Posted By user Posted On

യുഎഇയിൽ കിടിലൻ ജോലി വേണോ? ഇതാണ് മികച്ച അവസരം: 5000 പേർക്ക് ജോലി, ആദ്യം 2,35,014 രൂപ ശമ്പളം, അലവൻസുകൾ വേറെയും

ക്യാബിൻ ക്രൂവാകാൻ 5000 പേരെ ക്ഷണിച്ചിരിക്കുകയാണ് യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. പുതിയ, വലിയ വിമാനങ്ങൾ ഉടനെ ഫ്ലീറ്റിൽ എത്തുന്നത് കണക്കിലെടുത്താണ് റിക്രൂട്ട്മെൻറ്. എയർ ബസ് 350 2024ന്റെ പകുതിയോടെ എത്തും. ദുബായ് എയർഷോയിൽ താരമായ ബോയിങ് 777 എക്സ് 2025ലെത്തും. 777-9, 777-8 എന്നിവയും ഓർഡർ ബുക്കിൽ ഡെലിവറി കാത്തിരിക്കുകയാണ്. 5000 പേരെ നിയമിക്കുന്നതോടെ കമ്പനിയുടെ ക്യാബിൻ ക്രൂ കപ്പാസിറ്റി 25 ശതമാനം വർധിക്കും. നിലവിൽ 21,500 പേരാണ് കമ്പനിയിലെ ജീവനക്കാർ.എമിറേറ്റ്സ് എയർലൈൻസ് വെബ്സൈറ്റിൽ കയറി അപേക്ഷ നൽകിയാൽ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ കമ്പനി റിക്രൂട്ട്മെന്റ് നടത്തും. ഇത് കമ്പനി പ്രത്യേകം അറിയിക്കും. പ്രധാന നഗരങ്ങളിലൊക്കെ റിക്രൂട്ട്മെന്റ് നടത്താറുണ്ട് എന്നതിനാൽ തന്നെ കേരളത്തിലുള്ളവർക്കും, ഹോസ്പിറ്റാലിറ്റി, എയർലൈൻ കോഴ്സുകൾ പഠിച്ച യുവാക്കൾക്കും വൻ അവസരമാണിത്. പുതുതായി പഠിച്ചിറങ്ങിയ പുതിയ ഗ്രാജ്വേറ്റ്സിനെയാണ് വേണ്ടത്. പാർട്ട് ടൈം, ഇന്റേൺഷിപ്പുകാർക്കും അവസരമുണ്ട്. കസ്റ്റമർ സർവ്വീസ് – ഹോസ്പിറ്റാലിറ്റി മേഖലയിൽ ഒരു വർഷമെങ്കിലും പരിചയം ഉള്ളവർക്കും ഇത് നല്ല അവസരം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *