Posted By user Posted On

യുഎഇയിൽ വി​സ അ​പേ​ക്ഷ​ക​ർ​ക്ക്​ പു​തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന കേ​ന്ദ്രം: അറിയാം വിശദമായി

അ​ബൂ​ദ​ബി: മ​ധ്യേ​ഷ്യ​യി​ലെ ഏ​റ്റ​വും​വ​ലി​യ സം​യോ​ജി​ത ആ​രോ​​ഗ്യ​പ​രി​ച​ര​ണ പ്ലാ​റ്റ്ഫോം ആ​യ ‘സേ​ഹ’ അ​ബൂ​ദ​ബി​യി​ൽ വി​സ അ​പേ​ക്ഷ​ക​ർ​ക്കാ​യി പു​തി​യ വൈ​ദ്യ പ​രി​ശോ​ധ​ന കേ​ന്ദ്രം തു​റ​ന്നു. അ​ബൂ​ദ​ബി പൊ​തു ആ​രോ​​ഗ്യ​കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ൽ​മ​രി​യ ദ്വീ​പി​ലെ ​ഗ​ലേ​റി​യ​യി​ൽ പു​തി​യ രോ​​ഗ​നി​യ​ന്ത്ര​ണ, പ​രി​ശോ​ധ​ന കേ​ന്ദ്രം തു​ട​ങ്ങി​യ​ത്. ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​വും കേ​ന്ദ്രം തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് കേ​ന്ദ്ര​ത്തി​ൻറെ പ്ര​വ​ർ​ത്ത​നം. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്തും നേ​രി​ട്ടും സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

അ​ബൂ​ദ​ബി പൊ​തു ആ​രോ​​ഗ്യ​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ മ​ത​ർ സ​ഈ​ദ് അ​ൽ നു​ഐ​മി, ആം​ബു​ലേ​റ്റ​റി ഹെ​ൽ​ത്ത് കെ​യ​ർ സ​ർ​വി​സ​സ് സി.​ഇ.​ഒ. ഡോ. ​അ​സ്മ അ​ൽ ഹ​ലാ​സി, അ​ബൂ​ദ​ബി ​ഗ്ലോ​ബ​ൽ മാ​ർ​ക്ക​റ്റ് ര​ജി​സ്ട്രേ​ഷ​ൻ സി.​ഇ.​ഒ ഹ​മ​ദ് അ​ൽ മ​സ്റൂ​യി, അ​ൽ മ​രി​യ റീ​ട്ടെ​യി​ൽ ക​മ്പ​നി സി.​ഇ.​ഒ. ഡേ​വി​ഡ് റോ​ബി​ൻ​സ​ൺ തു​ട​ങ്ങി​യ​വ​ർ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. എ​മി​റേ​റ്റി​ലെ വി​സ ആ​വ​ശ്യാ​ർഥ​മു​ള്ള മെ​ഡി​ക്ക​ൽ ടെ​സ്റ്റി​നു​വേ​ണ്ടി 12 കേ​ന്ദ്ര​ങ്ങ​ളി​ൽക്കൂ​ടി അ​ടു​ത്തി​ടെ ‘സേ​ഹ’ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. അ​ൽനു​ഖ്ബ സെ​ൻറ​ർ ഖാ​ലി​ദി​യ, ദി ​ടോ​പ് പ്ര​സ്റ്റീ​ജ് സെ​ൻറ​ർ മു​സ​ഫ, ബ​നി​യാ​സ് സെ​ൻറ​ർ, യൂ​നി​യ​ൻ ഏ​വി​യേ​ഷ​ൻ എം​പ്ലോ​യി​സ് സെ​ൻറ​ർ, മു​ഷ്‌​രി​ഫ് മാ​ൾ സെ​ൻറ​ർ, അ​ൽവ​ഹ്ദ മാ​ൾ സെ​ൻറ​ർ, മു​സ​ഫ സെ​ൻറ​ർ, അ​ൽഷ​ഹാ​മ സെ​ൻറ​ർ, ക്യാ​പി​റ്റ​ൽ ഹെ​ൽത്ത്, മു​ബാ​ദ​ല ഹെ​ൽത്ത്, അ​ൽറീം ആ​ശു​പ​ത്രി എ​ന്നി​വ​യാ​ണ് കേ​ന്ദ്ര​ങ്ങ​ൾ.

പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സ​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ നോ​ർമ​ൽ, റാ​പ്പി​ഡ്, സ്‌​പെ​ഷ​ൽ എ​ന്നി​ങ്ങ​നെ മൂ​ന്ന് കാ​റ്റ​ഗ​റി​ക​ളി​ലാ​യും പ​രി​ശോ​ധ​ന ല​ഭി​ക്കും. നോ​ർമ​ൽ ടെ​സ്റ്റി​ന് 250 ദി​ർഹ​മും റാ​പ്പി​ഡ് ടെ​സ്റ്റി​ന് 350ഉം 24 ​മ​ണി​ക്കൂ​റി​ന​കം ഫ​ലം ല​ഭി​ക്കു​ന്ന സ്‌​പെ​ഷ​ൽ ടെ​സ്റ്റി​ന് 500 ദി​ർഹ​വു​മാ​ണ് ഫീ​സ്.

സ്ത്രീ​ക​ൾ ഗ​ർഭി​ണി​യാ​ണോ എ​ന്ന​റി​യാ​നു​ള്ള പ​രി​ശോ​ധ​ന​ക്ക് 50 ദി​ർഹം വേ​റെ​യും ന​ൽക​ണം. ഒ​മ്പ​ത് പൊ​തു ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും മൂ​ന്നു സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കും. പാ​സ്‌​പോ​ർട്ട്, എ​മി​റേ​റ്റ്‌​സ് ഐ.​ഡി എ​ന്നി​വ​യു​ടെ കോ​പ്പി​യും ഏ​തെ​ങ്കി​ലും ഒ​രെ​ണ്ണ​ത്തി​ൻറെ ഒ​റി​ജി​ന​ലും പ​രി​ശോ​ധ​ന വേ​ള​യി​ൽ ഹാ​ജ​രാ​ക്ക​ണം. വി​സ/ എ​ൻട്രി വി​സ കോ​പ്പി, 2 ഫോ​ട്ടോ, മ​റ്റ് എ​മി​റേ​റ്റു​ക​ളി​ലെ വി​സ​ക്കാ​രാ​ണെ​ങ്കി​ൽ ആ​രോ​ഗ്യ ഇ​ൻഷു​റ​ൻസ് പോ​ളി​സി എ​ന്നി​വ​യും ക​രു​ത​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക് സേ​ഹ 800 500, മു​ബാ​ദ​ല 02 3111111, അ​ൽറീം 800 7444 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *