Posted By user Posted On

വ്യാജ ദുബായ് പോലീസ് ഉദ്യോഗസ്ഥരായി തട്ടിപ്പ് നടത്തുന്നവരെ എങ്ങനെ തിരിച്ചറിയാം; നിർദ്ദേശവുമായി അധികൃതർ

യുഎഇയിൽ അടുത്തിടെയായി ഓൺലൈൻ തട്ടിപ്പുകളും ആൾമാറാട്ടങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ നിർദേശവുമായി അധികൃതർ. ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, ദുബായ് പോലീസ് വ്യാജ പേയ്‌മെന്റ് അഭ്യർത്ഥനകളെക്കുറിച്ച് താമസക്കാരെ ഓർമ്മിപ്പിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ലിങ്കുകൾ വഴി പേയ്‌മെന്റുകൾ നടത്താനും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പങ്കിടാനും ആവശ്യപ്പെട്ടുള്ള മെസ്സേജുകൾ അവഗണിക്കണമെന്ന് അധികൃതർ അറിയിച്ചു. നിരവധി യു.എ.ഇ നിവാസികൾക്ക് ട്രാഫിക് പിഴകൾ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഫേക്ക് സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ ‘ദുബായ് പോലീസിൽ’ നിന്നുള്ള ഈ വ്യാജ സന്ദേശങ്ങൾ എങ്ങനെ തിരിച്ചറിയാമെന്നും തട്ടിപ്പുകാരുടെ പിടിയിൽ വീഴാതിരിക്കാനുള്ള നുറുങ്ങുകൾ നിയമ നിർവ്വഹണ ഏജൻസി പങ്കിട്ടു.

-വിലാസത്തിൽ ക്ലിക്ക് ചെയ്ത് അയച്ചയാളുടെ ഇമെയിൽ പരിശോധിച്ചുറപ്പിക്കുക. @dubaipolice.gov.ae എന്ന ഡൊമെയ്‌ൻ ഉപയോഗിച്ചാണ് ദുബായ് പോലീസ് എപ്പോഴും താമസക്കാരുമായി ആശയവിനിമയം നടത്തുന്നത്.
-അയച്ചയാളുടെ ഇമെയിലിൽ @dubaipolice.gov.ae എന്ന ഡൊമെയ്‌ൻ ഇല്ലെങ്കിൽ, ഉടൻ റിപ്പോർട്ട് ചെയ്യുക.
-ദുബായ് പോലീസിനെ ആൾമാറാട്ടം നടത്തുന്ന സംശയാസ്പദമായ ഇമെയിലുകളിൽ നിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *