Posted By user Posted On

യുഎഇയിൽ അ​ന​ധി​കൃ​ത തേ​നീ​ച്ച​ക്കൂ​ടു​ക​ള്‍ നീ​ക്കം ചെ​യ്തു

യുഎഇയിലെ റാ​ക് അ​ല്‍മു​നാ​യി​ല്‍ അനധികൃതമായി കണ്ടെത്തിയ തേ​നീ​ച്ച​ക്കൂ​ടു​ക​ള്‍ അധികൃതർ നീക്കം ചെയ്തു. 88 അ​ന​ധി​കൃ​ത തേ​നീ​ച്ച​ക്കൂ​ടു​കളാണ് നീക്കം ചെയ്തത്. പ​രി​സ്ഥി​തി​ക്കും സ​മ്പ​ദ് വ്യ​വ​സ്ഥ​ക്കും ക​ര്‍ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​വ നീ​ക്കം ചെ​യ്ത​തെ​ന്ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വി​ക​സ​ന അ​തോ​റി​റ്റി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ സെ​യ്ഫ് അ​ൽ ഗൈ​സ് പ​റ​ഞ്ഞു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സേ​ന​യു​ടെ പരിശോധനയിലാണ് അ​ന​ധി​കൃ​ത തേ​നീ​ച്ച വ​ള​ര്‍ത്ത​ല്‍ ക​ണ്ടെ​ത്തി​യ​ത്. തേ​നീ​ച്ച​ക്കൂ​ടു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, തേ​നീ​ച്ച വ​ള​ര്‍ത്ത​ല്‍, തേ​ന്‍ ഉ​ല്‍പാ​ദ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ വ​ര്‍ഷം പു​തു​ക്കി​യ വ്യ​വ​സ്ഥ​ക​ള്‍ അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പു​തി​യ നി​യ​മ​പ്ര​കാ​രം തേ​നീ​ച്ച വ​ള​ര്‍ത്തു​ന്ന​വ​രും തേ​ന്‍ ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന​വ​രും തേ​നീ​ച്ച​ക്കൂ​ട് ഉ​ട​മ​ക​ളും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ല്‍നി​ന്ന് ലൈ​സ​ന്‍സി​ന് അ​പേ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​യി​രി​ക്കും ലൈ​സ​ന്‍സ് അ​നു​വ​ദി​ക്കു​ക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *