Posted By user Posted On

പ്രവാസികൾക്ക് സന്തോഷവാർത്ത; രൂപയുടെ ഇടിവ് നേട്ടമാക്കി ഗൾഫ് കറൻസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ അനുകൂല സാഹചര്യം

പ്രവാസികൾക്ക് ഗുണമായി ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ വില ഇടിഞ്ഞതോടെ ദിർഹവും മറ്റു ഗൾഫ് കറൻസികളും തിളക്കം കൂട്ടി. ഒരു ദിർഹത്തിന് 22.56 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്. രൂപയ്ക്കു തിരിച്ചടിയാണെങ്കിലും നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഈ സാഹചര്യം ഗുണം ചെയ്യും. 1000 ദിർഹത്തിന് 22560 ഇന്ത്യൻ രൂപ നാട്ടിലെ അക്കൗണ്ടിൽ ലഭിക്കും. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ഒരു വർഷമായി ദിർഹവുമായി 22.2 ആയിരുന്ന ശരാശരി വിനിമയ നിരക്ക്. അവിടെയാണ് 36 പൈസയുടെ വർധനയുണ്ടായത്. 0.12% ആണ് ദിർഹത്തിന്റെ നേട്ടം. ഡോളറുമായുള്ള വിനിമയ നിരക്ക് 82.8 ആണ്. ഇത് 82.9വരെ ഉയരുമെന്നാണ് വിപണിയിലെ കണക്കു കൂട്ടൽ.

ഗൾഫ് മേഖലയിലെ മറ്റു കറൻസികളുടെ വിനിമയ നിരക്കിലും മാറ്റമുണ്ടായി. ഖത്തർ റിയാലാണ് ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയത്. മൂല്യത്തിൽ 0.9% വർധന. ഒമാൻ റിയാലും ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്കിൽ 0.13% വർധനയുണ്ടായി. ഒരു റിയാലിന് 215.18 രൂപ നൽകണം. മറ്റു രാജ്യങ്ങളിലെ കറൻസിയുമായുള്ള ഇന്നലത്തെ വിനിമയ നിരക്ക്:

കുവൈത്ത് ദിനാർ: 269.16 (0.02% വർധന)

ഖത്തർ റിയാൽ: 22.73 (0.9% വർധന)

ബഹ്റൈൻ ദിനാർ: 219.76 (0.13% വർധന)

സൗദി റിയാൽ: 22.08 (0.19% വർധന)

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *