Posted By user Posted On

​ഗതാ​ഗതക്കുരുക്കിന് പരിഹാരം; യുഎഇയിൽ ​മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സ്ട്രീ​റ്റ് പാ​ലം അ​ടു​ത്ത മാ​സം തു​റ​ക്കും

അ​ജ്മാ​ൻ: ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡി​ൽ നി​ന്ന് അ​ജ്മാ​നെ ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ പാ​ലം അ​ടു​ത്ത മാ​സം തു​റ​ക്കും. ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഉ​മ്മു ഫാ​നി​ൻ ഏ​രി​യ​യു​ടെ നി​ല​വി​ലെ ഇ​ന്റ​ർ​സെ​ക്‌​ഷ​ൻ വി​ക​സി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ വെ​സ്റ്റേ​ൺ റീ​ജ്യ​ൻ പ്രോ​ജ​ക്ട്സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ മു​നീ​റ അ​ബ്ദു​ൽ ക​രീം പ​റ​ഞ്ഞു. ഷാ​ർ​ജ എ​മി​റേ​റ്റി​ലെ ഇ​ന്റ​ർ​ചേ​ഞ്ച്-3 ൽ​നി​ന്ന് അ​ജ്മാ​നി​ലെ അ​ൽ ത​ല്ല, അ​ൽ നു​ഐ​മി​യ മേ​ഖ​ല​യി​ലേ​ക്ക് മൂ​ന്നു​വ​രി​പ്പാ​ല​വും അ​ൽ നു​ഐ​മി​യ ഏ​രി​യ​യി​ൽ​നി​ന്ന് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് റോ​ഡി​ലേ​ക്ക് ര​ണ്ടു​വ​രി​പ്പാ​ല​വും നി​ർ​മി​ക്കു​ന്ന​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ലം പൂ​ർത്തി​യാ​കു​ന്ന​തോ​ടെ ശൈ​ഖ് മു​ഹ​മ്മ​ദ്‌ ബി​ൻ സാ​യി​ദ് റോ​ഡി​ൽ നി​ന്നും അ​ജ്മാ​നി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് വ​ലി​യ​തോ​തി​ൽ ശ​മ​ന​മു​ണ്ടാ​കും. നി​ല​വി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ അ​ജ്മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്.

പു​തി​യ പാ​ലം പൂ​ർത്തി​യാ​കു​ന്ന​തോ​ടെ വ​ള​രെ വേ​ഗ​ത്തി​ൽ ശൈ​ഖ് മു​ഹ​മ്മ​ദ്‌ ബി​ൻ സാ​യി​ദ് റോ​ഡി​ൽ നി​ന്നും അ​ജ്മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​ത് യാ​ത്ര​ക്കാ​രെ സം​ബ​ന്ധി​ച്ച് വ​ലി​യ ആ​ശ്വാ​സ​മാ​കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *