ര​ക്കാ​രി​ൽ നി​ന്ന് 1,327 കൃ​ത്രി​മ യാ​ത്ര രേ​ഖ​ക​ൾ പി​ടി​കൂ​ടി​യ​താ​യി ദു​ബൈ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ്(​ദു​ബൈ എ​മി​ഗ്രേ​ഷ​ൻ) അ​റി​യി​ച്ചു. ദു​ബൈ എ​മി​ഗ്രേ​ഷ​ൻറെ ഡോ​ക്യു​മെ​ൻറ് എ​ക്സാ​മി​നേ​ഷ​ൻ സെ​ൻറ​റി​ലാ​ണ്​ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *