Posted By user Posted On

3 വ‌ർഷമായി ഭാഗ്യം തേടിയുള്ള പരിശ്രമം; മഹ്സൂസിലൂടെ കോടീശ്വരനായി പ്രവാസി മലയാളി യുവാവ്

യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിൻറെ 154-ാമത് നറുക്കെടുപ്പിലൂടെ ജീവിതം മാറിയതിൻറെ സന്തോഷത്തിൽ മലയാളി. മലയാളി യുവാവിന് 45 കോടിയിലേറെ രൂപ (2 കോടി ദിർഹം) സമ്മാനം ആണ് ലഭിച്ചത്. ഫുജൈറയിലെ ഓയിൽ ആൻഡ് ഗ്യാസ് വ്യവസായത്തിൽ കൺട്രോൾ റൂം ഓപറേറ്ററായ ശ്രീജുവാണ് (39) ആണ് മഹ്സൂസിന്റെ 64-ാമത്തെ കോടീശ്വരനായത്.

കഴിഞ്ഞ 11 വർഷമായി യുഎഇയിലെ ഫുജൈറയിലാണ് ശ്രീജു താമസിക്കുന്നത്. മഹ്സൂസിന്റെ സമ്മാനം അടിച്ചത് അറിഞ്ഞപ്പോൾ ഞെട്ടി പോയെന്ന് ശ്രീജു പറഞ്ഞു. ചെറിയൊരു സമ്മാനമല്ല, കോടികളാണ് ലഭിച്ചത് എന്നറിഞ്ഞപ്പോൾ എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയായി പോയി. ശനിയാഴ്ച വൈകിട്ട് ജോലിയിലിരിക്കെയാണ് ഈ വാർത്ത അറിഞ്ഞത്. പിന്നീട് കാറിലിരുന്നാണ് മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചത്. സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാനാകാത്ത അവസ്ഥയായി പോയി. വിജയി താൻ തന്നെയാണെന്ന് അറിയിക്കാനുള്ള മഹ്സൂസിൻറെ വിളി വരുന്നത് വരെ കാത്തിരുന്നു.

ഒരു മാസം രണ്ട് എന്ന നിലയിൽ കഴിഞ്ഞ മൂന്ന് വർഷമായി മഹ്സൂസിൽ പങ്കെടുക്കുന്നയാളാണ് ശ്രീജു. വിജയിക്കുമെന്ന പ്രതീക്ഷ തന്നെയാണ് ഇക്കാലമെല്ലാം ശ്രീജുവിനെ മുന്നോട്ട് നയിച്ചത്. ഒരു മാസം പോലും പങ്കെടുക്കാതെ മാറി നിന്നിട്ടില്ല. പക്ഷേ, ഈ പ്രാവശ്യം വിജയി ആകുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ശ്രീജു കുട്ടിച്ചേർത്തു. ആറ് വയസുള്ള ഇരട്ട കുട്ടികളുടെ പിതാവാണ് ശ്രീജു. സമ്മാനത്തുക എങ്ങനെയെല്ലാം ചെലവഴിക്കണമെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. എന്നാൽ, കടങ്ങൾ ഒന്നും ഇല്ലാതെ നാട്ടിൽ ഒരു വീട് വേണമെന്ന സ്വപ്നം സാധ്യമാക്കണമെന്നും ശ്രീജു പറഞ്ഞു. ശ്രമങ്ങൾ എപ്പോഴും തുടരണം. തന്നെ പോലെ വിജയിക്കുന്ന ഒരു ദിവസം വരും. ഭാഗ്യം വന്നെങ്കിലും യുഎഇയിൽ ജോലി തുടരാൻ തന്നെയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

35 ദിർഹം മാത്രം മുടക്കി മഹ്‌സൂസ് സാറ്റർഡേ മില്യൻസ് ബോട്ടിൽഡ് വാട്ടർ വാങ്ങുന്നവക്ക് 20,000,000 ദിർഹത്തിന്റെ ഒന്നാം സമ്മാനവും 150,000, ദിർഹത്തിൻറെ രണ്ടാം സമ്മാനം, 150,000 ദിർഹത്തിൻറെ മൂന്നാം സമ്മാനം, നാലാം സമ്മാനമായി 35 ദിർഹത്തിൻറെ സൗജന്യ മഹ്സൂസ് ടിക്കറ്റ്, അഞ്ചാം സമ്മാനമായി അഞ്ച് ദിർഹം എന്നിവ നൽകുന്ന ഗ്രാന്റ് ഡ്രോ, എല്ലാ ആഴ്ചയിലും മൂന്നു പേർക്ക് 1,000,000 ദിർഹം വീതം നൽകുന്ന ട്രിപ്പിൾ 100 പ്രതിവാര റാഫിൾ ഡ്രോ എന്നിവ ഉൾപ്പെടുന്ന നറുക്കെടുപ്പുകളിൽ പങ്കെടുക്കാൻ സാധിക്കും. ലോകമെമ്പാടുമുള്ള വ്യക്തികൾക്ക് സന്തോഷവും സ്വപ്നങ്ങളും പ്രതീക്ഷയും നൽകുന്നത് മഹ്സൂസ് തുടരുകയാണ്. ഓരോ പ്രതിവാര നറുക്കെടുപ്പിലൂടെയും ജീവിതത്തെ മാറ്റിമറിക്കാനും അഭിലാഷങ്ങൾ നിറവേറ്റാനും ശ്രമിച്ച് കൊണ്ടുമിരിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *