Posted By user Posted On

യുഎഇയിലെ പുതുവര്‍ഷ ആഘോഷം: ബസ് റൂട്ടുകളില്‍ മാറ്റം വരുത്തി അധികൃതര്‍

യുഎഇയിലെ റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി രണ്ട് ബസ് റൂട്ടുകളില്‍ മാറ്റം വരുത്തി. 2023 ഡിസംബര്‍ 29 വെള്ളിയാഴ്ച മുതല്‍ 2024 ജനുവരി 1 തിങ്കളാഴ്ച വരെ റൂട്ട് E100 ഇബ്ന്‍ ബത്തൂത്ത സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് അബുദാബിയിലേക്ക് പോകും. റൂട്ട് E102, ഇബ്നു ബത്തൂത്ത സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് മുസഫ കമ്മ്യൂണിറ്റിയിലേക്ക് പോകും. നീണ്ട വാരാന്ത്യത്തില്‍ നഗരത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ മറ്റ് പൊതുഗതാഗത സേവനങ്ങളിലും അധികൃതര്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ചില റോഡുകള്‍ ഒരു നിശ്ചിത മണിക്കൂര്‍ അടയ്ക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *