Posted By user Posted On

കാൽനട യാത്രക്കാരെ പരി​ഗണിച്ചില്ലെങ്കിൽ പണി കിട്ടും: കടുത്ത നടപടിയെന്ന് യുഎഇ പൊലീസ്

അജ്മാൻ ∙ കാൽനട യാത്രക്കാരെ ഗൗനിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി അജ്മാൻ പൊലീസ്. പെഡസ്ട്രിയൻ ക്രോസിങ് സിഗ്‌നലുകളിലെത്തുന്ന വാഹനങ്ങൾ വേഗം കൂട്ടി കാൽനട യാത്ര തടസ്സപ്പെടുത്തുന്നു എന്നാണ് പ്രധാന പരാതി.
വാഹനങ്ങൾ നിർത്താത്ത സാഹചര്യത്തിൽ ജനങ്ങൾ അപകടകരമായി റോഡ് കുറുകെ കടക്കുന്നതായും പൊലീസ് കണ്ടെത്തി. ഇ-സ്കൂട്ടറുകളും സൈക്കിളുകളും റോഡ് കുറുകെ കടക്കാൻ ഏറെ കാത്തുനിൽക്കേണ്ടി വരുന്നു. കാൽനടയാത്രക്കാരെ പരിഗണിക്കാതിരുന്നാൽ 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കുമെന്നു പൊലീസ് മുന്നറിയിപ്പ് നൽകി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *