Posted By user Posted On

petയുഎഇയിൽ വളർത്തു മൃ​ഗങ്ങളെ തെരുവിൽ ഉപേക്ഷിച്ചാൽ ഇനി കർശന നടപടി; ഇക്കാര്യം തീ‍ർച്ചയായും ശ്രദ്ധിക്കണം

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ർധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ pet കാ​മ്പ​യി​നു​മാ​യി പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം. ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള വ​ള​ർത്തു​മൃ​ഗ ഉ​ട​മ​സ്ഥ​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ബൂ​ദ​ബി ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പ് കാ​മ്പ​യി​ന് തു​ട​ക്ക​മി​ട്ട​ത്.തെ​രു​വു​മൃ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ നി​ല​വാ​രം ഉ​യ​ർത്തി പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യം. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​തെ തെ​രു​വി​ൽ ഉ​പേ​ക്ഷി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി തീ​രു​മാ​നം. ഈ ​മൃ​ഗ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഭീ​ഷ​ണി​യു​യ​ർ​ത്തി​യാ​ൽ ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്കും. വ​ള​ർത്തു​മൃ​ഗ​ങ്ങ​ളെ ഉ​പേ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ​യു​ണ്ടാ​കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ട്ടി സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി പു​തി​യ കാ​മ്പ​യി​ന് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്. താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം തെ​രു​വു​നാ​യ്ക്ക​ൾ ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളാ​ണ്​ ഇ​തു ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. തെ​രു​വു​നാ​യ്ക്ക​ളെ​യോ ന​ഷ്ട​പ്പെ​ട്ട നാ​യ്ക്ക​ളെ​യോ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​മെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ കാ​മ്പ​യി​ൻറെ ഭാ​ഗ​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *