Posted By user Posted On

യുഎഇയിൽ സിനിമ തി​യ​റ്ററുകളിൽ സി​നി​മ​യു​ടെ വി​ഡി​യോ പ​ക​ർ​ത്തി​യാ​ൽ ക​ന​ത്ത പി​ഴ

യുഎഇയിൽ സിനിമ തി​യ​റ്ററുകളിൽ സി​നി​മ​യു​ടെ വി​ഡി​യോ പകർത്തുകയോ, ഫോട്ടോ എടുക്കുകയോ ചെയ്താൽ ര​ണ്ടു​മാ​സ​ത്തെ ത​ട​വും ഒ​രു​ല​ക്ഷം പി​ഴ​യും അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്. സി​നി​മ തു​ട​ങ്ങും മു​മ്പ്​ സ്ക്രീ​നി​ൽ നി​യ​മ​പ​ര​മാ​യ മു​ന്ന​റി​യി​പ്പ്​ ലം​ഘി​ച്ച്​ വി​ഡി​യോ പ​ക​ർ​ത്തു​ക​യോ ഫോ​ട്ടോ എ​ടു​ക്കു​ക​യോ ചെ​യ്യു​ന്ന​ത്​ പ​ക​ർ​പ്പ​വ​കാ​ശ നി​യ​മ​പ്ര​കാ​രം യു.​എ.​ഇ​യി​ൽ ശി​ക്ഷാ​ർ​ഹ​മാ​ണ്. 2021ലാ​ണ്​ ഇ​തി​നെ​തി​രെ യു.​എ.​ഇ നി​യ​മം പാ​സാ​ക്കി​യ​ത്. 2022 ജ​നു​വ​രി​മു​ത​ൽ അ​ത്​ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന്​ പ്ര​മു​ഖ നി​യ​മ​സേ​വ​ന ക​മ്പ​നി​യാ​യ അ​പ്പ​ർ ലീ​ഗ​ൽ അ​ഡ്വൈ​സ​റി മാ​നേ​ജി​ങ്​ പാ​ർ​ട്​​ണ​ർ അ​ല​ക്സാ​ണ്ട​ർ കു​കൂ​വ്​ പ​റ​ഞ്ഞു. സാ​ഹി​ത്യ​പ​ര​വും ക​ലാ​പ​ര​വു​മാ​യ സൃ​ഷ്ടി​ക​ളു​ടെ പ​ക​ർ​പ്പാ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ബെ​ർ​നി ക​ൺ​വെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലു​ള്ള ക​രാ​റു​ക​ളു​ടെ​യും ഉ​ട​മ്പ​ടി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ യു.​എ.​ഇ​യി​ലെ പ​ക​ർ​പ്പാ​വ​കാ​ശ നി​യ​മം ന​ട​പ്പാ​ക്കി​യ​ത്​. 2004 മു​ത​ൽ യു.​എ.​ഇ ക​ൺ​വെ​ൻ​ഷ​നി​ൽ അം​ഗ​മാ​ണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *