Posted By user Posted On

rain യുഎഇയിലെ മഴയിൽ നാശനഷ്ടം നേരിട്ടവരിൽ കൂടുതലും പ്രവാസി മലയാളികൾ; വാഹനങ്ങൾക്കും കടകൾക്കും ഉൾപ്പെടെ കേടുപാടുകൾ

അബുദാബി: യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പലയിടങ്ങളിലും rain നാശനഷ്ടങ്ങൾ. ശക്തമായ കാറ്റിലും മഴയിലും വാഹനങ്ങൾക്കും വസ്തുക്കൾക്കും നാശനഷ്ടങ്ങളുണ്ടായി. നഷ്ടം അധികൃതർ തിട്ടപ്പെടുത്തി വരികയാണ്.പല മലയാളി കടകളുടെയും നെയിം ബോർഡുകൾ കാറ്റിൽ പറന്നു പോയി. കടകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും നഷ്ടപ്പെട്ടു. പലതും വെള്ളത്തിൽ വീണു പൂർണമായും നശിച്ചു. പറന്നു പോകുന്ന സാധനങ്ങൾ പെറുക്കിയെടുക്കാൻ മലയാളികൾ മഴയത്ത് ഓടുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തു വന്നു. അബുദാബിയിലെ അൽ ഹയാറിൽ പരസ്യ ബോർഡ് കാറിന് മുകളിലേക്ക് വീണു. കാർ യാത്രക്കാരായ കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ചില കടകളുടെ മേൽക്കൂരകൾ ശക്തമായ കാറ്റിൽ പാറിപ്പോയി.സഹായം അഭ്യർഥിച്ച് നൂറിലധികം കോളുകളാണ് ശനിയാഴ്ച ദുബൈ മുൻസിപ്പാലിറ്റിക്ക് ലഭിച്ചത്. ദുബൈയിലെ പരിസര പ്രദേശങ്ങളിൽ കടപുഴകി വീണ മരങ്ങൾ നീക്കം ചെയ്യാൻ അഭ്യർഥിച്ചുള്ള കോളുകളായിരുന്നു ഇതിൽ 69 എണ്ണം. പ്രധാന റോഡുകളിൽ 16 സ്ഥലങ്ങളിൽ മരങ്ങൾ വീണു.ഇതുകൂടാതെ മഴവെള്ളം കെട്ടിനിൽക്കുന്നത് വറ്റിക്കാൻ 18 അപേക്ഷകൾ നഗരസഭയ്ക്ക് ലഭിച്ചു. റോഡിൽ വീണ മരക്കൊമ്പുകൾ, പുല്ല്, മണൽ തുടങ്ങിയ മാലിന്യങ്ങൾ നീക്കുന്നതിനു ഭൂഗർഭ അഴുക്കുചാലുകൾ അടഞ്ഞു പോയത് ശരിയാക്കുന്നതിനും അധിക തൊഴിലാളികളെ മുനിസിപ്പാലിറ്റി നിയോഗിച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യത്തിൽ എമർജൻസി നമ്പറായ 800900 വിളിക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *