Posted By user Posted On

expat യുഎഇയിൽ നിന്ന് സൗദിയിലേക്ക് പോയ ട്രക്കിന് തീപിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസിക്ക് ദാരുണാന്ത്യം

റിയാദ്∙ ട്രക്കിന് തീപിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മൈസൂർ സ്വദേശി സൗദിയിൽ മരിച്ചു. expat മൈസൂർ സ്വദേശി അഫസർ ഖാൻ(66) ആണ് മരിച്ചത്. ദുബായിൽ നിന്ന് ചരക്കുമായി സൗദിയിൽ എത്തിയതായിരുന്നു. ഒരു മാസം മുമ്പ് അൽഖർജിനടുത്തെ ഹറദിലാണ് ട്രക്ക് ഡിവൈഡറിലിടിച്ച് കത്തുകയും ഇദ്ദേഹത്തിന് പരുക്കേൽക്കുകയും ചെയ്തത്. കാലിനാണ് പൊള്ളലേറ്റിരുന്നത്. ട്രക്കിന്റെ ഏതാനും ഭാഗങ്ങൾ കത്തിയിരുന്നു. പാസ്‌പോർട്ടടക്കമുള്ള രേഖകളും കത്തിനശിച്ചവയിൽ പെടും. സിവിൽഡിഫൻസ് എത്തിയാണ് തീ അണച്ചത്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഭാര്യ: സുബൈദ ബീഗം. മൂന്നു കുട്ടികളുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *