Posted By user Posted On

യുഎഇയില്‍ മികച്ച തൊഴില്‍ അവസരം; നിയമനം കേരള സര്‍ക്കാര്‍ വഴി; വിദശാംശങ്ങള്‍ ഇങ്ങനെ

യുഎഇയില്‍ മികച്ച തൊഴില്‍ അവസരം. കേരള സര്‍ക്കാര്‍ വഴിയാണ് നിയമനം നടത്തുന്നത്. സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് വീണ്ടും മറ്റൊരു വിദേശ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുകയാണ്. യു എ ഇലേക്ക് നൂറിലേറെ ഐ ടി വി ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം ഒഡെപെക്ക് കഴിഞ്ഞ ദിവസം പുറത്തിറക്കി. 25-24 ആണ് പ്രായപരിധി. ഹെവി വെഹിക്കിള്‍ ജിസിസി /അല്ലെങ്കില്‍ യുഎഇ ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. ഇന്ത്യന്‍ ട്രെയിലര്‍ ലൈസന്‍സും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ പത്താംക്ലാസ് പാസായിരിക്കണം.
നിലവിലുള്ള ഏതെങ്കിലും അസുഖങ്ങള്‍, വലിയ ശസ്ത്രക്രിയകള്‍ അല്ലെങ്കില്‍ വൈകല്യങ്ങള്‍ എന്നിവയില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഫിറ്റും ക്ലിയറും ആയിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അമിതഭാരമുള്ളവരായിരിക്കരുത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുറത്ത് ദൃശ്യമാകുന്ന തരത്തിലുള്ള ടാറ്റൂകളും പാടില്ല. കൂടാതെ നീളമുള്ള താടി ട്രിം ചെയ്യാന്‍ തയ്യാറുള്ളഴരുമായിരിക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷില്‍ വായിക്കാനും മനസ്സിലാക്കാനും കഴിയണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ആവശ്യപ്പെടുന്ന എല്ലാ വാക്‌സിനേഷനുകളും പൂര്‍ത്തിയാക്കണം. 1950 യു എ ഇ ദിര്‍ഹമായിരിക്കും ആദ്യ ഘട്ടത്തിലെ സാലറി. അതായത് 44000 ഓളം ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. ഡ്രൈവറായി നിയമിക്കുന്നതിന് മുമ്പ് ജീവനക്കാരന്‍ പരിശീലന കാലയളവ് വിജയകരമായി പൂര്‍ത്തിയാക്കുകയും എല്ലാ പരീക്ഷകളും വിജയിക്കുകയും വേണം. പരിശീലന കാലയളവില്‍ ജീവനക്കാരന് അടിസ്ഥാന ശമ്പളവും ഭക്ഷണ അലവന്‍സും മാത്രം നല്‍കും. പ്രധാന കവാടത്തില്‍ നിന്ന് യാര്‍ഡിലേക്ക് കണ്ടെയ്നറുകള്‍ കൊണ്ടുപോകുക എന്നതായിരിക്കും പ്രധാനപ്പെട്ട ജോലി. താല്‍പ്പര്യമുള്ളവര്‍, നിങ്ങളുടെ ബയോഡാറ്റയും പാസ്പോര്‍ട്ട് പകര്‍പ്പും [email protected] എന്ന ഇമെയിലിലേക്ക് 2024 ജനുവരി 24-നോ അതിനുമുമ്പോ അയയ്ക്കുക. സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് വഴി നിരവധി പേരാണ് ഇതിനോടകം വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി നേടിയിരിക്കുന്നത്. ഏറ്റവും സുരക്ഷിതമായി, തികച്ചും സൌജന്യമായി റിക്രൂട്ട്‌മെന്റ് നടത്തുന്നു എന്നുള്ളതാണ് ഒഡെപെക്കിന്റെ പ്രത്യേകത.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *