Posted By user Posted On

ഷാർജയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സാങ്കേതിക തകരാർ മൂലം അടിയന്തരമായി ഇറക്കി

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിങ്കളാഴ്ച അടിയന്തരമായി ഇറക്കി.154 യാത്രക്കാരുമായി പോയ വിമാനമാണ് സാങ്കേതിക കാരണങ്ങളാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയതായി വിമാനത്താവള വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.പ്രാദേശിക സമയം രാവിലെ 10.45 ഓടെ തിരുച്ചിറപ്പാളിയിൽ നിന്ന് വിമാനം പുറപ്പെട്ടതിനെ തുടർന്ന് എയർപോർട്ട് അതോറിറ്റി തിരുവനന്തപുരം വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉച്ചയോടെ വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *