Posted By user Posted On

നിയമപരമല്ലാത്ത ഓവർടേക്കിങ്​ കണ്ടെത്താൻ എക്സിറ്റ്-ഐ റഡാർ: യുഎഇ റോഡുകളിൽ നൂറുകണക്കിന് റഡാറുകൾ സ്ഥാപിച്ചു

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ൽ പു​തി​യ റ​ഡാ​ർ സം​വി​ധാ​നം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​യി അ​ബൂ​ദ​ബി പൊ​ലീ​സ് അ​റി​യി​ച്ചു. മൂ​ന്നും കൂ​ടി​യ ക​വ​ല​ക​ളി​ൽ ഓ​വ​ർ​ടേ​ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്ക് മ​റ്റ് റോ​ഡു​ക​ളി​ൽ​നി​ന്ന് ഇ​റ​ക്കു​ന്ന​വ​രെ​യും നി​രീ​ക്ഷി​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​തെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

എ​ക്സി​റ്റ്-​ഐ റ​ഡാ​ർ എ​ന്നാ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ നി​യ​മം പാ​ലി​ക്കേ​ണ്ട​തി​ൻറെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നും പ്ര​ധാ​ന​പാ​ത​യി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ൻ​​ഗ​ണ​ന കൊ​ടു​ക്കാ​നും അം​​ഗീ​കൃ​ത ഇ​ട​ങ്ങ​ളി​ൽ​നി​ന്ന​ല്ലാ​തെ റോ​ഡു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​നും ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന​തി​നും എ​ക്സി​റ്റ് ഐ ​റ​ഡാ​റി​ൻറെ ഉ​പ​യോ​ഗം വ​ഴി സാ​ധി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

ഈ ​കാ​മ​റ​ക​ൾ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യി​ല്ലെ​ന്നും മ​റി​ച്ച് ​ഗ​താ​​ഗ​ത സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും പൊ​ലീ​സ്‌ കൂ​ട്ടി​ച്ചേ​ർ​ത്തു.

റോ​ഡ് സു​ര​ക്ഷ വ​ർധി​പ്പി​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യി​ലെ റോ​ഡു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് റ​ഡാ​റു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഫ്ര​ഞ്ച് സാ​ങ്കേ​തി​ക​വി​ദ്യ ക​മ്പ​നി​യാ​യ ഐ.​ഡി.​ഇ.​എം.​ഐ.​എ, യു.​എ.​ഇ ആ​സ്ഥാ​ന​മാ​യ അ​ല​യ​ൻസ് ട്രാ​ഫി​ക് സി​സ്റ്റം​സ് എ​ന്നി​വ​യു​മാ​യി യോ​ജി​ച്ചാ​ണ് അ​ബൂ​ദ​ബി പൊ​ലീ​സ്​ റ​ഡാ​ർ സേ​വ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഡ്രൈ​വ​ർമാ​രു​ടെ​യും റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഐ.​ഡി.​ഇ.​എം.​ഐ.​എ​യു​ടെ റ​ഡാ​ർ സം​വി​ധാ​നം ഹൈ ​റെ​സ​ല്യൂ​ഷ​ൻ കാ​മ​റ​ക​ൾ ഉ​ള്ള​തും ഒ​രേ​സ​മ​യം നി​ര​വ​ധി പാ​ത​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യു​മാ​ണ്. ഇ​തി​നു​പു​റ​മെ കാ​ലാ​വ​സ്ഥ നി​രീ​ക്ഷി​ക്കാ​നും ഈ ​റ​ഡാ​റു​ക​ൾക്ക് സാ​ധി​ക്കും. അ​ബൂ​ദ​ബി​യി​ലെ റോ​ഡു​ക​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു പു​റ​മേ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നും റ​ഡാ​റു​ക​ൾ സ​ഹാ​യി​ക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *