Posted By user Posted On

​ഗസ്സയിലെ ഇസ്രായേൽ ആക്രമണം; പരിക്കേറ്റ പലസ്തീൻ പൗരന്മാരുമായി ആദ്യ വിമാനം യുഎഇയിൽ എത്തി

അബുദബി: ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ പലസ്തീൻ പൗരന്മാരുമായുള്ള ആദ്യ വിമാനം യുഎഇയിലെത്തി. ഇവർക്ക് ആവശ്യമായ ചികിത്സ ഉൾപ്പെടെ നൽകുമെന്ന് അധികൃതർ അറിയിച്ചു. ഇതോടൊപ്പം പലസ്തീനിൽ നിന്നുള്ള 1000 കാൻസർ രോഗികൾക്കും ചികിത്സ നൽകും. ഇവരെയും യുഎഇയിലെത്തിച്ച് ചികിത്സ നൽകും. ഇതുസംബന്ധിച്ച ആവശ്യമായ നടപടി സ്വീകരിക്കാൻ യുഎഇ പ്രസിഡൻറ് നിർദേശം നൽകി. ഇന്നാണ് പലസ്തീനിൽ പരിക്കേറ്റ 15 പേരുമായി ആദ്യ വിമാനം യുഎഇ യിലെത്തിയത്. വിമാനത്താവളത്തിൽനിന്നും ഇവരെ ആശുപത്രികളിലേക്ക് മാറ്റി. ഇവർക്കുള്ള ചികിത്സയും ആരംഭിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *