തടവുകാർക്ക് പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ച് യുഎഇ പൊലീസ്
ദുബൈ: എമിറേറ്റിലെ ജയിൽ അന്തേവാസികൾക്ക് പഞ്ചഗുസ്തി ചാമ്പ്യൻഷിപ് സംഘടിപ്പിച്ച് ദുബൈ പൊലീസ്. ജനറൽ ഡിപ്പാർട്മെൻറ് ഓഫ് പുനിറ്റീവ് ആൻഡ് കറക്ഷനൽ എസ്റ്റാബ്ലിഷ്മെൻറ്സ്, ദുബൈ പൊലീസിൻറെ പോസിറ്റിവ് സ്പിരിറ്റ്, ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷൻ (ഇ.ബി.ബി.എഫ്) എന്നിവർ ചേർന്നാണ് വേറിട്ട മത്സരം സംഘടിപ്പിച്ചത്. തടവുകാർക്കിടയിൽ സന്തോഷകരവും പുനരധിവാസപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൻറെ ഭാഗമായാണ് നടപടി.
90 കിലോയും അതിനു താഴെയുമായി രണ്ടു വിഭാഗങ്ങളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 70 തടവുകാർ പങ്കെടുത്തതായി ജനറൽ ഡിപ്പാർട്മെൻറ് ഓഫ് പുനിറ്റീവ് ആൻഡ് കറക്ഷനൽ എസ്റ്റാബ്ലിഷ്മെൻറ്സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മർവാൻ അബ്ദുൽ കരീം ജൽഫർ പറഞ്ഞു. ഇത്തരം മത്സരങ്ങൾ തടവുകാർക്ക് ശാരീരികവും കായികവും മാനസികവുമായ മികച്ച അനുഭവം സമ്മാനിക്കാൻ സഹായിക്കുമെന്ന് ജനറൽ ഡിപ്പാർട്മെൻറ് ഓഫ് കമ്യൂണിറ്റി ഹാപ്പിനസ് ബ്രിഗേഡിയർ അലി ഖൽഫാൻ അൽ മൻസൂരി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)