Posted By user Posted On

യുവതിയുടെ ഭാരം 400 കിലോ, അടിയന്തരമായി ആശുപത്രിയിലെത്തിക്കണം, മണിക്കൂറുകൾ നീണ്ട പ്രയത്നം: യുഎഇയിൽ സംഭവിച്ചത് ഇങ്ങനെ

ഷാർജ: അടിയന്തര മെഡിക്കൽ സഹായം ആവശ്യമുള്ള 400 കിലോ ഭാരമുള്ള സ്ത്രീയെ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിലൂടെ അപ്പാർട്ട്‌മെന്റിൽ നിന്ന് പുറത്തിറക്കി. ഷാർജ അഗ്നിശമനസേന, നാഷണൽ ആംബുലൻസ് ടീം. ഷാർജ പൊലീസ് ആംബുലൻസ്, ദുബൈ ആംബുലൻസ് എന്നിവ ചേർന്നാണ് ഈ ഓപ്പറേഷൻ വിജയകരമാക്കിയത്.48കാരിയായ അറബ് സ്ത്രീക്കാണ് മെഡിക്കൽ സഹായം ആവശ്യമായി വന്നത്. ഹൃദ്രോഗവും ശ്വാസംമുട്ടലുമായി അവശയായ സ്ത്രീക്ക് അടിയന്തര മെഡിക്കൽ സഹായം ആവശ്യമായി വന്നു. സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി നാഷണൽ ആംബുലൻസ് സ്ഥലത്തെത്തിയെങ്കിലും അമിത ഭാരം കാരണം സ്ത്രീയെ അപ്പാർട്ട്‌മെന്റിൽ നിന്ന് പുറത്തെത്തിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. തുടർന്ന് ഷാർജ സിവിൽ ഡിഫൻസ്, നാഷണൽ ആംബുലൻസ്, ഷാർജ പൊലീസ് ആംബുലൻസ് എന്നിവ സംയുക്തമായി നടത്തിയ പരിശ്രമം ഒടുവിൽ വിജയിക്കുകയായിരുന്നു. ദുബൈ ആംബുലൻസിൽ നിന്നുള്ള പ്രത്യേക വാഹനത്തിന്റെ അധിക സഹായവും വേണ്ടിവന്നു.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് സ്ത്രീയെ അഞ്ചാം നിലയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് പുറത്ത് എത്തിച്ചത്. 400 കിലോ ഭാരമുള്ള സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് സഹായം ആവശ്യപ്പെട്ട് ദേശീയ ആംബുലൻസിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സഹായം അഭ്യർത്ഥിച്ചതായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സമി ഖമീസ് അൽ നഖ്ബി പറഞ്ഞു.പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചാണ് സ്ത്രീയെ അപ്പാർട്ട്‌മെന്റിൽ നിന്ന് പുറത്തിറക്കിയത്. സുരക്ഷിതമായി ഓപ്പറേഷൻ പൂർത്തിയാക്കാനായി അഗ്നിശമന സേനാംഗങ്ങൾ സ്ത്രീയുടെ ശരീരത്തിന് ചുറ്റും ഒരു കവർ ഇട്ടിരുന്നു. സുരക്ഷിതമായി നിലത്തിറക്കിയ സ്ത്രീയെ ദേശീയ ആംബുലൻസിലും ദുബൈ ആംബുലൻസ് പ്രത്യേക വാഹനത്തിലും ചികിത്സക്കായി കൊണ്ടുപോയി. ഉമ്മുൽഖുവൈനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *