Posted By user Posted On

ഇന്ത്യൻ കയറ്റുമതി നിയന്ത്രണം; യുഎഇയിൽ സവാളവില കുതിക്കുന്നു

യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സവാള വില കുതിച്ചുയരുന്നു. ഇന്ത്യൻ സർക്കാർ സവാള കയറ്റുമതിക്ക്​ താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഈ വർദ്ധനവ്. ഏ​താ​ണ്ട്​ ആ​റു മ​ട​ങ്ങോ​ള​മാ​ണ്​ വി​ല വ​ർ​ധി​ച്ച​ത്. എ​ട്ടു മു​ത​ൽ 10 ദി​ർ​ഹം വ​രെ​യാ​ണ്​ മൊ​ത്ത​വി​ല. ചെ​റു​കി​ട വി​പ​ണി​ക​ളി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ 11നും 12​നും ഇ​ട​യി​ലാ​ണ്. ഏ​ക​ദേ​ശം 250 രൂ​പ​യോ​ളം വ​രു​മി​ത്. ഇന്ത്യയിലെ ചെറുകിട വിപണികളിൽ വിലവർധന പിടിച്ചുനിർത്താനായി അടുത്ത മാർച്ച്​ വരെയാണ് കേന്ദ്ര സർക്കാർ സവാളക്ക്​ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്​. തീ​രു​മാ​നം സ​വാ​ള ക​യ​റ്റു​മ​തി​യെ കാ​ര്യ​മാ​യി ബാ​ധി​ച്ച​താ​യി അ​ൽ സ​ഫീ​ർ എ​ഫ്.​എം.​സി.​ജി ഡ​യ​റ​ക്ട​ർ അ​ശോ​ക്​ തു​ൽ​സ്യാ​നി​യും സ്ഥി​രീ​ക​രി​ച്ചു. വി​പ​ണി​യി​ൽ സ​വാ​ള​വി​ല കു​ത്ത​നെ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ആ​ലോ​ചി​ച്ചു​വ​രു​ക​യാ​ണെ​ന്ന് യു.​എ.​ഇ​യി​ലെ​ ചെ​റു​കി​ട വ്യ​വ​സാ​യ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​ഞ്ഞു.

കേന്ദ്ര സർക്കാർ തീരുമാനം സവാള കയറ്റുമതിയെയും കാര്യമായി ബാധിച്ചു. വിപണിയിൽ സവാള വില കുത്തനെ കൂടുന്ന സാഹചര്യത്തിൽ ബദൽമാർഗങ്ങൾ ആലോചിച്ചുവരികയാണെന്ന് യു.എ.ഇയിലെ ​ചെറുകിട വ്യവസായരംഗത്തുള്ളവർ പറഞ്ഞു. തുർക്കി, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നാണ് ​ഇന്ത്യക്ക്​ ബദലായി യു.എ.ഇയിലേക്ക്​സവാള ഇറക്കുമതി ചെയ്യാറ്​. പ​ക്ഷേ, ഗു​ണ​മേ​ന്മ​യും വി​ല​യും അ​ള​വും പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ ഇ​ന്ത്യ​ൻ സ​വാ​ള​ക്കാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കാ​റ്. ഇ​ന്ത്യ​ൻ ഉ​ള്ളി​യു​ടെ ഡി​മാ​ൻ​ഡ്​ മ​റി​ക​ട​ക്കാ​ൻ മ​റ്റൊ​രു രാ​ജ്യ​ത്തി​നും ക​ഴി​യി​ല്ലെ​ന്നും തു​ൽ​സ്യാ​നി പ​റ​ഞ്ഞു. ന്യൂഡൽഹിയിൽ സവാള വില ഗണ്യമായി ഉയർന്നിരുന്നു. ഇതോടെയാണ്​ ഡയറക്ടറേറ്റ്​ ജനറൽ ഓഫ്​ ഫോറിൻ ട്രേഡ്​ കയറ്റുമതി നയത്തിൽ മാറ്റംവരുത്തിയത്​. മാർച്ച് ​31 വരെ സവാള കയറ്റുമതിയിൽ നിരോധനം പ്രഖ്യാപിക്കുകയും ചെയ്തു​. ഗൾഫിലേയും മറ്റ് ​ഉപഭൂഖണ്ഡങ്ങളിലേയും അയൽരാജ്യങ്ങളിലേക്ക് ​സവാള കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ്​ ഇന്ത്യ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്​ ഗ​ൾ​ഫ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളെ​യാ​ണ്.

ഈ സാഹചര്യത്തിൽ ഇന്ത്യ എടുക്കുന്ന തീരുമാനങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത്​ ഗൾഫ്​ ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ്​. ഈജിപ്​ത്​, തുർക്കി എന്നിവിടങ്ങളിൽ നിന്ന്​ കൂടുതൽ സവാള ഇറക്കുമതി ചെയ്യാനുള്ള നീക്കമാണ്​ വ്യാപാരികൾ ആരംഭിച്ചിരിക്കുന്നത്​.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *