യുഎഇയിലെ ഈ എമിറേറ്റ്സിൽ പുതിയ ഷോപ്പിങ് മാൾ വരുന്നു
അബൂദബി: നഗരത്തിൽ പുതിയ ഷോപ്പിങ് മാൾ നിർമിക്കാൻ അബൂദബി എയർപോർട്സ്. അൽ ഫലാഹ് ഡിസ്ട്രിക്റ്റിൽ 35,000 ചതുരശ്രമീറ്ററിൽ മാൾ നിർമിക്കുന്നതിന് അബൂദബി എയർപോർട്സ് ഫ്രീസോൺ, ഗ്രാൻ മൂവ് എന്നിവയുമായി കരാറിലെത്തിയതായി അബൂദബി എയർപോർട്സ് അറിയിച്ചു. 6.53കോടി ദിർഹം പ്രാഥമിക നിക്ഷേപം ആവശ്യമുള്ള പദ്ധതിക്ക് 29 വർഷമാണ് കരാർ കാലാവധി.
ദുബൈയിൽ നടന്ന ചടങ്ങിലാണ് ഇതുസംബന്ധിച്ച കരാർ ഒപ്പുവെച്ചത്. ഷോപ്പിങ്ങിനും വിനോദത്തിനുമുള്ള വിപുലമായ സൗകര്യങ്ങളാണ് മാളിലുണ്ടാവുകയെന്ന് അബൂദബി എയർപോർട്സ് ചീഫ് കൊമേഴ്സ്യൽ ഓഫിസർ മൗറീൻ ബാനർമാൻ പറഞ്ഞു. മെഡിക്കൽ കേന്ദ്രം, സ്പോർട്സ് ക്ലബ്, ഡ്രൈവ് ത്രൂ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകൾ, കോഫീ ഷോപ്പുകൾ, ചില്ലറ വിൽപനശാലകൾ മുതലായവയാണ് പദ്ധതിയുടെ രൂപരേഖയിലുള്ളത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)