Posted By user Posted On

മ​യ​ക്കു​മ​രു​ന്ന്​ കേ​സിൽ യുഎഇയിൽ ജയിലിൽ കഴിഞ്ഞ ഇ​ന്ത്യ​ൻ ന​ടി നാ​ട്ടി​ലെ​ത്തി

മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം​വെ​ച്ചെ​ന്ന കേ​സി​ൽ ഷാ​ർ​ജ കോ​ട​തി കു​റ്റ​മു​ക്ത​യാ​ക്കി​യ മും​ബൈ​യി​ലെ ന​ടി ക്രി​സ​ൻ പെ​രേ​ര നാ​ട്ടി​ലെ​ത്തി. ക്രി​സ​നെ​തി​രാ​യ എ​ല്ലാ കേ​സു​ക​ളി​ലും നി​ര​പ​രാ​ധി​യാ​ണെ​ന്ന്​ ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു.​എ.​ഇ അ​ധി​കൃ​ത​ർ യാ​ത്രാ​വി​ല​ക്ക്​ നീ​ക്കി​യ​തോ​ടെ​യാ​ണ്​ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര സാ​ധ്യ​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ക്രി​സ​നെ ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു. മും​ബൈ​യി​ലു​ള്ള ര​ണ്ടു​ പേ​ർ ചേ​ർ​ന്ന്​ ച​തി​യി​ലൂ​ടെ​ ക്രി​​സ​നെ കേ​സി​ൽ കു​ടു​ക്കു​ക​യാ​യി​രു​ന്നു. യുഎഇയിലുള്ള ഒരാൾക്ക് കൈമാറാൻ ആവശ്യപ്പെട്ട് നൽകിയ മെമന്റോയ്ക്കുള്ളിൽ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏപ്രിൽ ഒന്നിനാണ് ഷാർജ വിമാനത്താവളത്തിൽ നിന്ന് പെരേരയെ പിടികൂടിയത്. ഷാർജയിൽ ജയിലിൽ കഴിയവേ, മുംബൈ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കേസിൽ കുടുക്കിയതായി കണ്ടെത്തിയത്. കേസിൽ കുടുക്കപ്പെട്ട് 27 ദിവസമാണ് യുഎഇ ജയിലിൽ നടി കഴിഞ്ഞത്. മൂ​ന്നാ​ഴ്ച​യി​ല​ധി​കം ജ​യി​ലി​ൽ ക​ഴി​ഞ്ഞ​ശേ​ഷം ഏ​പ്രി​ൽ 28ന്​ ​ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ലും യാ​ത്രാ​വി​ല​ക്കു​ള്ള​തി​നാ​ൽ നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്ന്​ മും​ബൈ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ്​ കേ​സി​ൽ ക്രി​സ​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *